esSENSE Connect 2.0


esSENSE Connect 2020  –  https://essenseglobal.com/office/manager/memberadd.php

ഇന്നത്തെ യൂറോപ്പിന് പിന്നിൽ കറുത്തിരുണ്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു, രോഗങ്ങളുടെയും ക്ഷാമങ്ങളുടെയും പകർച്ചവ്യാധികളുടെയും യുദ്ധങ്ങളുടെയും അടിമത്തത്തിന്റെയും ഇരുണ്ട കാലഘട്ടത്തിൽ നിന്നും ഒരു മോചനം തേടിയ യൂറോപ്യൻ ജനത ഇറ്റലിയിലെ ചെറുപട്ടണം ആയ ഫ്ലോറൻസിൽ ഒത്തു ചേർന്നതോടെ ആണ് നവോത്ഥാനം എന്ന ആശയം രൂപംകൊണ്ടത്. അങ്ങനെ കലയും സാഹിത്യവും കൂടുതൽ ജനകീയമയത്തോടൊപ്പം അറിവിൻറെ വെളിച്ചം കൂടി പുറത്തേക്ക് ഒഴുകി തുടങ്ങി.

ശാസ്ത്രവും മാനവികതയും പ്രചരിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ഒരു അടിമയെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് അവൻ അടിമയാണ് എന്ന ബോധ്യം അവന് കൊടുക്കുക എന്നതാണ്. അന്ധവിശ്വാസത്തിൽ അകപ്പെട്ട ഒരു ജനതയോട് നിങ്ങൾ അന്ധവിശ്വാസത്തിൽ ആണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ആയാൽ മാത്രമേ ഈ സമൂഹത്തിൽ വെളിച്ചം വീഴുകയുള്ളു. ഇറ്റലിയിൽ ആരംഭിച്ച ഈ ആശയം യൂറോപ്പിലും ലോകമെമ്പാടും പിന്നീട് പടർന്നു.

ശാസ്ത്രവും മാനവികതയും ലോകമാകെ പ്രചരിച്ചു എങ്കിലും ഇപ്പോഴും വളരെ വൈകി ഓടുന്ന ഒരു വണ്ടിയാണ് കേരളത്തിലെ നവോത്ഥാനം. അങ്ങിങ്ങ് ചില ഒറ്റപ്പെട്ട പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നമുക്ക് അതീവ ദൂരമുണ്ട് മുന്നോട്ടു പോകുവാൻ. മത അന്ധവിശ്വാസങ്ങളോടൊപ്പ്പം തന്നെ ആയുർവേദം, ഹോമിയോപ്പതി, ജൈവകൃഷി, പ്രകൃതിചികിത്സ, തുടങ്ങിയ അശാസ്ത്രീയ ചികിത്സരീതികളെ പിന്തുടരുന്ന, എൻഡോസൾഫാൻ, പൊറോട്ട, ബ്രോയ്ലർ കോഴി തുടങ്ങിയവയെ പേടിക്കുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. ഇത്തരം മതേതര അന്ധവിശ്വാസങ്ങളെ കൂടി നാം എതിർക്കേണ്ടതുണ്ട്. ഈ യാത്രയുടെ വേഗം വർദ്ധിപ്പിക്കണമെന്ന് നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളെ എസ്സെൻസ് സ്വാഗതം ചെയ്യുന്നു. എസ്സെൻസുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് .

Register Here - esSENSE Connect

updated on 2-Jan-2020