Loading Events

« All Events

  • This event has passed.

Essentia’18 on December 25 and 26 @Ernakulam

December 25, 2018 @ 9:00 am - December 26, 2018 @ 4:00 pm IST


essentia returns home

2017 ലെ വിജയകരമായ വാര്‍ഷികസമ്മേളനത്തിന് ശേഷം എസെന്‍സ് ക്ലബ്ബിന്റെ (രജി നമ്പര്‍ TSR/TC/541/2016) വാര്‍ഷിക പരിപാടിയായ essentia’18 എറണാകുളം ടൗണ്‍ ഹോളിലേക്ക് സര്‍ ഐസക് ന്യൂട്ടന്റെ ജന്മദിനത്തില്‍ (ഡിസം 25) തിരിച്ചെത്തുന്നു. എസെന്‍ഷ്യ’18 രണ്ടു ദിവസമാണ്. 2018 ഡിസംബര്‍ 25, 26 തീയതികളില്‍. ആദ്യദിനം രാവിലെ 9 മുതല്‍ രാത്രി 8 വരെ എറണാകുളം ടൗണ്‍ഹോളില്‍ അന്താരാഷ്ട്ര സെമിനാര്‍. രണ്ടാം ദിവസം(ഡിസമ്പര്‍ 26) ക്രൂസര്‍ഷിപ്പില്‍ കടലിലേക്ക് വിനോദയാത്ര. സെമിനാറില്‍ വെച്ച് Litmus’18 സംബന്ധിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.

സജീവന്‍ അന്തിക്കാട്, ജോസ് കണ്ടത്തില്‍, രഞ്ചു (ഓസ്ട്രലിയ), രമേശ് രാജശേഖരന്‍ (ബാംഗ്ളൂര്‍), ഷാജു തൊറയന്‍, മണികണ്ഠന്‍ ഇന്‍ഫ്രാകിഡ്സ് (ബാംഗ്ളൂര്‍), എതിരന്‍ കതിരവന്‍ (USA), ഡോ. ഹരീഷ്കൃഷ്ണൻ, സനില്‍ കെ.വി., ഡോ.സാബു ജോസ്, ധന്യാ ഭാസ്‌കരന്‍, ബിജുമോന്‍ എസ്.പി., സുരേഷ്ബാബു (ബാംഗ്ളൂര്‍), ഡോ.കെ.എം.ശ്രീകുമാര്‍, സനോജ് കണ്ണൂര്‍, ഡോ. രാഗേഷ്, ഡോ. പ്രസന്നന്‍ (ഓസ്ട്രേലിയ), മൃദുല്‍ ശിവദാസ്, ഡോ.സുനില്‍ കുമാര്‍, മാവൂരാന്‍ നാസര്‍, രവിചന്ദ്രന്‍ സി. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുന്നു.

കൃഷ്ണപ്രസാദ്, അനുപമ രാധാകൃഷ്ണന്‍, മനുജ മൈത്രി, ശിബു ബാബു, അജിത്കുമാര്‍ (മോഡറേറ്റര്‍) എന്നിവര്‍ പങ്കെടുക്കുന്ന ഒരു പബ്ലിക് ഇന്ററാക്ഷന്‍ പരിപാടിയും (Atheist Enlightenment/ALIGHT’2018) ഇതോടൊപ്പമുണ്ട്. മതാധിഷ്ഠിത ലോകത്ത് അവിശ്വാസി വിദ്യാര്‍ത്ഥികളുടെ സാധ്യതകളും വെല്ലുവിളികളും എന്നതാണ് എലൈറ്റ് 2018 ചര്‍ച്ച ചെയ്യുന്ന വിഷയം. വിദ്യാര്‍ത്ഥികളായ യുവനാസ്തികരോട് സംവദിക്കാനുള്ള തുറന്ന അവസരമാണ് സദസ്സിന് ലഭിക്കുക. ഒരു മണിക്കൂര്‍ പരിപാടിയില്‍ 45 മിനിറ്റും സദസ്സുമായുള്ള ചോദ്യത്തരങ്ങളായിരിക്കും.

ഉച്ചയ്ക്ക് 1 മുതല്‍ 1.30 വരെ ഉച്ചഭക്ഷണത്തിന് വേണ്ടി സമ്മേളനം നിറുത്തിവെക്കും. എങ്കിലും 12.15 മുതല്‍ 2 pm വരെ ഭക്ഷണം കൗണ്ടറില്‍ ലഭ്യമായിരിക്കും. ആവശ്യമുള്ളവര്‍ക്ക് ഈ സമയക്രമം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇരുപത്തിയഞ്ചാം തീയതിയിലെ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കുന്നതിനുമാത്രമായി രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് ഭക്ഷണമടക്കം 200 രൂപ.
Alternate Link to Register 200/- : https://imojo.in/esn18reg1

രണ്ടാം ദിവസത്തെ (ഡിസമ്പര്‍ 26) യാത്ര രാവിലെ (9.30 am) ആരംഭിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് തിരിച്ചെത്തും. ആധുനിക സൗകര്യങ്ങള്‍ ലഭ്യമായ ക്ലാസിക് പാരഡൈസ് എന്ന ക്രൂസര്‍ ഷിപ്പില്‍ കൊച്ചി കായലിലും കടലിലുമായി എസെന്‍ഷ്യ പ്രഭാഷകരോടൊപ്പം 5 മണിക്കൂര്‍ നീളുന്നതാണ് സഞ്ചാരം. ഷിപ്പ് ക്രൂസിംഗിന് പരിമിതമായ സീറ്റുകള്‍(പരമാവധി 150) മാത്രമാണുള്ളത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്നുതന്നെ സീറ്റുകള്‍ റിസര്‍വ് ചെയ്യേണ്ടതാണ്.

ആദ്യദിവസത്തെ സെമിനാറും രണ്ടാംദിവസത്തെ ഷിപ്പ് ക്രൂസിങ്ങുമടക്കവും രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് – 1100+200= 1300 രൂപ.

1300 രൂപയുടെ രജിസ്ട്രേഷന്‍ ക്രൂസറിലെ സീറ്റുകള്‍ തീരുന്നതോടുകൂടി അവസാനിക്കും. എന്നാല്‍ 200 രൂപയുടെ ഓണ്‍ലൈന്‍ സെമിനാര്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 24 വൈകിട്ട് 6.30 വരെ ഉണ്ടായിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ക്ക്, സെമിനാറിലേയ്ക്ക്, സമ്മേളനദിവസം സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. ക്രൂസര്‍ യാത്രയ്ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ല.

Update (13.12.2018): രണ്ടാം ദിവസത്തെ ഷിപ്പ് ക്രൂസിങ്ങിനുള്ള രജിസ്ട്രേഷൻ അവസാനിച്ചു. ആദ്യദിവസത്തെ സെമിനാറിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു…

DONATION
എസ്സെൻഷ്യ’18-ൻറെ വിജയത്തിനായി നിങ്ങളുടെ സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ഉദാരമായ സംഭാവനകൾ നൽകി എസ്സെൻഷ്യ’18 ഒരു വൻവിജയമാക്കുവാൻ സാദരം അഭ്യർത്ഥിക്കുന്നു.
Alternate Link For Donation: https://imojo.in/esn18don

For more details: +91 94470 35382, +91 90200 99909

Click here for event details on http://essenseclub.com

Details

Start:
December 25, 2018 @ 9:00 am IST
End:
December 26, 2018 @ 4:00 pm IST
Website:
http://essenseclub.com/event/essentia18/

Organiser

esSENSE Club
View Organiser Website

Venue

Town Hall, Kacheripady, Ernakulam, Kerala
ERNAKULAM TOWN HALL, X7QP+6GF, Near Town Hall, West Side Of North Town Hall, North Kaloor, Kacheripady, Kochi, Kerala 682035
Kochi, Kerala 682035 India
+ Google Map