ഉള്ളടക്കം |
ശബ്ദ മലിനീകരണത്തിനെതിരെ പ്രതികരിക്കുക
സ്വഭവനങ്ങളിൽ സ്വൈര്യമായി ജീവിക്കാനുള്ള മനുഷ്യാവകാശം ലംഘിച്ച് പൊതുജനങ്ങളെ ദ്രോഹിക്കാൻ ഭരണഘടന പ്രകാരം ആർക്കും അവകാശമില്ല.
The Noise Pollution (Regulation and Control) Rules, 2000 പ്രകാരം
- അധികാരിയിൽ നിന്ന് രേഖാമൂലം അനുവാദം വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടുള്ളതല്ല.
- രാത്രി 10 മുതൽ രാവിലെ 6 മണി വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
- കോളാമ്പി ഉച്ചഭാഷിണി ഉപയോഗിക്കാനേ പാടില്ല.
- ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദ മേഖലയിൽ ആകുന്നു. നിശബ്ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
വിവിധ കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ നിയമാനുസൃതം അനുവദനീയമായ ശബ്ദപരിധി താഴെ കൊടുക്കുന്നു.
Area Code | Category of Area | Day Time | Night Time |
A | Industrial Area | 75dB | 70dB |
B | Commercial Area | 65dB | 55dB |
C | Residential Area | 55dB | 45dB |
D | Silence Zone | 50dB | 40dB |
ഇവ ലംഘിച്ച് ഉച്ചഭാഷിണി ഉപയോഗിച്ച് ദ്രോഹിക്കുകയാണെങ്കിൽ പരാതി നൽകുന്ന വ്യക്തിയുടെ വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകുക.
Police Emergency Control Room: 112
Collectorate Control Room: 1077
Crime Stopper: 1090
Child Line: 1098 (കുട്ടികൾ വിളിച്ചാൽ 2 മണിക്കൂറിനുള്ളിൽ നടപടി എടുക്കണം)
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്: +919447977526
ജില്ലാ പോലീസ് അധികാരിക്ക് പരാതി സമർപ്പിക്കാം
ശബ്ദമലിനീകരണത്തിനെതിരെ പ്രതികരിക്കുന്നതിനായി താഴെ കാണുന്ന ഫോമിലൂടെ ശബ്ദമലിനീകരണം സംബന്ധിച്ച പരാതി ജില്ലാ പോലീസ് അധികാരിക്ക് ഇമെയിൽ മുഖാന്തരം അയക്കാം. ഈ സമൂഹശുചീകരണ പ്രക്രിയയിൽ എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.
പരാതി സമർപ്പിക്കുന്നതിന് മുമ്പ് ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന സ്ഥലത്തിന്റെ GPS വിവരങ്ങൾ ഉൾപ്പെടുന്ന ചിത്രം എടുത്ത് പരാതിയോടൊപ്പം അയക്കുക.
വ്യക്തിഗത വിവരങ്ങൾ കൈമാറാതെ പരാതി സമർപ്പിക്കാം (Complaint without sharing contact information)
ശബ്ദമലിനീകരണം സംബന്ധിച്ച പരാതി പരാതിക്കാരന്റെ വ്യക്തിഗത വിവരങ്ങൾ പോലീസ് അധികാരികൾക്ക് കൈമാറാതെ പരാതി നൽകാനുള്ള ഫോം.
വ്യക്തിഗത വിവരങ്ങൾ നൽകിക്കൊണ്ട് പരാതി സമർപ്പിക്കാം (Complaint by sharing contact information)
ശബ്ദമലിനീകരണം സംബന്ധിച്ച പരാതി പരാതിക്കാരന്റെ വ്യക്തിഗത വിവരങ്ങൾ പോലീസ് അധികാരികൾക്ക് നൽകിക്കൊണ്ട് പരാതി നൽകാനുള്ള ഫോം.
പരാതിയുടെ ഒരു പകർപ്പ് പരാതിക്കാരന്റെ ഇമെയിൽ അഡ്ഡ്രസ്സിൽ അയക്കുന്നതാണ്. അതിന് മറുപടിയായി പരാതി നൽകിയതിന്റെ ഫീഡ്ബാക്ക് 7 ദിവസത്തിനുള്ളിൽ അയക്കാൻ ശ്രദ്ധിക്കുമല്ലോ. പരാതിപ്രകാരം നടന്ന കാര്യങ്ങളും പരിഹരിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളും വിശദമായി നൽകുക. പരിഹരിച്ചിട്ടില്ലെങ്കിൽ തുടർ നടപടികൾക്കായി ഈ പരാതി കൈമാറപ്പെടുന്നതാണ്. ഫീഡ്ബാക്ക് ഈമെയിലിനൊപ്പം വിശദമായ തെളിവുകൾ (ചിത്രങ്ങൾ, വീഡിയോകൾ, അനുബന്ധ രേഖകൾ) സഹിതം പുതുക്കിയ പരാതി കൂടി നൽകേണ്ടതാണ്. |
സുരക്ഷാ ലംഘനം സംബന്ധിച്ച് കെ. എസ്. ഇ. ബി. യ്ക്ക് പരാതി നൽകാം
വൈദ്യുതി നിയമപ്രകാരം, വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി കയറുന്നതും അന്യ ഉപകരണങ്ങൾ സ്ഥാപിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്.
സ്വപരിധിക്ക് പുറത്തേയ്ക്ക് വൈദ്യുതി വയറുകൾ സ്ഥാപിച്ച് ഇലക്ട്രിക് തോരണങ്ങളും വൈദ്യുതി ട്യൂബുകൾ ഉൾപ്പെടെ മറ്റെന്ത് അന്യവസ്തുക്കൾ രേഖാമൂലമായ അനുമതിയില്ലാതെ സ്ഥാപിക്കുന്നതും വയറുകൾ വലിച്ച് ലൗഡ്സ്പീക്കർ സ്ഥാപിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്.
ശബ്ദമലിനീകരണം – ആരോഗ്യം, നിയമം
സോഷ്യൽ മീഡിയ
ശബ്ദമലിനീകരണം സംബന്ധിച്ച വിവര ശേഖരണത്തിനും ചർച്ചകൾക്കും Silence The Noise എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക >> https://www.facebook.com/groups/silencethenoise
Information courtesy: https://www.art-artist.in/np.htm#form1