സുഹൃത്തേ,
കേരളത്തിലെ ശാസ്ത്ര-സ്വതന്ത്രചിന്ത പ്രചരണ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം സാധ്യമാക്കിയ esSENSE കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും പരിപാടികള്‍ അവതരിപ്പിക്കാനും താല്പര്യമുണ്ടെന്ന് അറിയിച്ച് നിരവധിപേര്‍ ബന്ധപ്പെടുന്നുണ്ട്. സന്തോഷകരമായ കാര്യമാണിത്. അത്തരക്കാരെ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ട് വരുന്ന ദിവസങ്ങളില്‍ ഫേസ് ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവ കേന്ദ്രീകരിച്ച് esSENSE Connect എന്ന പേരില്‍ ആദ്യമായി ഒരു Online enlisting drive നടത്തുകയാണ്. താല്പര്യമുള്ളവര്‍ esSENSE Global വെബ്‌സൈറ്റിൽ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷൻ ലിങ്ക് വഴി വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താല്പര്യമുള്ള അവതാരകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഇവ സംബന്ധിച്ച് നിലവിലുള്ള എസെന്‍സ് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്നതാണ്. ശാസ്ത്രപ്രചരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ esSENSE ദൗത്യങ്ങളോട് താല്പര്യമുള്ളവര്‍ മുന്നോട്ടുവരിക. ലോകത്തിൻറെ ഏത് ഭാഗത്തുള്ളവര്‍ക്കും അപേക്ഷിക്കാം. എല്ലാവര്‍ക്കും സ്വാഗതം.
രജിസ്‌ട്രേഷൻ ലിങ്ക്:- https://essenseglobal.com/office/manager/memberadd.php
BE esSENSE