essentia’21 – esSENSE GLOBAL Flagship Event


വിജയികൾക്ക് അഭിനന്ദനങ്ങൾ!

എസ്സെൻഷ്യ21 -നോടനുബന്ധിച്ച് നടത്തിയ കഥ/കവിത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ആലപ്പുഴ ഭരണിക്കാവ് സ്വദേശിയായ രേഷ്‌മ സുരേന്ദ്രൻ എഴുതിയ ‘OWN WINGS’ എന്ന ഇംഗ്ലീഷ് കവിതയാണ്.

തൃശൂർ അമ്പക്കാട് സ്വദേശി ഡെന്നിസ് ആന്റണി എഴുതിയ ‘സ്വന്തം ചിറകുകൾ’ എന്ന കഥയും, തൃശൂർ കോതപറമ്പ് സ്വദേശി ഡോ. റഷീദ് ഇ എസ്. എഴുതിയ ‘ഹോമോ സാപിയൻസ്’ എന്ന കവിതയും പ്രോത്സാഹന സമ്മാനങ്ങൾ നേടി.

ഒന്നാം സമ്മാനമായ 2000 രൂപയും, 1000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനവും വിജയികളെ എസ്സെൻഷ്യ സംഘാടകർ ഇമെയിൽ മുഖാന്തരം ബന്ധപ്പെട്ട് അയച്ചു കൊടുക്കുന്നതാണ്. അതോടൊപ്പം സമ്മാനം നേടിയ സാഹിത്യസൃഷ്ടികൾ എസ്സെൻസ് ഗ്ലോബലിന്റെ ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. – https://essenseglobal.com/articles/essentia21-opem-story-prize-winners/

വീഡിയോ മത്സരത്തിന് അനുയോജ്യമായ എൻട്രികൾ ഇല്ലാതിരുന്നതിനാൽ മത്സരം ഉണ്ടായിരുന്നില്ല.

സുഹൃത്തേ,

കേരളത്തിന്റെ വൈജ്ഞാനിക നഭസ്സില്‍ തനതു മുദ്ര പതിപ്പിച്ച esSENSE ന്റെ മുഖ്യ സമ്മേളനമായ essentia 2017, 2018, 2019 വര്‍ഷങ്ങളില്‍ എറണാകുളത്ത് വെച്ച് നടക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പരിപാടി മുടങ്ങി. ഈ വര്‍ഷം കോവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കും വിധേയമായി essentia’21 നടത്താന്‍ തീരുമാനിച്ച വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു. അതെ, ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എസെന്‍ഷ്യ, അതേ വേദിയില്‍, കൂടുതല്‍ മികവോടെ!

2021 ഡിസംബര്‍ പതിനൊന്നാം തീയതി ശനിയാഴ്ച (11.12.2021 Saturday) എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന എസെന്‍ഷ്യ’21 ല്‍ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രഭാഷകര്‍ പങ്കെടുക്കുന്നു.

humanism viral എന്നതാണ് ഇത്തവണത്തെ പരിപാടിയുടെ പ്രമേയം. മാനവികതയുടെ സുഗന്ധം പരക്കുന്ന സമൂഹം esSENSE വിഭാവനം ചെയ്യുന്നു. സ്വതന്ത്രചിന്തയ്ക്കും മാനവികതയ്ക്കും വേണ്ടി നിലകൊള്ളുന്ന ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കട്ടെ.


കാര്യപരിപാടികൾ

8 AM : രജിസ്‌ട്രേഷൻ
9 AM: എസെൻഷ്യ’21 പരിപാടികൾ ആരംഭിക്കുന്നു

പ്രഭാഷകരും വിഷയങ്ങളും

പ്രഭാഷകർവിഷയങ്ങൾ
ഫാസിൽ ബഷീർTRICKSMANIA – No Wonders, All Science
ചന്ദ്രശേഖർ ആർ.തുള്ളി തള്ളുന്നവർ – പകർന്നാട്ടം 2
ആരിഫ് ഹുസൈൻഅതാണ് ശരി, അതാണ്
ഡോ കെ. എം. ശ്രീകുമാർഎൻഡോസൾഫാൻ പ്രശ്നം ഒരു വ്യാപാരയുദ്ധമോ?
മനുജാ മൈത്രിജ്യൂസ് കുടിക്കരുത് – Isalam vs. Jews
കാന എം. സുരേശൻരാസകേളികൾ – Game of Chemicals
ഡോ. ഹരീഷ് കൃഷ്ണൻവെളിച്ചപ്പാടും മന്ത്രവാദികളും
ഉഞ്ചോയികലർപ്പ് – Tribes and Capitalism
ബിജുമോൻ എസ്. പി.മുല്ലപ്പെരിയാർ – ഭീതിവ്യാപാരം വേണ്ട
സുരാജ് സി. എസ്.നമ്മൾ ഇന്ത്യയിലെ ജനങ്ങൾ – An untold story of Preamble
ജാഫർ ചളിക്കോട്‌മഹോന്നത കേളികൾ
ടോമി സെബാസ്റ്റ്യൻക്രിസ്തുവിന്റെ ഡയറിക്കുറിപ്പുകൾ
രവിചന്ദ്രൻ സി.ഭൂതം – The bubble of extended self
രവിചന്ദ്രൻ സി.Exchange (Interaction with Ravichandran C)

NB: പ്രഭാഷകർ, വിഷയങ്ങൾ, പ്രോഗ്രാം ഓർഡർ എന്നിവ മാറ്റങ്ങൾക്കു വിധേയമാണ്.


എസ്സെൻഷ്യ’21 ൽ നിങ്ങൾക്കും പങ്കാളികളാവാം!

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഒരു കഥ , കവിത അല്ലെങ്കിൽ ഷോർട് വീഡിയോ താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. ‘own wings – സ്വന്തം ചിറകുകൾ’ – [സ്വാതന്ത്ര്യത്തെയും, പരാശ്രയമില്ലാതെ സ്വന്തം കഴിവിലുള്ള വിശ്വാസത്തെയും സൂചിപ്പിക്കുന്നു.] എന്ന ആശയത്തിൽ അധിഷ്ഠിതമായിരിക്കണം. സൃഷ്ടികൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം .
സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 5.
അയക്കേണ്ട email: essentia21@essenseglobal.com

സമ്മാനാർഹമായ കഥയും കവിതയും എസ്സെൻസ് ഗ്ലോബൽ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഷോർട് വീഡിയോ essentia’21 വേദിയിൽ അവതരിപ്പിയ്ക്കുന്നതായിരിക്കും.

Option 1
1) ഒരു കഥയോ കവിതയോ ആവാം.
2) കഥ രണ്ടു പുറത്തിൽ കവിയരുത്, കവിത ഒരു പുറത്തിലും [A4].
3) സ്വന്തം സൃഷ്ടി ആയിരിക്കണം.
4) വൃത്തിയായി എഴുതുകയോ പ്രിൻറ്റ് ചെയ്യുകയോ ചെയ്തതായിരിക്കണം.
5) മുൻപ് മാസികയിലോ വെബ്‌സൈറ്റിലോ പ്രസിദ്ധീകരിച്ചതോ പൊതുവേദിയിൽ അവതരിപ്പിച്ചതോ ആയിരിക്കരുത്.
6) ഏറ്റവും മികച്ച സൃഷ്ടിക്ക് (കഥ/കവിത) 2000 രൂപ സമ്മാനം നൽകുന്നതായിരിക്കും

Option 2
1. ഷോർട് ഫിലിം 3 മുതൽ 4 മിനുട്ട് വരെ ആവാം.
2 . സ്വന്തം ക്രിയേറ്റിവിറ്റി ആയിരിക്കണം.
3 . വീഡിയോ സ്വയം പ്രസിദ്ധീകരിക്കരുത്.
4. വീഡിയോ ഒഫിഷ്യലായി എസ്സെൻസ് ആയിരിക്കും ക്രെഡിറ്റോടെ പ്രസിദ്ധീകരിക്കുക.
5. ഭാവിയിലും വീഡിയോയുടെ കോപ്പി റൈറ്റ് എസ്സെൻസിനായിരിക്കും
6. ആശയം, സംവിധാനം, സ്ക്രിപ്റ്റ്, ലൈറ്റിംഗ്, ടെക്നിക്കൽ പെർഫെക്ഷൻ തുടങ്ങിയവ നോക്കിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക .
7. ഏറ്റവും മികച്ച വീഡിയോയ്ക്ക് 5000 രൂപ ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും.


രജിസ്‌ട്രേഷൻ

എസ്സെൻഷ്യ’21 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ 300/- രൂപയാണ്.
താഴെ കാണുന്ന ബട്ടൺ/ ലിങ്കിലൂടെ ഇപ്പോൾ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.

(മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക)

Alternate Link: https://imojo.in/essentia21

രജിസ്റ്റർ ചെയ്താലുടൻ തന്നെ പേമെന്റ് വിവരങ്ങൾ ഇമെയിൽ ആയി ലഭിക്കുന്നതാണ്. പ്രോഗ്രാം ഹാളിലെ രജിസ്‌ട്രേഷൻ ഡെസ്കിൽ ഈ ഇമെയിൽ കാണിക്കുക. സംശയങ്ങൾക്ക് ചാറ്റ് ബോക്സിൽ ബന്ധപ്പെടുക


എസ്സെൻഷ്യ’21 ഒരു വൻവിജയമാക്കുന്നതിന് നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ ബാങ്ക് അക്കൗണ്ടിലേക്കും അയക്കാം.
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
MICR Code: 682049007
SWIFT Code: FDRLINBBIBD
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യുവാൻ താഴെ കാണുന്ന UPI ID യും BHARATH QR CODE ഉം ഉപയോഗിക്കാം.
UPI ID: br58976c@fbl


എസ്സെൻഷ്യ’21 പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമാണ്. പങ്കെടുക്കുന്ന എല്ലാവരും ഉത്തരവാദിത്തപൂർവ്വം കോവിഡ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.