Event Next: Apooja’18 @Kollam


അറിയിപ്പ്
esSENSE Club (Reg No: No: TSR/TC/541/2016)

esSENSE Club നാളെ (18.10.2018) കൊല്ലം പബ്ലിക് ലൈബ്രറി ഹോളില്‍ നടത്താനിരുന്ന അപൂജ’18 എന്ന പേരിലുള്ള ഏകദിനസെമിനാര്‍ നാളത്തെ (18.10.2018) ഹര്‍ത്താല്‍ ഭീഷണി മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച വിവരം ഖേദപൂര്‍വം അറിയിക്കുന്നു. പുതിയ തീയതി വൈകാതെ അറിയിക്കുന്നതാണ്.

സജീവന്‍ അന്തിക്കാട്(പ്രസിഡൻറ്)
കമലാലയം രാജന്‍(സെക്രട്ടറി)


കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ സ്വതന്ത്രചിന്താരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു വരുന്ന esSENSE Club (Reg no- TSR/TC/541/2016) സംഘടിപ്പിക്കുന്ന ഒരു ഏകദിന പരിപാടി 2018 ഒക്ടോബര്‍ 18 ന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.

എട്ട് അവതരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏകദിന സെമിനാറായി സംഘടിപ്പിക്കുന്ന Apooja’18 രാവിലെ 9.30 ന് ആരംഭിക്കും. പ്രഭാഷകരില്‍ ഡോ.അഗസ്റ്റസ് മോറിസ്, ഷിബു ഈരീക്കല്‍, ജോസ് കണ്ടത്തില്‍, ജോയ് ലോറന്‍സ്, റിഷി കുമാര്‍, കൃഷ്ണപ്രസാദ്, അനുപമ രാധാകൃഷ്ണന്‍, മൃദുല്‍ ശിവദാസ് എന്നിവര്‍ ഉള്‍പ്പെടുന്നു.

ഷിബു ഈരിക്കല്‍ പൂജവെപ്പ് എന്ന ഗ്ലോറിഫൈഡ് അനാചാരത്തിനെതിരെ അപൂജ എന്ന അവതരണവുമായി രംഗത്തെത്തും. ഇതിനകം എസെന്‍സ് പ്രേക്ഷകരുടെ ഹരമായി മാറിക്കഴിഞ്ഞ ശ്രീ. ജോസ് കണ്ടത്തില്‍ ബൈബിളിലെ ദൈവ സങ്കല്‍പ്പം ഈഴ കീറി പരിശോധിക്കുമ്പോള്‍ സ്വന്തംനിലയില്‍ ഒരു മജീഷ്യന്‍ കൂടിയായ ഓസ്‌ട്രേലിയന്‍ മലയാളി ജോയ് ലോറന്‍സ് ദിവ്യാത്ഭുതങ്ങളുടെയും മെന്റലിസത്തിന്റെയും പിന്നിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നു. ശബരിമലയിലെ സ്ത്രീപ്രവേശത്തെക്കുറിച്ചും അതുസംബന്ധിച്ച മിത്തുകളെയും ആചാരങ്ങളെയും പറ്റിയുള്ള സമഗ്ര അവലോകമായിരിക്കും ശ്രീ റിഷി കുമാര്‍ നടത്തുന്നത്. ആര്യന്‍ കുടിയേറ്റം സംബന്ധിച്ച ചരിത്ര ധാരണകളിലേക്ക് ആര്യജനതയുടെ ജീനുകളുടെ പഠനം എങ്ങനെ വെളിച്ചംവീശുന്നു എന്ന പരിശോധനയാണ് ശ്രീ കൃഷ്ണപ്രസാദിന്റെ ‘ആര്യന്‍മാരുടെ ജീനുകള്‍’എന്ന വിഷായാവതരണം.

മൃദുല്‍ ശിവദാസ് ബുദ്ധമതത്തില്‍ ബ്രാഹ്മണസത്തിനുള്ള സ്വാധീനം വിശകലനം ചെയ്യുന്നു-വിഷയം: ബ്രാഹ്മണബുദ്ധന്‍. IPC യിലെ ആര്‍ട്ടിക്കിള്‍ 497 സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലിംഗനീതി സംബന്ധിച്ച ഭരണഘടന തത്ത്വങ്ങളാണ് അനുപമാ രാധാകൃഷ്ണന്റെ വിഷയം. ധാരണകള്‍ തെറ്റുമ്പോള്‍ എന്ന ശ്രദ്ധേയമായ അവതരണത്തിന്റെ രണ്ടാം ഭാഗമാണ് ഡോ അഗസ്റ്റസ് മോറിസ് അവതരിപ്പിക്കുന്നത്.

സമ്മേളനത്തിന് പങ്കെടുക്കുന്നവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നതല്ല. എങ്കിലും പരിപാടിക്ക് ആവശ്യമായ ചെലവുകള്‍ വഹിക്കാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും. സമ്മേളനത്തിന്റെ മുഴുവന്‍ വീഡിയോകളും യു-ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതാണ്.

Apooja ’18 ലേക്ക് ഏവര്‍ക്കും സ്വാഗതം..!

Event Page: https://essenseglobal.com/event/apooja18/