LITMUS’19 – esSENSE Annual Summit on October 6th @Kozhikode


നിശാഗന്ധിയില്‍ നിന്നും സ്വപ്നനഗരിയിലേക്ക് –
എസെന്‍സിന് മൂന്ന് വയസ്സായി. esSENSE Club, esSENSE Global‍ എന്നിങ്ങനെ രണ്ട് ഫോര്‍മാറ്റുകളില്‍ എസെന്‍സ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ esSENSE മൂവ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായി 2018 ഒക്‌ടോബറില്‍ തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന Litmus’18 അന്തര്‍ദേശീയ സെമിനാര്‍ സംഘാടനമികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ലിറ്റ്മസ് 2019 ഒക്‌ടോബര്‍ ആറാം തീയതി (പൂജ അവധി) കോഴിക്കോട് സരോവരം ബയോപാർക്കിന് സമീപത്തുള്ള കാലിക്കറ്റ് ട്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. (Map Link- https://goo.gl/maps/Zd4KvS1B7gaMG9tWA). മതംതിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നില്‍ സ്വയംമിനുക്കാനോ ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് എസെന്‍സിനെ വ്യതിരിക്തമാക്കുന്നത്. ലിറ്റ്മസ് 19 ഒക്‌ടോബര്‍ 6 തീയതിയില്‍ കോഴിക്കോട് നടക്കുമ്പോള്‍ ലക്ഷ്യമിടുന്നത് സ്വതന്ത്രചിന്തകരുടെ ചരിത്രസംഗമം ആണ്. ഒക്ടോബർ 6 -അന്തര്‍ദേശീയ സെമിനാര്‍. 7, 8 -വിനോദയാത്ര.
2018 ഒക്‌ടോബറില്‍ തിരുവനന്തപുരത്ത് ലിറ്റ്മസ് അന്തര്‍ദേശീയ സെമിനാര്‍ നടത്തിയപ്പോള്‍ മ്യൂസിയം ജംഗ്ഷന് സമീപമുള്ള കോ-ഓപ്പറേറ്റീവ് എ.സി. ഓഡിറ്റോറിയം ആണ് ആദ്യം തിരഞ്ഞെടുത്തത്. ഏകദേശം 400 സീറ്റുകളാണ് അവിടെ ലഭ്യമായിരുന്നത്. പ്രചരണം മുന്നേറവേ, സമ്മേളനത്തിന് കിട്ടിയ പ്രതികരണം വേദി സംബന്ധിച്ച പുനര്‍വിചിന്തനത്തിന് കാരണമായി. തുടര്‍ന്ന് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ലിറ്റ്മസ് 18 ല്‍ മൂവായിരം പേര്‍ പങ്കെടുത്തു. ഈ വര്‍ഷവും സമാന സാഹചര്യങ്ങള്‍ സംജാതമായി. കോഴിക്കോട് നഗരമധ്യത്തില്‍ ലഭ്യമായ മികച്ച വേദിയായ ടാഗോര്‍ സെന്റിനറി ഹോളായിരുന്നു ലിറ്റ്മസ് 19 നായി ആദ്യം തിരഞ്ഞെടുത്തത്. അപ്രകാരം ആദ്യഘട്ട പോസ്റ്ററുകളും പുറത്തിറങ്ങി. ആയിരം സീറ്റുകളുള്ള ഈ എ.സി ഓഡിറ്റോറിയത്തിന് പുറത്ത് കാറ്ററിംഗിന് വേണ്ടി ഒരു ചെറിയ ഹോളും ലഭ്യമായിരുന്നു. മുറ്റത്ത് എ.ഇ.ഡി സ്‌ക്രീന്‍ സഹിതം ഒരു പന്തല്‍ കൂടി ഇട്ട് മൂന്നുവേദികളിലായി ഇക്കുറി ലിറ്റ്മസ് നടത്താമെന്നായിരുന്നു ധാരണ. പക്ഷെ പ്രാരംഭ പ്രചരണങ്ങള്‍ ഈ തീരുമാനത്തെ അസ്ഥിരപ്പെടുത്തി. വേദി പര്യാപ്തമല്ല എന്ന ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. അങ്ങനെയാണ് കാലിക്കട്ട് ട്രേഡ് സെന്ററിലെ സ്വപ്നനഗരി Litmus’19 ന്റെ അന്തര്‍ദേശീയ സെമിനാറിന് വേദിയാകുന്നത്. 5000 മുതല്‍ 10000 കാണികളെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള എ.സി ഓഡിറ്റോറിയമാണിത്. കോഴിക്കോട് റെയിവെ സ്റ്റേഷന് അടുത്താണ്. വലുപ്പവും അധികച്ചെലവും തന്നെയാണ് ആദ്യം സ്വപ്നനഗരി ബുക്ക്‌ ചെയ്യാതിരുന്നതിന്റെ കാരണം. തല്‍ക്കാലം അനുയോജ്യമായ മറ്റൊരു ഓപ്ഷന്‍ പൂജ അവധിക്കാലത്ത് ലഭ്യമല്ലെന്നതാണ് എസെന്‍സിനെ സ്വപ്‌നനഗരിയില്‍ എത്തിച്ചത്.

LITMUS’19 Seminar on 2019 October 6

ലിറ്റ്മസ് 19 ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നു (1.8.2019) തുടങ്ങുകയാണ്. രജിസ്‌ട്രേഷന്‍ ഫീസ്-300 രൂപ (ഭക്ഷണച്ചെലവ് ഉള്‍പ്പടെ). രജിസ്‌ട്രേഷന്‍ 2019 ഒക്‌ടോബര്‍ 5 വൈകിട്ട് 6.30 ന് അവസാനിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ തവണ ലിറ്റ്മസ് സ്റ്റേജും ശബ്ദ-പ്രകാശ ക്രമീകരണങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറേക്കൂടി മെച്ചപ്പെട്ട അനുഭവമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. യു.കെ-അയര്‍ലന്‍ഡ്(3), യു.എ.ഇ(3), അമേരിക്ക(1), കാനഡ(1), ഓസ്‌ട്രേലിയ(1), ബാംഗ്ലൂര്‍(2), ചൈന്നൈ(1) എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 31 പ്രഭാഷകരാണ് ഇക്കുറി വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് (കാര്യപരിപാടി ചാര്‍ട്ട് കാണുക). 20 മിനിറ്റാണ് പ്രഭാഷണങ്ങളുടെ ദൈര്‍ഘ്യം. 3 അവതരണങ്ങള്‍ 25 മിനിറ്റ് നീളും. സെമിനാര്‍ രാവിലെ ഒമ്പത് മണിക്ക് തുടങ്ങി രാത്രി ഒമ്പത് കഴിഞ്ഞ് അവസാനിക്കും. ഉച്ചഭക്ഷണത്തിന് അര മണിക്കൂര്‍ ഇടവേളയുണ്ടാവും. എങ്കിലും ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ ഫുഡ് കൗണ്ടറില്‍ ഭക്ഷണം ലഭ്യമായിരിക്കും. അതുപോലെതന്നെ ടീ കൗണ്ടറുകള്‍ അതാത് സമയത്ത് തുറന്നിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം 2019 ലെ എസെന്‍സ് അവാര്‍ഡുകളും പ്രൈസുകളും വിതരണം ചെയ്യും. ഡോ മനോജ് ബ്രൈറ്റ്, ആര്‍. കൃഷണപ്രസാദ്, ഡോ.കെ. ശ്രീകുമാര്‍, സജിത്ബാബു IAS, നാമംഗലം പരമേശ്വരന്‍ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ശേഷം അല്‍മെഡ് 2019 എന്ന പൊതുജന സമ്പര്‍ക്ക ചോദ്യോത്തര പരിപാടി. ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ബദല്‍ ചികിത്സ മാര്‍ഗ്ഗങ്ങളാണ് കേന്ദ്രപ്രമേയം. എസെന്‍സ് പാനലുമായി സദസ്സിന് നേരിട്ട് സംവദിക്കാം. ഏറ്റവും മികച്ച മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000രൂപ. സമ്മാനവിജയികളെ അല്‍മെഡ് പാനലും മോഡറേറ്ററും ചേര്‍ന്ന് തിരഞ്ഞെടുക്കും. ഒരു മണിക്കൂറാണ് അല്‍മെഡിന്റെ ദൈര്‍ഘ്യം.

കാര്യപരിപാടി

Slot Speaker
Duration Title
7:30 AM REGISTRATION
MORNING SESSION
9:00 AM Dhanya Baskaran 20 Minutes തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല
9.21 am Moncy Mathew 25 Minutes ആധുനിക കാപിറ്റലിസം: പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍, സാധ്യതകള്‍
9:47 AM Gayathri Suresh 20 Minutes ഷമ്മി ഹീറോ ആടാ
10:08 AM Jose Kandathil 20 Minutes ക്രിസ്തുമതം ക്ലാസിക്കല്‍ യുഗത്തെ നശിപ്പിച്ചതെങ്ങനെ?
10:29 AM Manju Manumohan 20 Minutes ഒന്നും പറയാനില്ല
10:50 AM Dr. K M Sreekumar 20 Minutes വിഷപുരാണം II
11:11 AM Baiju Raj 20 Minutes റോക്കറ്റ് സയൻസ്
11:34 AM Sanoj Kannur 20 Minutes ഒരിക്കൽ
11:55 AM Shihabudeen Poythumkadavu 20 Minutes മാറുന്ന കാലം, മാറുന്ന സമൂഹം
12:16 PM Sajeevan Anthikad 20 Minutes ND@10
12:37 PM Manuja Maithri 20 Minutes പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്‌
12:58 PM LUNCH 20 Minutes
POST LUNCH SESSION 10 Minutes esSENSE Award Distribution (10 Minutes)
1:29 PM Dr Alby Elias 20 Minutes ഫ്രോയിറ്റും ആധുനിക ന്യൂറോളജിയും
1:50 PM Jamitha 20 Minutes വിചിത്രമായ വെളിപാടുകള്‍
2:11 PM Arjun 20 Minutes ഗ്രഹണങ്ങളിലൂടെ ഒരു സഞ്ചാരം
2:32 PM Dr Sabu Jose 20 Minutes Ozone Holes and Global Warming
2:53 PM Shivsankar 20 Minutes പൈഡ് പൈപ്പര്‍
3:14 PM AL-MED: Dr Ragesh R, Dr Manoj Bright, Krishnaprasad, Dr.P.Gopinath, Dr Dileep Mampally. Moderator-Ajithkumar 1 Hour ആയുര്‍വേദം, ഹോമിയോ, സിദ്ധം, യുനാനി… തുടങ്ങിയ ബദല്‍ ചികിത്സകള്‍ സംബന്ധിച്ച പൊതുസമ്പര്‍ക്ക പരിപാടി. മികച്ച ചോദ്യങ്ങള്‍ക്ക് കാഷ് പ്രൈസുകള്‍ (Rs. 3000, 2000, 1000)
4:15 PM Jibin Boban 20 Minutes വേര്‍തിരിവുകളില്ലാത്ത സ്‌നേഹം
4:36 PM Dr Beena Rani S 20 Minutes വീണ്ടെടുക്കുന്നതെല്ലാം
4:57 PM Ayoob PM 20 Minutes സയന്‍സും മതദര്‍ശനങ്ങളും
5:18 PM James Thomson 20 Minutes Growing Up Without Religion (English)
FINAL SESSION
5:39 PM Bijumon SP 20 Minutes കേരളത്തിലെ അടിമ ജീവിതങ്ങൾ
6:00 PM Sreejith 20 Minutes സ്വര്‍ഗത്തിലെ വിവാഹം
6:21 PM Jeril 20 Minutes നിറക്കൂട്ട്
6:42 PM Anoop 20 Minutes ഭൂമിയുടെ പരിണാമം
7:03 PM Rajan Cherukad 20 Minutes ലോകബാങ്കിന്റെ ചിരി
7:24 PM Veena SV 20 Minutes ക്രിബു (Kribu)
7:45 PM Mavooran Nasar 20 Minutes സര്‍വ്വജ്ഞാനി പ്രതിക്കൂട്ടില്‍
8:06 PM Manuprasad M 20 Minutes കളിയാട്ടം
8:27 PM Dr Vaisakhan Thampi 20 Minutes തെറ്റും ശരിയും കൂടുതല്‍ ശരിയും
8:48 PM Dr Augustus Morris 25 Minutes സഹോ
9:14 PM Ravichandran C 25 Minutes നാണ്യവളകള്‍

പരിപാടികള്‍ തുടര്‍ച്ചയായി നടക്കുമ്പോള്‍ ആഹാരപാനീയങ്ങള്‍ക്കും പുറമെ സദസ്സിന് അത്യാവശ്യംവേണ്ടതെല്ലാം സമ്മേളന ഹോള്‍ വിട്ടുപോകാതെ തന്നെ ലഭ്യമാകുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളില്‍ അവശ്യം ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് ഓര്‍മ്മപെടുത്തിയാണ് ലിറ്റ്മസ് 18 കടന്നുപോയത്. പ്രായംചെന്നവരും പ്രമേഹരോഗികളും മുലയൂട്ടുന്ന അമ്മമാരും പങ്കെടുക്കുന്ന, 12 മണിക്കൂര്‍ നീളുന്ന ഒരു മീറ്റില്‍ സദസ്സിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ശ്രദ്ധിക്കാതിരിക്കാനാവില്ല. ലിറ്റ്മസ് 19 ല്‍ അത്തരക്കാര്‍ക്ക് കുറച്ചു സമയം വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. ഫസ്റ്റ് എയിഡ് ബോക്‌സും കുടിവെള്ളവും അവിടെ ലഭിക്കും. ഡോ. പ്രവീണ്‍ഗോപിനാഥ്, ഡോ. അഗസ്റ്റസ് മോറിസ്, ഡോ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കമ്മറ്റിയുടെ വിദഗ്ധ ഉപദേശവും ലഭ്യമായിരിക്കും. ഹോളിന് 250-300 മീറ്റര്‍ ദൂരപരിധിയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഉണ്ട്.

വിനോദയാത്ര (2019 October 7, 8 from Kozhikode)

ലിറ്റ്മസ് 19 ന്റെ ആദ്യദിനമാണ് അന്തര്‍ദ്ദേശീയ സെമിനാര്‍. രണ്ടാംദിവസം വിനോദയാത്രയാണ്. കുടുംബസഹിതം ഉല്ലസിക്കാനും സൗഹൃദം പുലര്‍ത്താനുമുള്ള അവസരം. താല്പര്യമുളളവര്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക. കഴിഞ്ഞതവണ അവതാരകരും സംഘാടകരുമടങ്ങുന്ന സംഘത്തോടൊപ്പമുള്ള വിനോദയ യാത്ര പ്രതീക്ഷിച്ചതിലും മികച്ചതായി.

യാത്രയുടെ വിശദാംശങ്ങള്‍: ഒക്‌ടോബര്‍ 7 ന് രാവിലെ 8 ന് ബസില്‍ ഊട്ടിക്ക്. പ്രാതല്‍ ആ യാത്രയില്‍ തന്നെ. ഉച്ചക്ക് ഗൂഢല്ലൂരില്‍ ഭക്ഷണം. വിവിധ സ്ഥലങ്ങൾ സന്ദർശനം. അന്ന് രാത്രി ഊട്ടിയിൽ ഹോട്ടലില്‍ താമസം. ഡിന്നര്‍, ക്യാമ്പ് ഫയര്‍, മ്യൂസിക്, ഡാന്‍സ്… ഒക്‌ടോബര്‍ എട്ടിന് രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ചെക്ക് ഔട്ട്, മടക്കം. വൈകിട്ട് ആറിന് കോഴിക്കോട്ട് എത്തിച്ചേരും. ഒരാള്‍ക്ക് ബസ് ചാര്‍ജ് അടക്കം മൊത്തം –1900 രൂപ.

ആദ്യദിവസത്തെ പരിപാടിക്ക് മാത്രമായും (300 രൂപ) രണ്ടിനുംകൂടിയും (2200 രൂപ) രജിസ്റ്റര്‍ ചെയ്യാം. വിനോദയാത്രയ്ക്ക് സ്പോട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. നിശ്ചിത എണ്ണം സീറ്റുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. പ്രസ്തുത സീറ്റുകള്‍ ബുക്ക് ചെയ്തു തീര്‍ന്നാല്‍ ഈയിനത്തിലെ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതാണ്.

രജിസ്‌ട്രേഷൻ (Registration)
ശ്രദ്ധിക്കുക: മൊബൈൽ ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ബ്രൗസർ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഫേസ്ബുക്കിലാണ് നിങ്ങൾ ഈ പേജ് തുറന്നതെങ്കിൽ ‘Open with Chrome’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ക്രോമിൽ ഓപ്പൺ ചെയ്തശേഷം പേയ്മെന്റ് ചെയ്യുക.

സെമിനാറിനും വിനോദയാത്രയ്ക്കും കൂടിയുള്ള രെജിസ്ട്രേഷൻ അവസാനിച്ചു


സെമിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ രജിസ്റ്റർ ചെയ്യാം


ലിറ്റ്മസ് 2019 അന്തര്‍ദേശീയ സെമിനാറിന് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക


സംഭാവനകൾ എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ലിറ്റിമസ്’19 സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും 99 46 76 74 34 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.

Location Map:

മസ്തിഷ്‌കം പൂജയ്ക്ക് വെക്കാത്തവരുടെ ഈ ചരിത്രസംഗമത്തിലേക്ക് ഏവര്‍ക്കും സ്വാഗതം…
Team esSENSE