
- This event has passed.
VIBGYOR’22 @Mukkam, Kozhikkode
November 6, 2022 @ 10:00 am - 5:00 pm

ശാസ്ത്രബോധത്തിന്റെ മാരിവില്ലഴകുമായി വിബ്ജിയോര്‍ മുക്കത്ത്
എസ്സെന്‍സ് ഗ്ലോബല്‍ മുക്കത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ വിബ്ജിയോര്‍-22, മുക്കം ഇ. എം. എസ്. ഹാളില്‍ നവംബര്‍ 6-ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെ നടക്കും.
‘വിശുദ്ധ തെറികള്‍’ എന്ന വിഷയത്തില്‍ ജാഫര്‍ ചളിക്കോടും, ‘ബില്‍ക്കീസ്ബാനു – The victim who is still being hunted‘ എന്ന വിഷയത്തില്‍ സി. എസ്. സുരാജും, ‘ഹോമിയൊപ്പതിയെ നിരോധിച്ചു‘ എന്ന വിഷയത്തില്‍ ആരിഫ് ഹുസൈന് തെരുവത്തും പ്രഭാഷണങ്ങള്‍ നടത്തും. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫസര്‍ ടി. ജെ. ജോസഫിന് സ്വീകരണവും, സംവാദവും ഇതോടൊപ്പം നടക്കും. ടി എം കൃഷ്ണകുമാര്‍ മോഡറ്റേര് ആയിരിക്കും. കേരളത്തിലെ നാലാംമത-സാമ്പത്തിക അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള പാനല്‍ ഡിസ്ക്കഷന് ഈ പരിപാടിക്ക് ഒപ്പമുണ്ട്. ഷിബു ഈരിക്കല്‍, മനൂജാ മൈത്രി, അഭിലാഷ് കൃഷ്ണന്, പി. ബി. ഹരിദാസന് എന്നിവര്‍ ഈ ഡിബേറ്റില്‍ പങ്കെടുക്കും. എം. റിജു മോഡറേറ്റര്‍ ആയിരിക്കും.
Vialogue എന്ന പൊതുജന സംവാദത്തിലാണ് സി രവിചന്ദ്രന്‍ പങ്കെടുക്കുന്നത്. സമകാലീനമായ ഏത് വിഷയത്തിലും അദ്ദേഹവുമായി സംവദിക്കാം. മുഹമ്മദ് നസീര്‍ മോഡറേറ്റര്‍ ആയിരിക്കും. വിബ്ജിയോര്‍’22 – എന്ന വിജ്ഞാനപ്രദമായ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
വിബ്ജിയോര്‍’22- എന്ന വിജ്ഞാനപ്രദമായ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
അന്വേഷണങ്ങൾക്ക്: 9447327624, 9645889585
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ്, ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെ 200 രൂപയാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് സന്ദർശിക്കുക https://imojo.in/vibjyor << Click here
രജിസ്റ്റർ വിജയകരമായി പൂർത്തിയാക്കിയാലുടൻ തന്നെ നിങ്ങൾക്ക് ലഭിക്കുന്ന പേയ്മെന്റ് വിവരങ്ങളും ഓർഡർ നമ്പറും അടങ്ങിയ ഇമെയിൽ രജിസ്ട്രേഷൻ ഡെസ്കിൽ കാണിച്ചു പ്രവേശനം നേടാം.
വിബ്ജ്യോറിന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway
GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.