TouchStone – esSENSE Debate Series

TouchStone – esSENSE Debate Series | ടച്സ്‌റ്റോൺ – എസ്സെൻസ് സംവാദപരമ്പര

ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത എന്നിങ്ങനെയുള്ള മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ നവീന ആശയങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് esSENSE Global. ശാസ്ത്രീയ മനോവൃത്തിയിലൂന്നിയ ഒരു ജീവിത രീതിയിലേക്ക് സാമാന്യജനങ്ങളെ നയിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനമാണ് എസ്സെൻസ് ഗ്ലോബൽ ചെയ്തുവരുന്നത്. വ്യത്യസ്തമായ ആശയങ്ങളെ സ്വാഗതം ചെയ്യുക, നിരന്തരം പരിഷ്കരണത്തിന് വിധേയമായി ശരികളിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ശരികളിലേക്ക് പോകുക എന്നതാണ് എസ്സെൻസ് ഗ്ലോബൽ മുന്നോട്ട് വയ്ക്കുന്ന ആശയധാര.

വ്യത്യസ്ത ആശയങ്ങൾ സംബന്ധിച്ച് ആരോഗ്യകരമായി സംവദിക്കാന്‍ എസെന്‍സ് ഗ്ലോബല്‍ വേദിയൊരുക്കുന്നു. സംവാദ വേദിയുടെ പേര് TOUCHSTONE- ആശയങ്ങളുടെ ഉരകല്ല്!

TouchStone സംവാദങ്ങളുടെ ഘടനയും നിബന്ധനകളും:

സംവാദം വിവിധ റൗണ്ടുകളായാണ് നടത്തപ്പെടുന്നത്. ഓരോ സംവാദകനും അനുവദിച്ചിട്ടുള്ള തുല്യവും, നിശ്ചിതവുമായ സമയക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സംവാദകർക്ക് തുല്യ പരിഗണനയും അവസരവും വേദിയിൽ നൽകുന്നതാണ്. സംവാദം നയിക്കുന്നത് ഏക മോഡറേറ്റർ ആയിരിക്കും. സംവാദത്തിന്റെ സുഗമമായ നടത്തിപ്പിന് ഉപകരിക്കും വിധം സഹായിക്കുക, പൊതുഅച്ചടക്കവും സമയക്രമവും പാലിക്കുക എന്നിവയാണ്‌ മോഡറേറ്ററുടെ ചുമതല. സംവാദ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുവാനോ, അഭിപ്രായം പറയുവാനോ വിധി പ്രസ്താവിക്കുവാനോ, ഏതെങ്കിലും വശത്തിനു അനുകൂലമായോ പ്രതികൂലമായോ ഇടപെടാനോ മോഡറേറ്റർക്ക് അനുവാദമില്ല. പൊതുചോദ്യത്തരവേളകളില്‍ ഒഴികെ സദസ്സുമായി നേരിട്ടുള്ള ഇടപെടലുകൾ ഇത്തരം വിഷയങ്ങളിൽ സംവാദകർ ഒഴിവാക്കേണ്ടതാണ്. വിഷയാവതരണവും വാദപ്രതിവാദങ്ങളും പ്രേക്ഷകരുടെ ചോദ്യങ്ങളും ഉപസംഹരണവുമടക്കം 7 റൗണ്ടുകളായിരിക്കും സംവാദം. ഓരോ സംവാദകനും തനിക്ക് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രം സംസാരിക്കേണ്ടതും എതിർ സംവാദകൻ സംസാരിക്കുന്ന സമയത്ത് യാതൊരു വിധത്തിലുമുള്ള ഇടപെടലുകളും നടത്താതെ പ്രതിപക്ഷ ബഹുമാനം പുലർത്തേണ്ടതുമാണ്. സംവാദകർ ഉപസംഹരണ സമയത്ത് പുതിയ വാദഗതികൾ ഉന്നയിക്കാൻ പാടുള്ളതല്ല.

സമയക്രമം

റൗണ്ട് 1 – വിഷയാവതരണം: 20 മിനിറ്റ് x 2 = 40 മിനിറ്റ്

ഇരു സംവാദകർക്കും 20 മിനിറ്റ് വീതം ആകെ 40 മിനിറ്റ്

റൗണ്ട് 2 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം – ആകെ 20 മിനിറ്റ്

റൗണ്ട് 3 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം – ആകെ 20 മിനിറ്റ്

റൗണ്ട് 4 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം – ആകെ 20 മിനിറ്റ്

റൗണ്ട് 5 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം – ആകെ 20 മിനിറ്റ്

റൗണ്ട് 6 – പ്രേക്ഷകരുടെ ചോദ്യങ്ങൾ
ഇരു സംവാദകർക്കും 15 മിനിറ്റ് വീതം – ആകെ 30 മിനിറ്റ്

റൗണ്ട് 7 – ഉപസംഹരണം
ഇരു സംവാദകർക്കും 5 മിനിറ്റ് വീതം – ആകെ 10 മിനിറ്റ്

ആകെ ദൈർഘ്യം 2 മണിക്കൂർ 40 മിനിറ്റ്

നിബന്ധനകൾ:

Touchstone Debate Series രണ്ട് പേര്‍ നടത്തുന്ന നേര്‍ക്കുനേര്‍ സംവാദം ആയിട്ടാണ് esSENSE Global ആസൂത്രണം ചെയ്തിട്ടുള്ളത്. It is a verbal debate. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സംവാദവുമായി സാമ്യമുള്ള ഒരു ക്ലാസിക്കല്‍ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. 2021 ല്‍ 8 ഡിബേറ്റുകളാണ് ലക്ഷ്യമിടുന്നത്. ലോകമെമ്പാടും ഭൂരിഭാഗം ഡിബേറ്റുകളും ഇത്തരത്തിലാണ് നടക്കുന്നത്. അതേസമയം, പവര്‍പോയന്റ്/വീഡിയോ സഹായത്തോടെയുളള ഡിബേറ്റുകളും നടക്കാറുണ്ട്. സംവാദകര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ Toucstone അത്തരം ഓപ്ഷനുകളും പരിഗണിക്കുന്നതാണ്. അത്തരം ഫോര്‍മാറ്റുകളില്‍ ശാസ്ത്ര-സാങ്കേതിക ഉപാധികള്‍ ഉപയോഗിക്കാനുള്ള അവസരം സംവാദകര്‍ക്ക് ഉണ്ടായിരിക്കും.

  1. Touchstone വീഡിയോ അവതരണ മത്സരമല്ല, It is basically a verbal debate. ഓഡിയോ-വീഡിയോ ക്ലിപ്പുകളും ഡിജിറ്റല്‍ അവതരണങ്ങളും നടത്തുന്ന സംവാദകര്‍ക്ക് അവരുടെ ജ്ഞാനത്തിനും ശേഷിക്കും ഉപരിയായ മുന്‍തൂക്കം കിട്ടുക സ്വാഭാവികമാണ്. They can punch beyond their weight with the help of external agencies. ആയതിനാൽ പവര്‍പോയന്റ്/വിഡിയോ പ്രദര്‍ശനം നടത്തുന്ന സംവാദകര്‍ അത്തരം ഉപാധികള്‍ ഉപയോഗിക്കുമ്പോള്‍ താഴെപ്പറയുന്ന നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണം.

  2. അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പവര്‍പോയന്റ്/ വീഡിയോ ദൃശ്യങ്ങള്‍ ചുരുങ്ങിയത് ഡിബേറ്റിന് മൂന്ന് ദിവസത്തിന് മുമ്പ് (72 മണിക്കൂര്‍) touchstone@essenseglobal.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു നൽകിയിരിക്കണം. ഇങ്ങനെ സബ്മിറ്റ് ചെയ്യുന്ന അവതരണങ്ങള്‍ ഇരു സംവാദകര്‍ക്കും അപ്പോള്‍ തന്നെ മെയില്‍ ചെയ്തു കൊടുത്തുകൊണ്ട് അവയെ ആസ്പദമാക്കി തയ്യാറെടുപ്പ് നടത്താനുള്ള തുല്യ അവസരം നല്‍കുന്നതാണ്. മേൽപ്പറഞ്ഞ സമയപരിധിക്ക് ശേഷം ലഭിക്കുന്ന പവര്പോയിന്റ്/വിഡിയോ ദൃശ്യങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തുന്നതല്ല.

  3. വീഡിയോകളില്‍ തെറ്റായ വിവരങ്ങള്‍ (false information), അതിശയോക്തി കലര്‍ന്ന ആഖ്യനങ്ങള്‍ (far fetched conceits), തെളിവില്ലാത്ത അവകാശവാദങ്ങള്‍ (claims without evidence), അശ്ലീലം (obscenity), നിയമവിരുദ്ധമായ കാര്യങ്ങള്‍ (illegal elements) എന്നിവ ഉള്‍പെട്ടിട്ടുള്ളതായി കണ്ടെത്തിയാല്‍ അവതരണാനുമതി നല്‍കുന്നതല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 A(h) ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ എന്ന നിലയ്ക്ക് Medical Charlatanism, Pseudo science, Religious Propaganda, Conspiracy theories എന്നിവ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ക്കോ ക്ലിപ്പുകള്‍ക്കോ വിസിബിലിറ്റി നല്‍കാന്‍ എസ്സെൻസ് ഗ്ലോബൽ പ്ലാറ്റ്‌ഫോമുകൾ യാതൊരു വിധത്തിലും ഉപയോഗിക്കാൻ പാടുള്ളതല്ല. അവതരണാനുമതി ലഭിക്കാത്ത വീഡിയോകളുടെ വിശദീകരണമുൾപ്പെടെ മോഡറേറ്റര്‍ False and concocted video/presentation എന്നു സംവാദവേദിയില്‍ പരസ്യമായി പ്രഖ്യാപിക്കുന്നതായിരിക്കും. പ്രസ്തുത വീഡിയോയോട് പ്രതികരിക്കാനുള്ള ബാധ്യത എതിര്‍ സംവാദകര്‍ക്കോ പ്രേക്ഷകര്‍ക്കോ ഉണ്ടായിരിക്കില്ല.

  4. അവതരിപ്പിക്കുന്ന വീഡിയോ-ഓഡിയോ ക്ലിപ്പുകള്‍ ആരാണ് നിര്‍മ്മിച്ചത്, നിര്‍മ്മാണവര്‍ഷം, ഉള്ളടക്കം, അവ ഉപയോഗിക്കാനുള്ള കോപ്പിറൈറ് അവകാശം സംബന്ധിച്ച വിവരങ്ങൾ, ലിങ്ക് തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരസ്യ പ്രഖ്യാപനം അവതരണത്തിന് മുമ്പ് സംവാദകര്‍ നടത്തിയിരിക്കണം, അതുസംബന്ധിച്ച എല്ലാ വിവരങ്ങളും അവതരണത്തിലും ഉള്‍പെടുത്തിയിരിക്കണം. അവതരിപ്പിക്കപെടുന്നത് കേവലമായ പ്രൊപഗാന്‍ഡ ക്ലിപ്പുകളല്ലെന്നും വസ്തുനിഷ്ഠവും തെളിവധിഷ്ഠിതവും ശരിയാണെന്ന ഉത്തമബോധ്യത്തോടെ ഉപയോഗിക്കുന്നവയാണെന്നും ഇരുസംവാദകരും പ്രഖ്യാപിക്കേണ്ടതുണ്ട്. അത്തരം ക്ലിപ്പുകളും അവതരണങ്ങളും സംവാദകന്റെ സ്വന്തം അഭിപ്രായങ്ങളോ വാദങ്ങളോ ആയി പരിഗണിക്കുന്നതല്ല. അതേസമയം, supporting document ആയി സ്വീകരിക്കും.

  5. അവതരിപ്പിക്കുന്ന വീഡിയോ-ഓഡിയോ ക്ലിപ്പുകളിലെ ഓരോ വാക്കും വാചകവും സന്ദര്‍ഭവും സംബന്ധിച്ച കൃത്യമായ വിശദീകരണങ്ങള്‍ നല്‍കാന്‍ സംവാദകര്‍ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച എതിര്‍ സംവാദകന്റെയും പ്രേക്ഷകരുടെയും ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടികളും വിശദീകരണങ്ങളും നല്‍കേണ്ടതുണ്ട്. ഇക്കാര്യം മോഡറേറ്റര്‍ ഉറപ്പുവരുത്തണം. ഇതിനായി ചോദ്യോത്തര വേളയില്‍ ഒരു പ്രത്യേക വീഡിയോ സ്‌കാന്‍ റൗണ്ട് (video scan round) ഉണ്ടായിരിക്കുന്നതാണ്.

  6. Video അവതരണം സംബന്ധിച്ച് എത്ര ചോദ്യങ്ങളാകാം എന്നൊരു നിബന്ധനയില്ല. തങ്ങള്‍ രംഗത്ത് അവതരിപ്പിക്കുന്ന വീഡിയോ കൃത്യമായും എന്താണ് എന്ന് ഇരുസംവാദകരും മുന്‍കൂട്ടി ഉറപ്പ് വരുത്തിയിരിക്കണം. ക്ലിപ്പുകളിലെ തെറ്റായ വിവരം (false information), കൃത്യതയില്ലായ്മ (inaccuracy), തെറ്റായ പ്രാതിനിധ്യം (False representation), അശ്ലീലം (obscenity), കുട്ടികളുടെ നഗ്നത (child nudity), ഭീകരത (terror and violence), നിയമവിരുദ്ധമായ കാര്യങ്ങള്‍ (illegal matters) എന്നിവ സംബന്ധിച്ച ഉത്തരവാദിത്വം അവതരിപ്പിക്കുന്ന സംവാദകര്‍ക്ക് മാത്രമായിരിക്കും. ഉദാ- ഒരു രാജ്യത്തിന്റെ ഭൂപടം തെറ്റായി അവതരിപ്പിച്ചാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവതാരകര്‍ക്കായിരിക്കും. സംവാദകരുടെ നിയമപരമായ വീഴ്ചയ്ക്ക് എസ്സെൻസ് ഗ്ലോബൽ ഉത്തരവാദി ആയിരിക്കില്ല.

  7. TOUCHSTONE എന്ന സംവാദപരിപാടി യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നതാകയാൽ മറ്റേതെങ്കിലും ഏജൻസികൾക്ക് കോപ്പിറൈറ്റ് അവകാശമുള്ള കണ്ടെന്റുകൾ അനുവദിക്കുന്നതല്ല. മറ്റ് ഏജന്‍സികളില്‍നിന്നും കടമെടുക്കുന്നതിന് പകരം സംവാദത്തിന് വേണ്ടി സ്വന്തമായി ഓഡിയോ-വീഡിയോ ക്ലിപ്പുകളും സംവാദകര്‍ നിര്‍മ്മിക്കുന്നതിനെ എസ്സെൻസ് ഗ്ലോബൽ പ്രോത്സാഹിപ്പിക്കുന്നു. സംവാദത്തിന്റെ പുതുമയും ആധികാരികതയും നിലനിറുത്താന്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ സഹായിക്കും. സംവാദകര്‍ പ്രേക്ഷകരുടെ കാര്യങ്ങള്‍ വിശദീകരിക്കാനായി ഉപയോഗിക്കുന്ന ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍ക്ക് ബാഹ്യ ഏജന്‍സിയുടെ ഉത്പന്നങ്ങളാണെങ്കില്‍ അവയ്ക്ക് നേരിട്ട് മറുപടി പറയാന്‍ എതിര്‍സംവാദകര്‍ക്ക് ബാധ്യതയില്ല. പകരം സംവാദത്തില്‍ ഉന്നയിക്കപെടുന്ന ആശയങ്ങളും വാദങ്ങളും മാത്രം പരിഗണിച്ചാല്‍ മതിയാകും. ഒരു സംവാദകന്‍ ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നു എന്നതുകൊണ്ട് മറ്റേയാളും അതനുകരിക്കണം എന്ന് നിബന്ധനയില്ല. TOUCHSTONE സംവാദപരിപാടിയുമായി ബന്ധപ്പെട്ട എല്ലാവിധ അന്വേഷണങ്ങളും touchstone@essenseglobal.com എന്ന ഇമെയിൽ വിലാസത്തിലോ താഴെ കാണുന്ന ഫോമിലൂടെയോ ബന്ധപ്പെടുക.
Contact TouchStone Desk