
- This event has passed.
TESLA’18 @Thiruvananthapuram
November 20, 2018 @ 9:30 am - 5:00 pm

ലിറ്റ്മസ്’18 നു ശേഷം തിരുവനന്തപുരത്ത് മറ്റൊരു ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ കൂടി. എസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരം ടീം സംഘടിപ്പിക്കുന്ന TESLA’18 എന്ന ഏകദിന പരിപാടി അവധിദിനം കൂടിയായ 2018 നവംബർ 20-ന് (ചൊവ്വ) രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ എ കെ ജി സെൻററിന് സമീപമുള്ള ഹസ്സൻ മരയ്ക്കാർ ഹാളിലാണ് നടക്കുന്നത്.
ഡോ. അഗസ്റ്റസ് മോറിസ് തൻറെ ലിറ്റ്മസ്’18 പ്രഭാഷണമായ ‘റോഡിലെ കരി’ യുടെ പുതുക്കിയ പതിപ്പ് (updated vesion) അവതരിപ്പിക്കുന്നു – റോഡിലെ കരി (Reloaded)
രവിചന്ദ്രൻ സി. ‘ജാതിപൂക്കൾ’ എന്ന ശ്രദ്ധേയമായ പ്രഭാഷണത്തിൻറെ രണ്ടാം ഭാഗം (ജാതിപൂക്കൾ II) അവതരിപ്പിക്കുന്നു.
കൂടാതെ അഡ്വ. കെ എൻ. അനിൽകുമാർ (മതസ്വതന്ത്ര്യത്തിൻറെ അതിരുകള്‍), ശിബു ബി. (ടെസ്ല – ദ മാന്‍ ഓഫ് ഇന്‍വെന്‍ഷന്‍സ്), ചന്ദ്രശേഖർ ആർ. (അനന്തം അജ്ഞാതം) എന്നിവരുടെയും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 90200 99909, 944 713 7917
TESLA’18 ലേക്ക് എല്ലാ സ്വതത്രചിന്തകരെയും സ്വാഗതം ചെയ്യുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് ഭക്ഷണമുൾപ്പെടെ 200/- രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ സമാപിച്ചു. സ്പോട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
TESLA’18 ഒരു വൻവിജയമാക്കുന്നതിന് ഉദാരമായ സംഭാവനകൾ ക്ഷണിക്കുന്നു.
Alternate link for donation: https://imojo.in/esgltvm