
- This event has passed.
Torrentia23@Niagara, Canada
September 2, 2023 @ 10:00 am - 8:00 pm

പുറത്തേക്ക് ഒഴുകട്ടെ !!
ശാസ്ത്രീയ മനോഭാവത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രവാഹം നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലേക്കും.
esSENSE Global North America -യുടെ ഈ വർഷത്തെ ശാസ്ത്ര – സ്വതന്ത്രചിന്താ സെമിനാർ, Torrentia23 കാനഡയിലെ പ്രസിദ്ധമായ നയാഗ്രയിൽ വെച്ച് Sept-2 ന് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 8 മണി (Eastern Day Time) വരെ നീളുന്ന വിവിധ പരിപാടികളിൽ രവിചന്ദ്രൻ സി. വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്നു. കേരളത്തിൽ നിന്നും മുഖ്യാഥിതിയായി പ്രൊഫ. ടി. ജെ. ജോസഫ് എത്തിച്ചേരുന്ന സെമിനാറിൽ കാനഡയിലും അമേരിക്കയിലും നിന്നുമുള്ള വിവിധ പ്രഭാഷകരുടെയും വിഷയാവതരണങ്ങളും ഉണ്ടായിരിക്കും. പരിപാടിയിൽ ആദ്യാവസാനം പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
രജിസ്‌ട്രേഷൻ ഫീയായ 50 ഡോളർ suniltom22@gmail.com എന്ന അഡ്രസ്സിലേക്ക് Interac email transfer ചെയ്യാവുന്നതാണ്. മെസ്സേജ് കോളത്തിൽ നിങ്ങളുടെ പേരും ഫോൺ നമ്പറും ചേർക്കുമല്ലോ.
പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/cHNUpsSkq24aAo1w8 എന്ന ഫോമിൽ വിവരങ്ങൾ നൽകാൻ താത്പര്യപ്പെടുന്നു.
അന്വേഷണങ്ങൾക്ക്: +1 416 835 6787 (Sunil – Canada), +1 248 837 0402 (James – USA)
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഈ കൂട്ടായ്മയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.