Loading Events

« All Events

  • This event has passed.

esSENSE Volunteers Meet 2026 @Ernakulam

August 15 @ 12:00 pm - August 16 @ 11:00 am IST
₹800 – ₹1600

പ്രിയപ്പെട്ട എസെൻസ് പ്രവർത്തകരേ,

എസ്സെൻസ് ഗ്ലോബലിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് എസ്സെൻസ് വോളന്റിയർ മീറ്റും LITMUS ’26-ന്റെ ഔദ്യോഗിക പ്രഖ്യാപനവും ഓഗസ്റ്റ് 15 ഞായറാഴ്ച വൈറ്റിലയിലെ ഹോട്ടൽ മെർമെയ്ഡിൽ (Hotel Mermaid, Vyttila) വെച്ച് നടക്കുകയാണ്. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 12 മണി മുതൽ 16-ന് രാവിലെ 11 മണിവരെയാണ് സമയം.

ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനും വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഒന്നിച്ചു തുടക്കം കുറിക്കാനും എല്ലാ സജീവ പ്രവർത്തകരുടെയും സാന്നിധ്യം ആഗ്രഹിക്കുന്നു. പരിപാടിയുടെ ഭാഗമായി പങ്കാളികൾക്കായി ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

വോളന്റിയർമാരുടെ സൗകര്യമനുസരിച്ച് ഉപയോഗപ്പെടുത്താവുന്ന രണ്ട് തരത്തിലുള്ള രജിസ്ട്രേഷൻ രീതികൾ താഴെ നൽകുന്നു:

1. Full Amount (₹1,600): പരിപാടിയുടെ മുഴുവൻ തുകയും സ്വയം വഹിച്ച് സംഘടനയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രജിസ്‌ട്രേഷൻ തിരഞ്ഞെടുക്കാം.

2. Half Amount (₹800): സാമ്പത്തിക പങ്കാളിത്തം പാതിയായി ചുരുക്കി ബാക്കി തുക എസ്സെൻസ് ഗ്ലോബലിന്റെ സംഭാവനയായി ക്രമീകരിച്ചിരിക്കുന്ന രജിസ്‌ട്രേഷൻ.

രജിസ്ട്രേഷൻ ചെയ്യുന്നതിനോടൊപ്പംതന്നെ സംഭാവന നൽകുന്നതിനും (optional) സൗകര്യമുണ്ട്.

സംഘടനയോടുള്ള നിങ്ങളുടെ സഹകരണവും പങ്കാളിത്തവുമാണ് ഏറ്റവും പ്രധാനം. അതിനാൽ അനുയോജ്യമായ രീതി തിരഞ്ഞെടുത്ത് താഴെയുള്ള ഫോമിൽ ഓഗസ്റ്റ് 5-ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

esSENSE Volunteers Meet 2026

Registration is now closed.

എല്ലാവരുടെയും സജീവമായ സാന്നിധ്യവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്,

സ്‌നേഹാദരങ്ങളോടെ,
ടീം എസ്സെൻസ് ഗ്ലോബൽ


രജിസ്റ്റർ വിവരങ്ങൾ ലഭിക്കുന്നതിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സപ് ഓപ്പൺ ചെയ്ത് #reg volunteers meet എന്ന് മെസ്സേജ് അയക്കുക.

Get My Registration

 

Details

  • Start: August 15 @ 12:00 pm IST
  • End: August 16 @ 11:00 am IST
  • Cost: ₹800 – ₹1600

Organiser

Venue

  • Mermaid Hotel
  • Mermaid Hotel, Kaniyampuzha Rd, Vyttila Hub, Vyttila, Kochi,
    Ernakulam, Kerala 682019 India
    + Google Map