
- This event has passed.
നാസ്തികനായ ദൈവം’21 | Nasthikanaya Daivam’21 – Ravichandran C @Kollam
December 26, 2021 @ 3:00 pm - 5:00 pm

നാസ്തികനായ ദൈവം’21 – സെമിനാർ
സ്വതന്ത്ര ചിന്തകനായ രവിചന്ദ്രൻ സി യുടെ ഏറെ പ്രശസ്തമായ ഒരു വാർഷിക പ്രഭാഷണ പരമ്പരയാണ് നാസ്തികനായ ദൈവം. സകലചരാചര സ്രഷ്ടാവും, സർവ്വവ്യാപിയും, സർവ്വശക്തനുമായ ദൈവം എന്ന സങ്കല്പത്തിലെ പൊളളത്തരങ്ങളും ന്യായ വൈകല്യങ്ങളും ഇഴകീറി പരിശോധിച്ചും, മതവുമായി ബന്ധപെട്ട സമകാലിക സാഹചര്യങ്ങൾ വിശകലനം ചെയ്തും ഓരോ വർഷവും പുതുമയോടെ അവതരിക്കപ്പെടുന്ന ഈ സീരീസിന്റെ പുതിയ ഭാഗം ഡിസംബർ 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്നു. ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
സെമിനാറിൽ പങ്കെടുക്കുന്നതിനായി ഇവിടെ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്ന ഏവർക്കും പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
സെമിനാറിന്റെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
Or click here https://imojo.in/esglklm
GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യുവാൻ താഴെ കാണുന്ന UPI ID യും BHARATH QR CODE ഉം ഉപയോഗിക്കാം
UPI ID: br58976c@fbl