Loading Events

« All Events

  • This event has passed.

സംവാദം: കോവിഡ് വാക്‌സിൻ ശാസ്ത്രീയവും ഫലപ്രദവുമാണോ? – ഷാജി ഇ. vs ഡോ. ലിബിൻ എബ്രഹാം

December 18, 2021 @ 10:00 am - 1:00 pm IST


2021 ഡിസംബർ 18, ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് എസ്സെൻസ് ഗ്ലോബൽ ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

സംവാദ വിഷയം: “കോവിഡ് വാക്‌സിൻ ശാസ്ത്രീയവും ഫലപ്രദവുമാണോ?”

സംവാദകർ: ഷാജി ഇ, ഡോ. ലിബിൻ എബ്രഹാം

മോഡറേറ്റർ: ചന്ദ്രശേഖർ R

സംവാദകരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

ഷാജി ഇ: കോവിഡ് വാക്‌സിൻ ശാസ്ത്രീയ-അന്ധവിശ്വാസമാണെന്ന വാദവുമായി വാക്സിൻ വിരുദ്ധതയുടെ പക്ഷത്ത് നിന്നുകൊണ്ട് സംവാദത്തിൽ ഏർപ്പെടുന്ന ശ്രീ ഷാജി ഇ ഭൗതികശാസ്ത്രത്തിൽ ബാച്ചിലേഴ്‌സ് ബിരുദം കരസ്ഥമാക്കിയിട്ടുള്ള ആളാണ്. നിലവിൽ അദ്ദേഹം പാലക്കാട് ന്യൂക്ലിയസ് ദി സെന്റർ ഓഫ് സയൻസ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ഭൗതികശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചുവരികയാണ്. പനിയെയും അതിൻറെ ചികിത്സാ രീതികളെയും ഫിസിക്സ്, കെമിസ്ട്രി എന്നീ അടിസ്ഥാന ശാസ്ത്രങ്ങളിലെ നിയമങ്ങൾ മുൻ നിർത്തി വിശകലനം ചെയ്തു കൊണ്ട് Healthy Issues (https://www.facebook.com/4healthyissues, https://www.youtube.com/c/HealthyIssues) എന്ന ചാനലിൽ നാലു വീഡിയോകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫൈൽ ലിങ്ക്: https://www.facebook.com/shaji.nucleus

ഡോ. ലിബിൻ എബ്രഹാം: കോവിഡ് വാക്‌സിൻ ശാസ്ത്രീയവും ഫലപ്രദവുമാണ് എന്ന വാദവുമായി എസ്സെൻസ് ഗ്ലോബലിന്റെ പക്ഷത്ത് നിന്നുകൊണ്ട് സംവാദത്തിൽ ഏർപ്പെടുന്ന ഡോ. ലിബിൻ എബ്രഹാം വൈറോളജി & ഇമ്മ്യൂണോളജിയിൽ ഡോക്ടറേറ്റ്, ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ബയോകെമിസ്ട്രി, ജനറ്റിക്സ്, ബയോടെക്നോളജി എന്നിവയിൽ ബിരുദങ്ങളും നേടിയിട്ടുണ്ട്. നിലവിൽ അദ്ദേഹം കാനഡയിലെ Vancouver ആസ്ഥാനമായുള്ള Notch Therapeutics എന്ന ഗവേഷണ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്നു. പ്രൊഫൈൽ ലിങ്ക്: https://www.linkedin.com/in/la83/

സംവാദത്തിന്റെ നിയമാവലി

സംവാദത്തിന്റെ റൗണ്ടുകളും സമയക്രമവും:

റൗണ്ട് 1 – വിഷയാവതരണം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം (ആകെ 20 മിനിറ്റ്)

റൗണ്ട് 2 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം (ആകെ 20 മിനിറ്റ്)

റൗണ്ട് 3 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം (ആകെ 20 മിനിറ്റ്)

റൗണ്ട് 4 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം (ആകെ 20 മിനിറ്റ്)

റൗണ്ട് 5 – വാദപ്രതിവാദം: 10 മിനിറ്റ് x 2 = 20 മിനിറ്റ്
ഇരു സംവാദകർക്കും 10 മിനിറ്റ് വീതം (ആകെ 20 മിനിറ്റ്)

റൗണ്ട് 6 – പ്രേക്ഷകരുടെ ചോദ്യങ്ങൾ
ഇരു സംവാദകർക്കും 3 റൗണ്ടുകളായി 10 മിനിറ്റ് വീതം (ആകെ 60 മിനിറ്റ്)

റൗണ്ട് 7 – ഉപസംഹരണം
ഇരു സംവാദകർക്കും 5 മിനിറ്റ് വീതം – (ആകെ 10 മിനിറ്റ്)
ആകെ ദൈർഘ്യം 2 മണിക്കൂർ 50 മിനിറ്റ്

സംവാദത്തിൽ ഏതെങ്കിലും റൗണ്ടിൽ ഒരു ഭാഗത്തുനിന്ന് അവതരിപ്പിക്കപ്പെടുന്ന വസ്തുത അതിൻറെ തുടർച്ച നഷ്ടപ്പെടാത്ത രീതിയിൽ അവതരിപ്പിക്കാൻ 10 മിനിറ്റ് തികയാതെ വന്നാൽ ഉചിതമായ വിധത്തിൽ മൂന്നു മിനിറ്റു വരെ മോഡറേറ്റർക്ക് അനുവദിക്കാവുന്നതും പ്രസ്തുത സമയം അടുത്ത റൗണ്ടിൽ നിന്ന് കുറയ്ക്കാവുന്നതുമാണ്. ഒരു സംവാദകന് മൊത്തമായി അനുവദിച്ചിട്ടുള്ള സമയപരിധിക്കകത്ത് കർശനമായും ഒതുക്കി നിർത്തിക്കൊണ്ട് ഔചിത്യപൂർവം ഇത്തരം ക്രമീകരണങ്ങൾ നടപ്പിലാക്കാൻ മോഡറേറ്റർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

മോഡറേറ്റർ പൊതുവായി നിർവഹിക്കേണ്ട ചുമതലകൾ:
സംവാദകർ സംസാരിക്കുന്ന സമയദൈർഘ്യം പാലിക്കുക എന്നതാണ് മോഡറേറ്ററുടെ മുഖ്യകർത്തവ്യം. കൂടാതെ, ഒരാൾ സംസാരിക്കുന്നതിനിടയിൽ മറ്റാരെങ്കിലും ഇടപെടുന്നത് നിയന്ത്രിക്കണം. മോഡറേറ്റർ വിഷയത്തിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ പക്ഷപാതപരമായി പെരുമാറുകയോ ചെ യ്യാ ൻ യാതൊരു കാരണവശാലും പാടുള്ളതല്ല. സംവാദത്തിനിടയിലോ ശേഷമോ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ യാതൊരു അവകാശവും അധികാരവും മോഡറേറ്റർക്ക് ഉണ്ടായിരിക്കുന്നതല്ല.

കോവിഡ് വാക്‌സിനേഷൻ എന്ന നിശ്ചിത വിഷയത്തിലും വാക്‌സിനേഷൻ എന്ന പൊതു വിഷയത്തിലും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും അധിഷ്ഠിതമായി വേണം ചർച്ച എന്ന കാര്യം ഉറപ്പു വരുത്താനും പ്രസ്തുത വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത തീർത്തും അപ്രസക്തമായ കാര്യങ്ങളെ പ്രേക്ഷകരുമായുള്ള ചോദ്യോത്തരവേളയിൽ ഉചിതമായി നിയന്ത്രിക്കാനും മോഡറേറ്റർ ബാധ്യസ്ഥനായിരിക്കും.

സംവാദവേദി: പൂർണ്ണമായും ഓൺലൈനായി സംഘടിപ്പിക്കപ്പെടുന്ന ഈ സംവാദം സൂം ഓൺലൈൻ മീറ്റിംഗ് ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുക. എന്നാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രേക്ഷകർക്കായി എസ്സെൻസ് ഗ്ലോബലും ശ്രീ. ഷാജിയും ഉത്തരവാദിത്തപ്പെടുത്തിയ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി യാതൊരുവിധ എഡിറ്റിംഗും ഇല്ലാതെ സംവാദത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ മുഴുവൻ വിഡിയോയും റെക്കോർഡ് ചെയ്യാനും ലൈവ് ടെലികാസ്റ്റ് ചെയ്യാനും എസ്സെൻസ് ഗ്ലോബലിനും ശ്രീ. ഷാജിക്കും തുല്യ അവസരവും അവകാശവും ഉണ്ടായിരിക്കുന്നതാണ്. അതിനായി ഇരു ഭാഗത്തു നിന്നും ആവശ്യമുള്ള ടെക്‌നിഷ്യൻസ് സൂം പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ടെക്‌നിഷ്യൻസിന് യാതൊരു തരത്തിലും സംവാദത്തിൽ ഇടപെടാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

സംവാദ പരിപാടി എസ്സെൻസ് ഗ്ലോബലിന്റെ ന്യൂറോൺസ് (https://www.youtube.com/c/neuronz), എസ്സെൻസ് ഗ്ലോബൽ (https://www.youtube.com/c/essenseglobal) യൂട്യൂബ് ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

പരിപാടിയുടെ വീഡിയോ edited versions പിന്നീട് എസ്സെൻസ് ഗ്ലോബലോ ശ്രീ. ഷാജിയോ നേരിട്ട് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയാണെങ്കിൽ ആയത് മേൽപ്പറഞ്ഞ ഇരുകൂട്ടരും മറുപക്ഷത്തിന്റെ സമ്മതം രേഖാമൂലം വാങ്ങിയതിനു ശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നും ധാരണയായിട്ടുള്ളതാണ്. എഡിറ്റിംഗ് നടത്താതെ പൂർണമായ വീഡിയോ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഇരുകൂട്ടർക്കും സമ്പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.

വിഷയാവതരണം: ലോകത്തെമ്പാടും socio-economic-cultural-educational fabric-കളെ വ്യത്യസ്ത തലങ്ങളിലും ആഴത്തിലും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന വിഷയമായതുകൊണ്ടു തന്നെ സംവാദവിഷയവുമായി ബന്ധപ്പെട്ട അനുബന്ധ വസ്തുതകളും കണക്കുകളും അവതരിപ്പിക്കുന്നതിനായി അനുവദിക്കപ്പെട്ട സമയത്തിനകത്തു നിന്നു കൊണ്ട് ആവശ്യമായ PPT presentations യഥോചിതം അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇരു സംവാദകർക്കും ഉണ്ടായിരിക്കുന്നതാണ്.

ചോദ്യോത്തര വേള: സംവാദത്തിൻറെ അവസാനഘട്ടത്തിൽ പ്രേക്ഷകർ ലൈവ് സ്ട്രീമിന്റെ comment box- കളിൽ ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യങ്ങൾ മോഡറേറ്റർ Copy ചെയ്ത് അതാതു സംവാദകരുടെ ചാറ്റ് ബോക്സിലേക്ക് Paste ചെയ്തു ലഭ്യമാക്കുന്നതായിരിക്കും. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി ഓരോ സംവാദകനും അനുവദിക്കപ്പെട്ട 30 മിനിറ്റ്, 10 മിനിട്ടുകൾ വീതമുള്ള സ്ലോട്ടുകളായി (ആകെ 60 മിനിറ്റ്) ഇരു സംവാദകർക്കും മാറി മാറി മോഡറേറ്റർ അനുവദിക്കുന്നതാണ്.

മുകളിൽ പ്രസ്താവിച്ച നിയമാവലി ഇരുകൂട്ടരും ചർച്ച ചെയ്ത് പരസ്പര സമ്മതപ്രകാരം രൂപപ്പെടുത്തിയതാണ്. സംവാദവുമായി ബന്ധപ്പെട്ട ഈ നിയമാവലി കൃത്യമായി പാലിക്കാൻ ഇരുകൂട്ടരും ബാധ്യസ്ഥരാണ്.

ആശയങ്ങളും വസ്തുതകളും മാറ്റുരക്കുന്ന ഈ ബൗദ്ധിക വിരുന്നിലേക്ക് ഏവർക്കും സ്വാഗതം!


Details

Date:
December 18, 2021
Time:
10:00 am - 1:00 pm IST
Event Tags:
, ,

Venue

Online Event
View Venue Website

Leave a Reply

Your email address will not be published. Required fields are marked *