
സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
“ഓക്സ്ഫോര്‍ഡില്‍ പഠിച്ച, ക്രിസ്ത്യാനി ആയ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സോളമന്‍ ഭണ്ഡാരനായകെക്ക് സിംഹളഭാഷ നല്ല വശമുണ്ടായിരുന്നില്ല. പക്ഷെ ഇദ്ദേഹം ഭൂരിപക്ഷം സിംഹളരുടെ മതമായ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി, സിംഹള സംസ്‌കാരത്തെ പുല്‍കി. ഈ മാറ്റം മതപരമോ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാനപ്പെടുത്തി ആയിരുന്നില്ല. …