
കേരളത്തിലെ സന്നദ്ധ സംഘടനകൾ
കേരളത്തിന്റെ ഗ്രാമീണ സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഇവിടുത്തെ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും കഴിഞ്ഞ നൂറ്റാണ്ടിനെ രണ്ടാം പകുതിയിലാണ് സന്നദ്ധ സംഘടനകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ സാന്നിധ്യമറിയിച്ച് തുടങ്ങുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നും, ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന പോരാട്ടങ്ങളിൽ നിന്നും …