Loading Events

« All Events

  • This event has passed.

esSENSE in Kerala Literature Festival 2019 @Kozhikode

January 10, 2019 @ 9:00 am - January 13, 2019 @ 6:30 pm IST

ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ (ഡിസി ബുക്ക്സ്) 2019 ജനുവരി 10 മുതൽ 13 വരെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) സംഘടിപ്പിക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും പങ്കെടുക്കുന്നു. വിശദവിവരങ്ങൾക്ക് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൻറെ വെബ്‌സൈറ്റ് http://www.keralaliteraturefestival.com സന്ദർശിക്കുക.

രാജ്യാന്തരതലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്ന സാഹിത്യോത്സവത്തിൽ എസ്സെൻസും പങ്കുകൊള്ളുന്നു. എസ്സെൻസ് വേദിയിലെ പ്രഭാഷകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു.

തിയതി: 12-01-2019
സമയം: 6:00 PM to 7:00 PM
വേദി: THULIKA
നിഷേധത്തിൻറെ ലാവണ്യം
അവതരിപ്പിക്കുന്നവർ: രവിചന്ദ്രൻ സി, അഭിലാഷ് മോഹനൻ

തിയതി: 13-01-2019
സമയം: 1:00 PM to 2:00 PM
വേദി: THULIKA
പരിണാമത്തിൻറെ ജീൻവഴികൾ
അവതരിപ്പിക്കുന്നവർ: ഡോ. മനോജ് ബ്രൈറ്റ്, ഡോ. ദിലീപ് മമ്പള്ളിൽ, ഡോ. പ്രവീൺ ഗോപിനാഥ്, കൃഷ്ണപ്രസാദ്, അജിത്കുമാർ ആർ. (മോഡറേറ്റർ)

തിയതി: 13-01-2019
സമയം: 5:30PM to 6:30 PM
വേദി: VAAKKU
വിടവുകളിൽ വിളങ്ങുന്ന ദൈവം
അവതരിപ്പിക്കുന്നവർ: വൈശാഖൻ തമ്പി, അഗസ്റ്റസ് മോറിസ്, ഡോ. രാഗേഷ് ആർ., രഞ്ജു ജോസഫ് (മോഡറേറ്റർ)

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.


Details

Organiser

Venue

  • Kozhikode Beach
  • Kozhikode Beach, Kozhikode, Kerala
    Kozhikode, Kerala India
    + Google Map