
മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു
‘വഴിയില്‍ നിന്ന് കിട്ടുന്നതെന്തും, ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ യാഥാര്‍ത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ ‘വാര്‍ത്ത’യാക്കാറുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍. ഇപ്പോള്‍ ഇവരുടെയെല്ലാം സ്ഥിരം വേട്ടമൃഗം ‘കൊവിഡ് വാക്സി’നാണ്. രണ്ടു ദിവസം മുമ്പ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്, ‘ഫൈസറിന്റെ വാക്സിനെടുത്തവരില്‍ …