Loading Events

« All Events

 • This event has passed.

esSENSE Annual Summit on October 2 & 3 @ Thiruvananthapuram

October 2, 2018 @ 9:30 am - October 3, 2018 @ 5:00 pm IST


സുഹൃത്തേ,

കേരളത്തിന്റെ ബൗദ്ധിക-സാംസ്‌ക്കാരിക മണ്ഡലത്തില്‍ സുവ്യക്തമായ നിലപാടുകളോടെ ചുവടുറപ്പിച്ചിട്ടുള്ള സ്വതന്ത്രചിന്താ കൂട്ടായ്മയാണ് 2016 ഒക്ടോബര്‍ രണ്ടാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട esSENSE. ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളില്‍ യുക്തിചിന്തയുടെയും ശാസ്ത്രീയമനോവൃത്തിയുടെയും തീപ്പൊരി വിതറാന്‍ കഴിഞ്ഞ 23 മാസത്തെ പ്രവര്‍ത്തനത്തിലൂടെ esSENSE നു സാധിച്ചിട്ടുണ്ട്. എസെന്‍സ് ഉയിര്‍പ്പേകിയ വൈജ്ഞാനിക വിപ്ലവം രണ്ടാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന 2018 ഒക്ടോബര്‍ 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന LITMUS’18 എന്ന് നാമകരണം ചെയ്തിട്ടുള്ള എസെന്‍സ് വാര്‍ഷിക സമ്മേളനത്തിലേക്ക് (നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം) താങ്കളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. LITMUS’18 ലോകമെമ്പാടുമുള്ള മലയാളികള്‍ പങ്കെടുക്കുന്ന ഒരു അന്തര്‍ദേശീയ സെമിനാറായാണ് വിഭാവനം ചെയ്തിരിക്കുന്നത്‌. ഇന്ത്യയിലും വിദേശത്തുമുള്ള ഇരുപതിലധികം പ്രഭാഷകര്‍ വിഷയാവതരണം നടത്തും. esSENSE Global, neuronz തുടങ്ങിയ യൂട്യൂബ് ചാനലുകളുടെ പുതിയ വീഡിയോകള്‍ക്കായി കാത്തിരിക്കുന്ന പതിനായിരങ്ങളില്‍ ഒരാളാണോ താങ്കള്‍?എങ്കില്‍ അസുലഭമായ ഈ ബൗദ്ധിക-വിനോദവിരുന്ന് നഷ്ടപെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. 2018 ഒക്ടോബര്‍ രണ്ടാം തീയതിയാണ് അന്തര്‍ദേശീയ സെമിനാര്‍ അരങ്ങേറുന്നത് – രാവിലെ 9.30 മുതല്‍ രാത്രി 8 മണി വരെ. ഒക്ടോബര്‍ മൂന്നാം തീയതി സെമിനാര്‍ പ്രഭാഷകരോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ വിനോദ-വൈജ്ഞാനിക കേന്ദ്രങ്ങളിലേക്ക് പഠനയാത്ര നടത്താനുള്ള അവസരം ലഭിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത്‌ സമാപിക്കും. വിനോദ കേന്ദ്രങ്ങളില്‍ മീന്‍മുട്ടി, പൊന്‍മുടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LITMUS’18 ലെ അവതാരകരുടെ പേരുവിവരവും വിഷയങ്ങളും:
First Session 9.30 am onward
 • ഡോ അഗസ്റ്റസ് മോറീസ് – റോഡിലെ കരി
 • ഡോ. വൈശാഖന്‍ തമ്പി – പ്രബുദ്ധ നവോര്‍സ്‌കിമാര്‍
 • ബൈജു രാജ് (UAE) – നാം എവിടെയാണ്?
 • ഡോ. സാബു ജോസ് – ദൈവത്തിൻറെ മനസ്സ്
 • ഡോ. കെ. എം. ശ്രികുമാര്‍ – സീറോ ബഡ്ജറ്റ് ‘അല്ല’ ഫാമിംഗ്
 • അയൂബ് മൗലവി – രാഷ്ട്രീയ ഇസ്ലാം
 • അനീഷ് ബാലദേവന്‍(USA) – ക്വാണ്ടം അണ്‍പ്ലഗ്ഡ്

Second Session 1.30 pm onward

 • GeneON – പരിണാമം സംബന്ധിച്ച പൊതുസമ്പര്‍ക്ക ചോദ്യത്തര പരിപാടി (Public interaction and Q&A Program):

  അവതാരകര്‍ – ഡോ. മനോജ് ബ്രൈറ്റ്, കൃഷ്ണപ്രസാദ്, ഡോ. ദിലീപ് മാമ്പള്ളില്‍, ഡോ. പ്രവിണ്‍ ഗോപിനാഥ്. മോഡറേറ്റര്‍- ശിവലാൽ രവീന്ദ്രൻ (മുൻ ന്യൂസ്റീഡർ). സദസ്സിലുള്ളവര്‍ക്ക് പാനല്‍ അംഗങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാം. ക്രിയാത്മകവും സംവാദകവുമായ ഏറ്റവും മികച്ച ചോദ്യം/ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഒന്നാംസമ്മാനം-3000 രൂപ, രണ്ടാംസമ്മാനം-2000 രൂപ, മൂന്നാംസമ്മാനം-1000. പുറമെ 500 രൂപയുടെ നാല് സമാശ്വാസസമ്മാനങ്ങള്‍.
  GeneON-ൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://goo.gl/W7vnzR
 • esSENSE AWARD TIME

  (a) esSENSE Prize Distribution(To Dr Augustus Morris & Dr Vaisakhan Thampi @ esSENSE Prize, Citation and Rs 15000/ to each @ Sponsored by esSENSE Global).

  (b) esSENSE Custodian of Humanism Award 2018 to Jobeesh Joseph , Trophy and Rs 10000/, Sponsored by esSENSE Global UK.
Final Session 3 pm onward
 • ഡോ സുനില്‍കുമാര്‍ – മൈല്‍സ്റ്റോണ്‍ ഇന്‍ മെഡിസില്‍
 • മനുജ മൈത്രി – ബിഫോർ ചുണ്ടെലി ആഫ്റ്റർ ഡിങ്കൻ
 • രമേശ് രാജശേഖരന്‍ (Banglore) – സിംഗുലാരിറ്റി
 • മഞ്ചു മനുമോഹന്‍ (UK) – ആള്‍ക്കൂട്ടത്തില്‍ തനിയെ
 • ഉമേഷ് അമ്പാടി – ബഹിരാകാശഗവേഷണത്തിൻറെ ഭാവി
 • ഡോ. ആല്‍ബി ഏലിയാസ് (Australia) – മസ്തിഷ്‌ക്കത്തിലെ മിന്നുന്ന കുറുക്കുവഴികള്‍
 • ജോസ് കണ്ടത്തില്‍ – കുമ്പസാര രഹസ്യം
 • തങ്കച്ചന്‍ പന്തളം(Banglore) – വഴിമുട്ടുകള്‍
 • രവിചന്ദ്രന്‍ സി. – മോബ് ലിഞ്ചിംഗ്
രജിസ്‌ട്രേഷൻ (Registration)
LITMUS’18 ന് രണ്ടു തരം രജിസ്ട്രേഷനുകളുണ്ട്. 2018 ഒക്ടോബര്‍ രണ്ടാം തിയതിലെ അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് മാത്രമായി രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ രണ്ടാം ദിവസത്തിലെ പഠനയാത്രയില്‍ കൂടി പങ്കെടുക്കുന്നവിധം രജിസ്റ്റര്‍ ചെയ്യാം. രണ്ടു ദിവസവും താങ്കള്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കട്ടെ. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്ക് http://essenseglobal.com/product-category/litmus18/

(രണ്ടാം ദിവസത്തിലെ പഠനയാത്രയില്‍ കൂടി പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ 25-സെപ്റ്റംബർ-2018 ന് മുൻപ് ചെയ്യേണ്ടതാണ്. പഠനയാത്രാ പാക്കേജിന് സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. അതിനാൽ എത്രയും വേഗം രജിസ്റ്റർ ചെയ്യുക.)

ആദ്യദിവസത്തെ (ഒക്ടോബർ 2) സെമിനാറിലും രണ്ടാംദിവസത്തെ (ഒക്ടോബർ 3) പൊന്മുടിയിലേക്കുള്ള പഠനയാത്രയിലും പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ (Rs.700/-)


ആദ്യദിവസത്തെ (ഒക്ടോബർ 2) സെമിനാറിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ (Rs.200/-)


ലിറ്റ്മസ്’18 ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.

Details

Start:
October 2, 2018 @ 9:30 am
End:
October 3, 2018 @ 5:00 pm
Event Tags:
Website:
http://essenseglobal.com/litmus18-info/

Organizers

Essense Global
esSENSE Club

Venue

Nishagandhi Auditorium
Nishagandhi Theater, Sooryakanthi Rd, Kanaka Nagar, Nanthancodu,
Thiruvananthapuram, Kerala 695033 India
+ Google Map
Phone:
9020099909
Website:
http://essenseglobal.com/litmus18-info/