പണ്ട് മാര്‍ക്‌സിസ്റ്റുകളാണ് യുക്തിവാദികളെ കേവല യുക്തിവാദികള്‍ എന്ന് വിളിച്ചത്; ഇപ്പോള്‍ ചില യുക്തിവാദികളും ചിലരെ അങ്ങനെ വിളിക്കുന്നത് എന്തുകൊണ്ടാണ്; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു


‘കേരളത്തിലെ യുക്തിവാദികള്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമോഷനില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. വര്‍ഗസമരത്തിനുവേണ്ടി ജനങ്ങളെ തയ്യാറെടുപ്പിക്കുകയെന്നുള്ള സാംസ്‌കാരിക ദൗത്യം പൂര്‍ത്തീകരിക്കുക എന്നുള്ളതാണ് യുക്തിവാദികളുടെ ജോലി എന്നും, ബാക്കി കുറച്ച് സമയം കിട്ടുകയാണെങ്കില്‍ അശാസ്ത്രീയതക്കെതിരെയും, മതത്തിനെതിരെയും, ജാതിക്കെതിരെയും എന്തെങ്കിലുമൊക്കെയൊന്ന് സംസാരിക്കുകയോ, ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതിയിടുകയോ ഒക്കെ ചെയ്യാം എന്നുള്ളതാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ് ഹെജിമണി.’ – എന്താണ് കേവല യുക്തിവാദികളും അകേവല യുക്തിവാദികളും തമ്മിലുള്ള വ്യത്യാസം. സി. രവിചന്ദ്രന്‍ പ്രതികരിക്കുന്നു.
കേവല യുക്തിവാദികളും കേവല നാസ്തികരും

ചോദ്യം: പണ്ട് മാര്‍ക്‌സിസ്റ്റുകള്‍, ഇവിടുത്തെ യുക്തിവാദികളെ കേവല യുക്തിവാദികള്‍ എന്നു വിളിക്കുകയുണ്ടായി. എന്നാലിപ്പോള്‍ ചില യുക്തിവാദികള്‍ മറ്റു യുക്തിവാദികളെ കേവല നാസ്തികര്‍ എന്നു വിളിക്കുന്നു. എന്താണ് ‘കേവലം’ എന്നുവിളിക്കുന്നതിലൂടെ അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

സി. രവിചന്ദ്രന്‍:  ഈ കേവലമെന്ന് വിളിക്കുമ്പോള്‍, രണ്ടുവിധം ആള്‍ക്കാരാണ് ഉളളത്. ഒന്ന് കേവല മനുഷ്യരും, മറ്റൊന്ന് ചക്ക മുള്ളൊടെ വിഴുങ്ങുന്ന ടീമുകളും. നമ്മളൊക്കെ എന്താണ് ചെയ്യുന്നത്? ഒരു ചക്കയെടുക്കുക, അതിന്റെ തണ്ട് വെട്ടികളയുക, അതിന്റെ മുള്ള് ചെത്തികളയുക, മടല് കളയുക, പൂഞ്ഞ് കളയുക, ചവിണി കളയുക, ചുളയെടുക്കുക, ഇത്തിരി വെള്ളമൊക്കെ ഒഴിച്ച് അനത്തി കുറച്ച് മഞ്ഞളും, മുളകും, ഉപ്പുമൊക്കെ ചേര്‍ത്ത് അരച്ച്, കഴിച്ച് അവിടെയെവിടെയെങ്കിലും കിടക്കുക. ഇതാണ് നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ കേവലരായ മനുഷ്യരാണ്. പക്ഷെ ചില മനുഷ്യരുണ്ട്. അവര്‍ ചക്ക കാണുന്നു, അവര്‍ ഒറ്റ ചാട്ടത്തിന് പ്ലാവ് കയറുന്നു. ഇരിഞ്ഞെടുക്കുന്നു, ഒടിച്ചുകളയുന്നു, മൊത്തം അടിച്ച് ഒറ്റ… at one goal. അതാണ് കേവലരും, അകേവലരും തമ്മിലുള്ള വ്യത്യാസം. ചക്ക മുള്ളൊടെ വിഴുങ്ങുന്ന ടീമുകളും, ചക്കയില്‍നിന്ന് ആവശ്യമുള്ളത് കഴിക്കുന്ന ടീമുകളും. നമ്മള്‍ അത്രയേ കഴിക്കുന്നുള്ളൂ. നമ്മള്‍ ചുള മാത്രമേ കഴിക്കുന്നുള്ളൂ. അതൊരു തെറ്റാണ് എങ്കില്‍ ക്ഷമിക്കുക.

കേരളത്തിലെ യുക്തിവാദികള്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ പ്രമോഷനില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. ഇപ്പോഴും അതൊക്കെത്തന്നെയാണെന്ന് എനിക്ക് തോന്നുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടുള്ള ഒരു ചായ്വ്. അപ്പോള്‍ അത് പാര്‍ട്ടിക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ്. വര്‍ഗ്ഗസമരത്തിനുവേണ്ടി ജനങ്ങളെ തയ്യാറെടുപ്പിക്കുകയെന്നുള്ള സാംസ്‌കാരിക ദൗത്യം പൂര്‍ത്തീകരിക്കുക എന്നുള്ളതാണ് യുക്തിവാദികളുടെ ജോലി എന്നും, ബാക്കി കുറച്ച് സമയം എന്തെങ്കിലും കിട്ടുകയാണെങ്കില്‍ ആശാസ്ത്രീയതക്കെതിരെയും, മതത്തിനെതിരെയും, ജാതിക്കെതിരെയും എന്തെങ്കിലുമൊക്കെയൊന്ന് സംസാരിക്കുകയോ, ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതിയിടുകയോ ഒക്കെ ചെയ്യാം എന്നുള്ളതാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ് ഹെജിമണി. ഇതൊന്നും ആരും  പറയില്ല. ഉള്ളതൊന്നും ആരും പറയില്ല, അതാണ് പ്രശ്‌നം.

അങ്ങനെ ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍,  ഈ യുക്തിവാദികള്‍ പറയുന്നതൊക്കെ ശരിയാണ്, പക്ഷേ അവര്‍ക്ക് യുക്തി മാത്രമേയുള്ളൂ. മനസ്സിലായില്ലേ? ഈ ചുളയും, കുരുവുമൊക്കെ മാത്രമേയുള്ളൂ. ഞങ്ങള്‍ ചക്ക മൊത്തം എടുക്കുന്ന ടീമുകളാണ് എന്നുപറഞ്ഞാണ് അവരെ കേവല യുക്തിവാദികള്‍, എന്ന് പരിഹസിച്ചിരുന്നത്. ഞങ്ങളും യുക്തിവാദികളാണ് പക്ഷെ, യുക്തിവാദം എന്നുപറയുന്നത് ഞങ്ങളുടെ കടയിലെ ഒരു വില്‍പ്പന ഐറ്റം മാത്രമാണ്. ഞങ്ങള്‍ അതിന്റെ കൂടെ വൗച്ചര്‍ വില്‍ക്കുന്നുണ്ട്. പിന്നെ റിസ്റ്റ് വാച്ചുകള്‍ വില്‍ക്കുന്നുണ്ട്, മത്തങ്ങ വില്‍ക്കുന്നുണ്ട്, പച്ചക്കറി, പലചരക്ക് ഐറ്റം വില്‍ക്കുന്നുണ്ട്, ഇവര് വെറും യുക്തിവാദം മാത്രം വില്‍ക്കുന്നു. അപ്പോള്‍ ഒരു സമ്പൂര്‍ണ്ണ വ്യവസ്ഥ, ഞങ്ങളൊരു ഭയങ്കര സംഭവം, ചിന്തകൊണ്ടും, ബുദ്ധികൊണ്ടും, വിവരംകൊണ്ടും, വിവേകംകൊണ്ടും, വെളിവുകൊണ്ടും ഒരു സമ്പൂര്‍ണ്ണ പാക്കേജാണ് ഞങ്ങള്‍. പക്ഷേ, ഈ യുക്തിവാദികള്‍ എന്നുപറഞ്ഞാല്‍ കേവലം യുക്തിമാത്രമുള്ള കുറെ മനുഷ്യര്‍, എന്നുള്ള ഒരു അധിക്ഷേപം അവര്‍ അവരുടെ ഒരു മോഹചിന്തയുടെ, ആഗ്രഹചിന്തയുടെ ഫലമായി ഉന്നയിക്കപ്പെടുന്നുണ്ട്.അങ്ങനെയാണ് യുക്തിവാദികളെ കേവലയുക്തിവാദികള്‍ എന്നും, ഞങ്ങള്‍ സമ്പൂര്‍ണ യുക്തിവാദികള്‍ എന്നും കമ്മ്യൂണിസ്റ്റുകാര്‍ വിളിച്ചത്.

ഈ കളരിയില്‍ പയറ്റിയവരാണ് കേരളത്തിലെ യുക്തിവാദികളില്‍ കൂടുതലും. ഈ പോലീസുകാര്‍ക്ക് ഒരു രീതിയുണ്ട്. ഈ പൊലീസുകാര്‍ ജനങ്ങളെ ചീത്തപറയുന്നു എന്നുപറയുമ്പോള്‍, ആ പോലീസുകാരനെ അയാളുടെ സ്റ്റേഷനിലെ എസ്.ഐ. വിളിക്കുന്ന ചീത്തയായിരിക്കും അവന്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നത്. ആദ്യം ഡി.ജി.പി. വിളിക്കുന്നത് ഐ.ജി.ക്ക്, ഐ.ജിയില്‍ നിന്ന് ഡി.വൈ.എസ്.പിയിലേക്കും ഡി.വൈ.എസ്.പിയില്‍ നിന്ന് സി.ഐ യിലേക്കും, സി.ഐയില്‍ നിന്ന് എസ്.ഐയിലേക്കും, എസ്.ഐയില്‍ നിന്ന് പൊലീസുകാരിലും ചീത്ത വന്നു നില്‍ക്കുമ്പോള്‍, ആ ചീത്ത പൊലീസുകാരന്‍ എവിടെ കൊടുക്കും? ജനങ്ങളില്‍ കൊടുക്കും. ഇതുതന്നെയാണ് ഇവിടുത്തെ യുക്തിവാദികളില്‍ ഒരു വിഭാഗം, മറ്റു ചില ആളുകളെ കേവല നസ്തികരെന്നും, കേവല യുക്തിവാദികളെന്നും വിളിക്കുന്നത്. അവര്‍ക്ക് കിട്ടുന്ന സാധനം, കിട്ടികൊണ്ടിരുന്ന സാധനം അവര്‍ ഒരു നിസ്സഹായവസ്ഥയില്‍ അവര്‍ താഴോട്ട് കൊടുത്തുകൊണ്ടിരിക്കുന്നത്. കിട്ടുന്നതല്ലേ കൊടുക്കാന്‍ പറ്റൂ.

എള്ളെണ്ണ കിട്ടണമെങ്കില്‍ എള്ളല്ലേ ആട്ടേണ്ടത്? തങ്ങളില്‍ ആരോപിക്കപ്പെട്ടൊരു കാര്യം അവര്‍ക്ക് പ്രത്യേകിച്ച് ഭാവനയോ, മാറ്റ് ചിന്താപരമായിട്ടുള്ള ഒരു  ക്രിയേറ്റിവിറ്റിയോ ഒന്നുമില്ലാത്തതുകൊണ്ട് അവര്‍ അവരുടെ താഴെയുള്ള ആളുകളെ വിളിച്ചുകൊണ്ടിരിക്കുന്നു. They are actually abused, they are abused its such manner, so simply they ventilated, because they have no creativity, they are not constructive. അവര്‍ക്ക് വേറൊന്നും പറയാന്‍പോലും അറിയില്ല എന്നുള്ളതാണ്.  ഇത്തരം കാര്യങ്ങള്‍ കാര്യമായെടുക്കേണ്ടതില്ല.

വെള്ളയിൽ വരുമ്പോൾ എന്ന ഈ വീഡിയോ പൂർണമായി കാണുന്നതിന് യൂട്യൂബ് ചാനൽ സന്ദർശിക്കുക: https://youtu.be/_g7J5OZKCHQ

Loading