Loading Events

« All Events

  • This event has passed.

Autograph – An interactive session with Prof. T J Joseph @Washington USA

June 27 @ 10:30 am - 5:00 pm PDT

For Enquiry and Registration, Contact: +1 425 282 8012

എസ്സെൻസ് സിയാറ്റിൽ chapter-ന്റെ ആഭിമുഖ്യത്തിൽ ജൂൺ 27 ശനിയാഴ്ച സിയാറ്റിലിൽ സംഘടിപ്പിക്കുന്ന എസ്സെൻസ് മീറ്റിൽ പങ്കെടുക്കാൻ പ്രശസ്ത അധ്യാപകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ. ടി. ജെ. ജോസഫ് മാഷ് എത്തുന്നു.

കേരള സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കുകയും നോവിക്കുകയും ചെയ്ത ആത്മകഥയായ “അറ്റ് പോകാത്ത ഓർമ്മകൾ” എന്ന കൃതിയുടെ രചയിതാവായ പ്രൊഫ. ടി. ജെ. ജോസഫ് സാറുമായി സംവദിക്കാനും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ചിന്തകളും നേരിട്ട് കേൾക്കാനുമുള്ള ഒരു അപൂർവ അവസരമാണ് ഈ സംഗമം.

പാനൽ ചർച്ച

പ്രൊഫ. ടി. ജെ. ജോസഫ് സാറിനെതിരെ മതതീവ്രവാദികളുടെ ആക്രമണം നടന്ന കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതോടൊപ്പം,

* Freedom of Expression (അഭിപ്രായ സ്വാതന്ത്ര്യം)

* Public Reaction (പൊതുസമൂഹത്തിന്റെ പ്രതികരണം)

* Institutional Responsibility (സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം)

* Religious Harmony (മത സൗഹാർദ്ദം)

എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ മേഖലകളിൽ നിന്നുള്ള Leeza, Binu and Thomas പ്രതിനിധികൾ പങ്കെടുക്കുന്ന പാനൽ ചർച്ച.

Rob Haskell interviews – Prof. T. J. Joseph.

സിയാറ്റിലിലെ അമേരിക്കൻ Freethought Community യിലെ ശ്രദ്ധേയ ശബ്ദവും എഴുത്തുകാരനും മുൻ ക്രിസ്ത്യൻ മിനിസ്റ്ററുമായ Rob Haskell, പ്രൊഫ. ടി. ജെ. ജോസഫ് സാറുമായി നടത്തുന്ന പ്രത്യേക അഭിമുഖം.

ജോസഫ് മാഷിന്റെ ജീവിതയാത്ര, നേരിട്ട വെല്ലുവിളികൾ, അതിജീവനത്തിന്റെ കനൽ വഴികൾ എന്നിവയ്‌ക്കൊപ്പം വിശ്വാസം, മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം, മാനവിക മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. ഇംഗ്ലീഷ് -മലയാളം-ഇംഗ്ലീഷ് തൽസമയ തർജ്ജമ ഉണ്ടായിരിക്കുന്നതാണ്.

Q&A session

തുടർന്ന് പ്രൊഫ. ടി. ജെ. ജോസഫ് മാഷുമായി പ്രേക്ഷകർക്ക് നേരിട്ട് സംവദിക്കാനുള്ള Q&A സെഷനും ഉണ്ടായിരിക്കുന്നതാണ്.


Details

Organiser

  • esSENSE GLOBAL USA

Venue

  • Unity of Bellevue
  • Unity of Bellevue, 16330 NE 4th St,
    WA, 98008 United States
    + Google Map