Loading Events

« All Events

  • This event has passed.

KO-PE ’24 @Tirur

2024 January 26 @ 10:00 am - 6:30 pm IST


എസ്സെൻസ് ഗ്ലോബൽ 2024 ജനുവരി 26 ന് തിരൂരിൽ വച്ച് നടത്തുന്ന കൊ-പേ ’24 (കൊതിപ്പിയ്ക്കലും പേടിപ്പിയ്ക്കലും) നിരീശ്വരവാദ – ശാസ്ത്ര – സ്വന്തന്ത്രചിന്താ സെമിനാറിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.

വ്യത്യസ്ഥതയാർന്ന പരിപാടികളുമായാണ് എസ്സെൻസ് ഇത്തവണ തിരൂരിൽ എത്തുന്നത്. പ്രശസ്ത സ്വതന്ത്ര ചിന്തകൻ രവിചന്ദ്രൻ സി. യും ബിജെപി ഇന്റെലക്ച്വൽ വിംഗ് സംസ്ഥാന പ്രസിഡന്റ്‌ ശങ്കു ടി. ദാസും തമ്മിലുള്ള “ഹിന്ദുത്വ മതരാഷ്ട്രവാദമോ?” എന്ന വിഷയത്തിലുള്ള സംവാദം ആണ് കൊ-പേ ’24 ലെ ഏറ്റവും ആകർഷണീയമായി പരിപാടി.

കൂടാതെ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ, ഇടതു ചിന്തകൻ എ. പി. അഹമ്മദ്‌, എഐവൈഎഫ് നാഷണൽ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ. കെ സമദ്, അഭിലാഷ് കൃഷ്ണൻ (എസ്സൻസ് ഗ്ലോബൽ) എന്നിവർ പങ്കെടുക്കുന്ന നവകേരളവും നവോത്ഥാനവും എന്ന വിഷയത്തിലുള്ള സെമിനാറുമുണ്ട്.

ഡോ. അനിത മണി, ഡോ. ധന്യ ഭാസ്കർ, എൻ. എ. വിനയ, ട്രാൻസ്ജൻഡർ ആക്റ്റിവിസ്റ്റ് ദേവുട്ടി ഷാജി എന്നിവർ പങ്കെടുക്കുന്ന ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ? എന്ന വിഷയത്തിലുള്ള പാനൽ ഡിസ്കഷനാണ് മറ്റൊരു പ്രധാന പരിപാടി.

പൊതുജനങ്ങൾക്കളുമായി നേരിട്ട് സംവദിക്കുന്ന ഓപ്പൺ ഫോറം പതിവിൽ നിന്നു വ്യത്യസ്തമായാണ് അവതരിപ്പിക്കുന്നത്. ചന്ദ്രശേഖർ രമേശ്‌, കൃഷ്ണപ്രസാദ്, അബ്ദുൾ ഖാദർ പുതിയങ്ങാടി, പ്രസാദ് വേങ്ങര എന്നിവരാണ് ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നത്. മത – പ്രത്യയശാസ്ത്ര – മതേതര അന്ധവിശ്വാസങ്ങളെ സംബന്ധിച്ചുള്ള പൊതുജന ചർച്ചാ വേദിയാണ് ഓപ്പൺ ഫോറം.

അന്വേഷണങ്ങൾക്ക്: 95390 09028

എല്ലാവരെയും ഒരിക്കൽ കൂടി ഈ ബൗദ്ധിക വിരുന്നിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. KO-PE ’24 -ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീ 200 രൂപയാണ് (ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ).

Online Registration: https://imojo.in/kope

പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9539009028 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE >> Donation Payment Link: https://essenseglobal.com/upi?b=kope23_donation << CLICK HERE

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Date:
2024 January 26
Time:
10:00 am - 6:30 pm IST

Venue

സാംസ്കാരിക സമുച്ചയം
സാംസ്കാരിക സമുച്ചയം, E M S Memorial Municipality Park, Muthoor,
Tirur, Kerala 676101 India
+ Google Map