Loading Events

« All Events

  • This event has passed.

Nasthikanaya Daivam’20 @Alappuzha

December 27, 2020


സുഹൃത്തുക്കളെ,

ആധുനിക കേരളത്തിൻറെ ചരിത്രത്തിൽ ചിന്താപരമായ മാറ്റത്തിന് വഴിതെളിച്ച കൂട്ടായ്മ ഏത് എന്ന ചോദ്യത്തിന് എസ്സെൻസ് എന്ന് നിസ്സംശയം പറയാം. ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന ചിന്താപരമായ വിപ്ലവം ഇന്ന് കേരളത്തിൻറെ മുഖ്യധാരയിൽ അറിയപ്പെട്ടുതുടങ്ങി എന്നത് സന്തോഷകരമാണ്. പ്രോത്സാഹനങ്ങളും, വിമർശനങ്ങളും, വാദങ്ങളും, പ്രതിവാദങ്ങളും, സംവാദങ്ങളും ആയി തലയോട്ടി തുറക്കാത്ത രക്തം കിനിയാത്ത ഒരു മസ്തിഷ്ക ശസ്ത്രക്രിയ ആണ് എസ്സെൻസ് നടത്തുന്നത്.

ഒരുകാലത്ത് ചൊവ്വാദോഷവും, കന്നിമൂലയും, വാസ്തു ദോഷവും, ഹോമിയോയും ഒക്കെ ജനകീയ അന്ധവിശ്വാസം ആയിരുന്നു എങ്കിൽ അതെല്ലാം അന്ധ വിശ്വാസങ്ങൾ മാത്രമാണ് എന്ന് കേരളത്തിലെ യുക്തിവാദ ഇതര ചിന്താധാരകളിൽ പെട്ടവർ പോലും പറയാൻ തുടങ്ങി എന്നത് നമ്മൾ തൊടുത്തുവിട്ട അസ്ത്രങ്ങൾ ലക്ഷ്യത്തിൽ തറയ്ക്കാൻ തുടങ്ങി എന്നതിൻറെ സൂചനയാണ്.

കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിന് വേദികളിൽ ശാസ്ത്രവും, സാമൂഹ്യ പ്രസക്ത സാമൂഹിക വിഷയങ്ങളും ജനങ്ങളെ അറിയിക്കുകയും, അന്ധവിശ്വാസങ്ങളേയും, അശാസ്ത്രീയ കാര്യങ്ങളെയും തുറന്ന് എതിർക്കുകയും ചെയ്തിട്ടുള്ള മറ്റൊരു സംഘടനയും ഇല്ല.

ലോകമാസകലം പടർന്നുപിടിച്ച കോവിഡ് എന്ന മഹാമാരി മൂലം ഏതാനും മാസങ്ങളായി പൊതു പരിപാടികൾ നടത്താൻ എസൻസിനു സാധിച്ചിരുന്നില്ല. കേരളത്തിൻറെ വിപ്ലവഭൂമികയായ ആലപ്പുഴയിൽ നിന്നുതന്നെ നമ്മുടെ ഏകദിന സെമിനാറുകൾ പുനരാരംഭിക്കുകയാണ്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട്. ഈ വരുന്ന ഇരുപത്തിയേഴാം തീയതി ഒരു ഏകദിന സെമിനാർ ആലപ്പുഴയിൽ സംഘടിപ്പിക്കുന്നു. സി രവിചന്ദ്രൻ, ഡോക്ടർ അഗസ്റ്റസ് മോറിസ്, ബിജുമോൻ എസ് പി, മനുജ മൈത്രി, ഷാറോൺ സാപിയൻ എന്നിങ്ങനെ അഞ്ചു പ്രഭാഷകർ വ്യത്യസ്തങ്ങളായ വിഷയങ്ങൾ അവതരിപ്പിക്കുന്നു.

കോവിഡ് പ്രോട്ടോക്കോളുകൾ മൂലം സെമിനാറിൽ നേരിട്ട് പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തൽസമയം നിങ്ങൾക്ക് പരിപാടിയിൽ സംബന്ധിക്കുന്നതിനു വേണ്ടി ന്യൂറോൺസ് ഫേസ്ബുക് പേജിൽ  ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.


Details

Date:
December 27, 2020
Event Tags:
, , ,

Organiser

esSENSE GLOBAL
View Organiser Website

Venue

Alappuzha
Kerala India + Google Map

Leave a Reply

Your email address will not be published. Required fields are marked *