സെലക്ടീവ് മാനവികതാ വാദവും മതപ്രീണനവും; എസ്സെൻസ് ഡെസ്ക്


ഗാസയിലെ പട്ടിണിയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിലെ സംവാദകർ തമ്മിലുള്ള തർക്കം ശ്രദ്ധിക്കുകയായിരുന്നു.

അന്വേഷണത്തിൽ മനസ്സിലാക്കിയത്, ഗാസയിൽ ഫുഡ് ക്രൈസിസ് ഉണ്ട് എന്നതാണ്. പ്രത്യേകിച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ വലിയ രീതിയിലുള്ള Malnutrition അനുഭവിക്കുന്നു.

യു എൻ, അതുപോലെ മറ്റ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് കൊടുക്കുന്ന ഏജൻസികളുടെ കമന്ററി അനുസരിച്ച്, ഗാസയിലെ ഫുഡ് ക്രൈസിസിന്റെ ഒരു പ്രധാന കാരണം അങ്ങോട്ടുള്ള സഹായം എത്തിക്കാനുള്ള ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ടിന്റെ പ്രധാന കാരണം ഇസ്രയേൽ ഉണ്ടാക്കുന്ന തടസ്സങ്ങളാണ് എന്നതാണ്.

ഇസ്രയേലിന്റെ വാദം, സെക്യൂരിറ്റി ഇഷ്യൂ ഉള്ളതുകൊണ്ട് ഈ എയ്ഡിൻ്റെ പിന്നിൽ കൂടി ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും ഗാസയിലേക്ക് കടത്താനുള്ള ശ്രമങ്ങൾ ഉണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്ട്രിക്റ്റായിട്ടുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ ഇത്തരം എയ്ഡ് ഗാസയിലേക്ക് കടക്കാൻ ഇസ്രയേൽ സമ്മതിക്കുന്നുള്ളൂ. മാത്രമല്ല ഇങ്ങനെ കടത്തിവിടുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടുന്ന ട്രക്കുകൾ ഹമാസിന്റെ ആളുകൾ ബലമായി കടത്തിക്കൊണ്ടു പോകുന്നതായും പരാതികൾ ഉണ്ട്.

എന്തായാലും വലിയൊരു ശതമാനം കുട്ടികളും അതേപോലെ സാധാരണ ജനങ്ങളും ഗാസയിൽ ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിൽ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. പട്ടിണി മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങൾ, ഇൻഫെക്ഷൻസ് അങ്ങനെ പല പ്രശ്നങ്ങളും ആകെ കൂടി അവിടെയുള്ള ജനതയെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നു.

ഒരു കൂട്ടരുടെ വാദത്തിൽ നിന്നും ഈ പ്രശ്നങ്ങളുടെ മൂല കാരണം ഹമാസും അവരെ പിന്തുണയ്ക്കുന്നവരുമാണ്. ഇസ്രയേലിനോ അവിടെയുള്ള ജനങ്ങൾക്കോ ഗാസയിലെ ജനങ്ങളെ പട്ടിണിക്ക്ട്ട് കൊല്ലണമെന്ന് ആഗ്രഹമില്ല. അങ്ങനെ ചിന്തിക്കുന്ന ഒരു ന്യൂനപക്ഷം സയനിസ്റ്റുകൾ ഉണ്ടെങ്കിൽ പോലും ഭൂരിപക്ഷം ഇസ്രായേൽ ജനതയും അത് ആഗ്രഹിക്കുന്നില്ല. പക്ഷേ ഗാസയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങളെ അവർ ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേൽ മിലിട്ടറിയുടെ ഈ സെക്യൂരിറ്റി മെഷേഴ്സിനെ അവർ പിന്തുണയ്ക്കുന്നു.

അതായത് ചുരുക്കത്തിൽ പറഞ്ഞാൽ ഹമാസിനെ പിന്തുണച്ചുകൊണ്ട് ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നതിൽ ഒരു വലിയ ഇരട്ടത്താപ്പ് ഉണ്ട്, സത്യസന്ധത ഇല്ലായ്മയും മതാത്മകതയും ഉണ്ട് എന്നതാണ് വാദം.

കുട്ടികളുടെ പട്ടിണിയും മരണവും അവർ അനുഭവിക്കുന്ന ഹെൽത്ത് ക്രൈസിസും മാൽന്യൂട്രീഷനും ഒക്കെയാണ് പ്രശ്നമെങ്കിൽ, ഈ ലോകത്തിൽ ഗാസയിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. യെമൻ, സുഡാൻ അതുപോലെ മറ്റു ചില ആഫ്രിക്കൻ രാജ്യങ്ങൾ ഇവിടെയെല്ലാം വലിയ രീതിയിൽ ഇതേ ക്രൈസിസ് കുട്ടികളും വലിയവരും അനുഭവിക്കുന്നു.

കുട്ടികളോടും പട്ടിണിയിൽ മരിക്കുന്നവരോടും ഉള്ള അനുതാപമാണ് ഉള്ളതെങ്കിൽ, അവർ യമനിലെ ഈ ക്രൈസിസിനെ കുറിച്ചും എന്തെങ്കിലുമൊക്കെ എഴുതണമായിരുന്നു. നിർഭാഗ്യവശാൽ അവർ എഴുതുന്നതും പറയുന്നതും ഗാസയിലെ വിഷയം മാത്രമാണ്. അതിൽ കൃത്യമായ ഒരു പ്രീണനം ഉണ്ട് എന്നതാണ് മനസ്സിലാകുന്നത്.

ഗാസയിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നം പോലെ തന്നെ സീരിയസ് ആണ് യമനിലെ കുട്ടികൾ അനുഭവിക്കുന്ന പീഡനവും. പക്ഷേ അത് കാണാൻ സാധിക്കുന്നില്ല. ഗാസക്ക് വേണ്ടി മാത്രം തൻ്റെ വോക്കൽ കോഡ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് മനുഷ്യസ്നേഹം കൊണ്ടോ, മാനവികത കൊണ്ടോ അല്ല എന്ന് തോന്നിപ്പിക്കുന്നു. മത പ്രീണനവും, യഹൂദരോട് ഇസ്ലാം വിശ്വാസികൾക്കുള്ള ശത്രുതയും മുതലെടുക്കുക മാത്രമാണ് അത്തരം എഴുത്തിൻ്റെ പിന്നിലെ ചേതോവികാരം എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

അതുകൊണ്ടുതന്നെ അതേപോലെ ചിന്തിക്കുന്നവരുടെ മാനവികത സർട്ടിഫിക്കറ്റ് എസ്സെൻസിനും ആവശ്യമില്ല, എസ്സെൻസിനെ പിന്തുണയ്ക്കുന്നവർക്കും ആവശ്യമില്ല.

യമനിലെ കുട്ടികളും ഗാസയിലെ കുട്ടികളും എസ്സെൻസിന് ഒരുപോലെയാണ്. നമ്മുടെ നാട്ടിലെ കുട്ടികളെ പോലെ തന്നെയാണ് അവിടെ മതം കടന്നു വരുന്നില്ല, കുട്ടികളെ പട്ടിണിക്കിടുന്ന ശത്രുക്കൾ ആരാണ് എന്ന് നോക്കി വൈകാരിക ഗ്രന്ഥികൾ പ്രവർത്തിക്കുന്നില്ല. ഈ രണ്ടു സ്ഥലത്തെയും പ്രശ്നങ്ങളുടെ മൂല കാരണം മതവിശ്വാസികൾ തമ്മിൽ ഉള്ള വൈര്യനിരാതന ബുദ്ധിയും, അതിനെ ഉപയോഗിക്കുന്ന സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങളും ആണ് എന്ന് മനസ്സിലാക്കിയ ആളുകളാണ് ഞങ്ങളൊക്കെ.

ഇത്തരം സെലക്ടീവ് മാനവികതാ വാദവും മതപ്രീണനവും ആണ് കേരള സമൂഹത്തെ കൂടുതൽ മതാത്മകമായ ചിന്തിക്കുന്നതിന് പ്രചോദിപ്പിക്കുന്നതും മതവിശ്വാസികളെ തമ്മിൽ ശത്രുക്കളാക്കി നിലനിർത്തുന്നതും. യഥാർത്ഥ മാനവികതയുടെ ശത്രുക്കളാണ് അത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു.

Loading