പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്


പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങള്‍ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്സൂള്‍ കേരള (Capsule Kerala – Campaign Against Pseudoscience And Ethics) കൂട്ടായ്മ ആരോപിച്ചു. ഇതുസംബന്ധിച്ച കാപ്സൂളിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
പിന്നെയും, പിന്നെയും

കര്‍മ്മ ന്യൂസ് പ്രോഗ്രാമില്‍ ശ്രീ എം. ജി. ശ്രീകുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവര്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ അവതരിപ്പിച്ചത് നവംമ്പര്‍ 24 നു ആയിരുന്നു. മെച്ചപ്പെട്ട ആരോഗ്യമുണ്ടായെന്നും രക്തപരിശോധനയില്‍ അതെല്ലാം പ്രതിഫലിച്ചെന്നും നമ്മോടു പറയുകയും ചെയ്തു. അത് പരസ്യമല്ലെന്നും നിങ്ങള്‍ കഴിച്ചു പ്രശ്‌നമുണ്ടായാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും നമ്മൂക്ക് പറഞ്ഞു മനസ്സിലാക്കിത്തന്നു.
ശ്രീമതി ലേഖ എം ജി ശ്രീകുമാര്‍ നവംബര്‍ 26 ന് വ്‌ളോഗില്‍ പ്രത്യക്ഷപ്പെട്ട് സമാനമായ കാര്യങ്ങള്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ അട്ടയെപ്പറ്റിയും പറയുന്നു. ഒരു പ്രത്യേക കമ്പനിയുടെ രണ്ടു പ്രോഡക്റ്റ് ഉപയോഗിച്ച് മാഡം തയ്യാറാക്കിയ ചപ്പാത്തിയും ദോശയും നമ്മെ കാണിക്കുകയും ചെയ്തു. ഇവയുടെ പ്രത്യേകതയും ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുക എന്നതാണ്. വളരെ നല്ല പ്രോഡക്റ്റാണ് എന്ന് പറഞ്ഞ ശേഷം ഇതും മറ്‌ലൃശേലൊലി േഅല്ല എന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇതേ കമ്പനി അടുത്തവാരം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ പദ്ധതിയിടുന്ന മറ്റ് ആറുതരം ധാന്യങ്ങളും പരിചയപ്പെടുത്തുന്നു; ഇമ്മ്യൂണിറ്റിയും ആരോഗ്യവും വര്‍ധിക്കാന്‍ തന്നെ.

നമുക്ക് ഒരു സംശയം ബാക്കി നില്‍ക്കുന്നു. രക്തം പരിശോധിച്ചപ്പോള്‍ ഇമ്മ്യൂണിറ്റി വര്‍ധിച്ചു എന്ന് പറഞ്ഞത് ഏതു കരണത്താലായിരിക്കും?

A. പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍
B. ഇമ്യൂണിറ്റി ബൂസ്റ്റര്‍ ആട്ട
C. രണ്ടും ചേര്‍ന്ന്
D. ഏതോ ഒന്ന് (അറിയില്ല)
E. രണ്ടും അല്ല
F. അതിനു രക്തം പരിശോധിച്ച റിപ്പോര്‍ട്ട് എവിടെ?

ചെറിയ കാര്യമെങ്കിലും കണ്‍ഫ്യൂഷന്‍ ഉണ്ടാകും. കോവിഡ് 19 നമ്മോടൊപ്പം ഉണ്ട്. നാം ശ്രദ്ധാലുക്കള്‍ ആകുക. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക.

മറ്റൊന്ന്! വ്യാജപ്രഭാഷണങ്ങളും പരസ്യവും തിരിച്ചറിയുക…

Loading