സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു


‘വിദ്യയെ ഉപാസിക്കുന്ന ഏത് വിഭാഗവും അവര്‍ ജീവിക്കുന്ന സമൂഹമാകെ വെളിച്ചം പരത്തും. കേരളത്തിലെ ക്രൈസ്തവര്‍ ഈ നാടിനോട് ഈ മണ്ണിനോട് അമ്മമലയാളത്തോടെ പൂര്‍ണമായും ലയിച്ചു ചേര്‍ന്നവരാണ്. പെണ്ണ് പഠിക്കണം എന്ന് ശാഠ്യം പിടിച്ച മലയാള ക്രൈസ്തവരാണ് ഫെമിനിസത്തിന്റെ യഥാര്‍ത്ഥ പ്രാണേതാക്കള്‍. ഭൂരിപക്ഷ സമൂഹവുമായി സംഘട്ടനത്തിന് പോകാതെ അവരുമായി കൈകോര്‍ത്ത് പരസ്പരം പങ്കുവെച്ച് ജീവിച്ചുവന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് അവര്‍ ന്യൂനപക്ഷമാണെന്ന ആശങ്കയോ അരക്ഷിതാവസ്ഥയോ ഇല്ല. വേഷത്തിലും ഭാഷയിലും എല്ലാം അവര്‍ മലയാള സംസ്‌ക്കാരത്തോട് ജൈവികമായി ലയിച്ചു ചേര്‍ക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷം എന്ന ക്‌ളാസിഫിക്കേഷനില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്നെന്ന തോന്നല്‍ നസ്രാണികള്‍ക്ക് പോലുമില്ല.’ – സജീവആല എഴുതുന്നു
മുസ്ലീം പിന്നോക്കാവസ്ഥയുടെ വേരുകള്‍ ആണ്ടുകിടക്കുന്നത് ഇസ്ലാമിക കാര്‍ക്കശ്യത്തില്‍

‘പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം ആരംഭിക്കാത്ത പാരിഷുകളുടെ അംഗീകാരം റദ്ദാക്കും’ – ബിഷപ്പ് ബെര്‍നാദിന്‍ ബാസിനെലി 1856ല്‍ പുറപ്പെടുവിച്ച ഈ സര്‍ക്കുലറാണ് കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് വഴി തെളിച്ചത്. ചാവറ കുര്യാക്കോസ് അച്ചനാണ് ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ ബിഷപ്പിനെ പ്രേരിപ്പിച്ചത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളും പള്ളിക്കൂടങ്ങള്‍ ആരംഭിച്ചു തുടങ്ങിയത് ഈ സര്‍ക്കുലറോടെയാണ്.

ദളിത് ജനതയെ ആദ്യമായി സ്‌ക്കൂളിലേക്ക് പിടിച്ചു കയറ്റിയ ഇന്ത്യക്കാരന്‍ ചാവറയച്ചനാണ്. അന്നത്തെ ശ്രേഷ്ഠഭാഷയായ സംസ്‌കൃതം അധ:കൃതവിഭാഗത്തിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ആരംഭിച്ചതും ഇതേ പുരോഹിതനാണ്. പെണ്‍കുട്ടികള്‍ക്കായി ആദ്യമായി കോണ്‍വെന്റ് സ്‌ക്കൂള്‍ തുടങ്ങിയ ചാവറ അച്ചന്‍, കൊട്ടിഘോഷിക്കപ്പെടുന്ന ഏത് നവോത്ഥാന നായകരേക്കാളും വലിയ വിപ്ലവനായകനാണ്.

രണ്ടര നൂറ്റാണ്ട് മുന്നേ വിദ്യാലയങ്ങളെ പറ്റി സംസാരിച്ച ഒരേയൊരു ഇന്ത്യന്‍ സമൂഹം കേരളത്തിലെ ക്രൈസ്തവരാണ്. ആദ്യത്തെ വര്‍ത്തമാന പത്രവും ഭാഷാ നിഘണ്ടുവും പ്രിന്റിംഗ് പ്രസും ആദ്യത്തെ കോളേജും എല്ലാം ക്രൈസ്തവതയുടെ സംഭാവനയാണ്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹന്‍ ഗുണ്ടര്‍ട്ട് സായിപ്പാണ്. സഭാ കാര്യങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്നുവെന്ന ആരോപണം ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെതിരേ അക്കാലത്ത് തന്നെ ഉയര്‍ന്നിട്ടുണ്ട്.

വിദ്യയെ ഉപാസിക്കുന്ന ഏത് വിഭാഗവും അവര്‍ ജീവിക്കുന്ന സമൂഹമാകെ വെളിച്ചം പരത്തും. കേരളത്തിലെ ക്രൈസ്തവര്‍ ഈ നാടിനോട് ഈ മണ്ണിനോട് അമ്മമലയാളത്തോടെ പൂര്‍ണമായും ലയിച്ചു ചേര്‍ന്നവരാണ്. പെണ്ണ് പഠിക്കണം എന്ന് ശാഠ്യം പിടിച്ച മലയാള ക്രൈസ്തവരാണ് ഫെമിനിസത്തിന്റെ യഥാര്‍ത്ഥ പ്രാണേതാക്കള്‍. ഭൂരിപക്ഷ സമൂഹവുമായി സംഘട്ടനത്തിന് പോകാതെ അവരുമായി കൈകോര്‍ത്ത് പരസ്പരം പങ്കുവെച്ച് ജീവിച്ചുവന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് അവര്‍ ന്യൂനപക്ഷമാണെന്ന ആശങ്കയോ അരക്ഷിതാവസ്ഥയോ ഇല്ല. വേഷത്തിലും ഭാഷയിലും എല്ലാം അവര്‍ മലയാള സംസ്‌ക്കാരത്തോട് ജൈവികമായി ലയിച്ചു ചേര്‍ക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷം എന്ന ക്‌ളാസിഫിക്കേഷനില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്നെന്ന തോന്നല്‍ നസ്രാണികള്‍ക്ക് പോലുമില്ല.

പക്ഷെ ഇസ്ലാമിന്റെ കാര്യം നേര്‍വിപരീതത്തിലാണ്. 800 വര്‍ഷം ഇന്ത്യ അടക്കിഭരിച്ചിട്ടും ജ്ഞാന-വിജ്ഞാന മേഖലകളില്‍ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇസ്ലാം ദയനീയമായി പരാജയപ്പെട്ടു. എല്ലാ അറിവും ഏതോ പ്രാകൃത കിത്താബിലുണ്ടെന്ന വിശ്വാസം അടിച്ചേല്‍പ്പിച്ച് തലമുറകളെ അന്ധകാരത്തില്‍ തന്നെ തളച്ചിട്ടു. ചങ്ങലക്കിട്ട് ഭോഗിക്കേണ്ട ഒരു ജീവിയുടെ പരിഗണന മാത്രം സ്ത്രീക്ക് ഇസ്ലാം നല്കിയപ്പോള്‍ കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ച് രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന നിലയിലേക്ക് ഉയര്‍ന്നുവന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പട്ടികവിഭാഗങ്ങളേക്കാള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നിലാണ് മുസ്ലീങ്ങള്‍.

സ്ത്രീകള്‍ പുരുഷന്റെ അടിമയാണെന്നും പെണ്‍ശരീരം കറുത്ത ചാക്കില്‍ മൂടേണ്ട ഒരു അശ്ലീല വസ്തുവാണെന്നുമാണ് ഇന്നും മദ്രസകളില്‍ പഠിപ്പിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഈ മതസിലബസ് പോലും പരിഷ്‌ക്കരിക്കാനുള്ള ശ്രമം സമുദായത്തില്‍ നിന്ന് ഉണ്ടാകുന്നതേയില്ല. മലാല യുസഫിനെ അംഗീകരിക്കാതെ മദനിയെ വാഴ്ത്തുന്ന ഏത് സമൂഹവും പിന്നോട്ട് തള്ളപ്പെടും. മുസ്ലീം പിന്നോക്കാവസ്ഥയുടെ വേരുകള്‍ ആണ്ടുകിടക്കുന്നത് ഇസ്ലാമിക കാര്‍ക്കശ്യത്തിലാണ്. ആറാം നൂറ്റാണ്ടിലേക്ക് മുസ്ലീം സമൂഹത്തെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മതത്തെ സച്ചാര്‍ കമ്മീഷനും പാലോളി കമ്മിറ്റിയും മനപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു.

തൊട്ടാല്‍ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയാന്‍ ഔദ്യോഗിക കമ്മീഷനുകള്‍ ഒരിക്കലും തയ്യാറാവില്ല. സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവ സമുദായത്തിന് ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പ് ആവശ്യമില്ല. പാവപ്പെട്ട മുസ്ലീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി ഈ സ്‌ക്കോളര്‍ഷിപ്പ് വിട്ടുനില്‍ക്കാന്‍ ക്രൈസ്തവ സമൂഹം സ്വയം മുന്നോട്ടുവരണം.

വിട്ടുകൊടുക്കുന്നവര്‍ കൂടുതല്‍ വിശാലതയിലേക്ക് ഉയര്‍ത്തപ്പെടും.

Loading