esSENSE Connect 2.0

സുഹൃത്തേ,

2018 ഡിസമ്പര്‍ അവസാനം esSENSE Connect എന്ന ഓണ്‍ലൈന്‍ എന്റോള്‍മെന്റിലൂടെ esSENSE കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും പരിപാടികള്‍ അവതരിപ്പിക്കാനും താല്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കുകയുണ്ടായി. എഴുനൂറോളംപേരാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷവും നിരവധിപേര്‍ തങ്ങള്‍ക്ക് എസെന്‍സിനൊപ്പം കൂടാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ esSENSE Connect പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ട് വരുന്ന ദിവസങ്ങളില്‍ ഫേസ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവ കേന്ദ്രീകരിച്ച് esSENSE Connect 2.0 എന്ന പേരില്‍ മറ്റൊരു Online enlisting drive കൂടി നടത്തുകയാണ്. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ ദയവായി ഈ അറിയിപ്പ് അവഗണിക്കുക. താല്പര്യമുള്ളവര്‍ esSENSE Global വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന രജി. ലിങ്ക് (http://essenseglobal.com/office/manager/memberadd.php) വഴി വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താല്പര്യമുള്ള അവതാരകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഇവ സംബന്ധിച്ച് നിലവിലുള്ള എസെന്‍സ് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്നതാണ്. ശാസ്ത്രപ്രചരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ esSENSE ദൗത്യങ്ങളോട് ഐക്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും അപേക്ഷിക്കാം. കോഴിക്കോട് 2019 ഒക്ടോബര്‍ 6 ന് നടക്കുന്ന Litmus’19 ല്‍ എല്ലാവരെയും നേരില്‍ കാണാമെന്ന് പ്രതീക്ഷയോടെ, എല്ലാവര്‍ക്കും സ്വാഗതം.

Register Here - BE esSENTIANS

പ്രമോദ് എഴുമറ്റൂര്‍ (സെക്രട്ടറി, എസെന്‍സ് ഗ്ലോബല്‍)
കമലാലയം രാജന്‍ (സെക്രട്ടറി, എസെന്‍സ് ക്ലബ്)