കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി


സമകാലിക മലയാളം വാരികയിലെ ഫെബ്രുവരി 26 ലക്കത്തിൽ കണ്ട, ഒരു അരവിന്ദ് ഗോപിനാഥ് എഴുതിയ, ലേഖനത്തിലെ ചില വരികളിലെ പിഴവുകൾ (അജണ്ടയോ?) ചൂണ്ടികാണിക്കാനാണ് ഈ ലേഖനം. അദ്ദേഹം കോർപറേറ്റ് നികുതി കുറച്ചതിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു (ലക്കം 40 ഫെബ്രുവരി 26 പേജ് 11 – “2018 ൽ കമ്പനികൾ വലിയ തോതിൽ വിപണി വിഹിതം കയ്യടക്കിയപ്പോൾ 2019 ൽ കോർപറേറ്റ് സെക്ടറിനു ചരിത്രത്തിലില്ലാത്ത ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചു നൽകിയത്. കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചു. പുതിയ നിക്ഷേപ പദ്ധതികളിലേക്കു മൂലധനം ആകർഷിക്കാനെന്ന പേരിൽ പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി…” “വൻകിട കമ്പനികളിൽ നിന്ന് പുതിയ മൂലധന നിക്ഷേപം ലഭിക്കാത്തതിനാലാണ് ഈ ഇളവുകൾ നൽകിയതെന്നാണ് ധനമന്ത്രാലയത്തിൻറെ വാദം …” അല്പജ്ഞാന ദൂഷണങ്ങൾ അടുത്ത പാരയിലും തുടരുന്നുണ്ട്. അത്ഭുതപ്പെടുത്തുന്ന കാര്യം ഇത്തരം അപക്വ ’ജ്ഞാനങ്ങൾ’ ഒരു പ്രധാനപ്പെട്ട വാരികയിൽ അനുവദിക്കുന്നതെങ്ങനെ എന്നതാണ്.

കോർപറേറ്റ് ടാക്സ് കുറച്ചതിനെ പ്രതി കേരളത്തിൽ മുഴുവൻ, കേരളത്തിലെ ‘ബുദ്ധിജീവി’, ‘ജേർണലിസ്റ്റ്’ വിഭാഗങ്ങൾക്ക് മുഴുവൻ, അവരിലൂടെ കേരളത്തിൽ പലരും ഒരുപാട് തെറ്റിദ്ധാരണകൾ കൊണ്ടുനടക്കുന്നു. കേന്ദ്ര സർക്കാർ എന്തിനാണ് കോർപറേറ്റ് നികുതി കുറച്ചത്. ‘കോർപറേറ്റ് സെക്ടറിനു ചരിത്രത്തിലില്ലാത്ത ആനുകൂല്യങ്ങൾ’ കൊടുക്കാൻ വേണ്ടിയായിരുന്നോ കോർപറേറ്റ് നികുതി കുറച്ചത്?

കേന്ദ്ര സർക്കാർ കോർപറേറ്റ് നികുതികൾ കുറക്കാൻ കാരണം പലതുണ്ട്. ലോകത്തെ മറ്റു രാജ്യങ്ങളിലെ കോർപറേറ്റ് നികുതി കുറവായിരിക്കുകയും ഇന്ത്യൻ കമ്പനികൾ ഉയർന്ന നിരക്കിൽ നികുതി നൽകേണ്ടി വരികയും ചെയ്യുമ്പോൾ ഇതറിയുന്ന വിദേശ കമ്പനികൾ, നിക്ഷേപകർ, ഇന്ത്യൻ കമ്പനികളുമായി സഹകരിച്ചു, കോ-ഓപ്റ്റ് ചെയ്ത്, ഇന്ത്യയിൽ ബിസിനസ്സ് തുടങ്ങാൻ, കൂട്ടു സംരംഭങ്ങളിൽ (Joint Venture) പ്രവർത്തിക്കാൻ, വിമുഖത ഉണ്ടാകുന്നു എന്നതാണ് ഒരു പ്രധാന കാരണം. ഇന്ത്യയിലേക്ക് പുതിയ വ്യവസായവുമായി വരാൻ ആലോചിക്കുന്ന വിദേശ ബിസിനസ്സ് ഹൗസുകൾ മറ്റു രാജ്യങ്ങളിലേക്ക്, വിയറ്റ്നാം മുതലായ രാജ്യങ്ങളിലേക്ക്, പോകുന്നു. വിദേശ രാജ്യങ്ങളിലെ കോർപറേറ്റ് നികുതികൾ വെറുതെ ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യൻ ബിസിനസ്സ്കൾക്ക് ലോക മാർക്കെറ്റിൽ പിടിച്ചുനിൽക്കാനും ഇന്ത്യയിലേക്ക് വ്യവസായങ്ങൾ ആകർഷിക്കാനും ആയിട്ടാണ് ഇത് ചെയ്യുന്നത്. ഇന്ത്യൻ കമ്പനികൾ ലോക മാർകെറ്റിൽ മത്സരിക്കുമ്പോൾ ഇന്ത്യൻ ഉല്പന്നങ്ങളുടെ ഗുണനിലവാരം, ഏറ്റവും പുതിയ ടെക്നോളജി ഇവ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആ മത്സരത്തിൽ ഇന്ത്യൻ കമ്പനികൾ പുറകിലായി പോകാതിരിക്കാൻ സഹായിക്കേണ്ടത് ഒരു സർക്കാരിന്റെ ചുമതലയാണ്.

ഇന്ത്യൻ ഉല്പന്നങ്ങളുമായി മത്സരിക്കുന്ന ചില രാജ്യങ്ങളുടെ കോർപറേറ്റ് നികുതികൾ പരിശോധിക്കാം. ജപ്പാനിൽ കോർപറേറ്റ് നികുതി 23.2 %, ഫ്രാൻസ് 25 %, യൂഎസ്എ ഫെഡറൽ ഗവണ്മെന്റ് 21 % (പ്ലസ് USA യിലെ വിവിധ സംസ്ഥാനങ്ങൾ 4 മുതൽ 6 ശതമാനം വരെ എല്ലാം ചേർന്നാലും 27 % ത്തിനു മുകളിൽ പോകില്ല). ചൈനയുടെ കോർപറേറ്റ് നികുതി 25%, ചൈനയിൽ അവരുടെ രാജ്യത്തിന് ഗുണകരമാണെന്ന് തോന്നുന്ന കമ്പനികൾക്ക് 15% മാത്രമാണ് കോർപറേറ്റ് നികുതി. രാജ്യത്തിന് ഗുണകരമാണെന്ന് ചൈനയിൽ ആരു തീരുമാനിക്കുന്നു? അവിടെ വിമർശിക്കാൻ ഇത്തരം പത്ര പ്രവർത്തകർ ഇല്ലെന്നുകൂടി ഓർക്കുക. സിങ്കപ്പൂരിലെ കോർപറേറ്റ് നികുതി 17%. പോരാ “New startups are exempt from corporate income tax for the first three years of profitability”. സിംഗപ്പൂർ വിഷയം കുറച്ചുകൂടി വിശദമായി പറയേണ്ടതുണ്ട്. ഹോങ്കോങ് കോർപറേറ്റ് നികുതി 8.25% for profits up to HK$2 million (approximately US$258,000). 16.5% for profits exceeding HK$2 million. AND, Certain activities, such as shipping and aircraft leasing, are eligible for a concessionary tax rate of 8.25%. ഇൻഡോനേഷ്യയിലാണെങ്കിലോ 22 ശതമാനം. പോരാ അവിടെ “19% for public companies: Public companies, listed on the Indonesian Stock Exchange. (40 ശതമാനം കമ്പനി ഷെയറുകൾ ഇൻഡോനേഷ്യൻ സ്റ്റോക്ക് മാർക്കെറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനി ആണെങ്കിൽ (ഫ്രീ ഫ്ളോട്ട് ആണെങ്കിൽ) അവിടെ കോർപറേറ്റ് നികുതി 19 ശതമാനമേ ഉള്ളു). പക്ഷെ ഇതൊക്കെ കണക്കാക്കി ഇന്ത്യയിൽ, ഇന്ത്യൻ കമ്പനികൾക്ക് അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തിയാൽ ഇവിടത്തെ ‘ബുദ്ധിരാക്ഷസ’ പത്രക്കാർക്ക് അത് “ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണയാണ്” (സമകാലിക മലയാളം ലക്കം 40 ഫെബ്രുവരി 26 പേജ് 11).

ഇനി ഇന്ത്യൻ കോർപറേറ്റ് കൾ കൊടുക്കുന്ന കൊടുത്തുകൊണ്ടിരിക്കുന്ന കോർപറേറ്റ് നികുതി എത്രയാണെന്ന് നോക്കാം. “Under the new tax slab announced by the Finance Ministry, corporations with annual turnover up to Rs 400 crore and not seeking any incentives or exemptions need to pay 22 per cent tax along with applicable cess and surcharge. This takes the effective corporate tax rate to 25.17%. (ref: Income Tax site etc…). വാർഷിക ടേൺ ഓവർ 400 കോടിക്ക് മുകളിലുള്ള കോർപറേറ്റുകൾ കൊടുക്കുന്നത് 30 %. (പുതിയ വ്യവസായങ്ങൾ ആകർഷിക്കാൻ വേണ്ടിയാണ് 115BAB പ്രകാരം 15% നിലനിൽക്കുന്നുള്ളു. ഈ നിരക്കിന്കീഴെ വരാൻ ഒരുപാട് നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊന്നും “ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ” അല്ല).

ഇവിടെ കേരളത്തിലെ ‘ബുദ്ധിരാക്ഷസന്മാർ’ മനസ്സിലാക്കേണ്ട ഇനിയൊരു പ്രധാന കാര്യം ആധുനിക ഫ്രീ മാർക്കെറ്റ് മത്സരാധിഷ്ഠിത വ്യവസ്ഥ മുന്നോട്ടുപോകുന്നത് ബിസിനസ്സ്കൾ, കച്ചവടങ്ങൾ, തമ്മിലുള്ള മത്സരങ്ങളിൽ കൂടി മാത്രമല്ല. അത് രാജ്യങ്ങൾ തമ്മിലുള്ള മാർക്കെറ്റിനുവേണ്ടിയുള്ള മത്സരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ആ മത്സരത്തിൽ അതാതു രാജ്യങ്ങളിലെ ബിസിനസ്സ്കളെ സഹായിക്കുക എന്നത് ആ രാജ്യത്തിലെ ഭരണ വർഗ്ഗത്തിൻറെ ഉത്തരവാദിത്തം ആകുന്നു. ഇല്ലെങ്കിൽ വേറെ ഏതെങ്കിലും രാജ്യങ്ങൾ നമ്മളെ പിൻതള്ളി മാർക്കെറ്റ് കൈക്കലാക്കിയിരിക്കും. നമ്മുടെ ജനത പുറകിലായിപ്പോകുകയും ചെയ്യും. ഒരു ഉണർവുള്ള സർക്കാർ എപ്പോഴും മാർക്കെറ്റിനനുസരിച്ചു ദ്രുതഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ളതായിരിക്കണം. കോർപ്പറേറ്റ് ടാക്സകളും മറ്റ് പലതരം താരിഫുകളും ഇതൊക്കെ മനസ്സിലാക്കി ഉൾക്കൊണ്ട് അതാതിന്റെ ഒപ്ടിമം അറിഞ്ഞു സമയാസമയങ്ങളിൽ ചെയ്യേണ്ടവയാകുന്നു. മാഗസിനുകളിൽ റിപ്പോർട്ട് എഴുതുന്ന ലാഘവം അവിടെ ഉണ്ടായിക്കൂടാ.

പല അന്താരാഷ് ട്ര ട്രേഡ് എഗ്രീമെൻറ് കളും, ഫ്രീ ട്രേഡ് അഗ്രീമെൻറ് കളും, ഉദാഹരണമായി സിംഗപ്പൂരുമായുള്ള CEPA എഗ്രിമെന്റ്, ഇവിടെ നിലനിൽക്കുന്നുണ്ട് (Comprehensive Economic Partnership Agreement (CEPA) is a free trade agreement between India, Singapore, and Japan). ഇതൊക്കെ ഉൾക്കൊണ്ടാണ് ഇന്ത്യ എന്ന സോവറിൻ ബിസിനസ്സ് തീരുമാനങ്ങളെടുക്കുന്നത്. അല്ലാതെ “ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ” അല്ല.

ഉദാഹരണ സഹിതം വിശദമാക്കാം. ഇന്ത്യയിൽ ഇന്ന് ബിസിനസ്സ് ചെയ്യുന്ന 5000 ത്തോളം കമ്പനികൾ റെജിസ്ട്രേഷൻ ചെയ്തിരിക്കുന്നത് സിംഗപ്പൂരിലാണ്. ബിസിനസ്സ്ൻ്റെ സിംഹഭാഗവും ഇന്ത്യയിൽ ചെയ്യുന്നു. എന്നാൽ കമ്പനി റെജിസ്ട്രേഷൻ സിംഗപ്പൂരിൽ ചെയ്തിരിക്കുന്നു ഉദാഹരണം Flipkart, MakeMyTrip, Oyo, InMobi മുതലായ അഞ്ചായിരത്തോളം കമ്പനികൾ. ഇത്തരം കൊഴിഞ്ഞു പോക്ക് തടയണമോ വേണ്ടയോ? അതിങ്ങനെ തുടർന്നോട്ടെ എന്നാണോ? അതിനൊരു പ്രധാന കാരണം അവിടെ റെജിസ്ട്രേഷൻ എളുപ്പമായതു കൊണ്ടുമാത്രമല്ല, സിങ്കപ്പൂരിലെ കോർപറേറ്റ് ടാക് സ് 17% മാത്രമേ ഉള്ളു എന്നതുകൊണ്ടുകൂടിയാണ്. പോരാ സിംഗപ്പൂരിൽ “New startups are exempt from corporate income tax for the first three years of profitability”. സിംഗപ്പൂരിൽ ഒരു പുതിയ സ്റ്റാർട്ട് അപ്പ് രജിസ്റ്റർ ചെയ്താൽ അടുത്ത മൂന്നുവർഷത്തേക്ക് കോര്പറേറ്റ് നികുതി ഒന്നും കൊടുക്കേണ്ട കാര്യമില്ല എന്ന്. കമ്പനികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുമോ സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്യുമോ? ഈ കൊഴിഞ്ഞുപോക്ക്, സിസ്റ്റത്തിൽ നിലനിൽക്കുന്ന ഈ വിടവു, നികത്താനായി സർക്കാരിന് നമ്മുടെ സർക്കാരിന് വേറെ കുറെ നിയമങ്ങൾ കൊണ്ടുവരേണ്ടിവരുന്നു. Withholding Taxes, PE …Permanent Establishment, അതായത് സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കമ്പനി ഇന്ത്യയിൽ പെര്മനെന്റ ഓഫീസുകളും എസ്റ്റാബ്ലിഷ് മെന്റ് കളും ഉണ്ടെങ്കിൽ ടാക് സുകൾ, ഡിവിഡന്റ് ഡിസ്ട്രിബൂഷൻ ടാക് സ്. ഇതൊക്കെ ഇങ്ങനെ കോംപ്ലിക്കേറ്റഡ് ആയി കിടക്കുന്നതുകൊണ്ട് Double Taxation Avoidance Agreement (DTAA) between India and Singapore. സിസ്റ്റത്തിൽ നിലനിൽക്കുന്ന ഇത്തരം സങ്കീർണ്ണതികളൊക്കെ ധാരണയിൽ വെച്ചുകൊണ്ടാണോ “…ആകർഷിക്കാനെന്ന പേരിൽ” “….ധനമന്ത്രാലയത്തിന്റെ വാദം” എന്നൊക്കെ പത്രപ്രവർത്തകർ എഴുതി പിടിപ്പിക്കുന്നത്.

ഇനി കോർപറേറ്റ് നികുതി കുറച്ചതുകൊണ്ടുണ്ടായ ടാക്സ് പിരിവിലെ കുറവ് എത്രയാണെന്ന് നോക്കാം. 1) ഇത് 2017 -2018 ലെ കോർപ്പറേറ്റ് നികുതി പിരിവ് ….a release dated March 8th, 2018, states that net collections for Corporate Income Tax (CIT) stood at Rs. 5,71,202 crore. 2) 2018 -2019 ലെ കോർപ്പറേറ്റ് നികുതി പിരിവ്… The total Corporate ax collection for the year 2018-2019 (ending March 31, 2019) in India was Rs. 6,71,000 crore. 3) corporate tax collection increased to Rs 8,25,834 crore in 2022-23 from Rs 6,63,572 crore in 2018-19. (https://thewire.in/ 24/JAN/2024). പക്ഷെ നമ്മുടെ പത്ര പ്രവർത്തകർ ഇതൊന്നും കാണില്ല.

ചൈനയിൽ, ചൈനയുടെ വ്യാവസായിക മേഖലയിൽ, പലതും പെരുക്കുന്നുണ്ടായിരുന്നു. ചൈനയുടെ belligerence, അധികാര സ്വരം, പല രാജ്യങ്ങൾക്കും, കമ്പനികളിലും പല അനിഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ടായിരുന്നു. ഇക്കാലത്താണ് പല കമ്പനികളും അവരുടെ ഉത്പാദനങ്ങൾ ചൈനയിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആലോചിച്ചു തുടങ്ങുന്നത്. അവർ അവരുടെ ഉത്പാദനം ചൈനയിൽ നിന്ന് റീലൊക്കേറ്റ് ചെയ്യുകയും ചെയ്തു. ഉദാഹരണം Apple, Samsung, Nike, Adidas, Google (അവരുടെ pixel സ്മാർട്ട് ഫോൺ ഉത്പാദനം), Dell, HP, എന്നിങ്ങനെയുള്ള ലോക പ്രശസ് ത മൾട്ടി നാഷണൽ കമ്പനികൾ ചൈനയിൽ നിന്ന് പുറത്തുപോയി. ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കിൽ അതിനനുസൃതമായ സാഹചര്യങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. നിങ്ങളുടെ 30 ഉം 35 ഉം ശതമാനം കോര്പറേറ്റ് നികുതിയും പിന്നൊരു അതിനുമേലൊരു സർചാർജും പോരാത്തതിന് ഇന്ത്യയിലൊരു കമ്പനി തുടങ്ങുവാനുള്ള സമയമെടുപ്പും ഇവിടേക്ക് ആരെയും കൊണ്ടുവരില്ല. ഇത്തരം കമ്പനികളെ ആകർഷിക്കാൻ കൂടിയാണ് സർക്കാർ കോര്പറേറ്റ് നികുതി കുറക്കാൻ തീരുമാനിക്കുന്നത്. ഇതിനെക്കുറിച്ചൊന്നും ദേശാഭിമാനി സ്കൂൾ ഓഫ് ഇക്കണോമിക്സ്, മലയാളി ലേഖകർക്ക് ഒരു ധാരണയും ഇല്ലെന്നുതോന്നുന്നു.

മാത്രമോ ചൈനയിൽ നിന്നുള്ള ഉത്പാദനം റീലൊക്കേറ്റ് ചെയ്യാൻ ജാപ്പാനീസ് സർക്കാർ അവരുടെ കമ്പനികൾക്ക് സബ്സിഡി കൊടുക്കാൻ തീരുമാനിക്കുകയുണ്ടായി. എവിടേക്ക് മാറ്റി സ്ഥാപിക്കാൻ? ജപ്പാനിലേക്ക് മാറ്റി സ്ഥാപിച്ചാൽ സബ്സിഡി തരാമെന്നല്ല. ഇന്ത്യയിലേക്കോ വിയറ്റ്നാമിലേക്കോ റീലൊക്കേറ്റ് ചെയ്യാനാണെങ്കിലും ജപ്പാനീസ് സർക്കാർ അവരുടെ കമ്പനികൾക്ക് സബ്സിഡി കൊടുക്കും. അപ്പോൾ ഇവിടത്തെ കോര്പറേറ്റ് ടാക്സ് 30 ഉം അതിനു മേലൊരു സർചാർജും വേണമെന്ന് പറഞ്ഞാൽ ഏതു കമ്പനിയാണ് ഇന്ത്യയിലേക്ക് വരിക. അപ്പുറത്ത് വിയറ്റ്നാമുണ്ട് ഇൻഡോനേഷ്യ ഉണ്ട്.

ഇത് വായിച്ചപ്പോൾ പല ദോഷൈക ദൃക്കുകളും ആലോചിക്കുന്നത് എന്നിട്ടെത്ര കമ്പനികൾ ഇന്ത്യയിലേക്ക് വന്നു? എന്നായിരിക്കും. കോർപറേറ്റ് നികുതിയും മറ്റു പല സൗകര്യങ്ങളും കൊടുത്തപ്പോൾ, Production Linked Incentive Scheme (PLI), മുതലായവയും ചേർന്നപ്പോൾ ഇന്ന് ഇന്ത്യയൊരു ഇൻവെസ്റ്റ്മെന്റ് ഹബ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. മുകളിൽ പറഞ്ഞ പല കമ്പനികളും അവരുടെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഗൂഗിൾ പിക്സൽ ഫോണുകൾ Foxconn എന്ന തായ്വാനീസ് കമ്പനിയും Dixon Technologies യും ഇന്ത്യയിൽ ഉണ്ടാക്കുന്നു. ലോക മാർക്കറ്റിലെ ഐക്കോൺ ആയ ആപ്പിൾ ഫോണുകൾ ഇന്ത്യയിലും ഇപ്പോൾ വലിയ തോതിൽ ഉൽപാദിപ്പിക്കുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ മൊബൈൽ ഫോൺ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ സ്മാർട്ട് ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. According to ICEA estimates, mobile phone exports from India have doubled to surpass Rs 90,000 crore, about USD 11.12 billion, in the financial year (FY) 2022. The government has set the target of achieving USD 300 billion worth of electronics manufacturing by 2025-26, with USD 120 billion expected to come from Exports.

ലോകം microprocessor chip/semiconductor എന്ന സയന്റിഫിക് ഉപകരണത്തിലാണ് ഇക്കാലത്ത് ഓടിക്കൊണ്ടിരിക്കുന്നത്. വരാൻ പോകുന്ന ലോകവും ഈ കുഞ്ഞൻ സയൻസ് ഇൻസ്ട്രുമെന്റ് ലാണ് മുന്നോട്ടുപോകാൻ പോകുന്നത്. സർക്കാർ ഇത് ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ പലതരം പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. US chip making giant Micron Technology starts construction of $2.75 billion semiconductor factory in India, the country takes another step towards establishing itself as a global chip manufacturing hub. സാറന്മാരെ, ഇതൊക്കെ മുന്നിൽ കണ്ടും ഇതിനൊക്കെയായികൊണ്ടുമാണ് ‘കോർപറേറ്റ് നികുതി’ യിൽ ഇളവുകൾ കൊടുക്കുന്നത്. അല്ലാതെ “കോർപറേറ്റ് സെക്ടറിനു ചരിത്രത്തിലില്ലാത്ത ആനുകൂല്യങ്ങൾ” കൊടുക്കാനായികൊണ്ടല്ല. Wake up smell coffee.

കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ ഇന്ത്യയുടെ വ്യാവസായിക അന്തരീക്ഷത്തിലെ മാറ്റങ്ങളിൽ നിങ്ങൾക്ക്, ദോഷൈക ദൃക്കുകൾക്ക്, വിശ്വാസമില്ലെങ്കിൽ, ഇന്ത്യൻ മീഡിയ റിപ്പോർട്ടുകളിൽ വിശ്വാസമില്ലെങ്കിൽ, Forbes റിപ്പോർട്ട് നിങ്ങൾക്ക് വായിക്കാം. “…How India Is Emerging As A Production Hub For Global Exports…. India is quickly emerging as a future export manufacturing powerhouse, according to Boston Consulting Group, due to the nation’s competitive cost structures, deep pools of labor, and growing scale and capabilities across diverse industries… (Forbes Dec 21, 2023, 03:30am ). ഇതൊന്നും നിങ്ങളുടെ കോർപറേറ്റ് നികുതികൾ കുറക്കാതെ, PLI മുതലായ മറ്റ് പ്രോത്സാഹനങ്ങൾ കൊടുക്കാതെ ഇന്ത്യയിലേക്ക് വരാൻ പോകുന്നില്ല. ലോക ബിസിനസ്സ് ഹൗസുകൾക്ക് ഇന്ത്യയോട് പ്രത്യേക മമതയൊന്നുമില്ല. അവരുടെ മമത ബിസിനസ്സ് അന്തരീക്ഷത്തിലധിഷ്ഠിതമാണ്.

ആർബിഐ യുടെ ത്രൈമാസിക മോണിറ്ററി പോളിസി നിരക്കുകൾ എല്ലാവരും, എല്ലാ മീഡിയകളും ഉറ്റുനോക്കുന്ന റിപ്പോർട്ടേജ് ആകുന്നു. ഒരു രാജ്യത്തെ മണി സപ്ലൈ അതുമൂലം ഇൻഫ്ളേഷൻ മുതലായവ നിയന്ത്രിക്കുന്നത് ആ രാജ്യത്തെ സെൻട്രൽ ബാങ്ക്കളാണ്. അതിൻ്റെ ഭാഗമായ ഒരു എക്സ്പെർട്ട് കമ്മിറ്റി ആണ് ഇന്ത്യയിൽ interest rate കൾ തീരുമാനിക്കുന്നത്, നിയന്ത്രിക്കുന്നത്. ഈ വിദഗ്ദ്ധ സമിതിയുടെ പോളിസി തീരുമാനങ്ങളാണ് നമ്മുടെ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ ഒരു സമതുലിതാവസ്ഥയിൽ ഇൻഫ്ളേഷൻ കയത്തിലൊന്നും രാജ്യം പോയി പെടാതെ നില നിർത്തുന്നത്. എന്നാൽ നമ്മുടെ സമകാലിക മലയാളം സാമ്പത്തിക വിദഗ്ദ്ധൻറെ നിരീക്ഷണങ്ങൾ വായിക്കുക. ” ….2019 മുതൽ ഡിമാൻഡ് കൂടാതിരുന്നിട്ടും കോർപറേറ്റുകൾ വൻ വിറ്റുവരവ് നേടുന്നതിന്റെ കാരണം മറ്റൊന്നായിരുന്നില്ല. ഇതിനോടൊപ്പമാണ് 2020 ൽ കോവിഡ് വരുന്നത്. അതോടെ സർക്കാരും ആർബിഐ യും പലിശനിരക്കിൽ വലിയ കുറവ് വരുത്തി. ആനുപാതികമല്ലാത്ത പലിശ നിരക്കിലെ ഈ കുറവ് അപ്പോഴും നേട്ടമായത് കോർപറേറ്റുകൾക്കാണ്”. സാമ്പത്തിക ‘വിദഗ്ധന്റെ’ കീവേർഡ് ശ്രദ്ധിക്കുക “ആനുപാതികമല്ലാത്ത പലിശ നിരക്കിലെ ഈ കുറവ്”. കോവിഡ് കാലത്ത് ഇന്ത്യയുടെ പരമോന്നത വിദഗ്ദ്ധ കമ്മിറ്റിയുടെ മോണിറ്ററി പോളിസി തീരുമാനം ‘ആനുപാതിക മല്ലാത്ത’ തായിരുന്നു എന്നാണ് പറഞ്ഞതിനർത്ഥം. ആർബിഐ അവരുടെ മോണിറ്ററി പോളിസി തീരുമാനിച്ചത് കോർപറേറ്റുകളെ സഹായിക്കാനായിരുന്നു എന്നാണു പറഞ്ഞു വെക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യൻ മണി മാർക്കെറ്റ് ഓപ്പറേഷനുകളെ കുറിച്ചു ഒരു ധാരണയും ഇല്ലാത്തൊരാൾക്കു മാത്രമേ ഇതൊക്കെ എഴുതിപിടിപ്പിക്കാൻ കഴിയൂ. ഇതൊക്കെ എഴുതിവെക്കുന്നതിനു മുൻപ് ഇന്ത്യൻ മണി മാർക്കറ്റിന്റെ വലിപ്പം അതിൻ്റെ വൈപുല്യം ഒന്ന് മനസ്സിലാക്കിവെക്കുക. ഏതു രാജ്യത്തെ ഏതു സർക്കാരുകളാണെങ്കിലും കൊള്ളാം മണി മാർക്കറ്റിൽ കേറി റെക്ക്ലെസ്സ് ആയി ഇടപെട്ടാൽ ആ രാജ്യം ഇൻഫ്ളേഷൻ കയത്തിൽ പോയി പതിക്കുമെന്ന് ആദ്യം മനസ്സിലാക്കുക. ഇന്ത്യയുടെ എല്ലാ കൊമേർഷ്യൽ ബാങ്കുകളും ചേർന്ന് കൊടുത്തിരിക്കുന്ന non-food credit 1,59,27,545 കോടി യാകുന്നു. കുറച്ചുകൂടി ഈ മാർക്കെറ്റിന്റെ വലിപ്പം പറയാം. Cash Balances of Scheduled Commercial Banks with Reserve Bank of India 9,59,216 കോടി. Market Repo 5,82,394 കോടി. Market Borrowings by the Government of India, Gross Amount Raised, Rs13,73,000 കോടി. plus State Governments 6,58, 544 കോടി (19 / 01 / 2024 ref: (https://rbidocs.rbi.org.in/rdocs/Wss/PDFs/WSS26012024_FL1932B23730AD4DD9975A6906C84E6872.PDF). ഇത്തരം പല മേഖലകളിൽ കിടക്കുന്ന പല ശതം കോടികളെ ബാധിക്കുന്ന ഒരു തീരുമാനമാണ് ആർബിഐ യുടെ ത്രൈമാസിക മോണിറ്ററി പോളിസി. എക്സ് പെർട്ട് കമ്മിറ്റി അവരുടെ മുന്നിലുള്ള വിശാലമായ ഡാറ്റകൾ വെച്ചാണ് ഇതിൽ ഒരു തീരുമാനമെടുക്കുന്നത്. ഇതിൻറെ ഡിമെൻഷനുകളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തൊരാൾക്കെ “ആനുപാതികമല്ലാത്ത പലിശ നിരക്കിലെ ഈ കുറവ്” “ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ” എന്നൊക്കയുള്ള ‘വിദഗ്ധാഭിപ്രായം’ എഴുതിവെക്കാനൊക്കുകയുള്ളു. ഞങ്ങളുടെ കുപ്പുവച്ചൻ പോലും ഇത്രക്കങ്ങ്ട് പറയാറില്ല.