essentia’19 @Town Hall, Ernakulam


essentia’19

‘നാസ്തികനായ ദെെവം’ എന്ന ഫേസ്ബുക് ഗ്രൂപ്പ് 2016 സെപ്തമ്പര്‍ നാലിന് എസെന്‍സ് ഫ്രീതിങ്കേഴ്‌സ് ഡയറി (esSENSE Freethinkers’ Diary) എന്ന യു-ട്യൂബ് ചാനലുമായാണ് esSENSE നാസ്തിക-സ്വതന്ത്രചിന്താ പ്രവര്‍ത്തനം തുടങ്ങുന്നത്. 2016 ഒക്ടോബര്‍ 18 ന് esSENSE Club (Reg No TSR/TC/541/2016) ഉം 2018 ജൂലൈയില്‍ esSENSE Global (Reg No. TSR/TC/352/2018) ഉം പ്രവര്‍ത്തനം തുടങ്ങി വിപുലീകരിച്ചു.

എസെന്‍സ് പ്രസ്ഥാനത്തിന്റെ സ്ഥാപനവാര്‍ഷികം എന്ന നിലയിലാണ് 2017 ഒക്ടോബറിലും 2018 ഡിസമ്പറിലും എറണാകുളം ടൗണ്‍ഹോളില്‍വെച്ച് essentia എന്ന സമ്മേളനം സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ എസെന്‍ഷ്യ അതേ വേദിയില്‍വെച്ച് 2019 ഡിസമ്പര്‍ 31 ന് രാവിലെ 9 മണി മുതല്‍ രാത്രി 7:30 വരെ നടത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷവും രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഉണ്ടായിരുന്നതെങ്കില്‍ essentia’19 ഒരു ദിവസത്തെ പരിപാടിയായിരിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള 24 പ്രഭാഷകര്‍ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ esSENSE Master Mind Quiz മത്സരത്തിന്റെ ഫൈനല്‍ നടക്കും. മേഖലാ മത്സരങ്ങളിലെ വിജയികള്‍ പങ്കെടുക്കുന്ന ഈ ഫൈനലില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 30000 രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 15000 രൂപ, മൂന്നാംസമ്മാനം 7500 രൂപ. ഓഡിയന്‍സ് റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സമ്മാനങ്ങളുണ്ടാവും. ക്വിസ് മത്സരത്തിന് ശേഷം രാത്രി 7.30 വരെ പ്രഭാഷണപരിപാടികള്‍ തുടരും. രാത്രി ഏഴര മുതല്‍ ന്യൂ ഈയര്‍ ആഘോഷങ്ങള്‍. essentia’19 ന്റെ രജിസ്‌ട്രേഷന്‍ ഫീ 200 രൂപയാണ് (ഉച്ചഭക്ഷണം, ചായ). രജിസ്റ്റര്‍ ചെയ്യാന്‍ /സംഭാവന നല്‍കാന്‍ താല്പര്യപെടുന്നവര്‍ താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കുക. ചരിത്രത്തിലെ ഏറ്റവും മികച്ച essentia ല്‍ പങ്കെടുക്കാന്‍ ഏവരേയും ഡിസംബർ 31 ന് എറണാകുളം ടൗണ്‍ഹോളിലേക്ക് ക്ഷണിക്കുന്നു.

ഓൺലൈൻ രജിസ്ട്രേഷൻ
സംഭാവനകൾ

 

esSENSE Club and esSENSE Global are celebrating annual fest of esSENSE the freethinkers movement in Kerala. Program is conducted at Town hall, Ernakulam on 31st December 2019 from 9 am to 7:30 pm. 24 speakers are participating in the event. The final competition of esSENSE Master Mind Quiz will be conducted in the event at 3 pm. Registration fee to participate in essentia’19 is Rs. 200/- (including lunch and tea). New year celebrations will be started after 7:30 pm