- This event has passed.
Litmus’25 @Kochi

QUICK LINKS
🎉 ലിറ്റ്മസ്: ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം
ദൈവം ഉൾപ്പെടെയുള്ള ജനകീയ അന്ധവിശ്വാസങ്ങളെ പിന്തുണക്കുന്നില്ല എന്ന കാരണത്താൽ തന്നെ ഇന്നത്തെ സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമോ സ്വീകാര്യതയോ പലപ്പോഴും സ്വതന്ത്രചിന്തകർക്ക് ലഭിക്കുന്നില്ല. എന്നാൽ ഉറച്ച നിലപാടോടു കൂടി കുറച്ചു പേർ മുന്നോട്ട് വരുമ്പോൾ, നിശബ്ദമായിരിക്കുന്നവർക്കും, ഒറ്റപ്പെട്ടവർക്കും അത് പ്രചോദനമാകും. ശാസ്ത്രീയ-മാനവിക ബോധമുള്ള, മത-മതേതര അന്ധവിശ്വാസങ്ങളെ എതിർക്കുന്ന, വിമർശിക്കുന്ന, തുറന്ന് കാട്ടുന്ന വ്യക്തികൾ ഈ സമൂഹത്തിലുണ്ട് എന്ന് അടയാളപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള മനുഷ്യർ സമൂഹത്തിൽ നിലവിലുണ്ട് എന്നുള്ളത് പൊതുജനശ്രദ്ധയുണ്ടാക്കുകയും എതിർപ്പുകളെ, സാമൂഹികമായ ഒറ്റപ്പെടുത്തലുകളെ നേരിടാൻ ധൈര്യവും പകരും. ഇത്തരത്തിൽ, യുക്തിസഹമായ ചിന്തയ്ക്കും വിമർശനാത്മക അന്വേഷണത്തിനും വേണ്ടി മുന്നോട്ട് വന്ന ധീരരായ വ്യക്തികളുടെ ആഘോഷമാണ് ആധുനിക കേരള ചരിത്രത്തിൽ മത-മതേതര അന്ധവിശ്വാസങ്ങളെ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാണിച്ച പരിഷ്കരണ പ്രസ്ഥാനമായ എസൻസ് ഗ്ലോബൽ നടത്തുന്ന സ്വതന്ത്രചിന്തകരുടെ ഉത്സവമായ ലിറ്റ്മസ് 🎉
സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും, ഉൾക്കാഴ്ചയുള്ള സംവാദങ്ങൾക്കുമുള്ള ഊർജ്ജസ്വലമായ വേദിയാണ് ലിറ്റ്മസ്. ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസിൻ്റെ ഈ വർഷത്തെ എഡിഷൻ ഇത്തവണ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 2025 ഒക്ടോബർ 19ന് (ഞായറാഴ്ച) രാവിലെ 8:30 ന് അരങ്ങേറും. ചിന്തോദീപകമായ സെഷനുകളുടെയും വിമർശനാത്മക ചിന്തയുടെയും അതിരുകളില്ലാത്ത മാനവികതയുടെയും ആഘോഷമായ ലിറ്റ്മസിൽ ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിവർഷം പതിനായിരത്തോളം ആളുകളാണ് പങ്കെടുക്കാറുള്ളത്.
വിജ്ഞാനത്തിന്റെ, മാനവിക ബോധത്തിന്റെ, സമത്വത്തിന്റെ ചിന്തകളുയർത്തുന്ന ചോദ്യങ്ങളും ജനാധിപത്യ സംവാദങ്ങളും നിറയുന്ന സ്വതന്ത്രചിന്തകരുടെ സമ്മേളനം, ലിറ്റ്മസ് സ്വതന്ത്രചിന്തയുടെ പുതുചരിത്രം രചിക്കാൻ നമ്മുടെ സ്വന്തം കൊച്ചിയിലേക്ക് എത്തുകയാണ്. ചരിത്രത്തിന്റെ ഭാഗമാകാൻ ഏവർക്കും സ്വാഗതം.
🎉 കാര്യപരിപാടികൾ
ലിറ്റ്മസ്’25-ന്റെ പരിപാടിയുടെ സമയക്രമം, മാറ്റങ്ങൾക്കു വിധേയം.
| Time | Topic | Program |
|---|---|---|
| 08:30 | Introduction | Video |
| 08:38 | Welcome | Praveen V Kumar, President, esSENSE Global |
| 08:45 | ഹോമിയോ കപടമോ? (Is Homeopathy Charlatanism?) - Debate | Arif Hussain Theruvath, P Sabil Raj, Mod: Riju Calicut |
| 09:49 | ആളെ "കൊല്ലും" ആധുനിക വൈദ്യം | Cyriac Abby Philips |
| 10:18 | സൂപ്പര്‍ സിനിമ | Ramesh Pisharody, Praveen Ravi |
| 10:47 | POPSci (/pɒp saɪ/) - പോപ്‌സൈ | Vijayakumar Blathur, Vishnu Vasudev, Chandrasekhar Ramesh, Mod: Suresh Cheruli |
| 11:26 | ഭീതിദിവസം അനുസ്മരിക്കണോ? (Should We Celebrate 'Partition Horrors Remembrance Day'?) - Debate | Ravichandran C, Sreejith Panickar, Mod: Hareesh Thankam |
| 13:00 | Open Clinic | Nandakumar, Hareeshkrishnan R, Nishad Kaipally, Mod: Sha Sultan |
| 13:39 | കെമിക്കലുകളിൽ നിന്ന് ജീവൻ - Presentation | Kana M Sureshan |
| 14:08 | മതവും ജാതിയും - പഞ്ചായത്ത് മുതല്‍ യു. എന്‍. വരെ | Adv. Jayashankar, Abhilash Krishnan |
| 14:42 | Gen Z and Faith | Asher Rojin Joseph, Manomi Santhosh, Arya K R, Jahnvi Sanal |
| 15:16 | മതവും കപടശാസ്ത്രവും (Religion and Pseudo Science) | Paulose Thomas, Shabu Prasad, Mohamed Nazeer, Mod.: Anjali Arav |
| 15:55 | വിശുദ്ധരും മഹാത്മാക്കളും | James Kureekkattil |
| 16:24 | GeneON | Praveen Gopinath, Dileep Mampallil, Krishna Prasad, Mod: Anand T R |
| 17:03 | Blasfemi | T J Joseph, Jafer Chalikkodu, K N Anilkumar, Mod: Yazin Omar |
| 17:42 | Award Distribution | Names will be announced later |
| 18:11 | ഗാസയില്‍ വംശഹത്യയോ? - Debate | Ravichandran C, Adv. Haskar, Mod: Susheel Kumar |
| 19:35 | Parting Message | Ravichandran C |
| 19:50 | Music Entertainment |
⬇️Download printable version of program brochure from Google Drive
✍ രജിസ്‌ട്രേഷൻ
ലിറ്റമസ്’25 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 350 രൂപയാണ്. ഉച്ചഭക്ഷണം ഉൾപ്പടെ 480 രൂപ. താഴെ കൊടുത്തിട്ടുള്ള ഫോമിൽ വിവരങ്ങൾ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക. (*TC Apply) .
NB: പേമെന്റ് ചെയ്യുന്നതിന് ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, UPI സേവനങ്ങൾ എന്നിവ മാത്രം ഉപയോഗിക്കുക. വിദേശ കാർഡുകൾ സ്വീകരിക്കുന്നതല്ല. രജിസ്ട്രേഷന് വിദേശ ഫോൺ നമ്പരാണ് നൽകുന്നതെങ്കിൽ ഹെല്പ്ലൈൻ നമ്പർ ഉപയോഗിച്ച് പേമെന്റ് പ്രോസസ്സ് ചെയ്യുന്നതാണ്. കാർഡ് പേയ്‌മെന്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ദയവായി UPI ഉപയോഗിക്കുക.
പേമെന്റ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ വിവരങ്ങൾ വാട്സാപ്പിലും ഈമെയിലിലും ലഭിക്കുന്നതാണ്.
[litmus25_register_isd]
🤝 സ്പോൺസേഡ് രജിസ്ട്രേഷൻ
ലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 480 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ Litmus'25 – Sponsorship Offer എന്ന ഫോമിൽ നൽകുവാൻ അഭ്യർത്ഥിക്കുന്നു.
സ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ Litmus'25 – Sponsored Registration (Students) എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.)
🎁 സംഭാവന
Litmus’25 🎉 ഒരു മെഗാ ഈവന്റാണ്. നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ലിറ്റ്മസ് ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.
🏦 FEDERAL BANK
📛 A/c Name: ESSENSE CLUB GLOBAL
📂 A/c Type: Current Account
🔢 A/c No: 1283 0200 0200 28
🏷️ IFSC: FDRL0001283
📍 Branch: Ernakulam / Broadway
GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (click here or 📋 copy and paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.

🖼️ ലിറ്റ്മസ് പ്രൊഫൈൽ ഫോട്ടോ
Upload Your Photo
Adjust position and size
Preview
Enjoy!
🚍 Litbus - Bus to Litmus
ലിറ്റമസിൽ പങ്കെടുക്കാൻ വരുന്നവരുടെ സൗകര്യാർത്ഥം വിവിധ ജില്ലകളിൽ നിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ളവർ കോഡിനേറ്റർമാരുമായി ബന്ധപ്പെടുക 
📍 വേദി
എറണാകുളം കടവന്ത്രയിലുള്ള റീജണൽ സ്പോർട്സ് സെന്റർ (രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം) (RGIS) ത്തിലാണ് ലിറ്റ്മസ്'25 അരങ്ങേറുന്നത്.
🚆കടവന്ത്ര മെട്രോ സ്റ്റേഷൻ (200 M),🚊 എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ (1 KM), 🚌 KSRTC ബസ് സ്റ്റാൻഡ് (2 KM), 🚐 വൈറ്റില ഹബ് ബസ് സ്റ്റാൻഡ് (3.5 KM) എന്നിവയാണ് തൊട്ടടുത്ത പൊതുഗതാഗത കേന്ദ്രങ്ങൾ.
🏛️ Regional Sports Centre (Rajiv Gandhi Indoor Stadium)
🛣️ Elamkulam Bridge, Kadavanthra P.O, Elamkulam, Kochi, Ernakulam, Kerala – 682020
Refunds or exchanges will not be provided for changes in personal circumstances or external factors beyond our control (including, but not limited to, adverse weather conditions). A refund or ticket exchange will only be offered in the event of cancellation, rescheduling, or significant relocation of the event, provided you are unable or unwilling to attend the rescheduled or relocated event. However, tickets may be transferred to another individual, subject to prior notification by phone or email.

