എസെൻസ് ക്ലബ് ഗ്ലോബലിന്റെ (Reg No: TSR/TC/352/2018) കോർഡിനേറ്റർമാരുടെ വാർഷിക പൊതുയോഗം 2025 ഡിസംബർ 4-ന് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നടന്നു.
കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും, ഇന്ത്യയിലും വിദേശത്തു നിന്നുമായി 38 എസ്സെൻസ് കോർഡിനേറ്റർമാർ പങ്കെടുത്ത യോഗത്തിന് പ്രസിഡന്റ് പ്രവീൺ വി. കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മാത്യു സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കോർഡിനേറ്റർമാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്ത് റിപ്പോർട്ട് അംഗീകരിച്ചു.
നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പുതിയ എസ്ക്യൂട്ടീവ് കമ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന ഭരണസമിതി നിർദ്ദേശിച്ച പുതിയ പാനലിനെ കോർഡിനേറ്റർമാരുടെ യോഗം ഐകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് : പ്രവീൺ വി. കുമാർ
സെക്രട്ടറി : സന്തോഷ് മാത്യു
ട്രഷറർ : പ്രമോദ് എഴുമറ്റൂർ
വൈസ് പ്രസിഡന്റ് : സുശീൽ കുമാർ
ജോയിന്റ് സെക്രട്ടറി : രാജേഷ് രാജൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ : ശ്രീലേഖ ആർ. ബി., ഗിരീഷ് കുമാർ, സിന്റോ തോമസ്, സജിത്ത് ഒ. കെ.
എസെൻസ് ഗ്ലോബലിന്റെ പുതിയ ഭരണസമിതിക്കും ഭാരവാഹികൾക്കും എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.
പ്രവീൺ വി കുമാർ – പ്രസിഡന്റ്
സന്തോഷ് മാത്യു – സെക്രട്ടറി
![]()

