എസ്സെൻസ് ക്ലബ് ഗ്ലോബലിന്റെ (Reg No: TSR/TC/352/2018) കോർഡിനേറ്റർമാരുടെ പൊതുയോഗം 2024 ജൂൺ 20 -ന് വീഡിയോ കോൺഫറൻസിലൂടെ നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും, ഇന്ത്യയിലും വിദേശത്തു നിന്നുമായി 43 എസ്സെൻസ് കോർഡിനേറ്റർമാർ പങ്കെടുത്ത യോഗത്തിൽ പ്രസിഡന്റ് ശ്രീലേഖ ആർ ബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി പ്രമോദ് എഴുമറ്റൂർ എസ്സെൻസ് ഗ്ലോബലിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിശിദീകരിച്ചുകൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കോർഡിനേറ്റർമാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്ത് റിപ്പോർട്ട് അംഗീകരിച്ചു.
നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പുതിയ എസ്ക്യൂട്ടീവ് കമ്മിറ്റിയേയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ –
പ്രസിഡന്റ്: പ്രവീൺ വി. കുമാർ
സെക്രട്ടറി: സന്തോഷ് മാത്യു
ട്രഷറർ: പ്രമോദ് എഴുമറ്റൂർ
വൈസ് പ്രസിഡന്റ്: സിന്റോ തോമസ്
ജോയിന്റ് സെക്രട്ടറി: രാജേഷ് രാജൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ: ശ്രീലേഖ ആർ. ബി., ഗിരീഷ് കുമാർ
നിലവിലുണ്ടായിരുന്ന ഭരണസമിതി നിർദ്ദേശിച്ച പുതിയ പാനലിനെ കോർഡിനേറ്റർമാരുടെ യോഗം ഐകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. എസ്സെൻസ് ഗ്ലോബലിന്റെ പുതിയ ഭരണസമിതിക്കും ഭാരവാഹികൾക്കും എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.