പരിഹാരങ്ങൾ ഇല്ല, വിട്ടു വീഴ്ചകൾ മാത്രം; വിഷ്ണു അജിത് എഴുതുന്നു


“There are no Solutions, only trade off” – Thomas Sowell

ജീവിതത്തിലും സമൂഹത്തിലും എല്ലാം ഏതൊരു പ്രശ്നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തുക എന്നത് ഒരു ബാലികേറാമല തന്നെ ആണ്. നമ്മൾ തിരഞ്ഞെടുക്കുന്ന ഏത് പരിഹാരത്തിൻ്റെയും ഒപ്പം തന്നെ നമ്മൾ തിരഞ്ഞെടുക്കാതെ വിട്ട മറ്റൊരു വഴി അവിടെ ഉണ്ടായിരിക്കും. നമ്മൾ അത്കൊണ്ട് തന്നെ പരിഹാരം കണ്ടെത്തുന്നതിന് ഉപരി ഒരു Trade off അഥവാ വിട്ടുവീഴ്ച ചെയ്യൽ ആണ് ചെയ്യുന്നത്. എല്ലാവർക്കും ശരിയായ ഒരു പരിഹാരം കണ്ടെത്തുക എന്നത് അസാധ്യം ആണ് എന്നത് കൊണ്ട് തന്നെ വ്യക്തികൾ സ്വമേധയാ നടത്തുന്ന ഇടപാടുകളിൽ ഇടപെട്ട് കൊണ്ട് അവരുടെ ചോയിസുകളെ പരിമിതപ്പെടുത്തുന്ന നിയമങ്ങളും നിയന്ത്രണങ്ങളും സര്ക്കാര് കൊണ്ട് വരുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതിന് പകരം ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചുള്ള ഒരു trade off തിരഞ്ഞെടുക്കാൻ ഉള്ള അവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥ ആണ്. മറ്റുള്ളവർക്ക് ഏത് Trade off ആയിരിക്കും കൂടുതൽ ശെരി എന്നത് അത്തരം തീരുമാനങ്ങളുടെ യാതൊരു പരിണിത ഫലങ്ങളും അനുഭവിക്കാൻ ബാധ്യസ്ഥരല്ലാത്ത ചില വിദഗ്ദർ തീരുമാനിച്ച് കൊണ്ട് അവരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന അവസ്ഥ.

ഇത് പറയാൻ കാരണം ഈ അടുത്തിടെ കണ്ട ഒരു സുഹൃത്തിൻ്റെ ഇൻഷുറൻസ് claim reject ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ്. ശക്തമായ നിയമ നടപടികളിലൂടെ സര്ക്കാര് നിയന്ത്രണങ്ങൾ നടത്തിയാൽ മാത്രമേ ഇൻഷുറൻസ് മേഖല കാര്യക്ഷമമായി നിലനിൽക്കൂ എന്നും, എല്ലാം മാർക്കറ്റിന് വിട്ടു കൊടുക്കുന്ന വാദത്തിനോട് അതിനാൽ വിയോജിക്കുന്നു എന്നുമാണ് പറഞ്ഞു വെക്കുന്നത്. ഒറ്റ നോട്ടത്തിൽ പലർക്കും അത് ശരി ആണ് എന്നും genuine ആയ ഇൻഷുറൻസ് claim rejection മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പ്രധാന കാരണം സ്വതന്ത്ര വിപണി ആണ് എന്നും തോന്നും എങ്കിലും genuine ക്ലൈമുകൾ സ്വീകരിക്കാതെ പോകുന്നതും പ്രശ്ന പരിഹാരം വളരെ നീണ്ടു പോകുന്നതും സ്വതന്ത്ര വിപണിയുടെ പ്രശ്നം ആയി കരുതുന്ന ആളുകൾ പലപ്പോളും മറക്കുന്ന ഒരു കാര്യം ഇന്ത്യയിൽ ഏറ്റവും അധികം നിയന്ത്രിക്കപ്പെടുന്ന ഒരു മേഖല ഇൻഷുറൻസ് ആണ് എന്നതും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ എന്ന കാരണം പറഞ്ഞു കൊണ്ട് ആളുകൾ ഇൻഷുറൻസ് കരാറിൽ ഏർപ്പെടുന്നതിന് എണ്ണം പറഞ്ഞ നിരവധി നിയന്ത്രണങ്ങൾ already നിലവിൽ ഉണ്ട് എന്നതും ആണ്. വളരെ അധികം regulation നില നിൽക്കുമ്പോൾ പോലും claim rejection ഉണ്ടാകുന്നത് സ്വതന്ത്ര വിപണിയുടെ പ്രശ്നം ആണ് എന്ന് കരുതുന്നത് വില നിയന്ത്രണം ഉണ്ടായിട്ടും നാട്ടിൽ വിലക്കയറ്റം ഉണ്ടാകുന്നത് സ്വതന്ത്ര വിപണി കാരണമാണ് എന്ന് പറയുന്നതിൻ്റെ മറ്റൊരു പതിപ്പ് മാത്രം ആണ്. സര്ക്കാര് ശക്തം ആയി ഇടപെടുന്ന ഒരു മേഖലയിലെ പ്രശ്നങ്ങൾ പോലും സ്വതന്ത്ര വിപണിയുടെ പ്രശ്നം ആയി വ്യാഖ്യാനിക്കപ്പെട്ടു കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ് എന്നുള്ള വാദങ്ങൾ വളരെ അധികം സാധാരണമായി ആളുകൾ കൊണ്ട് നടക്കുന്നു എന്നത് കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളുടെ പരിഹാരം ആയി കൂടുതൽ ശക്തം ആയി നിയന്ത്രണങ്ങൾ കൊണ്ട് വരുമ്പോൾ ഉള്ള trade offs എന്തെല്ലാം ആണ് എന്ന് കൂടെ നോക്കേണ്ടത് അത്യാവശ്യം ആണ്.

സ്വതന്ത്ര വിപണിയുടെ പ്രശ്നങ്ങൾ പറയുന്ന 2 കേസുകൾ ആണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. ഒന്ന്, ഒരു ഇൻഷുറൻസ് കമ്പനിയിലെ doctor കൂടെ പരിശോധിച്ച ശേഷം മാത്രമേ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക ഉള്ളൂ എന്നതും, മറ്റൊന്ന് robotic surgery policy ൽ ഉൾപെട്ടിട്ടില്ല എന്ന ക്ലോസും ആണ്. ഈ രണ്ടു ക്ലോസും ആദ്യമേ പോളിസിയിൽ ഉണ്ട് എങ്കിൽ, എന്തെല്ലാം കാരണങ്ങൾ കൊണ്ട് സ്റ്റാർ ഹെൽത്ത് ഡോക്ടർക്ക് അഡ്മിഷൻ reject ചെയ്യാൻ സാധിക്കും എന്നും എല്ലാം already പോളിസിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് എങ്കിൽ claim reject ചെയ്തതിന് അപ്പീൽ പോയാൽ പോലും ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന result ഉണ്ടായി എന്ന് വരില്ല. It is very unfortunate എന്ന് മാത്രമേ പറയാൻ സാധിക്കുക ഉള്ളൂ. അത്തരം കാര്യങ്ങൽ clause കളിൽ mention ചെയ്യാത്ത പക്ഷം അത് ഒരു contract breach ആണ്. അത്തരം കേസുകളിൽ consumer court കളിൽ പോയി പരിഹാരം നേടി എടുക്കുക തന്നെ ആണ് ശരിയായ വഴി.

ഇത്തരം clause ഒരു കമ്പനി വെക്കുവാൻ കാരണം കള്ളത്തരത്തിലൂടെ ഉന്നയിക്കപ്പെടുന്ന നിരവധി ക്ലൈമുകൾ (Flase Claim) ആണ് എന്ന് പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ. അത്തരം False ക്ലെമുകൾ എല്ലാം reject ചെയ്യപ്പെടുകയും എല്ലാ genuine ക്ലൈമുകളും settle ചെയ്യപ്പെടുകയും ആണ് ideally സംഭവിക്കേണ്ടത്. എന്നാല് ഇങ്ങനെ ഒരു ideal scenario ഒറ്റയടിക്ക് ഉണ്ടായി വരുവാൻ യാതൊരു സാധ്യതയും ഇല്ല. കാല ക്രമേണ ഇത്തരം False positive (കള്ള ക്ലൈമുകൾക്ക് പണം കൊടുക്കേണ്ട അവസ്ഥ) / False negative (ശരിയായ ക്ലൈമുകൾ നിഷേധിക്കപ്പെടുന്ന അവസ്ഥ) claims കണ്ടെത്താൻ ഉള്ള കഴിവ് മെച്ചപ്പെടുത്തി എടുത്ത് കൊണ്ട് കുറയ്ക്കുക എന്നത് മാത്രം ആണ് യഥാർത്ഥ ലോകത്ത് സാധ്യമായ വഴി. ആളുകൾ സ്വമേധയാ ഏർപ്പെടുന്ന ഇൻഷുറൻസ് കരാറുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്ന് കരുതുന്നതും മിഥ്യാധാരണ ആണ്.

അത്കൊണ്ട് ഇത്തരം പ്രശ്നങ്ങൾക്കും solution എന്നതിൽ ഉപരി trade off മാത്രമേ ഉള്ളൂ.
എന്തൊക്കെ ആണ് trade offs? ഇൻഷുറൻസ് കമ്പനിയെ സംബന്ധിച്ച് ലക്ഷ്യം ഏറ്റവും അധികം ലാഭം ഉണ്ടാക്കൽ തന്നെ ആണ് (അങ്ങിനെ ചിന്തിക്കുന്നതിൽ യാതൊരു തെറ്റും തന്നെ ഇല്ല). വരുന്ന എല്ലാ ക്ലൈമുകളും reject ചെയ്താൽ, അവരെ വിശ്വസിച്ച് കരാറിൽ ഏർപ്പെടുന്ന ആളുകളെ കബളിപ്പിച്ച് കൊണ്ടിരുന്നാൽ അവർക്ക് ലാഭം ഉണ്ടാക്കാൻ സാധിക്കുമോ? ഇല്ല എന്ന് ഒരല്പം ചിന്തിച്ചാൽ മനസ്സിലാക്കാം. കൂടുതൽ ക്ലൈമുകൾ reject ചെയ്യുന്ന, തങ്ങളുടെ പരിചയത്തിൽ ഉള്ള ആളുകളുടെ ക്ലൈമുകൾ reject ചെയ്ത, ഉപഭോക്താക്കൾ സർവീസ് മോശം ആണ് എന്ന് പറയുന്ന, ഒരു കമ്പനിയെ തിരഞ്ഞെടുക്കാൻ ആരും ശ്രമിക്കുക ഇല്ല. അത്തരം കമ്പനികളെ ഭാവിയിൽ ഒഴിവാക്കുവാൻ ആയിരിക്കും ആളുകൾ ശ്രമിക്കുക. അത് പോലെ തന്നെ എല്ലാ ക്ലെയിമുകളും accept ചെയ്യുന്ന ഒരു കമ്പനിയ്ക്കും കൂടുതൽ ലാഭം ഉണ്ടാകാൻ ഉള്ള സാധ്യത കുറവാണ്. എല്ലാ ക്ലൈമുകളും accept ആകുന്ന അവസ്ഥയിൽ അനാവശ്യമായി ക്ലെയിമുകൾ നടത്തി ലാഭം കൊയ്യാൻ ശ്രമിക്കുന്ന ആളുകൾ കാരണം ലാഭകരമായി മുന്നോട്ട് കൊണ്ടു പോകുക ബുദ്ധിമുട്ട് ആണ്.

അത്കൊണ്ട് ഏറ്റവും അധികം ലാഭം ഒരു ഇൻഷുറൻസ് കമ്പനിക്ക് ഉണ്ടാക്കണം എങ്കിൽ ചെയ്യേണ്ട കാര്യം ഇത്തരം False positives കണ്ടെത്തി reject ചെയ്യുന്നതിലും അതോടൊപ്പം തന്നെ False negative ആയുള്ള കേസുകൾ സംഭവിക്കാതെ നോക്കുകയും ചെയ്യുക എന്നത് ആണ്. ഒരു competitive environment ൽ അങ്ങിനെ ചെയ്തു കൊണ്ട് ആണ് മികച്ച സേവനം അവർക്ക് കുറഞ്ഞ തുകയിൽ ആളുകൾക്ക് ലഭ്യം ആക്കുവാനും ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുവാനും സാധിക്കുക.

എന്നാല് എല്ലാ കമ്പനികൾക്കും ഇത് പെർഫെക്റ്റ് ആയി ചെയ്യാൻ സാധിച്ചു എന്ന് വരില്ല. ഓരോ കമ്പനിയും ഈ ഒരു ലക്ഷ്യത്തിൽ എത്തുവാൻ വേണ്ടി അവർക്ക് profitable ആകുവാൻ സാധിക്കും എന്നും false positive claims തടയാൻ സാധിക്കും എന്നും തോന്നുന്ന മാർഗങ്ങൾ എന്തെല്ലാം ആണ് എന്ന് കണ്ട് പിടിക്കാൻ ശ്രമിക്കും. അതിനുള്ള എല്ലാ incentives ഉം ഒരു ഫ്രീ മാർക്കറ്റിൽ മത്സരിക്കുന്ന കമ്പനികൾക്ക് ഉണ്ടാകും. അതിൻ്റെ ഭാഗം ആയി ആണ് പല വിധത്തിൽ ഉള്ള clause കൾ policy documents ൽ വന്ന് തുടങ്ങുന്നത്.

എന്നാല് ഇത്തരം clause വെക്കുന്നത് മുകളിൽ പറഞ്ഞ പോലെ തന്നെ ഒരു solution ആകുന്നില്ല. അവിടെ അവർക്ക് trade off ഉണ്ടാകുന്നുണ്ട്. ഇത്തരം clauses അവരെ false positive ആയ ക്ലൈമുകൾ കണ്ടെത്താൻ ചെയ്യാൻ സഹായിച്ചാൽ പോലും ഉപഭോക്താക്കളിൽ ഉയർന്ന അമർഷം (customer dissatisfaction) ഉണ്ടാക്കുവാനും അത് വഴി customers നഷ്ടപ്പെടുവാനും ഇടയാക്കും. ഒരു മത്സരധിഷ്ടിത വിപണിയിൽ അങ്ങിനെ customers നഷ്ടപ്പെടുന്നത് തടയണം എങ്കിൽ premium തുക കുറയ്ക്കേണ്ടതായി വരും. ഉയർന്ന premium തുകയും വലിയ rejection rate ഉം customer dissatisfaction ഉം ആയി ഒരു കമ്പനിക്ക് പോലും സ്വതന്ത്ര വിപണിയിൽ ദീർഘ കാലം തുടരാൻ കഴിയില്ല (എന്നാല് കൂടുതൽ നിയന്ത്രണങ്ങൾ വരുമ്പോൾ അത് താരതമ്യേനെ എളുപ്പം ആകുകയും ചെയ്യും). മറ്റൊരു വഴി, കുറെ ഒക്കെ False positives ന് claim കൊടുക്കേണ്ടി വന്നാൽ പോലും customer satisfaction ന് പ്രാധാന്യം കൊടുത്ത് കൊണ്ട് claims reject ചെയ്യാതെ ഇരിക്കുക എന്നത് ആണ്. ഇവിടെ ട്രേഡ് ഓഫ് വരുന്നത് ഉയർന്ന പ്രീമിയം എന്ന രൂപത്തിൽ ആവും. മറ്റൊരു വഴി False claims കണ്ടെത്താൻ ഉള്ള internal scrutiny ശക്തിപെടുത്തുക എന്നത് ആണ്. അവിടെയും കമ്പനിയുടെ കോസ്റ്റ് കൂടുന്നതിനാൽ trade off ഉയർന്ന പോളിസി പ്രീമിയം എന്ന രൂപത്തിൽ ആവും. മറ്റൊരു മാർഗം എന്നത് clients നേ എടുക്കുന്നതിലും ആശുപത്രികളും ആയി കരാർ ഉണ്ടാക്കുന്നതിനും അവയെ select ചെയ്യുന്നതിലും അതീവ ശ്രദ്ധ കാണിക്കുക എന്നത് ആണ്. കള്ളത്തരം കാണിക്കാൻ ശ്രമിക്കുന്ന/ അത്തരം history ഉണ്ട് എന്ന് കരുതുന്ന ആളുകളെ/hospitals നേ ഒഴിവാക്കുകയോ ഉയർന്ന premium charge ചെയ്യുകയോ ചെയ്യുക. എന്നാല് ഇത് client base and hospital network കുറയാൻ കാരണം ആകും.

ചുരുക്കത്തിൽ പറഞ്ഞാല് ഒരു ഒറ്റമൂലി പ്രതിവിധി ലഭ്യമല്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു ട്രേഡ് ഓഫ് മറ്റൊന്നിനെക്കളും better ആണ് എന്നും നമുക്ക് പറയാൻ സാധിക്കില്ല. മുകളിൽ പറഞ്ഞതും പറയാത്തത്തും ആയ നിരവധി trade off കളിൽ കൂടെ ഏത് വേണം എന്ന് തീരുമാനിക്കേണ്ടത് അതാത് കമ്പനികൾ തന്നെ ആണ്. അതാണ് അവർ എടുക്കുന്ന റിസ്ക്. അത് ഏറ്റവും നല്ല രീതിയിൽ അവരുടെ clients നേ serve ചെയ്യുന്ന രീതിയിലേക്ക് മാറിയാൽ അവർക്ക് കൂടുതൽ പ്രോഫിറ്റ് ഉണ്ടാക്കാം. അല്ലാത്തവർ അതിൻ്റെ നഷ്ടം സഹികുകയും വേണം. ഇത്തരം ഉദാഹരണങ്ങളിൽ നിന്നും അതത് കമ്പനികളും മറ്റ് competitors ഉം നല്ല പാഠങ്ങൾ ഉൾകൊണ്ട് കൊണ്ട് കൂടുതൽ നല്ല മാർഗങ്ങൾ implement ചെയ്യാൻ ശ്രമിക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട സേവനം നമുക്ക് ലഭിക്കും.

കമ്പനികൾക്ക് മാത്രം അല്ല, പോളിസി എടുക്കുന്ന നമ്മളെ പോലെ ഉള്ള ആളുകൾക്കും ഉണ്ട് ഈ പറഞ്ഞ ട്രേഡ് ഓഫ്. നമ്മുടെ വരുമാനം അടക്കം നിരവധി പരിമിതികൾ പരിഗണിച്ച് ആണ് നമ്മൾ ഒരു പോളിസി എടുക്കുന്നത്. അങ്ങിനെ ഒരു പോളിസി എടുക്കുന്ന ആളെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മുടെ വരുമാനത്തിന് അനുസരിച്ച് താങ്ങാൻ പറ്റുന്ന വിലയിൽ ആത്മാർത്ഥമായി ഉപഭോക്താക്കളെ സേവിക്കുന്നു എന്ന് നമുക്ക് ബോധ്യം വരുന്ന കമ്പനികളിൽ നിന്ന് ഒരു premium എടുക്കുക എന്നത് ആണ്. മുൻകാലങ്ങളിൽ പോളിസികൾ എടുത്തത്തിൽ സംഭവിച്ച അബദ്ധങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളും ജനറൽ റിവ്യൂകളും youtube പോലുള്ള സോഷ്യൽ മീഡിയകളിൽ വരുന്ന videos കുറിപ്പുകൾ തുടങ്ങിയവ കണ്ട് കൊണ്ടും എല്ലാം നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉള്ള, നമുക്ക് trustable and affordable എന്ന് തോന്നുന്ന ഒരു പോളിസി കണ്ടെത്തി എടുക്കാം. പക്ഷേ ഇതിന് വേണ്ട റിസർച്ച്ന് വേണ്ടി നമ്മൾ നമ്മുടെ സമയവും അധ്വാനവും ചിലവഴിക്കണം എന്നത് ആണ് ട്രേഡ് ഓഫ്. അതിന് പറ്റാത്ത ആളുകൾ അവർക്ക് വിശ്വാസം ഉണ്ട് എന്ന് തോന്നുന്ന ഇൻഷുറൻസ് ഏജൻ്റ് വഴി പോളിസി എടുക്കാൻ ശ്രമിക്കാം. അപ്പൊൾ അവരുടെ കമ്മിഷൻ കൂടെ ചിലവ് ആക്കേണ്ടി വരും എന്നതും അവർക്ക് എത്രത്തോളം നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഉപദേശം തരാൻ സാധിക്കും എന്ന റിസ്കും അവിടെയും trade off ആയി വരും.

ഇനി എല്ലാം കഴിഞ്ഞു പോളിസി എടുക്കുമ്പോൾ കൂടുതൽ premium കൊടുത്ത് എല്ലാ റിസ്കുകളും cover ചെയ്യണോ premium കുറച്ച് rejection risk കൂടിയ പോളിസി എടുക്കണോ trustable ആയ കമ്പനിയുടെ പോളിസി എടുക്കണോ അതോ ട്രസ്റ്റ് കുറഞ്ഞ, എന്നാല് wider network/lesser premium തുടങ്ങി മറ്റ് ഏതെങ്കിലും advantage ഉള്ള പോളിസി എടുക്കണോ അതോ ഒട്ടും ഇൻഷുറൻസ് തന്നെ എടുക്കാതെ ഇരിക്കണോ എന്നത് എല്ലാം നമ്മുടെ ചോയ്സ് ആണ്. എല്ലാ choice ലും ഒരു risk-return ട്രേഡ് ഓഫ് ഉണ്ട്. അങ്ങിനെ നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ നല്ലതും ചീത്തയുമായ പരിണിത ഫലങ്ങൾ നമ്മൾ അനുഭവിക്കാനും ബാധ്യസ്ഥരാണ്. അല്ലാതെ ഒരു പെർഫെക്റ്റ് solution ഇതിൽ നമുക്കും ഉണ്ടാകില്ല. അങ്ങിനെ ഇൻഷുറൻസ് കോൺട്രാക്ട്ൽ ഏർപ്പെടുന്ന ഉപഭോക്താക്കളും കമ്പനികളും അവരുടെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും അതിന് അനുസരിച്ച് അവരുടെ രണ്ടു പേരുടെയും ആവശ്യങ്ങളും വിലയും ലാഭവും മാർക്കറ്റിലെ മത്സരവും മറ്റ് alternatives ഉം തുടങ്ങി പല ട്രേഡ് ഓഫുകളും പരിഗണിച്ച് മെച്ചപ്പെടുത്തി മെച്ചപ്പെടുത്തി കാലക്രമേണ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടാകുന്നത്.

ഇത്രയും നേരം പറഞ്ഞത് ഒരു സ്വതന്ത്ര വിപണിയിൽ ഇത്തരം claim rejection പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനെ കുറിച്ച് ആണ്. ഒറ്റയടിക്കു ഉള്ള പരിഹാരം ഫ്രീ മാർക്കറ്റിൽ ഉണ്ടാകുന്നില്ല എന്നത് കൊണ്ട് തന്നെ ആളുകൾ പെർഫെക്ഷൻ കിട്ടാൻ ആയി regulations ശക്തം ആക്കണം എന്ന വാദവും ആയി വരുന്നു. അത്കൊണ്ട് തന്നെ market തന്നെ നൽകുന്ന solution നെക്കാളും മികച്ച രീതിയിൽ regulations കൊണ്ട് വന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്ന് കൂടെ പറയാതെ പോസ്റ്റ് അവസാനിപ്പിക്കാൻ കഴിയില്ല.

ഏത് regulations ആയാലും അത് ഉദ്ദേശിക്കുന്ന ഫലങ്ങൾക്ക് പുറമെ നമ്മൾ പോലും ചിന്തിക്കാത്ത മറ്റ് പരിണിത ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ regulation ഉം ഒരു പ്രതിവിധി എന്നതിൽ ഉപരി trade off മാത്രം ആണ്. ഇത്തരം പ്രശ്നങ്ങൾ തടയാൻ വേണ്ട regulations ഉണ്ടാക്കണം എന്ന് വാദിക്കുമ്പോൾ അത്തരം പരിണിത ഫലങ്ങൾ കൂടെ കണക്കിൽ എടുത്ത് ട്രേഡ് ഓഫ് മനസ്സിലാക്കി മാത്രമേ കൊണ്ട് വരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റുക ഉള്ളൂ. പ്രത്യേകിച്ചും രണ്ടു വ്യക്തികൾ/സ്ഥാപനങ്ങൾ സ്വമേധയാ ഏർപ്പെടുന്ന കരാറുകളിൽ.

ഒരു ഉദാഹരണത്തിന് മുകളിലെ claim reject ചെയ്യാൻ ഇടയായ പ്രശ്നത്തിൻ്റെ മൂലകാരണം admission വേണമോ വേണ്ടയോ എന്നത് ഇൻഷുറൻസ് കമ്പനി ഡോക്ടർ കൂടെ തീരുമാനിക്കണം എന്ന clause എടുക്കാം. ഈ പ്രശ്നം പരിഹരിക്കാനായി സര്ക്കാര് ഇങ്ങനെ ഒരു clause വെക്കുന്നത് കുട്ടിയെ പരിശോധിക്കുന്ന ഡോക്ടറുടെയും കുട്ടിയുടെയും അവകാശത്തിന് ഹനിക്കൽ ആണ് എന്നും അത് കൊണ്ട് തന്നെ ഇത്തരം clause ഇനി മുതൽ illegal ആണ് എന്ന് നിയമം വഴി പ്രഖ്യാപിച്ചു എന്ന് കരുതുക. അതിൻ്റെ അർത്ഥം hospitalise ചെയ്യാൻ അവിടെ ഉള്ള Doctors പറഞ്ഞാല് തന്നെ claim valid ആയി എന്നും reject ചെയ്താൽ ഇൻഷുറൻസ് കമ്പനി നിയമ നടപടികൾ നേരിടേണ്ടി വരും എന്നും ആണ്. മിക്ക സന്ദർഭങ്ങളിലും ഒരു രോഗിയെ hospitalise ചെയ്യണോ വേണ്ടയോ എന്നത് പലപ്പോളും subjective ആയ കാര്യം ആണ്. ഓരോ doctors ൻ്റെയും തീരുമാനം ആണ് അത്. അവിടെ objective ആയി ഒരു criteria വരുന്നത് ബുദ്ധിമുട്ട് ആണ്. ഒപ്പം ആശുപത്രിയിലെ doctors ന് സ്വാഭാവികം ആയും രോഗികൾ admitted ആകുന്നത് ആണ് കൂടുതൽ വരുമാനം ഉണ്ടാകാനും രോഗികളെ പൂർണമായും monitor ചെയ്യാനും എല്ലാം സൗകര്യം. ചെറിയ ഒരു സാധ്യത വന്നാൽ പോലും അഡ്മിറ്റ് ആകണം എന്ന് പറയുന്നതും നിരവധി ടെസ്റ്റുകൾ അവർ recommend ചെയ്യുന്നതും ഒക്കെ സാധാരണം ആണ്. Insurance claim കിട്ടുക ആണെങ്കിൽ അത്യാവശ്യം അല്ല എങ്കിൽ പോലും അഡ്മിറ്റ് ആകുന്നതിൽ രോഗികൾക്കും കുഴപ്പം ഉണ്ടാകില്ല. അവർക്കും complete അസുഖത്തിന് better treatment ന് അത് ആയിരിക്കും ഉത്തമം. അങ്ങിനെ ഉള്ള അവസ്ഥയിൽ സ്വാഭാവികം ആയും False positive cases കൂടുന്ന അവസ്ഥ അവിടെ ഉണ്ടാകും. അപ്പൊൾ സ്വാഭാവികം ആയും premium മുന്നേ ഉണ്ടായിരുന്നതിലും കൂടും. ഒരുപാട് ആളുകൾ ആവശ്യം ഇല്ലാതെ claim എടുക്കുന്നതിന് വേണ്ട ചിലവ് എല്ലാ ആളുകളും ചേർന്ന് വഹിക്കേണ്ട അവസ്ഥ വരും.

Regulation വരാതെ ഇരുന്ന സമയത്തും ഉയർന്ന തുക കൊടുത്ത് അത്തരം റിസ്ക് കുറഞ്ഞ പോളിസികൾ എടുക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നു. അത് നിലനിൽക്കെ തന്നെ, അതോടൊപ്പം കുറഞ്ഞ പ്രീമിയം കൊടുത്ത് hospitalise ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഇൻഷുറൻസ് കമ്പനിയുടെ തീരുമാനത്തിന് വിടുക എന്ന ഓപ്ഷൻ കൂടെ ഉണ്ടായിരുന്നു.

ഏത് തരം പോളിസി എടുക്കാം എന്നത് ആളുകളുടെ ചോയ്സ് ആയിരുന്നു. എന്നാല് regulation കാരണം കൂടുതൽ റിസ്കും കുറഞ്ഞ പ്രീമിയം ഉള്ള പോളിസി illegal ആകുകയും ഉയർന്ന premium കൊടുത്ത് കൊണ്ട് കുറഞ്ഞ റിസ്ക് ഉള്ള പോളിസി മാത്രമേ എടുക്കാൻ പറ്റൂ എന്ന അവസ്ഥ വരുകയും ആണ് ചെയ്യുന്നത്. കൂടാതെ, ഓരോ regulations അധികം ആയി വരുന്നതും ഇൻഷുറൻസ് കമ്പനികളുടെ compliance cost കൂട്ടുന്നുണ്ട്. അവർക്ക് അത്തരം compliance ന് വേണ്ട submissions നടത്തുവാൻ കൂടെ ചിലവ് ആകുന്ന തുകയും പ്രീമിയത്തിൽ പ്രതിഫലിക്കും. regulation ഉണ്ടാകുന്നതിന് മുന്നേ ഉയർന്ന premium പോളിസിക്ക് ചിലവ് ആകുമായിരുന്ന തുകയെക്കാൾ കൂടുതല് ആയിരിക്കും regulations ഉള്ളപ്പോൾ ഉള്ള പ്രീമിയം തുക. അതായത് regulation കാരണം ഒരു ചോയ്സ് കുറയുന്നതിന് പുറമെ നേരത്തെ ഉണ്ടയതിനേക്കാളും ചിലവും കൂടുന്നു. ഇത് കൂടുതൽ ആളുകൾ ഇൻഷുറൻസ് എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ഇൻഷുറൻസ് penetration കൂടുതൽ സാവധാനം ആക്കുകയും കൂടെ ആണ് ചെയ്യുന്നത്.

Robotic surgery കൂടെ പോളിസികളിൽ വരുത്തണം എന്ന് നിർബന്ധം പിടിച്ചാലും മുകളിൽ പറഞ്ഞ പോലെ തന്നെ പ്രീമിയം കൂടുകയും Robotic surgery ഇല്ലാത്ത പോളിസി ചോയ്സ് ഇല്ലാതെ ആകുകയും ആണ് ചെയ്യുക. ഇത് പോലെ സാധാരണക്കാർക്ക് claim reject ആകുന്നത് തടയാൻ വേണ്ടി എന്തെല്ലാം രീതിയിൽ ഉള്ള compliance requirements നിർബന്ധം ആക്കിയാലും പ്രീമിയം വളരെ അധികം ഉയരുകയും ഉപഭോക്താക്കൾക്കും കമ്പനികൾക്കും ഉള്ള ചോയ്സ് നഷ്ടപ്പെടുകയും ആണ് ചെയ്യുന്നത്. ഉയർന്ന premium കൊടുത്താലും risk cover ആകും എങ്കിൽ അത് നല്ലത് അല്ലേ എന്നും ഭൂരിഭാഗം ആളുകളും ഉയർന്ന തുക കൊടുക്കുന്നതിൽ പ്രശ്നം ഉണ്ടാകില്ലല്ലോ എന്നും ചിലർ എങ്കിലും ഇപ്പൊൾ ചിന്തിച്ചു എന്ന് വരാം. പക്ഷേ അത് ഓരോ ആളുകളുടെ ചോയ്സ് ആണ്. അതിന് വേണ്ട ഉയർന്ന premium അടയ്ക്കാൻ വേണ്ടി അവരുടെ മറ്റ് ആവശ്യങ്ങൾ അവർ compromise ചെയ്യേണ്ടി വരും. അത് ആണോ ഇത് ആണോ അവർക്ക് കൂടുതൽ importance എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല. ഇനി അഥവാ ഭൂരിഭാഗം ആളുകളും ഉയർന്ന premium കൊടുക്കാൻ സ്വമേധയാ തയ്യാർ ആകും എന്ന് തന്നെ ആണെങ്കിലും അവിടെ ഇത്തരം regulations മൂലം ഇത് നിർബന്ധം ആക്കെണ്ട കാര്യം ഇല്ല. ചോയ്സ് ഉള്ള അവസ്ഥയിൽ ആരും സ്വീകരിക്കാതെ ഇരുന്നാൽ മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞ ഉത്പന്നങ്ങൾ അപ്രത്യക്ഷമാകുന്നത് പോലെ അത്തരം പ്ലാനുകൾ automatic ആയി ഫീൽഡ് ഔട്ട് ആയിക്കൊള്ളും.

ഫ്രീ മാർക്കറ്റ് എങ്ങിനെ ആണു ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത് എന്ന് മുകളിൽ സൂചിപ്പിച്ചുവല്ലോ. എന്നിരുന്നാലും മാർക്കറ്റിനെ എവിടെയും ഫ്രീ ആയി function ചെയ്യാൻ സർക്കാരുകളും രാഷ്ട്രീയക്കാരും മത്സരം ഇഷ്ടം ഇല്ലാത്ത മറ്റ് പല ലോബികളും ഒന്നും അനുവദിക്കാത്തത് കൊണ്ട് തന്നെ ഇൻഷുറൻസ് മേഖലയിൽ വളരെ അധികം സര്ക്കാര് ഇടപെടൽ ഉള്ള ഒരു രാജ്യത്ത് ഫ്രീ മാർക്കറ്റ് നൽകുന്ന solution അതിൻ്റെ സ്വാഭാവികമായ വേഗത്തിൽ സംഭവിക്കില്ല എന്നത് യാഥാർത്ഥ്യം ആണ്. പക്ഷേ പലപ്പോളും ആളുകൾ ഇങ്ങനെ സംഭവിക്കാത്തത് ഫ്രീ മാർക്കറ്റിൻ്റെ കുഴപ്പം ആണ് എന്ന മട്ടിൽ ആണ് വിമർശകർ സംസാരിക്കാറുള്ളത്. എന്നാല് ഇന്ത്യയിൽ ഇൻഷുറൻസ് മേഖലയിൽ എത്രത്തോളം സ്വാതന്ത്ര്യം ഉണ്ട് എന്നും ഇവിടെ ഉള്ള നിയന്ത്രണങ്ങളിൽ പലതും ആവശ്യം ഉള്ളത് ആണോ എന്നും നിയന്ത്രണങ്ങളിൽ ഓരോന്നും കാരണം ഉണ്ടാകുന്ന consequences എന്താണ് എന്നും ഒന്നും ഇത്തരം വിമർശകരൊന്നും അന്വേഷിക്കാൻ പോകാറെ ഇല്ല.

ഒരു free market ൽ ഏതൊരു ഇൻഷുറൻസ് കമ്പനിയ്ക്കും കൂടുതൽ genuine claim reject ചെയ്യുകയോ, accept ചെയ്യാൻ വേണ്ടി clients ന് consumer court വരെയോ പോകേണ്ട അവസ്ഥ വരുത്തുക ആണെങ്കിൽ നില നിന്ന് പോകുവാൻ ബുദ്ധിമുട്ട് ആണ്. മികച്ച സേവനം കൊടുക്കാൻ പേര് കേൾക്കുന്ന മറ്റ് സ്ഥാപനങ്ങൾ ഉണ്ടായാൽ ആളുകൾ അതിലേക്ക് പോകും. തുറന്ന മത്സരവും കടന്നു വരുവാനും നിർത്തി പോകുവാനും സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ കൂടുതൽ സംരംഭകർ ഇൻഷുറൻസ് മേഖലയിലേക്ക് വന്നുകൊണ്ടേ ഇരിക്കും. എന്നാല് പലവിധത്തിൽ ഉള്ള നിയന്ത്രണങ്ങൾക്ക് വിധേയം ആയ ഒരു മാർക്കറ്റിൽ ഇതിനുള്ള സ്വാതന്ത്ര്യം വളരെ പരിമിതം ആണ്. സർക്കാരിൻ്റെ ഉയർന്ന നിയന്ത്രണത്തിൻ്റെയും ഇടപെടലിൻ്റെയും ഫലമായി മത്സരവും കുറയുന്നു. വിദേശ നിക്ഷേപകർക്ക് സ്വന്തം ആയി ഇൻഷുറൻസ് കമ്പനികൾ സ്ഥാപിക്കാനും ഇൻഷുറൻസ് മേഖലയിൽ ഇൻവെസ്റ്റ് ചെയ്യാനും ഉള്ള അനുമതി നിയമം മൂലം നിരോധിക്കുമ്പോൾ/പരിമിതപ്പെടുത്തുമ്പോൾ, ഇൻഷുറൻസ് മേഖലയിൽ മത്സരിക്കാനുള്ള entry/exit barriers ഉയർത്തി വെക്കുമ്പോൾ, ഉയർന്ന ടാക്സും കർശനമായ മറ്റ് പല നിയമങ്ങളും തൊഴിലാളി സംരക്ഷണ നിയമങ്ങളും എല്ലാം പാലിച്ച് മാത്രം ഒരു സംരംഭം തുടങ്ങിയാൽ മതി എന്നെല്ലാം ഉള്ള തടസങ്ങൾ സംരംഭകർക്ക് മുന്നിൽ വെക്കുമ്പോൾ എല്ലാം കൂടുതൽ സംരംഭകർ ഈ മേഖലയിൽ കടന്നു വരുന്നതിന് വിലങ്ങു തടി ആകും എന്നും അത്രയും കമ്പനികളുടെ മത്സരങ്ങൾ കുറയും എന്നും അത് വഴി പ്രീമിയം തുക വർദ്ധിക്കുകയും നിലവിൽ ഉള്ള കമ്പനികൾക്ക് നിയമങ്ങളുടെ പഴുതുകൾക്ക് ഉള്ളിലൂടെ തന്നെ മോശം സർവീസുകൾ നൽകിയാലും ഉയർന്ന premium ഈടാക്കിയാലും ക്ലൈമുകളെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു reject ചെയ്താലും എല്ലാം താരതമ്യേനെ എളുപ്പത്തിൽ നില നിന്നു പോകാൻ സാധിക്കുകയും അത്തരം മോശം പ്രവണതകളെ പരിണിത ഫലങ്ങൾ പൂർണമായും അനുഭവിക്കേണ്ട എന്ന സാഹചര്യം വരുകയും ചെയ്യും എന്നും അത് വഴി ഉപഭോക്താവിന് സ്വതന്ത്ര വിപണിയിൽ ലഭിക്കുമായിരുന്ന പല ഗുണങ്ങളും ഇവിടെ നഷ്ടം ആകുന്നു എന്നും കൂടെ ആണ് അർത്ഥം. എന്നാല് പല തരത്തിൽ ഉള്ള നിയന്ത്രണങ്ങൾക്ക് വിധേയമായ മേഖലകളിൽ ഉണ്ടാകുന്ന കാര്യക്ഷമത ഇല്ലായ്മയും നിരക്ക് വർദ്ധനയും നീതി നിഷേധങ്ങളും പോലും സ്വതന്ത്ര വിപണിയുടെ കുറ്റം കാരണം ആണ് എന്നാണ് വിമർശകരുടെ പക്ഷം.

ഇതിൻ്റെ ഒപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം ആണ് നിയന്ത്രണങ്ങൾ കൂട്ടി വെക്കുമ്പോൾ നിലവിൽ മത്സരിക്കുന്ന കമ്പനികൾക്ക് ലഭിക്കുന്ന മുൻതൂക്കം. ഓരോ നിയന്ത്രണവും പുതിയത് ആയി വരുന്ന ആളുകൾക്ക് പാലിക്കുവാൻ കൂടുതൽ ബുദ്ധിമുട്ട് ഉള്ളതും എന്നാല് ആദ്യമേ മത്സരത്തിൽ ഇറങ്ങിയ വലിയ കമ്പനികൾക്ക്/ആളുകൾക്ക് താരതമ്യേനെ എളുപ്പവും ആയിരിക്കും. രാഷ്ട്രീയ സ്വാധീനം കൂടെ ഉണ്ടെങ്കിൽ തങ്ങളുടെ മേഖലയിൽ വരുന്ന മത്സരങ്ങളെ കുറയ്ക്കുവാനും ഇല്ലാതെ ആക്കുവാനും നിലവിലെ മത്സരാർത്ഥികൾക്ക് സാധിക്കുന്നത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കുമ്പോൾ ആണ്. Crony Capitalism അഥവാ തോമസ് ഐസക്കിൻ്റെ ഭാഷയിലെ ശിങ്കിടി മുതലാളിത്തം എന്നത് ഫ്രീ മാർക്കറ്റിൻ്റെ പ്രശ്നം അല്ല, മറിച്ച് നിയന്ത്രണങ്ങളും regilations ഉം കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ആണ്. അതിന് പരിഹാരം നിയന്ത്രണങ്ങൾ കുറയ്ക്കുക എന്നത് ആണ്. മറിച്ച് ശക്തം ആക്കുക അല്ല. ഈ ഒരു വസ്തുത, മാർക്കറ്റിൽ എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഫ്രീ മാർക്കറ്റിന്റെ മുകളിൽ പഴി ചാരി regulations ശക്തം ആക്കിയാൽ ഇതെല്ലാം പരിഹരിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്ന ആളുകൾ സൗകര്യ പൂർവം വിസ്മരിക്കുന്നു. സർക്കാരിൻ്റെ ഓരോ നിയന്ത്രണങ്ങളും മാർക്കറ്റ് സ്വാഭാവികം ആയി പരിഹാരങ്ങൾ കണ്ടെത്തി മുന്നേറുന്നതിന് തടയിടുന്നു എന്ന വസ്തുത കാണാൻ അവർ ശ്രമിക്കാറേ ഇല്ല.

മറ്റൊരു കാര്യം ആരോഗ്യ രംഗത്തെ കുറിച്ച് ആണ്. Insurance മേഖലയിലെ പ്രീമിയം എന്നത് ആരോഗ്യ രംഗത്തെ ചിലവുകൾ അനുസരിച്ച് ആണ് നിർണയിക്കപ്പെടുന്നത്. ആരോഗ്യ രംഗത്തെ അതി ഭീകരമായ ചിലവ് ആണ് ഇൻഷുറൻസ് ക്ലെയിമുകൾ കൂടുതൽ ആയി reject ചെയ്യപ്പെടാനും premium തുക കൂടുതൽ ആകുവാനും എല്ലാം ഒരു വലിയ കാരണം. എന്ത് കൊണ്ട് ആരോഗ്യ രംഗത്തെ ചിലവുകൾ ഭീമമായി വർദ്ധിക്കുന്നു എന്ന് നോക്കിയാലും വിമർശകരുടെ വിരൽ സ്വതന്ത്ര വിപണിയുടെ നേരെ ആയിരിക്കും ചൂണ്ടപ്പെടുന്നത്. എന്നാല് നിലവിൽ മറ്റേത് മേഖലകളെക്കാളും കൂടുതൽ കർശനമായി നിയന്ത്രിക്കപ്പെടുന്നതും സബ്സിഡികളും സര്ക്കാര് പദ്ധതികളും വഴി സര്ക്കാര് ഇടപെടൽ ഏറ്റവും കൂടുതൽ ഉള്ളതും ആരോഗ്യ മേഖലയില് ആണ് എന്ന കാര്യം അവിടെയും വിസ്മരിക്കപ്പെടുന്നു. ഇത്തരത്തിൽ സര്ക്കാര് നടത്തുന്ന ഓരോ നിയന്ത്രണങ്ങൾ കൊണ്ട് ആണ് സ്മാർട്ട്ഫോൺ/ടിവി തുടങ്ങിയ മേഖലകളിൽ സംഭവിക്കുന്ന പോലെ, ഒരു കാലത്ത് വളരെ സമ്പന്നർക്ക് മാത്രം കൈവശം വെക്കുവാൻ സാധിച്ചിരുന്ന ഉത്പന്നങ്ങൾ ഇന്ന് കുറഞ്ഞ ചിലവിൽ മികച്ച ക്വാളിറ്റിയിലും സാധാരണക്കാരിൽ സാധാരണക്കരായ ആളുകൾക്ക് പോലും ലഭിക്കുന്ന പോലെ ആരോഗ്യ മേഖലയിൽ ലഭിക്കാതെ ഇരിക്കുന്നതും ദിനം പ്രതി ചിലവ് കൂടിയതായി മാറുകയും ചെയ്യുന്നത്.

വിപണി കൂടുതൽ സ്വതന്ത്രം ആകുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ resolve ചെയ്യാൻ സഹായിക്കുന്നത്. അതിന് കാരണം സ്വതന്ത്ര വിപണി ആളുകൾക്ക് കൊടുക്കുന്ന incentives ആണ്. സ്വന്തം ചെയ്തികളുടെ പരിണിത ഫലങ്ങൾ സ്വയം അനുഭവിക്കേണ്ട രീതിയിൽ ഇൻസെൻ്റിവുകൾ വരുമ്പോൾ ആളുകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നു. അത് മികച്ച രീതിയിൽ മറ്റുള്ള മനുഷ്യരെ സേവിക്കുന്ന ആളുകൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കി കൊടുക്കുകയും ജനങ്ങൾ വിലമതിക്കാത്ത കാര്യങ്ങള് ചെയ്യുന്നവരും കബളിപ്പിക്കാൻ ശ്രമിക്കുന്നവരും അലസരായി ഇരിക്കുന്നവരും നഷ്ടത്തിലേക്ക് വീഴുകയും ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്ന രീതിയിൽ ആണ് സ്വതന്ത്ര വിപണിയിൽ ഇൻസൻ്റിവുകൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ നിയമങ്ങൾ സ്വമേധയാ ആളുകൾ ഏർപ്പെടുന്ന കരാറുകളിൽ ഇടപെടാതെ അത്തരം കരാറുകളുടെ ലംഘനത്തിൻ്റെയും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മുകളിൽ ഉണ്ടാകുന്ന ബലപ്രയോഗങ്ങളെ തടയുന്നതിനും തുടങ്ങി വളരെ basic ആയ കാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തുക ആണ് വേണ്ടത്. അതിന് കൂടുതൽ നിയന്ത്രണങ്ങൾ വേണം എന്ന് പറയുകയും അത്തരം നിയന്ത്രണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പരിണിത ഫലങ്ങൾക്ക് സ്വതന്ത്ര വിപണിയെ പഴിചാരുകയും ചെയ്തു കൊണ്ട് കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ വെക്കാൻ തുടങ്ങിയാൽ പരിഹാരം ഉണ്ടാകുന്നതിന് പകരം നിലവിലെ അവസ്ഥയിലും മോശം അവസ്ഥയിൽ മാത്രമേ എത്തുക ഉള്ളൂ.

NB: ഉസൈൻ ബോൾട്ടിൻ്റെ കൈയും കാലും കെട്ടിയിട്ട് ഓടാൻ പറഞ്ഞാല് ഓടാൻ പറ്റാതെ നിൽക്കുന്നത് ചൂണ്ടി കാണിച്ച് ഉസൈൻ ബോൾട്ടിന് ഓടാൻ അറിയില്ല എന്ന് പറയുന്നത് പോലെ ആണ് നിയന്ത്രണങ്ങളും barriers ഉം കൊണ്ട് വന്ന് കെട്ടിയിട്ട ശേഷം free market പ്രവർത്തിക്കില്ല എന്ന് പറയുന്നത്. നിയന്ത്രണങ്ങൾ അയച്ചാൽ അത് ലക്ഷ്യ സ്ഥാനത്ത് എത്തുക തന്നെ ചെയ്യും.