പലതുള്ളി പെരുവെള്ളം


2018 ഓഗസ്റ്റ് 15 ന് ഏര്‍പ്പെടുത്തിയ esSENSE Relief Fund 2018 ലേക്ക് ഇതുവരെ ലഭിച്ച 2,72,842/- രൂപ എസെന്‍സ് പ്രതിനിധികള്‍ 29.8.2018-ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ച് കൈമാറി. ഫണ്ട് ശേഖരണത്തിന് പുറമെ എസ്സെൻസിൻറെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ യൂണിറ്റുകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളായി. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ നിവാരണത്തിലും വിവരവിനിമയത്തിലും നിരവധി അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. മൂന്ന് ദിവസം തോണിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ട്. കേരളം സമാനതകളില്ലാത്ത കെടുതി നേരിട്ടപ്പോള്‍ തങ്ങളുടേതായ സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വന്ന എല്ലാ സഹൃദയരെയും സ്‌നേഹപുരസ്സരം അഭിനന്ദിക്കുന്നു. എസെന്‍സ് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്ത മിക്കവരും മറ്റു പല രീതികളില്‍ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകള്‍ നടത്തിയവരാണെന്നത് പരിഗണിക്കുമ്പോള്‍ കുറച്ച് അധികം തുക കൂടി വിഭവശേഖരണംവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കാനായതില്‍ സന്തോഷമുണ്ട്. esSENSE Relief Fund 2018 വിഭവ ശേഖരണം ഇതോടെ അവസാനിക്കുകയാണ്. ഇനി ഈ ഫണ്ടിലേക്ക് ആരും സംഭാവനകള്‍ അയക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി. അതിജീവനത്തിന്റെ പാതയില്‍ നമുക്ക് ഒരുമിക്കാം.♥

Team esSENSE

ലിങ്കുകൾ:

Loading


Leave a Reply

Your email address will not be published. Required fields are marked *