Description
Updates 6:30 PM 29-Aug-2018: കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നു കരകയറ്റുവാനുള്ള കെെത്താങ്ങായി എസ്സെന്‍സ് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സമാഹരിച്ച എസ്സെന്‍സ് റിലീഫ് ഫണ്ട് 2018 (രൂ. 2,72,842/-) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ച് ഇന്ന് (29.8.2018) എസ്സെന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ കെെമാറി. പദ്ധതിയുമായി സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി💙💚
7:00 PM 28-Aug-2018: 2018 ഓഗസ്റ്റ് 15 ന് ആരംഭിച്ച esSENSE Relief Fund 2018 ലേക്കുള്ള ധനസമാഹരണം സമാപിച്ചിരിക്കുന്നു. ഈ പദ്ധതിയുമായി സഹകരിച്ച എല്ലാ സഹൃദയർക്കും എസ്സെൻസ് ഗ്ലോബലിൻറെ നന്ദി അറിയിക്കുന്നു. ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള നടപടികൾ തുടങ്ങുന്നു. അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.