പ്രകൃതിദത്തമായതെല്ലാം നല്ലതാണെന്നും, ലാബുകളിൽ നിർമ്മിക്കുന്നതൊക്കെ രാസവസ്തുക്കളാണെന്നും അത്തരം നിർമ്മിത വസ്തുക്കളോട് അകാരണമായ ഒരു ഭയവും (chemophobia) നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പക്ഷേ രാസവസ്തുക്കളല്ലാത്തതായി ഒന്നും തന്നെ നമുക്കുചുറ്റും ഇല്ല എന്നതാണ് യഥാർത്ഥ്യം.
Click here to join Litmus’24
Registration Litmus '24
പ്രകൃതിദത്തമായതെല്ലാം നല്ലതാണോ?
പ്രകൃതിദത്തമായതെല്ലാം നല്ലതാണെന്ന് ഒരു പൊതുവായ തെറ്റിദ്ധാരണ മലയാളികൾക്കിടയിൽ ഉണ്ട്. മൂക്കൊലിപ്പ് മുതൽ സകലത്തിനും മലയാളികളുടെ കയ്യിൽ പൊടിക്കൈയുണ്ട്. തുളസിനീര് മുതൽ കാഞ്ഞിരത്തിന്റെ തൊലി വരെ ചികിത്സയ്ക്കായി മലയാളികൾ ഉപയോഗിക്കും. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ച് രക്തം ഛർദ്ദിച്ച് അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇവർ കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കമാണ് വെള്ളം തിളപ്പിച്ച് കുടിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാമ്പുകടിച്ചാലും അർബുദം വന്നാലും ഇത്തരം നാട്ടുവൈദ്യൻമാരെയും പരമ്പരാഗത ചികിത്സാരീതികളും തേടിപ്പോകുന്ന നിരവധിപേരുണ്ട്.
പ്രകൃതിദത്തമായതെല്ലാം നല്ലതാണെന്നും, ലാബുകളിൽ നിർമ്മിക്കുന്നതൊക്കെ രാസവസ്തുക്കളാണെന്നും അത്തരം നിർമ്മിത വസ്തുക്കളോട് അകാരണമായ ഒരു ഭയവും (chemophobia) നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പക്ഷേ രാസവസ്തുക്കളല്ലാത്തതായി ഒന്നും തന്നെ നമുക്കുചുറ്റും ഇല്ല എന്നതാണ് യഥാർത്ഥ്യം.
പ്രകൃതിയിൽ കാണുന്ന വസ്തുക്കൾ ഒന്നും തന്നെ മനുഷ്യന് വേണ്ടി ആരും ഉണ്ടാക്കിയതല്ല. അവയെല്ലാം പരിണാമപരമായി ഓരോ ജീവിയുടെയും നിലനിൽപ്പിനു വേണ്ടി ഉണ്ടായവയാണ്. പ്രകൃതിയിലെ വെല്ലുവിളികളിൽ നിന്നും രക്ഷപ്പെടുന്നതിന്റെയും അതിജീവിക്കുന്നതിന്റെയും ഭാഗമായി നിരവധി സങ്കീർണ രാസസംയുക്തങ്ങളാൽ നിർമ്മിതമാണ് സസ്യങ്ങൾ. ഉദാഹരണത്തിന് നിരവധി സസ്യങ്ങളിൽ ആൽക്കലോയ്ഡ് കെമിക്കൽസിന്റെ സാന്നിധ്യം കാണാം. ജീവനുള്ളവയുടെയെല്ലാം ലക്ഷ്യമെന്താണ്? സ്വയംപെറ്റുപെരുകുക, അടുത്തതലമുറയെ ഉത്പാദിപ്പിക്കുക. അതുകൊണ്ടുതന്നെ പ്രാഥമിക ലക്ഷ്യം ജീവനുഭീഷണിയുള്ളവയിൽ നിന്നെല്ലാം സ്വയരക്ഷ തന്നെ.
ഓടിരക്ഷപ്പെടാൻ സാധിക്കാത്തതിനാൽത്തന്നെ ശത്രുക്കൾക്കെതിരെ മൃഗങ്ങളെക്കാൾ ശക്തിയായി തിരിച്ചടിക്കാൻ ശേഷി ചെടികൾക്കാണ്. ഇതിനായി സ്വയരക്ഷക്ക് അവ വിഷം ഉൽപ്പാദിപ്പിക്കും. ഉദാഹരണമായി മലേറിയക്കുള്ള മരുന്നായ Quinine 1820 ൽ Cinchona എന്ന മരത്തിന്റെ bark ഭാഗത്തുനിന്നുമാണ് വേർതിരിച്ചെടുത്തിട്ടുള്ളത്. ഈ Quinine ഒരു ആൽക്കലോയ്ഡ് ആണ്. മറ്റൊരു ഉദാഹരണമാണ് ഹൃദ് രോഗത്തിനു ഉപയോഗിക്കുന്ന Digitalis എന്ന ചെടിയിൽനിന്നും വേർതിരിച്ചെടുത്ത Digoxin എന്ന മരുന്ന്. ഔഷധ ഗുണമുണ്ടെന്നു പറയപ്പെടുന്ന സസ്യത്തിലെ അല്ലങ്കിൽ വസ്തുവിലെ ആ ഔഷധ ഗുണം ഉണ്ടാക്കുന്ന രാസവസ്തുവിനെ തിരിച്ചറിഞ്ഞ് അതിനെ വേർതിരിച്ചെടുത്ത് ആ വസ്തുവിന്റെ മെക്കാനിസം ഓഫ് ആക്ഷനുൾപ്പെടെ പഠന വിധേയമാക്കിയശേഷം മാത്രമാണ് ഒരു മോഡേൺ ഡ്രഗ് ഡെവലപ്പ് ചെയ്യുക. അതാണ് ശാസ്ത്രത്തിന്റെ രീതി. ഓരോ വസ്തുക്കളിലും മനുഷ്യന്റെ ശരീരത്തിന് അപകടകരമായ നിരവധി കെമിക്കലുകൾ ഉണ്ട്. കാഞ്ഞിരം പോലെയുള്ള ചെടികളെ ഇടിച്ചും ചതച്ചും കുടിക്കുമ്പോൾ അത് ജീവന് തന്നെ ഭീഷണിയാണ്. പ്രകൃതിയിൽ ഉള്ളതെല്ലാം നല്ലതാണെന്ന് കരുതിയാണ് പല പാരമ്പര്യ കപടവൈദ്യങ്ങളിലും ഇത്തരത്തിലുള്ള വസ്തുക്കൾ മനുഷ്യന് കൊടുക്കുന്നത്. എന്നാൽ ഇവ കഴിക്കുന്നത് വഴി കരളിനെയും വൃക്കയെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ (liver toxicity, kidney toxicity, autoimmune reactions) ഉണ്ടാകും, ചിലപ്പോൾ മരണം വരെയും സംഭവിക്കും.
ബോഡി ഡിറ്റോക്സ് (Body Detox) എന്ന ആന മണ്ടത്തരം!
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ അനാവശ്യമായ രാസവസ്തുക്കളെ (Toxic) ഫിൽറ്റർ ചെയ്ത് ഒഴിവാക്കാൻ ശരീരത്തിൽ കരളും കിഡ്നിയും ഉണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത പദാർഥങ്ങളെ ഇവ പുറത്തേക്ക് തള്ളും. ചുരുക്കിപ്പറഞ്ഞാൽ ശരീരത്തിലെ അവയവങ്ങൾ തന്നെ ഡിറ്റോക്സ് (detoxification) ചെയ്യുന്നുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൊക്കെ നിറയെ വിഷാംശമാണെന്നും , ഇവയെ ഡീറ്റോക്സ് ചെയ്യണമെങ്കിൽ ചൂടുവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിച്ചാൽ മതിയെന്നും, ഉലുവ തിളപ്പിച്ച് കുടിച്ചാൽ മതിയെന്നുമൊക്കെ നിരവധി അശാസ്ത്രീയ അറിവുകൾ സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിക്കാറുണ്ട്. നമ്മുടെ നാട്ടിൽ ഇടയ്ക്ക് പ്രചാരം ലഭിച്ച ഹിജാമ എന്ന കപട ചികിത്സ രീതിയുടെയും പിന്നിലെ ചിന്ത രക്തത്തെ ശുദ്ധീകരിക്കുന്നു എന്നതായിരുന്നു. ആരോഗ്യമുള്ള ഒരു സാധാരണ വ്യക്തിയിൽ രക്തം സദാശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല കരളും, വൃക്കയും, ത്വക്കും ഇതിനായി തന്നെയാണ് നമ്മുടെ ശരീരത്തിൽ ഉരുവപ്പെട്ടിട്ടുള്ളത്. നാട്ടുവൈദ്യന്മാരുടെയും, യൂട്യൂബ് ഇൻഫ്ലുവൻസർമാരുടെയും വാക്കുകളൊക്കെ കേട്ട് ദിവസേന കയ്യിൽ കിട്ടുന്നതൊക്കെ അരച്ചു കുടിച്ചാൽ അത് ശരീരത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ ചിന്തിക്കാകുന്നതിലും അപ്പുറമാണ്.
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ മതവിമർശനം എന്നതിലുപരി ശാസ്ത്രീയ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തി നടക്കുന്ന പരിപാടിയാണ് ലിറ്റ്മസ്. കപട ശാസ്ത്രങ്ങളും സമാന്തരവൈദ്യങ്ങളും നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരുറപ്പിച്ചവയാണ്. തെളിവുകളെ അടിസ്ഥാനമാക്കി മുൻധാരണകൾ ഒഴിവാക്കി, വ്യക്തികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതു വഴി ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സമൂഹത്തെ പ്രാപ്തരാക്കുന്നു എന്നതാണ് ലിറ്റ്മസിനെ മറ്റുസമ്മേളങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
Click here to join Litmus’24
Registration Litmus '24