‘മാര്‍ക്‌സിനെ സംബന്ധിച്ച് അദ്ദേഹത്തിന്റ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് മതങ്ങള്‍ ആയിരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിച്ചു. ഈ വിശ്വാസം അടിച്ചേല്പിക്കപ്പെട്ട മനുഷ്യന്‍ അടിമത്വം സ്വയം സ്വീകരിച്ച്, യാതൊരു പ്രതിരോധവും തീര്‍ക്കാതെ തങ്ങളുടെ ദുരിതത്തെ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ആയി കരുതി സഹിച്ചു. മാര്‍ക്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ മാനസിക അടിമത്തത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുക എന്നതായിരുന്നു. അതിന് മതത്തേക്കാൾ മികച്ച മറ്റൊരു സ്വപ്നലോകം മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് സൃഷ്ടിച്ചു. അവിടെ സ്വാര്‍ഥത ഇല്ല, അത്യാഗ്രഹം ഇല്ല, ദുരഭിമാനം ഇല്ല, അസൂയ ഇല്ല, എല്ലാവരും സമന്മാർ. അത്തരത്തില്‍ ഒരു ഭൗതിക സ്വര്‍ഗ്ഗം മാര്‍ക്‌സ് സൃഷ്ടിച്ചു. ‘- പ്രവീണ്‍ രവി എഴുതുന്നു |
ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍
1. സോഷ്യലിസം എന്നാല്‍ ഇടതുപക്ഷം ആണ് (There is No individual Freedom, they are talking about collective Freedom).
2. കമ്മ്യൂണിസം ഇടതുപക്ഷം ആണ് (Autocracy and dictatorship is the fundamental idea of communism).
3. മാനവികത, അപരനോട് ഉള്ള കരുതല്‍ ഇതൊക്കെ ഉണ്ടാവണം എങ്കില്‍ കമ്മ്യൂണിസ്റ്റ് ആകണം.
4. സ്വതന്ത്ര വിപണിയെ പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ മനുഷ്യത്വം ഇല്ലാത്തവര്‍ ആണ്.
5. ലാഭം ഉണ്ടാക്കണം എങ്കില്‍ ആരെയെങ്കിലും ചൂഷണം ചെയ്യണം.
6. പണം ഉളളവര്‍ എല്ലാം അന്യായമായി ആണ് പണം ഉണ്ടാക്കുന്നത്.
7. ലോകത്തിലെ എല്ലാ നേട്ടങ്ങളും സമരങ്ങളില്‍ കൂടി ആണ് സ്വന്തം ആക്കിയത്.
8. മനുഷ്യന്റെ ചരിത്രം എന്ന് പറയുന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള വര്‍ഗ്ഗ സമരം ആണ്.
9. യഥാര്‍ത്ഥ കമ്മ്യൂണിസം ഇന്നും ഒരിടത്തും വന്നിട്ടില്ല, അത് കൊണ്ട് തന്നെ അത് പരാജയപ്പെട്ടു എന്നു പറയുന്നത് ശരിയല്ല.
10. യഥാര്‍ത്ഥ കമ്മ്യൂണിസം വരുമ്പോള്‍ സ്റ്റേറ്റിന്റെ ആവശ്യം ഇല്ല. ജനങ്ങള്‍ എല്ലാവരും സമന്മാര്‍ ആകും, ഞാന്‍ എന്നെ പോലെ എന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കും. അവനു വേണ്ടത് ഞാനും എനിക്ക് വേണ്ടത് അവനും തരും.
11. എല്ലാവരും ഒരേ പോലെ ഒരുമിച്ച് പരസ്പരം വിഭവങ്ങള്‍ പങ്കിടും.
12. ഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗം സൃഷ്ടിക്കും.
മാര്‍ക്‌സിനെ സംബന്ധിച്ച് അദ്ദേഹത്തിന്റ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് മതങ്ങള്‍ ആയിരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിച്ചു. നിങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന ഓരോ പ്രശ്‌നങ്ങളും ദൈവത്തിന്റെ പരീക്ഷണങ്ങളാണ് എന്ന് മതങ്ങള്‍ മനുഷ്യനെ വിശ്വസിപ്പിച്ചു. ദൈവത്തിന് നിങ്ങളോട് ഇഷ്ടം കൂടുതല്‍ ഉള്ളതുകൊണ്ടാണ് നിങ്ങളെ പരീക്ഷിക്കുന്നത് എന്ന് മതങ്ങള്‍, പുരോഹിതര്‍ മനുഷ്യനെ പഠിപ്പിച്ചു. ഈ വിശ്വാസം അടിച്ചേല്പിക്കപ്പെട്ട മനുഷ്യന്‍ അടിമത്വം സ്വയം സ്വീകരിച്ച്, യാതൊരു പ്രതിരോധവും തീര്‍ക്കാതെ തങ്ങളുടെ ദുരിതത്തെ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ആയി കരുതി സഹിച്ചു. മാര്‍ക്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ മാനസിക അടിമത്തത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുക എന്നതായിരുന്നു. അവനെ അവന്റെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍ ആക്കുക എന്നതായിരുന്നു, അതിന് മതത്തേക്കാൾ മികച്ച മറ്റൊരു സ്വപ്നലോകം മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് സൃഷ്ടിച്ചു. അവിടെ സ്വാര്‍ഥത ഇല്ല, അത്യാഗ്രഹം ഇല്ല, ദുരഭിമാനം ഇല്ല, അസൂയ ഇല്ല, എല്ലാവരും സമന്മാർ… അത്തരത്തില്‍ ഒരു ഭൗതിക സ്വര്‍ഗ്ഗം മാര്‍ക്‌സ് സൃഷ്ടിച്ചു.
ബൂര്‍ഷ്വായെ തോല്‍പ്പിക്കാന്‍ ബൂര്‍ഷ്വാ യുടെ അപ്പന്‍ ആകുക എന്ന് പറഞ്ഞപോലെ മതത്തെ തോല്‍പ്പിക്കാന്‍ അതിലും വലിയ മതം ആണ് മാര്‍ക്‌സ് സൃഷ്ടിച്ചത്. കേരളത്തിലെ സിപിഐഎം ഇതൊന്നും അതേ പടി ഇപ്പോഴും കൊണ്ട് നടക്കുന്നില്ല, സിപിഐഎം അനുഭാവികളും അങ്ങനെ അല്ല എന്നത് സത്യമാണ്, പക്ഷേ ആ സോഷ്യലിസ്റ്റ് ഡിഎന്‍എ ഇപ്പോഴും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മനുഷ്യരുടെ മനസ്സില്‍ ഉണ്ട്. മതം ഉപേക്ഷിച്ച ഭൂരിപക്ഷം ആളുകളും കമ്മ്യൂണിസ്റ്റ് മതത്തില്‍ അഭയം തേടുക ആണ് ഉണ്ടായത്, കാരണം അത് മതം പ്രദാനം ചെയ്യുന്ന fraternity അതേപോലെ മറ്റൊരു രീതിയില്‍ നല്‍കുന്നു. അതുകൊണ്ടുതന്നെ യുക്തിവാദികള്‍ ഭൂരിഭാഗവും കമ്മ്യൂണിസ്‌റുകാര്‍ ആയി തുടരുന്നു.
കമ്മ്യൂണിസ്റ്റ് ഐഡിയോളജിയെ വിമര്‍ശിക്കുന്നവരെ ഒക്കെ വര്‍ഗ്ഗ ശത്രുവായി കാണുന്നു. കമ്യൂണിസം അതേ പടി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ എല്ലാം വത്തിക്കാന്‍ മോഡല്‍ ഭരണം ആണ്. പാര്‍ട്ടി നേത്രത്വം എടുക്കുന്ന തീരുമാനങ്ങള്‍ താഴെ തട്ടിലേക്ക് അടിച്ചേല്‍പ്പിക്കുന്ന നയം തന്നെയാണ് ഉള്ളത്. കേരളത്തിലെ സിപിഐഎം ഒക്കെ ആ കാര്യത്തില്‍ വളരെ ഭേദം ആണ്. ചൈനയിലെ ആജീവനാന്ത നേതാവ് ആയ ജിന്‍ പിങ്ങിനെ വിമര്‍ശിച്ചതിന് ആണ് Ren Zhiqiang 18 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇപ്പൊള്‍ ജാക്മായുടെ മിസിങ്.
നോക്കൂ… കമ്മ്യൂണിസം ഒരിക്കലും ഇടതുപക്ഷം അല്ല. ആ ധാരണയില്‍ തുടരുന്ന ആളുകള്‍ സ്വന്തം പാര്‍ട്ടിയെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത് നല്ലത് ആയിരിക്കും. ജബ്ബാര്‍ മാഷ് ഉള്‍പ്പെടെ മതത്തെ പഠിക്കാന്‍ ശ്രമിച്ചപ്പോഴാണ് മതം വിട്ട് പുറത്ത് വന്നത്. കമ്മ്യൂണിസ്റ്റുകള്‍ക്കും അത് ശ്രമിക്കവുന്നത് ആണ്.
എന്റെ പോസ്റ്റുകള്‍ ഇന്ന് കേരളത്തിലെ ഏറ്റവും ശക്തമായ ഈ മതത്തിന് എതിരെ ആയിരിക്കും, അതിനര്‍ഥം ഇടതുപക്ഷത്തിന് എതിരെ ആയിരിക്കും എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഞാന്‍ എന്നും ഇടതുപക്ഷത്തിന് ഒപ്പം.