“എന്നും സമാധാനത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ചൊരു രാജ്യമാണ് നമ്മുടേത്. സമാധാനത്തിന്റെ ഭാഷ മനസ്സിലാകാത്തവനോട് ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയ ഒരു രാജ്യം തിരിച്ചടിക്കുമ്പോൾ അതിനിടയിൽ കയറി സാഹിത്യം വിളമ്പി തുരപ്പൻ പണിയെടുക്കുന്നത് ചെറ്റത്തരമാണ്, തെമ്മാടിത്തരമാണ്.”
▪️1998 ൽ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല.
▪️1999 ൽ കാർഗിൽ നുഴഞ്ഞുകയറ്റം,യുദ്ധം.
▪️1999 ൽ കാണ്ഠഹാർ വിമാന റാഞ്ചൽ.
▪️2000 ൽ ഡൽഹി ചെങ്കോട്ട ആക്രമണം.
▪️2001ൽ ഇന്ത്യൻ പാർലമെന്റ് ആക്രമണം.
▪️2006 ൽ മുംബൈ തീവണ്ടി സ്ഫോടനം.
▪️2008 ൽ മുംബൈ ഭീകരാക്രമണം.
▪️2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമസേന ആക്രമണം.
▪️2016 സെപ്റ്റംബറിൽ ഉറിയിലെ സൈനിക കേന്ദ്ര ആക്രമണം.
▪️2019 ൽ പുൽവാമ ഭീകരാക്രമണം.
▪️2025 ൽ പഹൽഗാം ഭീകരാക്രമണം.
ഇപ്പറഞ്ഞതൊക്കെയും ഭീകരവാദം ഹോൾസെയിലായും റീട്ടെയിലായും വിപണനം നടത്തുന്നൊരു രാജ്യം “ഇങ്ങോട്ട് കയറി” മാന്തിയവയാണ്… ഇന്ത്യ വെറുതെ ചെന്ന് പാകിസ്ഥാൻ പാർലമെൻറ് ആക്രമിച്ചു എന്നൊരു വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ?? പാക്കിസ്ഥാനിൽ എവിടെയെങ്കിലും ഇന്ത്യക്കാർ പോയി സാധാരണക്കാർക്കിടയിൽ പൊട്ടിത്തെറിച്ചു എന്നൊരു വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ?? പാക്കിസ്ഥാനിൽ എവിടെയെങ്കിലും ഇന്ത്യക്കാർ പോയി അവരുടെ മതം ചോദിച്ചുറപ്പിച്ച് സിവിലിയൻസിനെ പോയിൻറ് ബ്ലാങ്കിൽ വെടിവച്ചുകൊന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?? എന്നും സമാധാനത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ചൊരു രാജ്യമാണ് നമ്മുടേത്. സമാധാനത്തിന്റെ ഭാഷ മനസ്സിലാകാത്തവനോട് ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയ ഒരു രാജ്യം തിരിച്ചടിക്കുമ്പോൾ അതിനിടയിൽ കയറി സാഹിത്യം വിളമ്പി തുരപ്പൻ പണിയെടുക്കുന്നത് ചെറ്റത്തരമാണ്, തെമ്മാടിത്തരമാണ്.
സമാധാനത്തിന്റെ കുറെ മാടപ്രാവുകൾ ഈയാംപാറ്റകളെ പോലെ ഇപ്പോൾ പൊടിഞ്ഞു പൊന്തിയിട്ടുണ്ട്. അപരൻ്റെ ചോരയിൽ മുങ്ങിക്കുളിച്ച ഭൂതവും വർത്തമാനവുമാണ് ഇവന്മാർക്കുള്ളത്. മനുഷ്യത്വത്തിന്റെ ലൂസ്മോഷൻ കാരണം അവർക്കിപ്പോൾ ഇരിക്കപ്പൊറുതിയില്ല. മറ്റുള്ളവരെ യുദ്ധക്കൊതിയന്മാരാക്കി ചാപ്പകുത്തി സ്വയം പ്രഖ്യാപിത മാനവികവാദികളായി അവരിപ്പോ വിജൃംഭിച്ച് നിൽക്കുകയാണ്. സ്വന്തം കൊമ്പും കോമ്പല്ലും തേറ്റകളും പുറകിലൊളിപ്പിച്ച് അവർ ശാന്തിമന്ത്രങ്ങൾ ഉരുവിടുകയാണ്. “യുദ്ധക്കൊതിയൻമാരും/സമാധാനകാംക്ഷികളും” എന്നൊരു വ്യാജ നരേഷൻ ഇതിനകം തന്നെ അവർ സൃഷ്ടിച്ചു കഴിഞ്ഞു. ഒരു സംശയവുമില്ല, ഈ തുരപ്പന്മാരെയും രാജ്യം അതിജീവിക്കും.
സ്വന്തം പൗരന്മാരെ നിരന്തരം കൊന്നു തള്ളുമ്പോൾ ഒരു രാജ്യം എന്ത് ചെയ്യണം?? ചത്തുമലച്ച് കിടക്കാൻ സ്വന്തം ജനതയെ വിട്ടുകൊടുക്കണോ?? അതോ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പ്രതിരോധം തീർക്കണോ?? ഈ ഭൂമിയിൽ നിരവധി രാജ്യങ്ങളുണ്ട്, അവർക്ക് അതിർത്തികളുണ്ട്, സൈന്യങ്ങളുണ്ട്, ഭരണകൂടങ്ങളുണ്ട്, ഭരണഘടനകളുണ്ട്, താല്പര്യങ്ങളുണ്ട്, നീതിന്യായ നിർവ്വഹണ സംവിധാനങ്ങളുണ്ട്, മിത്രങ്ങളുണ്ട്, ശത്രുക്കളുണ്ട്… നിങ്ങൾ തള്ളി മറിക്കുന്ന ഉപമയും ഉൾപ്രേക്ഷയും ഒന്നുമല്ല ലോകസത്യം, ഗ്രൗണ്ട് റിയാലിറ്റി. വിശാലമാനവികതയൊക്കെ നല്ല ആശയങ്ങളാണ്. അപ്പുറത്തുള്ളവർക്ക് അത് മനസ്സിലാകുമ്പോൾ മാത്രം.
തലങ്ങും വിലങ്ങും നിരപരാധികളെ വെടിവെച്ചിടുമ്പോഴും കണ്ണും മൂക്കുമില്ലാതെ സിവിലിയൻസിനിടയിലേക്ക് ഷെല്ലും ബോംബും തൊടുത്തു വിടുമ്പോഴും “ഏറ്റവും മാന്യമായി” തിരിച്ചടിക്കുന്ന സ്വന്തം രാജ്യത്തിനൊപ്പം നിൽക്കുക എന്നതാണ് ഏതൊരു പൗരന്റെയും കടമ. അതിനിടയ്ക്ക് അളിഞ്ഞ സാഹിത്യമിറക്കിയും കപട മനുഷ്യത്വം വിസർജിച്ചും കുത്തിത്തിരിപ്പുണ്ടാക്കുന്നവർ രാജ്യദ്രോഹികളാണ്, അവർ സമാധാനത്തിന്റെ ശത്രുക്കളാണ്. പുറത്തുള്ള ശത്രുവിനെക്കാൾ അപകടം അകത്തുള്ള കുത്തിതിരിപ്പുകാരാണ്.
വ്യക്തിപരമായി ഞാൻ യുദ്ധം ആഗ്രഹിക്കുന്നേയില്ല. നിലനിൽപ്പിനായി രാജ്യം നടത്തുന്ന തിരിച്ചടികളെ ഞാൻ സ്വാഗതം ചെയ്യുന്നു. അത് പറയുമ്പോൾ നിങ്ങൾ യുദ്ധക്കൊതിയനാക്കുമെങ്കിൽ എനിക്കത് “വേടൻ” പറഞ്ഞതാണ്. നിരുപാധികം രാജ്യത്തിനൊപ്പം, സൈന്യത്തിനൊപ്പം. ജയ്ഹിന്ദ് ![]()
![]()

