‘ആ മഞ്ഞുമനുഷ്യന്റെ റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വര്‍ഷം, (3,320 ബി.സി) അതായത് നിയോലിത്തിക്ക് കാലഘട്ടം. അന്നേവരേയുള്ള ബയോളജിക്കല്‍ ആര്‍ക്കിയോളിയുടെ ചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. The Great Pyramid of Giza എന്ന ആശയത്തെക്കുറിച്ച് ഫറവോന്മാര്‍ ചിന്തിക്കുന്നതിലും 600 വര്‍ഷങ്ങള്‍ക്ക് മുമ്പ്..! പ്രകൃതിദത്തമായി മമ്മീകരിക്കപ്പെട്ടതും എന്നാല്‍ മനുഷ്യ നിര്‍മിത മമ്മിയില്‍നിന്നും വ്യത്യസ്തമായി വസ്ത്രങ്ങളും മൃതദേഹത്തിന്റെ സോഫറ്റ് ടിഷ്യൂകളും അടക്കം ഈര്‍പ്പം നഷ്ടപ്പെടാതെയും, DNA -കള്‍ക്ക് കേട്കൂടാതെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള ഭൂമിയിലെ ഏറ്റവും പുരാതനമായ മനുഷ്യ ശരീരമാണ് Otzi. ‘- ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു |
Otzi – The Iceman
September 1991, ജര്‍മ്മന്‍ പര്‍വ്വതാരോഹകരായ Helmut and Erika Simon എന്നിവര്‍ ഇറ്റലിയുടെയും ആസ്ട്രിയയുടേയും അതിര്‍ത്തിപ്രദേശത്തുള്ള മഞ്ഞു മൂടിയ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ തങ്ങളുടെ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു, ഏതാണ്ട് 11,000 അടി ഉയരത്തിലെത്തിയപ്പോള്‍ അവിടെ അവര്‍ ഒട്ടും സുഖകരമല്ലാത്ത ഒരു കാഴ്ച കണ്ടു. അരക്ക് കീഴെ മഞ്ഞില്‍ മൂടപ്പെട്ട നിലയിലുള്ള ഒരു മനുഷ്യശരീരം. ഒരു പാറയില്‍ കമഴ്ന്ന്കിടക്കുന്ന നിലയിലായിരുന്നു അത്. മഞ്ഞിടിച്ചലില്‍ അകപ്പെട്ട് മരണമടഞ്ഞ എതോ നിര്‍ഭാഗ്യവാനായ പര്‍വ്വതാരോഹകന്റെ മൃതശരീരമായിരിക്കുമെന്നാണ് ആദ്യമവര്‍ കരുതിയത്. എന്നാല്‍ പ്രകൃതിദത്തമായി മഞ്ഞില്‍പൊതിഞ്ഞു സംരക്ഷിക്കപ്പെട്ട ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു മനുഷ്യ ശരീരമാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നും, ആ കണ്ടെത്തലിനൊപ്പം തങ്ങളും ചരിത്രത്തിന്റെ ഭാഗമാവുകയാണെന്നും അപ്പോള്‍ അവരറിഞ്ഞില്ല. അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍, കൂടിവന്നാല്‍ ആഴ്ചകളോ മാസങ്ങളോ പഴക്കമുള്ള മൃതദേഹമായിരിക്കുമെന്ന് കരുതി.
രാജ്യാന്തര അതിര്‍ത്തി പ്രദേശമായിരുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ മൃതശരീരം കിടക്കുന്നത് ഏത് രാജ്യത്തിന്റെ പരിധിയില്‍ ആണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. മഞ്ഞില്‍ മൂടിയ പ്രദേശത്തിന്റെ കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കുക അധികൃതര്‍ക്കുപോലും എളുപ്പമായിരുന്നില്ല. ഇരു രാജ്യത്തെയും പ്രാദേശിക ഭരണാധികാരികളെ വിവരം അറിയിച്ചെങ്കിലും രണ്ട് കൂട്ടരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ ആസ്ട്രിയന്‍ റെസ്‌ക്യൂ ടീം ദൗത്യം ഏറ്റടുത്തു. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ മൂന്ന് ദിവസം എടുത്താണ് ഐസ് ഉരുക്കി പരമാവധി കേടുപാടുകളൊന്നും കൂടാതെ മൃതദേഹം ആസ്ട്രിയയിലെ Innsbruck ല്‍ എത്തിച്ചത്. എങ്കിലും ഇടത് പൃഷ്ഠത്തിലെ ചെറിയൊരു ഭാഗം അടര്‍ന്ന്പോയിരുന്നു. രക്ഷാ സംഘത്തില്‍ല്‍ ആര്‍ക്കുംതന്നെ അപ്പോള്‍ അതിന്റെ യഥാര്‍ഥ കാലപ്പഴക്കമൊ ചരിത്രപരമായ പ്രാധാന്യമോ അറിയില്ലായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ ഒരു ചെറിയ ക്ഷതം മാത്രം സംഭവിച്ചു എന്നത് തന്നെ വലിയ നേട്ടമായി കരുതേണ്ടിവരും.
ചെമ്പുയുഗം ഒറ്റയടിക്ക് 1,000 വര്‍ഷം പിറകോട്ട്
മോശം കാലാവസ്ഥകാരണം 21 സെപ്റ്റമ്പര്‍ 1991 -ന് കരലാമിന്റെ ബോഡിയോടൊപ്പം ചുരുക്കം ചില വസ്തുക്കള്‍ മാത്രമേ കണ്ടെടുക്കാനായിരുന്നുള്ളു. ഒക്ടോബറില്‍ നടത്തിയ രണ്ടാമത്തെ ദൗത്യത്തിലാണ്. ഏറ്റവും പ്രധാനപ്പെട്ട artifact ആയ ചെമ്പ് മഴു (copper axe) അടക്കം ബാക്കിയുള്ളവ കണ്ടെടുക്കുന്നത്.റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം ലഭിക്കുംവരെ കാലപ്പഴക്കത്തെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ മാറിമറഞ്ഞുകൊണ്ടിരുന്നു.ചെമ്പ് മഴു ലഭിച്ചപ്പോള്‍ അത് യൂറോപ്പിലെ ചെമ്പുയുഗത്തിന്റെ ആരംഭ കാലമായി അന്ന് കണക്കാക്കിയിരുന്ന പരമാവധി 4000 വര്‍ഷത്തില്‍ എത്തിനിന്നു.
എന്നാല്‍ റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വര്‍ഷം, (3,320 ബി.സി) അതായത് നിയോലിത്തിക്ക് കാലഘട്ടം. അന്നേവരേയുള്ള ബയോളജിക്കല്‍ ആര്‍ക്കിയോളിയുടെ ചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. The Great Pyramid of Giza എന്ന ആശയത്തെക്കുറിച്ച് ഫറവോന്മാര്‍ ചിന്തിക്കുന്നതിലും 600 വര്‍ഷങ്ങള്‍ക്ക് മുമ്പ്..! പ്രകൃതിദത്തമായി മമ്മീകരിക്കപ്പെട്ടതും എന്നാല്‍ മനുഷ്യ നിര്‍മിത മമ്മിയില്‍നിന്നും വ്യത്യസ്തമായി വസ്ത്രങ്ങളും മൃതദേഹത്തിന്റെ soft tissue കളും അടക്കം ഈര്‍പ്പം നഷ്ടപ്പെടാതെയും, DNA -കള്‍ക്ക് കേട്കൂടാതെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള ഭൂമിയിലെ ഏറ്റവും പുരാതനമായ മനുഷ്യ ശരീരമാണ് Otzi.
യൂറോപ്പിലെ ചെമ്പുയുഗത്തെ ഒറ്റയടിക്ക് 1000 വര്‍ഷത്തോളമാണ് Otzi പുറകോട്ട് തള്ളി മാറ്റിയത്. സംങ്കീര്‍ണ്ണമായ കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലുള്ള നവീനശിലായുഗത്തിലെ മനുഷ്യരുടെ ചാതുര്യത്തെകുറിച്ചുള്ള നമ്മുടെ പൂര്‍വ്വ ധാരണകളെ പാടേ തിരുത്തുന്നതുമായിരുന്നു ഈ കണ്ടെത്തല്‍. ആസ്ട്രിയന്‍ ജേര്‍ണലിസ്റ്റായ Karl Wendl നിര്‍ദേശിച്ച Otzi എന്ന പേരിലാണ് പിന്നീട് iceman അറിയപ്പെട്ടത്. Otzal Alps region- ല്‍നിന്നും കണ്ടെത്തിയതിനാല്‍ Otzi എന്ന പേരിന് സ്വീകാര്യത ലഭിച്ചു.
Otzi യുടെ ആര്‍ക്കിയോളജിക്കല്‍ മൂല്യം തിരിച്ചറിഞ്ഞതോടെ അവകാശവുമായി ഇറ്റലിയും രംഗത്തെത്തി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ റീ സര്‍വേ നടത്തിയപ്പോള്‍ Otzi കിടന്ന സ്ഥലം അതിര്‍ത്തിയില്‍ നിന്നും കഷ്ടി 100 മീറ്റര്‍ ഇറ്റലിയുടെ ഭാഗത്താണെന്ന് വ്യക്തമായി. അങ്ങനെ Otzi യെ ഇറ്റലിക്ക് വിട്ടുകൊടുത്തു. അതിനിടെ ആവശ്യമായ പഠനങ്ങള്‍ നടത്താനുള്ള സമയം ആസ്ട്രിയക്ക് ലഭിച്ചിരുന്നു.
ഇനി Otzi യോടൊപ്പം ലഭിച്ച വസ്തുക്കളുടെ ലീസ്റ്റും, DNA analysis റിപ്പോര്‍ട്ടുകളും പരിശോധിച്ചശേഷം ബാക്കി വിവരണങ്ങള്‍ തുടരുന്നതാകും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പമെന്ന് കരുതുന്നു.
Otzi ധരിച്ചിരുന്ന വസ്ത്രങ്ങള്‍
Shoes – വളരെ സങ്കീര്‍ണ്ണമായ മാതൃകയില്‍ നിര്‍മ്മിച്ചതായിരുന്നു Otzi ധരിച്ചിരുന്ന ഷൂ. അടിവശത്ത് കട്ടികൂടിയ കരടിയുടെ തൊലികൊണ്ട് നിര്‍മ്മിച്ച പാദരക്ഷയുടെ അടിവശത്ത് ഗ്രിപ്പിനുവേണ്ടി ലെതര്‍ സട്രിപ്‌സ് തുന്നിച്ചേര്‍ത്തിരുന്നു. മുകള്‍ഭാഗത്തിന് (toe guard) മാനിന്റെ തോല്‍ ആണ് ഉപയോഗിച്ചിരുന്നത്. വശങ്ങളില്‍ മനോഹരമായി പുല്ല് പിരിച്ചുകെട്ടിയ പാദരക്ഷയുടെ അകത്ത് മൃദുവായ പുല്ല് വിരിച്ചിരുന്നു. (പണ്ട് കാശ്മീരിലെ ഗ്രാമീണര്‍ മഞ്ഞില്‍ നടക്കുവാനായി പുല്ലുകൊണ്ട് മടഞ്ഞ ഷൂ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അത് പൂര്‍ണ്ണമായും പുല്ല് മാത്രമായിരുന്നു, ഇത് അതുക്കും മേലെ)
Grass Matting – കോട്ടിന് പുറത്തു് Otzi പുല്ലുകൊണ്ട് മടഞ്ഞ ഇഴയടുപ്പുള്ള matting പുതച്ചിരുന്നു, ഒരുപക്ഷെ മഴയെയും മഞ്ഞുവീഴ്ചയെയും ചെറുക്കന്‍ ഈ ആവരണം സഹായിച്ചിരിക്കാം.മൃഗങ്ങളുടെ ശരീരത്തിലെ നാരുകള്‍ (Tough fibrous tissue using muscle to bone or bone to bone- tendon or ligament) ഉപയോഗിച്ചാണ് Otzi- യുടെ വസ്ത്രങ്ങള്‍ തുന്നിയിരുന്നത്.
Coat – കോട്ട് കറുപ്പും ബ്രൗണും നിറത്തിലുള്ള ആട്ടിന്‍തുകല്‍ പാളികള്‍ (Goat hide) ഇടകലര്‍ന്ന് തുന്നിച്ചേര്‍ത്ത കോട്ടിന് ബട്ടന്‍സ് ഇല്ലായിരുന്നതിനാല്‍ ഒരു ബെല്‍റ്റ് ഉപയോഗിച്ച് ഇടുപ്പില്‍ ഒതുക്കിക്കെട്ടിയിരുന്നു.
Leggings of Goat hide – ആട്ടിന്‍ തുകലില്‍ നിര്‍മിച്ച ലെഗ്ഗിങ്ങ്‌സിന്റെ ഫ്‌ലാപ്പുകള്‍ ലെതര്‍ സ്ട്രാപ്പുകള്‍കൊണ്ട് താഴെ ഷൂസുമായും മുകളില്‍ ബെല്‍റ്റുമായും ബന്ധിച്ചിരുന്നു. ഇത് മലകയറ്റത്തിന് ഏറെ സഹായകരമായ വസ്ത്രധാരണ രീതി ആയിക്കുമെന്നതില്‍ സംശയമില്ല.
Cap of Grizzly Bearskin– കരടിയുടെ തുകല്‍കൊണ്ട് നിര്‍മിച്ച തൊപ്പിയില്‍ leather chin strap ഘടിപ്പിച്ചിരുന്നു.
OTHER ARTIFACTS FOUND FROM THE SITE
• Copper Axe – blade 3.701 inches long and the handle was 24 inches long -1
• Uncompleted Bow 6 feet long -1
• A leather arrow bag with total 14 arrows, 12 was uncompleted and without arrowhead.
2 was usable with arrowhead and feather tails. (പണി തീര്‍ന്ന രണ്ട് അമ്പുകളില്‍ ഒന്ന് ഇടം കയ്യന്മാര്‍ ഉപയോഗിക്കുന്നതും മറ്റൊന്ന് വലം കയ്യന്മാര്‍ ഉപയോഗിക്കുന്നതും ആയിരുന്നു)
• flint knife with wooden grip -1
• Flake tool-1 (IÃpfn)
• A small wooden tool with copper nob-1 .(seems it was a axe sharpener)
• Antler tools-1 (tool grip)
• Peach tree bark Box -2 -with carrying strap (മരത്തൊലികൊണ്ട് നിര്‍മിച്ച തൂക്കുപാത്രം)
• Wooden frame of backpack -1
• Charcoal and dried fungus, maybe for fire starter.
• Mashroom ( മരുന്നായി ഉപയോഗിച്ചിരിക്കാം )
• Long rope-1 , Hcp]s£ Otzi – bpsS (പണിതീരാത്ത വില്ലിന്റെ ഞാണ്‍ ആവാം)
• Leather utility pouch- 1
• Grass Tool bag -1
എല്ലാം ചേര്‍ത്ത് 15 കിലോ യില്‍ കുറയാത്ത ഭാരം Otzi വഹിച്ചിരിക്കാം എന്ന് കരുതുന്നു.
DNA ANALYSIS RESULTS OF Otzi.
• Otzi belongs to haplogroup K1ö
• He had brown eyes
• He Suffered from Lyme Disease
• He Suffered from intestinal parasites (whipworm)
• He was Lactose intolerant
• He had a genetic predisposition (ഹൃദയാഘാതത്തിനുള്ള ജനിതക സാധ്യത)
5,000 വര്‍ഷങ്ങള്‍ക്കും മുമ്പും ഹൃദയാഘാത സാധ്യത
അധികം നീളമില്ലാത്ത ഇരുണ്ട തലമുടിയും അതിനൊത്ത താടിയും Otsi യുടെ 5.3 feet ഉയരത്തിനും ഏതാണ്ട് 110 Lbs ശരീരഭാരത്തിനും യോജിക്കുന്നുണ്ടാവണം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസ്സ് പ്രായമുണ്ടായിരുന്നു.
Otzi യെ കണ്ടെത്തിയ പര്‍വ്വതപ്രദേശത്തിന്റെ ഉയരവും കാലുകളിലെ മാംസപേശികളുടെ പ്രത്യേകതകളും സൂചിപ്പിക്കുന്നത് സ്ഥിരമായി പര്‍വ്വതാരോഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളാണെന്നും, ഉയര്‍ന്ന കായികശേഷി അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണമെന്നും ആണ്. എന്നാല്‍ അദ്ദേഹത്തിന്റെ DNA അനാലിസിസ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് മറ്റൊന്നാണ്. അദ്ദേഹത്തിന് സന്ധികളില്‍ വീക്കം ഉണ്ടാക്കുന്ന Lyme arthritis എന്ന ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. പെപ്റ്റിക് അള്‍സറിന് കാരണമായ ബാക്റ്റീരിയങ്ങളെയും, whipworm എന്ന വിരകളുടെ മുട്ടകളും കുടലില്‍നിന്ന് ലഭിക്കുകയുണ്ടായി.
കൂടാതെ DNA വിശകലനത്തെ സാധൂകരിക്കുന്ന രീതിയില്‍ ഹൃദയത്തിന് ഭീഷണിയായി കാല്‍സ്യം ഡെപ്പോസിറ്റ് അദ്ദേഹത്തിന്റെ സി.ടി. സ്‌കാനിലും വ്യക്തമായിരുന്നു. എന്തായാലും നമ്മുടെ പാരമ്പര്യ വാദികളുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഈ അസുഖങ്ങളൊക്കെ നമ്മളായി വരുത്തിവച്ചതല്ല, ചുരുങ്ങിയത് 5,000 വര്‍ഷങ്ങള്‍ക്ക് മുന്‍പെങ്കിലും ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു.
Otzi – യുടെ ശരീരത്തില്‍ അന്‍പതിലേറെ ചെറിയ ചെറിയ ടാറ്റുകള്‍ (Tattu) ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള എന്തോ വസ്തുകൊണ്ട് തൊലിയില്‍ പോറിയിട്ടശേഷം കരി തേച്ച്പിടിപ്പിച്ചാണ് ടാറ്റു ചെയ്തിരുന്നത്.
അവസാന 36 മണിക്കൂറിനുള്ളില്‍ Otzi – കഴിച്ച ഭക്ഷണങ്ങള്‍
അവസാന 36 മണിക്കൂറിനുള്ളില്‍ Otzi 5 തവണയോളം വിവിധതരം ഭക്ഷണങ്ങള്‍ കഴിച്ചതായി Intestinal DNA Analysis വ്യക്തമാക്കുന്നു. Otzi യുടെ intestinal ലിന്റെ ഏറ്റവും ചുവട്ടില്‍ ഉള്ളത് Ibex meat (മലയാട്) ആയിരുന്നു, രണ്ടാമത് Otzi Eincorn wheat bread (a wild species of wheat) കഴിച്ചിട്ടുള്ളതായി കാണുന്നു. പിന്നീടദ്ദേഹം കഴിക്കുന്നത് Red deer meat ആണ്. അതിന് ശേഷം കാട്ടാടിന്റെ കൊഴുപ്പ് കഴിച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി അവസാനമായി കഴിച്ചതും ഭാഗികമായി ദഹിച്ചതുമായ Sole berries fruits കാണപ്പെട്ടു.
എന്നാല്‍ കാരണം വ്യക്തമല്ലാത്ത ഒരു കാര്യം നാം മനസ്സിലാക്കിയത്, പാതി വഴിയില്‍ വെച്ച് Otzi ഒരുതവണ താഴ്വരയിലേക്ക് തിരിച്ച് പോയിട്ടുണ്ട് എന്നതാണ്. പക്ഷെ അതെന്തിനാണെന്ന് നമുക്കറിയില്ല. അതൊരു സമ്മര്‍ സീസണ്‍ ആയിരുന്നു എന്ന് നമുക്കറിയാം, കാരണം അക്കാലങ്ങളില്‍ മാത്രം ഉണ്ടാവുന്ന ധാരാളം പൂമ്പൊടികള്‍ Otzi യുടെ കുടലില്‍ ഉണ്ടായിരുന്നു.
കാട്ടരുവികളില്‍നിന്നും വെള്ളം കുടിക്കുമ്പോഴും മല കയറുമ്പോള്‍ വായ തുറന്ന് ശക്തിയായി ശ്വാസം ഉള്‍ക്കൊള്ളുമ്പോഴും എല്ലാം ധാരാളം പൂമ്പൊടികള്‍ (Pollen) വായയിലും തുടര്‍ന്ന് വയറ്റിലും എത്തിച്ചേരും. പരീക്ഷണത്തില്‍ കണ്ടത് Otzi- യുടെ കുടലിന്റെ ഏറ്റവും അടിഭാഗത്ത് താഴ്വരയിലുള്ള Hornbeam എന്ന സസ്യത്തിന്റെ പൂമ്പൊടികളാണ്. അതിനുമുകളില്‍ ഉയര്‍ന്ന പ്രദേശത്ത് വളരുന്ന Coniferous വൃക്ഷങ്ങളുടെ പരാഗരേണുക്കള്‍ കാണപ്പെട്ടെങ്കിലും അതിന് മുകളിലായി വീണ്ടും ഒരു ലെയര്‍ കൂടി Hornbeam pollen കാണപ്പെട്ടു. അതിന് മുകളിലായി വീണ്ടും Conifers. ഇത് പറയുന്നത് Otzi പാതിവഴിയില്‍ വെച്ച് ഒരുതവണ താഴ്‌വരയിലേക്ക് തിരിച്ചുവന്നു എന്നാണ്.
Otzi എങ്ങിനെ മരിച്ചു എന്ന് പരിശോധിക്കുന്നതിന് മുന്പ് അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില DNA അനാലിസിസ് റിസള്‍ട്ടുകള്‍ കൂടി പരിശോധിക്കാം. Otzi – യുടെ Mitochondrial DNA (അമ്മയില്‍നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത് ) ഇന്നും 10% യൂറോപ്യരില്‍ ഉള്ളതായി കാണുന്നു. പക്ഷെ – Y – Chromosomes DNA ഇന്ന് യൂറോപില്‍ ഉള്ളത്, ഇറ്റലിയുടെ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലില്‍ ഒറ്റപ്പെട്ട് കിടക്കുന്ന Sardinia ദ്വീപില്‍ മാത്രമാണ്. അതിനര്‍ത്ഥം Otzi ക്ക് Y- Chromosomes സംഭാവന ചെയ്ത പുരുഷ സമൂഹത്തെ അതിന് ശേഷം കിഴക്കുനിന്നും വന്ന എതോ അക്രമകാരികള്‍ ഉന്മൂലനം ചെയ്തിരിക്കാം എന്നാണ്. എന്നാല്‍ Sardinia ദ്വീപില്‍ അവര്‍ക്ക് ഭീഷണിയുണ്ടായില്ല.
Otzi വളര്‍ന്നതും പ്രായ പൂര്‍ത്തി ആയശേഷം ജീവിച്ചതുമായ പ്രദേശത്തെ കണ്ടെത്താനായി നടത്തിയ ടെസ്റ്റുകളാണ് – ISOTOPE ANALYSIS – LEAD, STRONTIUM, OXYGEN, CARBON
• Teeth- Tooth Enamel dentine : for CHILDHOOD
• Bone Cortical , Trabecular- for ADULTHOOD
ഓരോ ഭൂപ്രദേശങ്ങളിലെയും മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന വിവിധയിനം ധാതുക്കളുടെ ഐസോടോപ്പുകള്‍ കുടിവെള്ളത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കും. ഉദാ: ഒരാളുടെ പല്ലുകളുടെ ഇനാമലില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്‍ ഐസോടോപ്പ് 18 ന്റെ അളവില്‍നിന്നും അയാള്‍ കൗമാരം ചിലവഴിച്ചത് എവിടെയാണെന്ന് മനസിലാക്കാം. എല്ലിലെ ഐസോടോപ്പുകള്‍ യൗവനം ചിലവിട്ട സ്ഥലം പറഞ്ഞുതരും. അതുപ്രകാരം Otzi യുടെ ബാല്യവും യൗവനുവും അദ്ദേഹം മരണമടഞ്ഞ സ്ഥലത്തുനിന്നും ഏതാണ്ട് 60കിലോമീറ്റര്‍ തെക്ക് (North side of Milan) എവിടെയോ ആയിരുന്നു.
മരിച്ചത് എങ്ങനെ? നടന്നത് ഘോര പോരാട്ടം
Otzi – യുടെ ശരീരം കണ്ടെടുത്ത് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ യഥാര്‍ഥ മരണകാരണം മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചത്. അത്യധികം അമൂല്യമായ വസ്തു ആയതിനാല്‍ Otzi യെ കീറി മുറിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ രഹസ്യം ചുരുളഴിയാന്‍ പത്ത് വര്‍ഷമെടുത്തു.
ഇറ്റലിയില്‍വെച്ച് Dr. Paul Gansser, Otzi – യുടെ സി.ടി. സ്‌കാന്‍ പരിശോധിക്കവേ Otzi – യുടെ ഇടത്ത് തോളില്‍ അസാധാരണമായി എന്തോ ഉള്ളതായി കണ്ടു, സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അത് ഒരിഞ്ചു മാത്രം നീളമുള്ള ഒരു അമ്പിന്റെ മുന (Flint arrowhead) ആണെന്ന് വ്യക്തമായി. പുറകില്‍നിന്നും ഏറ്റ അമ്പായിരുന്നു അത്. Otzi യുടെ കോട്ടിന്റെ പുറക് വശത്തും അതെ സ്ഥലത്ത് ഒരു ചെറിയ സുഷിരം ഉണ്ടായിരുന്നു. അമ്പ് അദ്ദേഹത്തിന്റെ Subclavian artery തകര്‍ത്തത്മൂലമുണ്ടായ രക്തസ്രാവമാണ് മുഖ്യ മരണകാരണം എന്ന് അങ്ങിനെ സ്ഥിരീകരിക്കപ്പെട്ടു. Otzi- യുടെ തലയോട്ടിയില്‍ ഉണ്ടായിരുന്ന ഒരു ക്ഷതവും, ആ ഭാഗത്ത് മസ്തിഷ്‌കത്തില്‍ ഉണ്ടായ രക്തസ്രാവവും അദ്ദേഹം അമ്പേറ്റ് പാറയില്‍ ഇടിച്ച് വീണപ്പോള്‍ സംഭവിച്ചതാണോ അതൊ മല്പിടുത്തത്തിനിടെ കല്ലുകൊണ്ടോ മറ്റോ ആരെങ്കിലും പ്രഹരിച്ചതാണോ എന്നും നമുക്കറിഞ്ഞുകൂടാ. Otzi യുടെ വലത് കൈത്തണ്ടയിലും മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നു.
DNA വിശ്ലേഷണത്തില്‍ കണ്ടെത്തിയ മറ്റ് ചില നിഗൂഢതകള്‍; Otzi ക്ക് അമ്പ് ഏല്‍ക്കുന്നതിന് തൊട്ട് മുന്‍പോ അല്ലെങ്കില്‍ അമ്പ് ഏറ്റതിന് ശേഷമോ നാല് വ്യക്തികളുമായി ഏറ്റുമുട്ടിയിട്ടുണ്ട് എന്നതായിരുന്നു. Otzi യുടെ കത്തിയില്‍ ഒരാളുടെയും, രണ്ട് അമ്പുകളിലുമായി രണ്ട് പേരുടെയും, Otzi യുടെ കോട്ടില്‍നിന്ന് നാലാമതൊരാളുടെയും രക്തത്തിന്റെ DNA ലഭിക്കുകയുണ്ടായി. Otzi ambush ചെയ്യപ്പെട്ടതാണോ, ശത്രുക്കള്‍ പിന്‍തുടര്‍ന്ന് പിടികൂടിയതാണോ , അതോ സൗഹൃദം നടിച്ച് വിജനമായ സ്ഥലത്ത് എത്തിച്ചശേഷം വധിച്ചതാണോ, പരിക്കേറ്റ നാല് അക്രമണകാരികള്‍ക്ക് എന്ത് സംഭവിച്ചു..? ഒക്കെ Otzi ക്കും അക്രമണകാരികള്‍ക്കും മാത്രം അറിയുന്ന കാര്യം. അതുകൊണ്ട് അത് നമ്മുടെ ഭാവനകള്‍ക്ക് വിട്ടുകൊടുക്കാം.
എന്തായാലും Otzi – അവസാന നിമിഷം വരെ ധീരമായി പോരാടിയശേഷമാണ് മരണത്തിന് കീഴടങ്ങിയത് എന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ടായിരിക്കാം കൊലയാളികൾ അക്കാലത്തെ ഏറ്റവും വിലയേറിയ Otzi-യുടെ coper axe ഉപേക്ഷിച്ചുപോയത്, അതേസമയം ഷോൾഡറിൽ തറച്ച അമ്പ് ഊരിക്കൊണ്ടുപൊവുകയും ചെയ്‌തു. Otzi -യുടെ മറ്റ് വസ്തുക്കളൊന്നും അപഹരിക്കപ്പെട്ടിട്ടില്ല. തീർച്ചയായും കൊലയാളികൾ തിരിച്ചറിയപ്പെടുന്നത് ഭയന്നിരിക്കണം. മൃതശരീരത്തിൽ തറച്ച അമ്പ് കൊലയാളിയിലേക്ക് നയിക്കുന്ന തെളിവാണ്. മഴു അപഹരിച്ചാലും പിന്നീട് പിടിക്കപ്പെട്ടേക്കാം. Otzi – ക്ക് സംഘബലം ഉണ്ടായിരിക്കാനുള്ള സാദ്ധ്യതയിലേക്കാണ് ഈ സാഹചര്യത്തെളിവുകൾ നമ്മെ നയിക്കുന്നത്.
ഹിമപാതത്തിന്റെ തോതിനും ഭൂമിയുടെ ചെരിവിനും ആനുപാതികമായി glacier ദിവസം അഞ്ചും പത്തും സെന്റീമീറ്ററുകള്‍ താഴേക്ക് ചലിച്ചുകൊണ്ടിരിക്കും. അങ്ങിനെയെങ്കില്‍ Otzi ഒരു സീസണ്‍ കൊണ്ട്തന്നെ ഹിമപ്രവാഹത്തോടൊപ്പം താഴേക്ക് പതിക്കേണ്ടതാണ്. പക്ഷെ Otzi യുടെ കാര്യത്തില്‍ അവിടെ രണ്ട് അനുകൂല ഘടകങ്ങള്‍ പ്രവര്‍ത്തിച്ചതായി കാണാം, ഒന്ന് Otzi കിടന്നിരുന്നത് glacier ടോപ്പില്‍ ആയിരുന്നതിനാല്‍ മുകള്‍ഭാഗത്തുനിന്നുള്ള ഹിമത്തിന്റെ ഒഴുക്ക് കുറവായിരുന്നു, മറ്റോരു പ്രധാന ഘടകം Otzi വീണു കിടന്നതിന് ഇരുവശത്തുമായി സ്ലാബുകള്‍പോലുള്ള ഈരണ്ട് പാറകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു പാറയുടെ പുറത്താണ് Otzi യുടെ ശരീരത്തിന്റെ മേല്‍ഭാഗം കമഴ്ന്ന് കിടന്നിരുന്നത്. അയ്യായിരം വര്‍ഷത്തെ ഹിമപാളികള്‍ Otzi ക്ക് മുകളിലൂടെ ഒഴുകിക്കൊണ്ടിരുന്നപ്പോഴും Otzi – യും അദ്ദേഹത്തിന്റെ മുകളിലുള്ള അല്പം മഞ്ഞും ചലിക്കാതെ ആ സ്ലാബുകള്‍ സംരക്ഷിച്ചിരിക്കണം.
ആരായിരുന്നു Otzi; കര്‍ഷകന്‍ ആയിരുന്നില്ല
മൃദുലമായ അദ്ദേഹത്തിന്റെ ഉള്ളംകയ്യിലെ ചര്‍മം പറയുന്നത് അദ്ദേഹം ഒരു കര്‍ഷകന്‍ ആയിരുന്നില്ല എന്നാണ്. Otzi വേട്ടയാടി നടന്നവനോ, ആട്ടിടയനോ ആയിരുന്നുവോ..? യൂറോപില്‍ എവിടെനിന്നും ആ കാലഘട്ടത്തില്‍ ചെമ്പ് മഴു കണ്ടുകിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് Otzi സമൂഹത്തിലെ പ്രധാനി ആയിരുന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല, വേട്ടയില്‍ നിന്നും മെല്ലെ മെല്ലെ കൃഷിയിലേക്ക് മാറിക്കൊണ്ടിരുന്ന അന്നത്തെ സമൂഹത്തില്‍ Otzi യുടെ ഭാഗധേയം എന്തായിരുന്നു എന്നൊന്നും അറിയാന്‍ മാര്‍ഗമില്ല. നമ്മുടെ സംശയങ്ങളോടൊന്നും പ്രതികരിക്കാതെ ലോകത്തെ വിസ്മയിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ട് അയ്യായിരത്തി മുന്നൂറ്റി അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും Otzi ഇറ്റലിയിലെ South Tyrol Museum of Archaeology യിലെ ശീതീകരിച്ച മുറിയില്‍ വിശ്രമിക്കുകയാണ്. Glacier ആയിരുന്നോ അതൊ മ്യൂസിയം ആണോ Otzi- ക്ക് സുരക്ഷിതമായ ഇടം എന്ന് പറയണമെങ്കില്‍ ഇനിയും ഒരു 5,000 വര്‍ഷം കഴിയേണ്ടിയിരിക്കുന്നു.