ആഴ്‌സനിക്ക് ആല്‍ബമല്ല, മധുരം നിര്‍ബന്ധമാണെങ്കില്‍ കുട്ടികള്‍ക്ക് ചൊക്ലേറ്ററ്റ് കൊടുക്കൂ; സി രവിചന്ദ്രന്‍ എഴൂതുന്നു


“സാധാരണയായി ആളുകള്‍ ഹോമിയോപ്പതി മരുന്നല്ലേ, പഞ്ചസാരയല്ലേ, ഡോസൊന്നും നോക്കേണ്ടതില്ല എന്നൊരു ഉദാരസമീപനം സ്വീകരിക്കുന്നതായി കണ്ടിട്ടുണ്ട്. Dose, scale and frequency ഇവ മൂന്നും നിര്‍ണ്ണായകമാണ്. അത്തരമൊരു മേല്‍നോട്ടം ആഴ്സെനിക്കം ആല്‍ബം എന്ന വസ്തുവിന്റെ കാര്യത്തില്‍ അവലംബിക്കപെടുന്നതിന് തെളിവില്ല. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കള്‍ കുട്ടികള്‍ക്ക് മധുരമായി കൊടുക്കുന്നത് അപലപനീയമാണ്. മധുരം അത്ര നിര്‍ബന്ധമാണെങ്കില്‍, ചൊക്ലേറ്റ് മറ്റെന്തെങ്കിലും മിഠായികളോ കൊടുത്ത് വിദ്യാരംഭത്തില്‍ കുട്ടികളെ സന്തോഷിപ്പിക്കുന്നതാണ് അഭികാമ്യം.”- സി രവിചന്ദ്രന്‍ എഴുതുന്നു
നോക്കിയാല്‍ നേര്‍ക്കില്ല

ഹോമിയപ്പതി മാരകമായി നേര്‍പ്പിക്കുന്നതിനാല്‍ അതില്‍ മരുന്നിന്റെ അംശം ഇല്ലെന്നല്ലേ ഇതുവരെ പറഞ്ഞത്? അതെ, അതുകൊണ്ടാണ് അതിനെ വിനോദ ചികിത്സയായി കാണുന്നത്. പക്ഷെ ഹോമിയോപ്പതി മരുന്ന് എന്ന രീതിയില്‍ വില്‍ക്കുന്ന ഐറ്റങ്ങള്‍ ഹോമിയോപ്പതി അല്ലെങ്കില്‍ എന്തുചെയ്യും? വഞ്ചനയും ചതിയും നേരിടാം. വഞ്ചനയിലെ ചതി അപ്രതിരോധ്യമാണ്.

മദര്‍ ടിങ്ചര്‍ വെച്ചുള്ള ചികിത്സ ഹോമിയോപ്പതിയാണോ? അല്ല. അത് ഫലത്തില്‍ ആയൂര്‍വേദമാണ്. ആഴ്സെനിക് ഘനലോഹവും കൂടിയ അളവില്‍ വിഷവുമാണെന്ന കാര്യത്തില്‍ ഹോമിയോപാത്തുകള്‍ക്കും തര്‍ക്കമില്ല. അപ്പോള്‍ ചോദ്യം വിഷകരമാകുന്ന ഡോസിനും കുറച്ചേ ഉള്ളൂവെങ്കില്‍ (ക്ലിനിക്കല്‍ ഡോസ്) എതിര്‍ക്കുന്നത് എന്തിനാണ് എന്നതാണ്. ക്ലിനിക്കല്‍ ഡോസില്‍ ഒരു വസ്തു നല്‍കിയാല്‍ അത് ആധുനികവൈദ്യമായി. It is modern medicine. അതിനെ ഹോമിയോപ്പതി എന്നു വിളിക്കേണ്ട കാര്യമില്ല. പ്രശ്നം അതല്ല, ഈ ക്ലിനിക്കല്‍ ഡോസ് എത്രമാത്രം, എത്ര പ്രാവശ്യം, ഏതൊക്കെ തലത്തില്‍ നല്‍കുന്നു എന്ന കാര്യം ആരാണ് ഉറപ്പിക്കുന്നത്?

സാധാരണയായി ആളുകള്‍ ഹോമിയോപ്പതി മരുന്നല്ലേ, പഞ്ചസാരയല്ലേ, ഡോസൊന്നും നോക്കേണ്ടതില്ല എന്നൊരു ഉദാരസമീപനം സ്വീകരിക്കുന്നതായി കണ്ടിട്ടുണ്ട്. Dose, scale and frequency ഇവ മൂന്നും നിര്‍ണ്ണായകമാണ്. അത്തരമൊരു മേല്‍നോട്ടം ആഴ്സെനിക്കം ആല്‍ബം എന്ന വസ്തുവിന്റെ കാര്യത്തില്‍ അവലംബിക്കപെടുന്നതിന് തെളിവില്ല. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കള്‍ കുട്ടികള്‍ക്ക് മധുരമായി കൊടുക്കുന്നത് അപലപനീയമാണ്. മധുരം അത്ര നിര്‍ബന്ധമാണെങ്കില്‍, ചൊക്ലേറ്റ് മറ്റെന്തെങ്കിലും മിഠായികളോ കൊടുത്ത് വിദ്യാരംഭത്തില്‍ കുട്ടികളെ സന്തോഷിപ്പിക്കുന്നതാണ് അഭികാമ്യം.

Arsenic Album 30: It dangerous n’ toxic if it works. Silly n’ useless if it doens’t. The fact is that this thing is not even ‘homeopathy’, the 30C claimed is only ’30 see’!

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *