Loading Events

« All Events

  • This event has passed.

Iressense’23 @Dublin

December 3, 2023 @ 4:00 pm - 9:00 pm UTC


esSENSE GLOBAL അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense ’23 ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റില്ല. മുഴുവൻ വിഷമല്ലേ വിഷം!!

നമ്മൾ വളരെയധികം കേട്ടിട്ടുള്ളതും പറയുന്നതുമായ ഒരു അന്ധവിശ്വാസമാണ് രാസവളങ്ങളും രാസ കീടനാശിനികളും ഭീകരമായ വിഷമാണ് എന്നത്.

1940കളിലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്ന് മാത്രം മരിച്ചത് 40 ലക്ഷത്തിൽ അധികം ആളുകളാണ്. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഇല്ലാതിരുന്ന കാലത്ത് മനുഷ്യരിൽ അധികവും മരിച്ചിരുന്നത് പട്ടിണി കിടന്നാണ്. അവിടെനിന്നും ഇന്നത്തെ ഭക്ഷ്യ സുരക്ഷയിലേക്ക് എത്താനുള്ള പ്രധാന കാരണം രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും കണ്ടുപിടുത്തവും ഉപയോഗവും ആണ്. രാസവളങ്ങളും രാസ കീടനാശിനികളും ഇല്ലാതിരുന്നെങ്കിൽ നമ്മളിൽ ബഹുഭൂരിപക്ഷം ആളുകളും ജനിക്കുക പോലും ഉണ്ടാകുമായിരുന്നില്ല.

പട്ടിണി എന്ത് എന്ന് നമ്മളെ അറിയിക്കാതിരുന്ന ആ കാർഷിക വിപ്ലവത്തെ ‘വിഷം’ എന്നാണ് ചില മനുഷ്യർ വിളിക്കുന്നത്!!

പഴം, പച്ചക്കറികൾക്ക് തളിക്കുന്ന രാസ കീടനാശിനികൾക്ക് അവയെ ആക്രമിക്കാൻ വരുന്ന പുഴു കീടങ്ങളെ കൊല്ലാൻ മാത്രമുള്ള വീര്യം മാത്രമേയുള്ളൂ. പക്ഷേ ആ കീടനാശിനികൾക്ക് പകരമായി നമ്മൾ പ്രയോഗിക്കുന്ന ജൈവ കീടനാശിനി ലോകത്തിലെ ഏറ്റവും അധികം ക്യാൻസർകാരി ആണ് എന്ന് തെളിയിച്ച പുകയില കഷായം ആണ്!!

മദ്യം കുടിക്കുമ്പോൾ അത് വരുത്തുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച് നമ്മൾ അധികം ചിന്തിക്കാറില്ല. പുകവലിക്കുമ്പോൾ നമുക്കും മറ്റുള്ളവർക്കും വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളും ചിന്തിക്കാറില്ല.

ഓരോ വർഷവും യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഫാസ്റ്റ് ഫുഡ്‌ കഴിച്ചും കൊക്കകോള കുടിച്ചും മരിക്കുന്നുണ്ട്. എങ്കിലും ഒരു വാഴപ്പഴം വാങ്ങുമ്പോൾ അത് രാസവളം ചേർക്കാത്ത ഓർഗാനിക് പഴം വാങ്ങി ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കുകയും ചെയ്യും! കൃഷിയെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി അന്ധവിശ്വാസങ്ങൾ നമ്മൾ കൊണ്ടുനടക്കാറുണ്ട്. എന്നാൽ എന്താണ് അവയുടെ യഥാർത്ഥ വസ്തുത? ശാസ്ത്രം എന്താണ് പറയുന്നത്? ഈ വിഷയത്തിൽ കാസർഗോഡ് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. കെ. എം ശ്രീകുമാർ നമ്മളോട് സംസാരിക്കുന്നു. എൻഡോസൾഫാൻ ബോധവൽക്കരണത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം Modern farming and criticism എന്ന വിഷയത്തിൽ സംസാരിക്കുന്നു.

കൂടാതെ ടോമി സെബാസ്റ്റ്യൻ, തനൂജ താജുദീൻ,പ്രിൻസ് റാഷണൽ എന്നിവർ “free from chains “എന്ന talk show യിൽ പങ്കെടുത്തു സംസാരിക്കും. സെബി സെബാസ്റ്റ്യൻ മോഡറേറ്റർ ആയിരിക്കും. സദസ്സിലുള്ളവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. ഈ പ്രഭാഷണത്തിലും, talk show യിലും പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി esSENSE Ireland അറിയിക്കുന്നു.

Contact 0872263917, 0879289885 (Ireland)


Details

Date:
December 3, 2023
Time:
4:00 pm - 9:00 pm UTC

Organiser

esSENSE GLOBAL Ireland

Venue

Scientology Auditorium
Church of Scientology & Community Centre of Dublin, Firhouse Rd, Killininny,
Dublin, Dublin CX39 Ireland
+ Google Map