സയന്‍സ് ശുചീകരിക്കുന്നു


”ചാന്ദ്രപ്പിറവി കാണാനായി മതപണ്ഡിതര്‍ നടത്തുന്ന കാത്തിരിപ്പ് സമ്മേളനങ്ങള്‍ പൊതുഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. സയന്‍സും സാങ്കേതിക വിദ്യയും പ്രയോജനപെടുത്തി ഈ വിവാദം അവസാനിപ്പിക്കേണ്ട സമയമായി”  -ചൗധരി ഫാവദ് ഹുസൈന്‍ (Chaudhry Fawad Hussain)‍, പാകിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി. May, 2019)

ജ്യോതിശാസ്ത്രം അനുസരിച്ച് ആകാശഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അടയാളപെടുത്തുന്നത് ഭൗമോപരിതലത്തില്‍ നിന്ന് മുകളിലേക്ക് നോക്കിയാണ്. സൂര്യോദയവും ചന്ദ്രോദയവുമൊക്കെ ആകാശകാഴ്ചകളാണ്. ഭൗമോപരിതലത്തില്‍ നിന്ന് മുകളിലേക്ക് പോയാല്‍ ഉദയാസ്തമയങ്ങള്‍ മാറി വരും. ധ്രൂവങ്ങളില്‍ അവയുടെ ദൈര്‍ഘ്യം മാസങ്ങളോളം നീളും. ഉപഗ്രഹമായി ചുറ്റിയാല്‍ ദിവസം നിരവധിയെണ്ണം കാണാനാവും. കുറെക്കൂടി പുറത്തേക്ക് പോയാല്‍ ഉദയാസ്തമയങ്ങള്‍തന്നെ ഇല്ലാതാവും. ആകാശ കാഴ്ചകളെല്ലാം പ്രാദേശികമായ ഭൗമകാഴ്ചയോ ദൃശ്യവിഭ്രാന്തിയോ മാത്രമാണ്. പ്രാദേശികമായി സാമൂഹികജീവിതം ക്രമപെടുത്തുന്നതിന് ഉപകാരപ്രദമായതിനാല്‍ നാം ഇത്തരം അടയാളങ്ങള്‍ പിന്തുടരുന്നു.

ഇസ്ലാം അടിസ്ഥാനപരമായി ചാന്ദ്രമതമാണ്. റമദാന്‍ പിറ(ചന്ദ്രക്കല) ആദ്യം കാണുന്നത് സംബന്ധിച്ച് ലോകമെമ്പാടുമുള്ള മുസ്‌ളീങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാകാറുണ്ട്. പലയിടത്തും പലരും പല സമയത്ത് കാണും. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളുടെ വ്യത്യാസമുണ്ടാകും. പിറ കണ്ടാല്‍ മാസവ്രതം തുടങ്ങണം. പിറ കാണുക എന്നുപറഞ്ഞാല്‍ ഭൂമിയില്‍നിന്ന് മനുഷ്യനേത്രങ്ങള്‍ കൊണ്ട് കാണുക എന്നാണര്‍ത്ഥം. It is visual sighting. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത് വിവിധ സമയങ്ങളായിരിക്കുമല്ലോ. മതാന്ധവിശ്വാസങ്ങള്‍ പ്രാദേശികമായതുമൂലം ആഗോളമതങ്ങള്‍ നേരിടുന്ന ഒരു കീറാമുട്ടിയാണിത്.

റമദാന്‍പിറ സംബന്ധിച്ച് നഗ്നനേത്രം വഴിയുള്ള ആകാശകാഴ്ച തന്നെ വേണം എന്ന നിര്‍ബന്ധമാണ് പല മുസ്‌ളീം രാജ്യങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും. ഉദാ-ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍. മലേഷ്യയും തുര്‍ക്കിയും മറ്റും ആകാശകാഴ്ചയ്ക്കു പകരം ജോതിശാസ്ത്ര ഗണിതമാണ് പിന്തുടരുന്നത്. അതാകുമ്പോള്‍ ചന്ദ്രക്കല നേരിട്ട് കാണേണ്ട കാര്യമില്ല. സെക്കന്‍ഡുകളുടെ കൃത്യതയോടെ കണ്ടെത്താം. നൂറ് വര്‍ഷത്തെ സമയം കണ്ടെത്തി കലണ്ടറും വെബ്‌സൈറ്റും ഉണ്ടാക്കാം. But, there is a big difference between the birth of the new moon and the moon sighting.

ആകാശകാഴ്ച മറ്റൊരു വിഷയമാണ്. ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചാല്‍ കാഴ്ചയ്ക്ക് മൂര്‍ച്ചകൂടും. കുന്നിന്‍ മുകളില്‍നിന്ന് നോക്കിയാല്‍ കുറേക്കൂടി മുന്നേ കാണാം, താഴ്ന്ന പ്രദേശങ്ങളിലേക്ക് പോയാല്‍ തിരിച്ചും. മുകളിലേക്ക് പോകുംതോറും പിറവി നേരത്തെയാകും. ബഹിരാകാശ സഞ്ചാരിയുടെ ചാന്ദ്രപിറവി വിചിത്രമായിരിക്കും. ടെലസ്‌കോപ്പും ജ്യോതിശാസ്ത്ര കലണ്ടറുമൊക്കെ ഉപയോഗിക്കാം എന്ന് മതപുസ്തകത്തില്‍ ഉള്ളതാണോ? അല്ലേയല്ല. അപ്പോഴത് പുസ്തകവിരുദ്ധമല്ലേ? അതെ. ആചാരലംഘനമല്ലേ? അതെ. ഇങ്ങനയല്ലേ ചെയ്യേണ്ടത്? തീര്‍ച്ചയായും. എന്തുകൊണ്ട്? കൃത്യത കൈവരും, തമ്മിലടി ഒഴിവാകും. ഇങ്ങനെയല്ലല്ലോ സഹാബിമാര്‍ ചെയ്തിരുന്നത്? അല്ലായിരിക്കാം, So what?!!! സയന്‍സ് സദാ മതത്തെ ശുചീകരിക്കട്ടെ. Let science sanitize religions.ലോകത്ത് സമാധാനം പുലരട്ടെ.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *