രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു


ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനവും അനുതാപ മാന്ത്രികവിദ്യയാണ്. ശത്രുവിന്റേതായി സങ്കല്‍പ്പിച്ച് ഒരു രൂപമുണ്ടാക്കി അതില്‍ ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍ അത് തീയിലിടുമ്പോള്‍ അത് അയാളെ ബാധിക്കുന്നു. ആഭിചാര കര്‍മങ്ങള്‍ക്ക് ശത്രുവിന്റെ കൊഴിഞ്ഞു വീണ മുടിയോ നഖമോ (അയാളുടെ ഗുണങ്ങള്‍ ആ വസ്തുക്കള്‍ക്കും ഉണ്ടായിരിക്കും.) ഒക്കെ ഉപയോഗിക്കുക സാധാരണയാണ്. അത് നശിപ്പിച്ചാല്‍ അയാള്‍ക്കും നാശം സംഭവിക്കും. ധൈര്യം കിട്ടാന്‍ ആനവാലും പുലിനഖവുമെല്ലാം പ്രസിദ്ധമാണല്ലോ…  മനുഷ്യ മസ്തിഷ്കത്തിന്റെ സാമ്യതാനിയമവും ഗുണവ്യാപന നിയമവും ഡോ മനോജ് ബ്രൈറ്റ് ഉദാഹരണസഹിതം വിശദീകരിക്കുന്നു
മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും

ഈ ചിത്രങ്ങള്‍ നോക്കുക. ഇവയ്ക്കെല്ലാം പൊതുവായുള്ള കാര്യമെന്താണെന്നു പറയാമോ?ക്ലൂ തരാം. ഇവയെല്ലാം ലോകത്തിലെ ഏതെങ്കിലുമൊക്കെ ജനതകള്‍ ഒരു പ്രത്യേക കാര്യത്തിന് പ്രതിവിധിയായി ഉപയോഗിച്ചിരുന്നതാണ്/ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
ആര്‍ക്കും പിടികിട്ടിയില്ലെങ്കില്‍ ഉത്തരം ഇവയെല്ലാം ലൈംഗികോത്തേജകങ്ങളെന്ന് പുകഴ്പെറ്റ സാധനങ്ങളാണ് എന്നാണ്. പക്ഷേ വിഷയം അതല്ല. എന്തുകൊണ്ട് ഇവകള്‍ക്ക് അത്തരം ഒരു കഴിവുണ്ടെന്ന് പലപ്പോഴും ലോകത്തിന്റെ രണ്ടറ്റത്ത് രണ്ടു സമയങ്ങളില്‍ പരസ്പരം ബന്ധപ്പെടാതെ ജീവിച്ചിരുന്ന ആളുകള്‍ക്കുപോലും ഇങ്ങനെ ഒരേ സാധനങ്ങളേക്കുറിച്ച് ഒരേ തരത്തിലുള്ള ധാരണകളുണ്ടാകുന്നു? (ഇവക്കൊന്നും സത്യത്തില്‍ അത്തരം കഴിവുകളില്ല താനും.)

ചിത്രങ്ങളിലെ ആ വസ്തുക്കള്‍ക്കും ഇവകള്‍ ഫലം ചെയ്യുമെന്ന് ഉദ്ദേശിക്കുന്ന അവയവങ്ങളും തമ്മിലുളള രൂപസാമ്യം ശ്രദ്ധച്ചോ? ഇവകളുടെ രൂപസാമ്യമാണ് ഇവയുടെ ഔഷധശക്തിയുടെ നിദാനം. ലൈംഗികാവയവങ്ങളുടെ ആകൃതിയുള്ള വസ്തുക്കളില്‍ ‘ലൈംഗികസത്ത’ (an essence of sex?) ഒളിഞ്ഞിരിക്കുന്നുണ്ട്. സ്വന്തം ലൈംഗിക ശക്തി റീചാര്‍ജ്‌ ചെയ്യാന്‍ അത് ഉപയോഗിക്കാം.

ഈ ചിന്തരീതിയാണ് അനുകരണ മാന്ത്രികവിദ്യ അഥവാ അനുതാപ മാന്ത്രികവിദ്യ (Imitative magic, sympathetic magic). പ്രശസ്ത അന്ത്രോപോളജിസ്റ്റായ ജെയിംസ്‌ ഫ്രേസര്‍ (Sir James Frazer in his book The Golden Bough) അനുകരണ മാന്ത്രികവിദ്യയുടെ രണ്ടു പ്രധാന നിയമങ്ങള്‍ പറയുന്നുണ്ട്. (1) സാമ്യതാനിയമം (homeopathic magic):കാഴ്ചയിലുള്ള സാമ്യം യാഥാര്‍ഥ്യത്തെ കുറിക്കുന്നു-appearance equals reality. (2) ഗുണവ്യാപന നിയമം (Law of contagion): സമ്പര്‍ക്കം മൂലം ഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. -physical contact leads to transfer of properties.

നമ്മുടെ മസ്തിഷ്കത്തിന്റെ ഒരു അടിസ്ഥാന പ്രവര്‍ത്തന രീതിയാണ്‌ ഈ ‘സത്താവാദം’ എന്ന ‘essentialism’ (എല്ലാറ്റിനും ഒരു എസ്സെന്‍സ് ഉണ്ട് എന്നുള്ള ഒരു ധാരണ.) മസ്തിഷ്കത്തിന്റെ വളരെ ഫലപ്രദമായ ഒരു ഷോര്‍ട്ട്കട്ട് ആണിത്.

ലിംഗം പോലിരിക്കുന്ന വസ്തുവിന് ‘ലിംഗത്വം’ ഉണ്ടാകും. ലൈംഗികശേഷിക്ക് കണ്ടാമൃഗത്തിന്റെ കൊമ്പ് ഔഷധമായി ഉപയോഗിക്കുന്നതിന്റെ ഗുട്ടെന്‍സ് ഇതാണ്. റോമിലെ ചക്രവര്‍ത്തിയായിരുന്ന കാലിഗുലയുടെ പ്രീയപ്പെട്ട ഉത്തേജകം ക്യാരറ്റ് ആയിരുന്നത്രെ. (The similarity between the intended effect and a rhino horn or a carrot is obvious. ) Freedom at midnight എന്ന പുസ്തകത്തില്‍ പഴയൊരു നാട്ടുരാജാവ് ഉത്തേജകമായി വജ്രം ഉപയോഗിച്ചതായി പറയുന്നു. For a king in need of some extra ‘hardness’, a precious diamond is an obvious choice.) വിലപിടിപ്പുള്ള രത്നങ്ങളുടെ കാഠിന്യമൊന്നും ഉപയോഗിക്കാന്‍ പാങ്ങില്ലാത്ത ഡൂക്ലി ജനങ്ങള്‍ കന്മദം (ശിലാജിത്) ചേര്‍ത്തത് എന്ന് പരസ്യത്തില്‍ പറയുന്ന കുതിരശക്തി മരുന്നുകള്‍ക്ക് പുറകെ പോകുന്നു. We want it rock hard, isn’t it?So something coming from rocks will have that necessary ‘rockiness’ and should do the trick. So the logic goes.

ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനവും അനുതാപ മാന്ത്രികവിദ്യയാണ്. ശത്രുവിന്റേതായി സങ്കല്‍പ്പിച്ച് ഒരു രൂപമുണ്ടാക്കി അതില്‍ ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍ അത് തീയിലിടുമ്പോള്‍ അത് അയാളെ ബാധിക്കുന്നു. ആഭിചാര കര്‍മങ്ങള്‍ക്ക് ശത്രുവിന്റെ കൊഴിഞ്ഞു വീണ മുടിയോ നഖമോ (അയാളുടെ ഗുണങ്ങള്‍ ആ വസ്തുക്കള്‍ക്കും ഉണ്ടായിരിക്കും.) ഒക്കെ ഉപയോഗിക്കുക സാധാരണയാണ്. അത് നശിപ്പിച്ചാല്‍ അയാള്‍ക്കും നാശം സംഭവിക്കും. ധൈര്യം കിട്ടാന്‍ ആനവാലും പുലിനഖവുമെല്ലാം പ്രസിദ്ധമാണല്ലോ. (ആനവാലില്‍ ആനയുടെ ശക്തിയുടെ കാരണമായ ‘ആനത്വവും’ പുലിനഖത്തില്‍ പുലിയുടെ ശൌര്യത്തിന്റെ ഹേതുവായ ‘പുലിത്വവും’ അവശേഷിക്കുന്നുണ്ട് എന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം.) ദൈവത്തിനെ അഭിഷേകം ചെയ്ത തീര്‍ത്ഥം കുടിക്കുന്നതും, ചില വര്‍ഗ്ഗക്കാര്‍ അവരുടെ മരിച്ചു പോയ പൂര്‍വ്വികരുടെ ശവശരീരത്തിന്റെ ഭാഗങ്ങള്‍ ഭക്ഷിക്കുന്ന ചടങ്ങും എല്ലാം ഇതേ വിശ്വാസം തന്നെ.

അനുകരണ മാന്ത്രികവിദ്യയുടെ ഗുണങ്ങള്‍ സ്പര്‍ശനത്തിലൂടെയും മറ്റും കൈമാറ്റം ചെയ്യപ്പെടാം എന്നതാണ് ഗുണവ്യാപന നിയമം. (Law of contagion- physical contact leads to transfer of properties.) മന്ത്രിച്ച് ഊതുകയോ തുപ്പുകയോ ചെയ്യുമ്പോള്‍ മന്ത്രത്തിന്റെ ഗുണം പകര്‍ത്തപ്പെടും. മുഹമ്മദിന്റെ മുടി മുക്കിയ വെള്ളത്തിനും ‘മുഹമ്മതത്വം’ ഉണ്ടാകും. യേശു അന്ധനെയും ബധിരനേയും സുഖപ്പെടുത്തിയത് സ്വന്തം തുപ്പലുപയോഗിച്ചാണ് എന്ന് ബൈബിള്‍.

മന്ത്രിച്ചൂതിയ വെള്ളത്തിനും നിശ്ചല്‍ തുപ്പിയ മദ്യത്തിനും (കിലുക്കം) കാഴ്ചയില്‍ ഒരു മാറ്റവും വന്നിട്ടില്ലെങ്കിലും ആ പ്രവര്‍ത്തികൊണ്ട് അവക്ക് ശരിക്കും മാറ്റമുണ്ടായിട്ടുണ്ട്. (മന്ത്രിച്ച വെള്ളത്തില്‍ വിശ്വാസമില്ലാത്തവര്‍ക്കുപോലും നിശ്ചല്‍ തുപ്പിയ മദ്യം ജോജിക്ക് കുടിക്കാന്‍ പറ്റില്ല എന്ന കാര്യത്തില്‍ മറിച്ചൊരഭിപ്രായമുണ്ടാകനിടയില്ല. 🙂 )

ഫെവിക്കോളിന്റെ പ്രശസ്തമായ ഒരു പരസ്യമുണ്ടായിരുന്നു പണ്ട്. ഫെവിക്കോളിന്റെ ഒഴിഞ്ഞ പട്ടയില്‍നിന്നു നെല്ല് തിന്നുന്ന ഒരു കോഴി അസാധ്യമായ ഉറപ്പുള്ള മുട്ടയിടുന്നു. എന്ത് ചെയ്തിട്ടും അത് പൊട്ടുന്നില്ല. ഒരൊറ്റ സംഭാഷണം പൊലുമില്ലാത്ത ഈ പരസ്യം എല്ലാവര്‍ക്കും മനസ്സിലാകുന്നതിനും അത് ഹിറ്റായതിനും പുറകില്‍ ഈ ഗുണവ്യാപന നിയമമാണ്. ഗുണങ്ങള്‍ സമ്പര്‍ക്കം കൊണ്ട് കൈമാറ്റം ചെയ്യപ്പെടാം. ഫെവിക്കോളുമായുള്ള സമ്പര്‍ക്കം മൂലം അതിന്റെ ഗുണം ആ പാട്ട നെല്ല് വഴി കോഴിക്കെത്തിക്കുന്നു. ആരും ഒന്നും പറയാതെതന്നെ ഈ കാര്യം നമുക്ക് മനസ്സിലാകുന്നുണ്ട്. ഇതു യുക്തിവാദിക്കും.

നമ്മുടെ പല നാടന്‍ ചികിത്സകളുടേയും അടിസ്ഥാനവും ഈ സാമ്യതാനിയമമാണ്. കരടിക്ക് ശരീരം മുഴുവന്‍ രോമമുള്ളതുകൊണ്ട് രോമാവളര്‍ച്ചക്ക് കരടി നൈയ്യ് ഉപയോഗിക്കുന്നതും, (obviously it contains the essence of ‘hairiness’) മയിലിന്റെ നീണ്ട കഴുത്ത് അസാധാരണമാംവിധം വഴക്കമുള്ളതായി തോന്നുന്നതുകൊണ്ട് മെയ് വഴക്കത്തിന് മയിലെണ്ണ പ്രയോഗിക്കുന്നതും തലവേദനയ്ക്ക് അട്ടിന്‍തല സൂപ്പാക്കി കഴിക്കുന്നതും ഒക്കെ ഈ അനുതാപ മാന്ത്രികവിദ്യയാണ്. പാമ്പ് കടിച്ചാല്‍ അതിനെ തിരിച്ചു കടിച്ചാല്‍ മതി. (കടിയിലൂടെ കിട്ടിയ എസ്സെന്‍സ് തിരിച്ചുകൊടുക്കുക.) പിന്നെ ത്വക്ക് രോഗങ്ങളുണ്ടാകുന്നത് സര്‍പ്പകോപം കൊണ്ടാണ്. (പാമ്പിന്റെ തൊലിപ്പുറത്തുള്ള ഡിസൈനും ത്വക്ക് രോഗങ്ങളും തമ്മിലുള്ള സാമ്യം കണ്ടിട്ടായിരിക്കാം.)

മുഖസൌന്ദര്യം കൂട്ടാന്‍ ഗോള്‍ഡ്‌ ഫേഷ്യല്‍ ഉപയോഗിക്കുന്ന സ്ത്രീകളും ജനിക്കുന്ന കുഞ്ഞിന് നിറം വര്‍ധിപ്പിക്കാന്‍ സ്വര്‍ണം അരച്ച് തീറ്റിക്കുന്നവരും സ്വര്‍ണ്ണത്തിന്റെ ആകര്‍ഷകമായ മഞ്ഞനിറത്തിന് കാരണമായ ആ എസ്സെന്സിന്റെ (‘സ്വര്‍ണ്ണത്വത്തിന്റെ’ -whatever that is) പ്രയോജനം ശരീരത്തിന് കിട്ടും എന്ന് വെറുതെ മോഹിക്കുന്നവരാണ്.

കടവാതിലിന് രാത്രിയിലും കാഴ്ചയുണ്ട് എന്ന ധാരണയില്‍നിന്ന് വവ്വാലിറച്ചി കാഴ്ചക്ക് ബെസ്റ്റാണ് എന്നൊരു വിശ്വാസം ചിലയിടങ്ങളിലുണ്ട്. മൈദമാവ് നല്ലൊരു പശയായതുകൊണ്ട് ആ മൈദമാവുകൊണ്ടുള്ള പൊറോട്ടയും പശ പോലെ കുടലില്‍ പ്രവര്‍ത്തിക്കും എന്നൊക്കെയുള്ള പ്രകൃതി ജീവനക്കാരുടെ ‘ശാസ്ത്ര’ത്തിന്റേയും അടിസ്ഥാനം ഇതേ അനുതാപ മാന്ത്രികവിദ്യ (sympathetic magic) തന്നെ. ആണ്‍കുട്ടികള്‍ കൂടുതല്‍ കോഴിമുട്ട കഴിക്കാന്‍ പാടില്ല എന്നൊരു നാട്ടുശാസ്ത്രമുണ്ട്. If teenagers happen take in too much watery sticky substance like egg whites… well, go figure it. ? മുട്ട കഫം വര്‍ദ്ധിപ്പിക്കുമെന്ന് ആയുര്‍വേദ ശാസ്ത്രം. കഫം മുട്ടയുടെ വെള്ള പോലെ കൊഴുത്ത പദാര്‍ത്ഥമാണല്ലോ. പാട്ടുകാര്‍ നല്ല മധുരശബ്ദം ലഭിക്കാന്‍ തേന്‍ കഴിക്കുന്നത് നല്ലതാണെന്നും ഒരു വിശ്വാസമുണ്ട്.

തൂക്കിക്കൊലക്കുപയോഗിച്ച കയര്‍ അപസ്മാരത്തിന് ബെസ്റ്റാണെന്നറിയാമോ? തൂക്കിലേറ്റപ്പെടുന്നവന്റെ മരണവെപ്രാളങ്ങള്‍ അപസ്മാരബാധിതന്റേതിനു സമമാണ് എന്നതാണിതിന്റെ യുക്തി. തൂക്കിക്കൊല്ലുന്നതിലൂടെ ആ ഗുണം കയറിനു പകര്‍ന്നുകിട്ടും. പേവിഷബാധയേറ്റവര്‍ നാരങ്ങ കഴിക്കുന്നത് രോഗം മൂര്‍ച്ഛിപ്പിക്കും എന്നാണ് വിശ്വാസം. പേവിഷബാധയുടെ പ്രധാന ലക്ഷണമായ വായില്‍നിന്ന് ധാരാളം ഉമിനീര് വരുക എന്നത് നാരങ്ങ തിന്നാലും ഉണ്ടാകുമല്ലോ. ആയുര്‍വേദത്തിലെ പല പഥ്യങ്ങളും സത്യത്തില്‍ സാമ്യതാനിയമങ്ങള്‍ക്കനുസരിച്ചുള്ള അസംബന്ധങ്ങളാണ്. താമരമൊട്ട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് എന്ന് ‘ഗവേഷണം’ നടത്തി ആയുര്‍വേദത്തില്‍ എം ഡി നേടിയ ഒരാളെ അറിയാം. (താമരമൊട്ടിന് ഹൃദയത്തിന്റെ രൂപമാണല്ലോ.)

ഹോളിസ്റ്റിക്, ജൈവ ഭക്ഷണം നാച്ചുറല്‍ മുതലായ അശയങ്ങള്‍ക്ക് പുറകിലും ഈ ‘എസ്സെന്‍സ്’ കാണാം. ഭക്ഷണമൊക്കെ പ്രകൃതിയില്‍ നിന്ന് കിട്ടുന്ന അതേ രൂപത്തില്‍ തന്നെ കഴിക്കണം. ഏന്തെങ്കിലും ഒരു ഭാഗം മാത്രമായി ഉപയോഗിക്കുന്നതോ ‘കെമിക്കല്‍സ്’ ചേര്‍ക്കുന്നതോ അതിന്റെ ജൈവികത നശിപ്പിക്കും. ‘വിരുദ്ധഭക്ഷണം’ ആണ് നമ്മുടെ പ്രകൃതി ജീവനക്കാരുടെ സര്‍വ്വരോഗകാരകന്‍. Mixing of essences is the ultimate crime done to the body. So they think.

ചില അമ്പലങ്ങളില്‍ സന്താനലബ്ധിക്കായി ‘ഉരുളികമഴ്ത്തല്‍ ‘ എന്നൊരു ചടങ്ങുണ്ട്. കമഴ്ത്തിയ ഉരുളി ഗര്‍ഭിണിയുടെ വീര്‍ത്ത വയറിന്റെ ഒരു സിംബോളിക് രൂപമാകുന്നതുകൊണ്ടാകാം ഇത്തരമൊരു ചടങ്ങ്. ചില സമൂഹങ്ങളിലെ ദത്തെടുക്കല്‍ പ്രസവത്തിന്റെ അനുകരണമാണ്. കുട്ടിയ അമ്മയുടെ കാലുകള്‍ക്കിടയിലൂടെ നൂഴിക്കലാണ് ചടങ്ങ്. ഇസ്ലാമില്‍ ഒരാളെ മകനെപ്പോലാക്കുന്നത് മുല കൊടുതതാണ്. The mimicry of breast feeding lets essence of ‘motherness’ to get passed through. തിരുവിതാകൂര്‍ രാജാക്കന്മാര്‍ ക്ഷത്രീയരായി പുനര്‍ജ്ജനിക്കുന്നത് ഒരു വലിയ സ്വര്‍ണ്ണക്കുടത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ പോലെ ഇരുന്ന് പിന്നീട് അതില്‍നിന്നു പുറത്തു വന്നാണ്. ‘ഹിരണ്യഗര്‍ഭം’ എന്നാണ് ഈ ചടങ്ങിന്റെ പേരുതന്നെ. ആയുര്‍വേദത്തിലും വാര്‍ദ്ധക്യം അകറ്റാന്‍ ഒരു തരം പുനര്‍ജ്ജന്മമുണ്ട്. പ്രത്യേകം പണിത ഒരു ഇരുട്ടുമുറിയില്‍ നിശ്ചിത ദിവസം കഴിഞ്ഞ ശേഷം പുറത്തു വരുന്നതാണ് രീതി. ഗര്‍ഭാവസ്ഥയെയും പിന്നീട് പ്രസവത്തേയും അനുസ്മരിപ്പിക്കുന്ന പല ചടങ്ങുകളും ഇതിന്റെ കൂടെ നടത്തും.

വാജീകരണത്തിനായി യുവാക്കളുടെ രക്തം പാനം ചെയ്യുകയോ അതില്‍ കുളിക്കുകയോ ഒക്കെ ചെയ്ത് ‘യുവത്വം’ ആഗീരണം ചെയ്യുന്ന പതിവുമുണ്ടായിരുന്നു. (ക്ളിയോപാട്ര യുവത്വം നിലനിര്‍ത്താന്‍ കഴുതപ്പാലിലാണ് കുളിച്ചിരുന്നത് എന്നു പറയുന്നു. ) നമ്മുടെ ഡ്രാക്കുള യൌവ്വനം നിലനിര്‍ത്തിയിരുന്നത് യുവതികളുടെ രക്തം പാനം ചെയ്തിട്ടാണല്ലോ. (ആടുതോമയും കീരിക്കാടന്‍ ജോസുമെല്ലാം ഗുണമേന്മയില്‍ മനുഷ്യരക്തത്തിനു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള മുട്ടനാടിന്റെ ചങ്കിലെ ചുടുചോരയായിരുന്നു ഉപയോഗിച്ചിരുന്നത്. ? ചുടുചോര എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ജീവശക്തി ചോര്‍ന്നുപോകുന്നതിനുമുന്‍പ് അത് അകത്താക്കണം.)

ഈ അനുതാപ മാന്ത്രികവിദ്യ അഥവാ Doctrine of signatures യാതൊരു മറയുമില്ലാതെ ഇപ്പോഴും ശാസ്ത്രീയമാണ് എന്ന രീതിയില്‍ ഉപയോഗിക്കുന്ന ചികിസാരീതിയാണ് ഹോമിയോപ്പതി. ഹോമിയോപ്പതിയുടെ പ്രശസ്തമായ ‘similia similibus curantur’ (like cures like) നിയമം നോക്കുക. ലക്ഷണങ്ങളിലുള്ള സാമ്യമാണ് മരുന്ന് നിര്‍ണയിക്കുക.


Leave a Reply

Your email address will not be published. Required fields are marked *