‘ഡിസംബര്‍ 13ന് സൂര്യന്‍ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് നാസ…’; നവമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? – ശാസ്ത്രലോകം ബൈജുരാജ്


‘ഒരു ദിവസം സൂര്യന്‍ ഉദിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? പക്ഷേ അങ്ങനെ ഒരു ദിവസം ഇതാ വരാന്‍ പോകുന്നു. ഡിസംബര്‍ 13-ന് സൂര്യന്‍ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് നാസ. ഡിസംബര്‍ 13-ന് ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങില്ലെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തു സംഭവിക്കും. ആകാക്ഷയിലാണ് ലോകം…’- ഇങ്ങനെ ഒരു വീഡിയോ നിങ്ങളില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടായിരിക്കും. എന്താണ് ഇതിന്റെ സത്യാവസ്ഥ? – ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു.

വമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് ഡിസംബര്‍ 13-ന് സൂര്യന്‍ ഉദിക്കില്ലെന്ന് നാസ പറയുന്നതായി അറിയിക്കുന്ന ഒന്ന്. ഇതിന്റെ സത്യവസ്ഥയെന്താണെന്ന് പരിശോധിക്കയാണ് ശാസ്ത്രപ്രചാരകനും ശാസ്ത്രലോകം ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനുമായ ബൈജുരാജ്.

ബൈജുരാജിന്റെ വീഡിയോയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്- ‘ഒരു ദിവസം സൂര്യന്‍ ഉദിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും. പക്ഷേ അങ്ങനെ ഒരു ദിവസം ഇതാ വരാന്‍ പോകുന്നു. ഡിസംബര്‍ 13-ന് സൂര്യന്‍ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് നാസ. ഡിസംബര്‍ 13-ന് ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങില്ലെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തു സംഭവിക്കും. ആകാക്ഷയിലാണ് ലോകം.’ – ഇങ്ങനെ ഒരു വീഡിയോ നിങ്ങളില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടായിരിക്കും. പക്ഷേ ഇത് സയന്‍സിന്റെ എബിസിഡി പോലും അറിയാത്ത ആരോ ഉണ്ടാക്കിയ വാര്‍ത്തയാണ്. എന്നിട്ട് അത് ചാനലിന്റെ ലേബലില്‍ പുറത്തുവിട്ടിരിക്കയാണ്. ഇതില്‍ പറയുന്ന പലകാര്യങ്ങളും ശുദ്ധ മണ്ടത്തരങ്ങളാണ്. ഭൂമിക്ക് സൂര്യനെ ഒരു തവണ വലം വെക്കാനായി 24 മണിക്കുറാണ് വേണ്ടത് എന്നാണ് അവര്‍ പറയുന്നത്. ഇത് നാം ഒരുവര്‍ഷം എന്നാണ് സ്‌കൂളില്‍ പഠിച്ചത്. ഇതില്‍ പറയുന്നത്. അപ്പോള്‍ സയന്‍സിന്റെ അടിസ്ഥാനം അറിയാത്തവരാണ് ഈ വീഡിയോക്ക് പിന്നിലെന്ന് വ്യക്തം. ഇത്തരം ഫേക്ക് ന്യൂസ് ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നവരെ ശിക്ഷിക്കാന്‍ തക്കതായ നിയമം വേണം.

ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുന്നത് വേലിയേറ്റവും വേലിയിറക്കവും മൂലമാണ്. ചന്ദ്രന്‍ മൂലമാണ് നമുക്ക് പ്രധാനമായും വേലിയേറ്റം ഉണ്ടാവുന്നത്. ഇങ്ങനെ കടല്‍വെള്ളം ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പൊങ്ങുന്നതും താഴുന്നതും മൂലമാണ് ഭൂമി സ്ലോ ആവുന്നത്. ഇപ്പോഴുള്ള കണക്കുകള്‍ പ്രകാരം അമ്പതിനായിരം വര്‍ഷം എടുക്കും ഭൂമി ഒരു സെക്കന്‍ഡ് സ്ലോ ആവാന്‍. ഇവിടെ പറഞ്ഞിരിക്കുന്നത് ഡിസംബര്‍ 13ആം തീയതി ഭുമി നില്‍ക്കും എന്നാണ്. ഭൂമി നില്‍ക്കണമെങ്കില്‍ ഭൂമി 24 മണിക്കൂര്‍ സ്ലോ ആവണം. പക്ഷേ ഇപ്പോഴുള്ള കണക്കുകള്‍ പ്രകാരം അമ്പതിനായിരം വര്‍ഷം എടുത്താലാണ് ഭൂമി ഒരു സെക്കന്‍ഡ് സ്ലോ ആവുന്നത്. പിന്നെ ഭൂമി നില്‍ക്കണമെങ്കില്‍ അതിന് ഒരു പാട് ഊര്‍ജം വേണം. ഭൂമി എന്നുപറയുന്നത് ഏകദേശം പന്ത്രണ്ടായിരത്തി എഴുനൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു സോളിഡ് ഒബ്ജക്റ്റ് ആണ്. ഇത്രയും വലിയ ഒരു സാധനത്തെ പിടിച്ചു നിര്‍ത്തുക എന്നത് കോടിക്കണക്കിന് ആളുകള്‍ വിചാരിച്ചാല്‍ പോലും അസാധ്യമായ കാര്യമാണ്. ഭൂമിയെ നിര്‍ത്താന്‍ ആവശ്യമായ അതിഭീമമായ ഊര്‍ജം എവിടെ നിന്ന് കിട്ടും. ഭൂമി സ്ലോ ആകുന്നത് യാഥാര്‍ഥ്യമാണെങ്കിലും നില്‍ക്കാന്‍ ആയിരക്കണക്കിന് കോടി വര്‍ഷങ്ങള്‍ വേണ്ടി വരും.

ഡിസംബര്‍ 13ന് ഭൂമി നിന്നാല്‍ 14ന് ഭൂമിയെ ആര് തിരിച്ച് കറക്കും എന്ന് വീഡിയോ പറയുന്നില്ല. നമുക്കറിയാം ഒരു ഫാന്‍ നിന്നാല്‍ പോലും അതിന്റെ ഒറിജിനില്‍ സ്പീഡിലേക്ക് മാറാന്‍ കുറച്ച് സമയം പിടിക്കും. അപ്പോള്‍ ഭൂമിയുടെ കാര്യമോ? ഇത്രയും വലിയ ഭൂമിയെ നിന്നുകഴിഞ്ഞാല്‍ ആര് തിരിച്ച് കറക്കിവിടും? ‘- ബൈജു രാജ് ചോദിക്കുന്നു.

 


One Comment on “‘ഡിസംബര്‍ 13ന് സൂര്യന്‍ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് നാസ…’; നവമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? – ശാസ്ത്രലോകം ബൈജുരാജ്”

Leave a Reply

Your email address will not be published. Required fields are marked *