ഇസ്‌ലാം അമാനവികമാണെന്ന് ഇസ്‌ലാമിസ്റ്റുകള്‍ തന്നെ സമ്മതിക്കുന്നോ; ആരിഫ് -ഹൈത്തമി സംവാദത്തില്‍ സംഭവിച്ചത്; എം റിജു എഴുതുന്നു


“ചുരുക്കിപ്പറഞ്ഞാല്‍ രണ്ടുകാര്യങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ആരിഫ് ഹുസൈനായി. ഒന്ന് മതങ്ങളെ വിശിഷ്യാ ഇസ്‌ലാമിനെ എതിര്‍ക്കുന്നത് അതില്‍ മനുഷ്യനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ്. രണ്ട് അപസ്മാര സമാനമായ ചിത്ത ഭ്രമം ഉള്ള പ്രവാചകന്‍മ്മാരുടെ വെളിപാടുകള്‍ക്ക് ലോകം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ആരിഫ് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയ നിരവധി വസ്തുതകളില്‍ ഒന്നുപോലും, ഖണ്ഡിക്കാന്‍ ശുഹൈബ് ഹൈത്തമിക്ക് കഴിഞ്ഞില്ല.”- എം. റിജു എഴുതുന്നു
ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന ഇസ്‌ലാമിസ്റ്റുകള്‍

സ്വന്തം ഓഡിയന്‍സിനുമുന്നില്‍ വലിയതോതില്‍ വാചകക്കസര്‍ത്തുകള്‍ നടത്തുന്ന ഇസ്‌ലാമിക പണ്ഡിതര്‍ ഒക്കെയും, രണ്ടുപേര്‍ക്കും തുല്യസമയം കിട്ടുന്ന യുക്തിഭദ്രമായ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അതി ദയനീയമായി പരാജയപ്പെടുന്ന കാര്യം മുമ്പും കേരളം കണ്ടതാണ്. അതുപോലെ ഒരു സംവാദത്തിനാണ് കഴിഞ്ഞദിവസം മലപ്പുറം തിരുര്‍ സാക്ഷിയായത്. എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ എസ്സെന്‍ഷ്യയില്‍ സ്വതന്ത്രചിന്തയെ പ്രതിനിധീകരിച്ച് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റും, പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും, സമസ്ത ഇ കെ വിഭാഗത്തിന്റെ പ്രതിനിധിയും ഇസ്‌ലാമിക പ്രഭാഷകനുമായ ഷുഹൈബുല്‍ ഹൈത്തമിയുമാണ് മാറ്റുരച്ചത്. ‘മതം മനുഷ്യന് ആവശ്യമാണോ’ എന്ന വിഷയമായിരുന്നു, തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരകഹാളില്‍ നടന്ന പരിപാടിയില്‍ സംവാദ വിഷയം. രണ്ടു മണിക്കൂര്‍ നീണ്ട, സംവാദത്തില്‍ സുശീല്‍ കുമാര്‍ മോഡറ്റേറായിരുന്നു.

പ്രതിരോധിക്കാനാവാതെ ഹൈത്തമി

ടോസിലൂടെയാണ്, ആരാണ് ആദ്യം സംസാരിക്കണമെന്ന് തീരുമാനിക്കപ്പെട്ടത്. ടോസ് നേടിയ ഹൈത്തമി ആരിഫിനെ ആദ്യം സംസാരിക്കാന്‍ അനുവദിക്കയായിരുന്നു. എന്നാല്‍ നേരിട്ട് ഖുറാനിലേക്കും, ഹീദീസുകളിലേക്കും, നബിചര്യയിലേക്കും കടന്നുകൊണ്ട് ആദ്യ 20 മിനുട്ടില്‍ തന്നെ ആരിഫ് ഇസ്‌ലാമിനെ കടന്ന് ആക്രമിച്ചു. ജൂതനെ ഒളിച്ചിരുന്ന് കൊല്ലാന്‍ പറയുന്നത് അടക്കമുള്ള വിദ്വേഷ ആയത്തുകളും, മറ്റും ഉദ്ധരിച്ചുകൊണ്ട് ഇസ്‌ലാം എങ്ങനെയാണ് മാനവിക വിരുദ്ധമാകുന്നത് എന്നത് ആരിഫ് എണ്ണിപ്പറഞ്ഞു. മതം വേണ്ട എന്ന് ഉറപ്പിച്ച് പറഞ്ഞ ആരിഫ്, ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ചുണ്ടിക്കാട്ടി, അവ അമാനിവകവും അശാസ്ത്രീയവും, സ്ത്രീവിരുദ്ധവും, ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതും, ആയതുകൊണ്ടാണ് താന്‍ അങ്ങനെ നിലപാട് എടുക്കുന്നത് എന്നും പറഞ്ഞു. അപസ്മാര രോഗിയായ ഒരു മനുഷ്യന്റെ വിഭ്രാന്തികള്‍ക്ക് ലോകം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത് എന്നും ആരിഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ തുടര്‍ന്ന് സംസാരിച്ച ഷുഹൈബ് ഹൈത്തമിക്കാവട്ടെ, ഇസ്‌ലാമിനെതിരെ വന്ന ഗുരുതരമായ ആരോപണങ്ങളില്‍ ഒന്നുപോലും പ്രതിരോധിക്കാന്‍ ആയില്ല. നവനാസ്തികതയുടെ കുഴപ്പങ്ങള്‍, നാച്ച്വറല്‍ സെലക്ഷന്‍, സാത്താന്‍ ആരാധന, കാനിബാളിസം തുടങ്ങിയ കാര്യങ്ങളുമായി അദ്ദേഹം കാടുകയറി. തനിക്ക് എപ്പസ്സിസ്റ്റമോളജിക്കല്‍ ആയെ സംസാരിക്കാന്‍ കഴിയൂ എന്ന ഹൈത്തമിയുടെ വാദം സദസ്സില്‍ ചിരി പടര്‍ത്തി. വൈശാഖന്‍ തമ്പി യുക്തിവാദം വിട്ടു തുടങ്ങിയ വിഡ്ഡിത്തങ്ങളും ഹൈത്തമി പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷനുകളിലും ആരിഫ് രൂക്ഷമായി ഇസ്‌ലാമിനെയും പ്രവാചകചര്യയെയും ആക്രമിച്ചു. ഹൈത്തമിക്കാവട്ടെ ഇക്കാര്യത്തില്‍ ഒരുമറുപടിയും ഉണ്ടായിരുന്നില്ല. പകരം റഷ്യയിലും ചൈനയിലും കൂട്ടക്കൊല ചെയ്തത് നാസ്തികര്‍ അല്ലേ എന്നൊക്കെയുള്ള വികലവാദങ്ങള്‍ ഉയര്‍ത്തുകയാണ് അദ്ദേഹം ചെയ്ത്. എന്തുകൊണ്ട് മതം വേണം എന്ന കൃത്യമായി പറയായും ഹൈത്തമിക്ക് കഴിഞ്ഞില്ല. എന്നാല്‍ ആരിഫാകട്ടെ ഇസ്‌ലാം ഉയര്‍ത്തുന്ന ധാര്‍മ്മികത വെറും പൊള്ളയാണെന്നും, ആറാം നൂറ്റാണ്ടിനെ കാര്യങ്ങള്‍ എക്കാലവും ബാധകമാവുന്ന ശാശ്വത സത്യമാണെന്ന കരുതുന്നതിനെതിരെയും രംഗത്തുവന്നു. മതം വിട്ടവനെ കൊല്ലണം എന്ന ഇസ്‌ലാമിക ശാസനയും, ഇസ്‌ലാമിനെ സ്ത്രീവിരുദ്ധതയുമെല്ലാം എടുത്ത പറഞ്ഞ ആരിഫ്, ഈ രീതിയില്‍ വയലന്‍സിനെ പ്രോല്‍സാഹിപ്പിക്കുന്നത് കൊണ്ടാണ്, തങ്ങള്‍ മതത്തെ എതിര്‍ക്കുന്നതെന്ന് തീര്‍ത്തുപറഞ്ഞു.

കുപ്രചാരണവുമായി ഇസ്‌ലാമിസ്റ്റുകള്‍

സംവാദത്തിനിടെ എല്ലാമതങ്ങളിനും നന്‍മയുണ്ടെന്നും, മറ്റ് മതങ്ങളെ മോശക്കാരായി കാണാനാവില്ല എന്ന നിലപാടും ഹൈത്തമി എടുത്തു. ഇതിനോട് യോജിച്ചുകൊണ്ടുതന്നെ പിന്നെങ്ങനെയാണ്, കലിമ ചൊല്ലുന്നത് എന്നും, അള്ളാഹുവല്ലാതെ വേറൊരു ദൈവവും ഇല്ല എന്ന് പറയുന്ന ആള്‍ക്ക് എങ്ങനെയാണ് മറ്റ് മതങ്ങളെ അംഗീകരിക്കാന്‍ കഴിയുക എന്നും ചോദിച്ചു. ഇതിനും ഹൈത്തമിക്ക് മറുപടി ഉണ്ടായിരുന്നില്ല.

സംവാദത്തില്‍ ഉടനീളം പൊട്ടിപ്പോയെങ്കിലും, പുറത്തിറങ്ങിയ ഉടന്‍ തന്നെ ന്യായീകരണവും, വ്യാജവാര്‍ത്തയുമായി എത്തുകയാണ് ഇസ്‌ലാമിസ്റ്റുകള്‍ ചെയ്തത്. മതം ആവാമെന്ന് നാസ്തികര്‍ സമ്മതിച്ചുവെന്ന് സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതത്തില്‍’ വാര്‍ത്ത കൊടുക്കുയും അതിന്റെ കട്ടിങ്ങ് വ്യാപകമായി പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഇത് കല്ലുവെച്ച നുണയായിരുന്നു. മതത്തിന് പകരം മറ്റൊന്താണ് വെക്കാനുള്ളത് എന്ന സദസ്യരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായി ആരിഫ്, എന്തുകൊണ്ടാണ് തങ്ങള്‍ മതത്തെ എതിര്‍ക്കുന്നതെന്നും, ഒരു പുതിയ മതം ഉണ്ടാക്കുകയാണെങ്കില്‍ ഈ ഒമ്പത് കാര്യങ്ങള്‍ വേണമെന്നും പറഞ്ഞു. ആരിഫിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”പുതിയ മതത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വേണം. 1) എവിഡന്‍സ്- അതിന്റെ അടിസ്ഥാനം തെളിവുകള്‍ ആയിരിക്കും, കെട്ടുകഥകളോ, സ്വപ്നവ്യാഖ്യാനമോ, അപസ്മാരസമയുത്തുള്ള മായാ കാഴ്ചകളോ ആയിരിക്കില്ല. 2.)ഹ്യുമാനിറ്റി ഫസ്റ്റ് -ആദ്യം മാനവികത എന്ന ആശയം ആണ് അത് ഉയര്‍ത്തി പിടിക്കുക. 3) തുല്യത- എല്ലാ തലത്തിലും ഉള്ള തുല്യത ആയിരിക്കും അതിന്റെ മുഖ മുദ്ര 4) ഫളക്‌സിബില്‍ ഓണ്‍ അപ്‌ഡേഷന്‍. അത് കാലാനുസൃതമായി ഉള്ള ആധുനിക വല്‍ക്കരണത്തിനോട് മുഖം തിരിക്കില്ല. 5) ഓപ്പണ്‍ ടു ചലഞ്ചസ്- അത് പുതിയ പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി തന്നെ കണ്ട്, അത് പരിഹരിക്കുന്നതിന് ജനാധിപത്യപരാമായി മുന്നോട്ട് വരും, അവിടെ പണ്ടേ കിതാബിലുണ്ട്, ദൈവം ആണ് എന്ന ഗോഡ് ഓഫ് ദി ഗ്യാപ്‌സ്, ന്യായവൈകല്യങ്ങള്‍ കൊണ്ടുവരില്ല. 6) ഇന്‍ക്ലൂസിവിറ്റി- അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കും, ആരെയും ഭ്രഷ്ട്ട് കല്‍പ്പിക്കില്ല, കാഫിര്‍ എന്ന വിവേചനം ഉണ്ടാവില്ല. 7) നൊ ബ്‌ളാഫമി-അത് വിമര്‍ശനങ്ങളെ പൂര്‍ണ്ണമായി പ്രോത്സാഹിപ്പിക്കും, മത നിന്ദ എന്ന ഇണ്ടാസ് ഉണ്ടാവില്ല. 8) അതില്‍ മതം വിട്ടവനെ കൊല്ലണം എന്ന നിയമം ഉണ്ടാവില്ല. 9) എല്ലാറ്റിനും ഉപരി, അത് മനുഷ്യന്റെ അനാലിറ്റിക്കല്‍ കേപ്പബിലിറ്റിയെ പൂര്‍ണമായും പ്രോത്സാഹിപ്പിക്കുന്ന ഒന്നായിരിക്കും, പേടിപ്പിച്ച് ആരെയും അനുസരിപ്പിക്കുകയോ, കൊതിപ്പിച്ച് ആരെയും അനുനയിപ്പിക്കുകയോ ചെയ്യില്ല. ഇങ്ങനെ ഒരു മതം ഉണ്ടെങ്കില്‍, ആ മതത്തില്‍, ഞാന്‍ ഉണ്ട്. കട്ടായം.”- ഇങ്ങനെയാണ് ആരിഫ് പറഞ്ഞത്. ഈ ഒരു കണ്ടീഷന്‍ മതത്തില്‍ നടപ്പാക്കിയാല്‍ അത് മതം, ആകില്ല എന്ന് ഉറപ്പാണ്. ഈ ഒരു ട്രോള്‍ മറുപടിപോലും മനസ്സിലാക്കാതെ, മതം വേണമെന്ന് നാസ്തികപക്ഷം അവകാശപ്പെട്ടു എന്ന് വ്യാജവാര്‍ത്ത കൊടുക്കയുമാണ്, ഹൈത്തമി സംഘം ചെയ്തത്. ആരിഫ് തന്റെ മറുപടി ഫേസ്ബുക്ക് പോസ്റ്റില്‍ ഇട്ടതോടെ ‘സുപ്രഭാതം’ വാര്‍ത്തയും ട്രോളാവുകയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ രണ്ടുകാര്യങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ആരിഫ് ഹുസൈനായി. ഒന്ന് മതങ്ങളെ വിശിഷ്യാ ഇസ്‌ലാമിനെ എതിര്‍ക്കുന്നത് അതില്‍ മനുഷ്യനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ്. രണ്ട് അപസ്മാര സമാനമായ ചിത്ത ഭ്രമം ഉള്ള പ്രവാചകന്‍മ്മാരുടെ വെളിപാടുകള്‍ക്ക് ലോകം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ആരിഫ് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയ നിരവധി വസ്തുതകളില്‍ ഒന്നുപോലും, ഖണ്ഡിക്കാന്‍ ശുഹൈബ് ഹൈത്തമിക്ക് കഴിഞ്ഞില്ല. ഫലത്തില്‍ ഇസ്‌ലാം അമാനവികവും അശാസ്ത്രീയവുമാന്നെ വാദത്തിനെതിരെ ഒരു പരിചയും ഉയര്‍ത്താന്‍ കഴിയാതെയാണ് ഹൈത്തമി മടങ്ങിയത്.


About M Riju

Freethinker, Journalist, Writer

View all posts by M Riju →

Leave a Reply

Your email address will not be published. Required fields are marked *