click here >> ലിറ്റ്മസ്’25 -ലേക്ക് സ്വാഗതം – രജിസ്ട്രേഷൻ ആരംഭിച്ചു
തൻ്റെ രണ്ടാം വരവിൽ ട്രമ്പ് ഒരു താരിഫ് യുദ്ധം തുടങ്ങി വെച്ചിരിക്കുന്നു. തങ്ങളുടെ എതിരാളികളെ മാത്രമല്ല കൂടെ നിൽക്കുന്ന രാജ്യങ്ങളോട് വരെ ട്രമ്പ് താരിഫിൻ്റെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞ് വില പേശുന്നു. താരിഫ് നമ്മുടെ രാജ്യത്തെ, നമ്മളെ എങ്ങനെയൊക്കെ ബാധിക്കുമെന്നും താരിഫിൻ്റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഇഫക്റ്റുകളും ചർച്ച ചെയ്യുന്ന ഒരു ലേഖന പരമ്പരയാണിത്. നമ്മുടെ കർഷകനും സംരംഭകനും തൊഴിലാളിയുമെല്ലാം ട്രമ്പിൻ്റെ താരിഫിൻ്റെ നിരക്കുകളിലെ ഏറ്റ കുറച്ചിലുകൾക്ക് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തേണ്ടി വരുമോ. താരിഫിൻ്റെ കഥ പറയുന്നതിനോടൊപ്പം ചരിത്രത്തിൽ നിന്നും സമാനമായ സാഹചര്യങ്ങളും രാജ്യങ്ങൾ എങ്ങനെ അതിനെ നേരിട്ടുവെന്നും ഇതിനോടൊപ്പം നമുക്ക് ചർച്ച ചെയ്യാം.
ചാപ്റ്റർ 1: റഷ്യൻ എണ്ണയെന്ന കെണി
അമേരിക്കയുടെ താരിഫ് പ്രഷറിൽ വീണ് ഇന്ത്യക്ക് റഷ്യൻ ഓയിൽ ഉപേക്ഷിക്കേണ്ടി വന്നാൽ പിന്നെ ഇന്ത്യ എവിടെ നിന്ന് ഓയിൽ വാങ്ങും?
അതിനുത്തരം കിട്ടണമെങ്കിൽ യുക്രയിൻ യുദ്ധത്തിന് മുൻപ് ഇന്ത്യ എവിടെ നിന്നു വാങ്ങിയിരുന്നു എന്നറിയണം. റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത് ആകെ ഇറക്കുമതിയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ്. അതായത് റഷ്യയുമായുള്ള ഡിപ്പൻഡൻസി സൃഷ്ടിക്കപ്പട്ടത് യുദ്ധ സമയത്ത് ആരും വാങ്ങാനില്ലാത്ത റഷ്യൻ ഓയിൽ വില വളരെ കുറച്ചു കിട്ടിയപ്പോൾ ഇന്ത്യ ചാടി വീണപ്പോഴാണ്. ഇപ്പോ മൊത്തം ഇറക്കുമതിയുടെ മുപ്പത്തിയഞ്ച് ശതമാനത്തോളം റഷ്യയിൽ നിന്നായി. അപ്പോൾ നമ്മുടെ ചോദ്യത്തിലേക്ക് തിരിച്ചു വന്നാൽ, അതിൻ്റെയുത്തരം റഷ്യൻ എണ്ണ ഉപേക്ഷിച്ചാൽ ഇതിനു മുൻപ് ഇന്ത്യ ആരിൽ നിന്ന് വാങ്ങിയോ അവരിൽ നിന്ന് തന്നെ വാങ്ങേണ്ടി വരും.
ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉൽപാദനം വളരെ കുറവാണ്. ആവശ്യമുള്ളതിൻ്റെ തൊണ്ണൂറു ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇറാഖ്, സൗദി, UAE തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് നമ്മൾ പ്രധാനമായും ഓയിൽ ഇറക്കുമതി നടത്തുന്നത്. റഷ്യയിൽ നിന്നും വില കുറഞ്ഞ എണ്ണ കിട്ടുമെന്ന് വന്നപ്പോൾ. രാജ്യങ്ങളിൽ നിന്നുള്ള ഷയർ കുറയുകയും റഷ്യയിൽ നിന്നുള്ള ഇറക്കുമതി കൂടുകയും ചെയ്തു. ഇനി തിരിച്ച്. രാജ്യങ്ങളിലേക്ക് തന്നെ പോകുമ്പോൾ വില കൂടിയ എണ്ണ വാങ്ങേണ്ടി വരും. അത് നമ്മളുടെ പെട്രോൾ പമ്പിലെ വിലയിലും കുക്കിംഗ് ഗ്യാസിലുമൊക്കെ പ്രതിഫലിക്കും.
ഇന്ത്യൻ ഗവർൺമെൻ്റ് ഒരിക്കൽ പോലും കഴിഞ്ഞ വർഷങ്ങളിലെ വില കുറവ് ജനങ്ങളിലേക്ക് തന്നില്ല. പകരം വില സ്ഥിരമായി ഉയർന്നു നിൽക്കുകയും ഉയർന്ന ടാക്സ് വഴി ലക്ഷം കോടികൾ കൊണ്ട് ഖജനാവ് നിറയ്ക്കുകയുമാണ് ചെയ്തത്. ഇനി ആഗോള മാർക്കറ്റിൽ വില ഉയർന്നാലും ഖജനാവ് നിറഞ്ഞു കൊണ്ടേയിരിക്കും.
ഇന്ത്യയിൽ ഒരു വർഷം പെട്രോൾ ടാക്സ് ആയി ഗവർൺമൻ്റുകൾ പിരിച്ചെടുക്കുന്നത് ലക്ഷം കോടികൾ (ട്രില്യൺ) ആണ്. 2021ൽ അത്. ട്രില്യൺ പ്ലസ് ആയി. ടാക്സ് ഇരട്ടിയാകുമ്പോൾ ഗവർൺമൻ്റ് റവന്യുവിൽ വരുന്ന വ്യത്യാസം ട്രില്യണിൽ ആണ്. ഇലക്ഷൻ വർഷം മാറ്റി നിർത്തി ബാക്കി നാല് വർഷം ഇരട്ടി നിരക്കിൽ ടാക്സ് ചെയ്താൽ ഏകദേശം ഒരു. ട്രില്യൺ രൂപ ഗവർൺമെൻ്റിൻ്റെ കയ്യിൽ അധികം വരും. ഇലക്ഷൻ അടുക്കുമ്പോൾ മാത്രം ഒന്നോ രണ്ടോ രൂപ കുറച്ചാൽ മതി. ആരും ചോദ്യം ചെയ്യാൻ പോകുന്നില്ല. കേന്ദ്രവും സംസ്ഥാനങ്ങളും. കൃഷിയിൽ തുല്യമായി നേട്ടമുണ്ടാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതിനെ എതിർക്കാൻ ആവില്ല.
റഷ്യയിൽ നിന്നുള്ള വില കുറഞ്ഞ എണ്ണ വാങ്ങിയ വഴി ഇന്ത്യ വലിയ നേട്ടം ഉണ്ടാക്കിയെന്നും പറയാൻ പറ്റില്ല. നമ്മളുടെ മൊത്തം ജിഡിപിയുടെ ഒരു ചെറിയ ശതമാനം മാത്രമാണ്. പരിപാടിയിലൂടെ ഇന്ത്യയുടെ ലാഭം.(ടാക്സിൻ്റെ കാര്യമല്ല. വില കുറവിൽ ഉണ്ടായ ലാഭത്തിൻ്റെ കാര്യം)
ഇന്ത്യയ്ക്കു അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമൊക്കെ എണ്ണ വാങ്ങിക്കാൻ ലോജിസ്റ്റിക്കലി ധാരാളം പ്രതിസന്ധികളുണ്ട്. ദൂരമാണ് പ്രധാന പ്രശ്നം. ലോകത്തിലെ ഏറ്റവും വലിയ ഓയിൽ പ്രൊഡ്യൂസറാണ് അമേരിക്ക പക്ഷേ അവർ നാൽപത് ശതമാനവും ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. കൂടുതലും കാനഡയിൽ നിന്നുമാണ് അമേരിക്ക ഇറക്കുമതി നടത്തുന്നത്. ക്രൂഡ് ഓയിൽ പ്രധാനമായും ലൈറ്റ് എന്നും ഹാർഡ് എന്നും രണ്ട് കാറ്റഗറിയുണ്ട്. അതിൽ അമേരിക്ക ഉത്പാദിപ്പിക്കുന്നത് ലൈറ്റ് ക്രൂഡ് ഓയിലാണ്. ഈ ലൈറ്റ് ക്രൂഡ് ഓയിൽ അവർ കയറ്റുമതി ചെയ്യുന്നു. അവരുടെ റിഫൈനറികൾ ഹാർഡ് ഓയിൽ റിഫൈൻ ചെയ്യാനായി നിർമ്മിച്ചവയാണ്. കാനഡയിൽ നിന്ന് ധാരാളം ഹാർഡ് ഓയിൽ വില കുറവിൽ കിട്ടുന്നത് കൊണ്ട് അമേരിക്ക ഏറ്റവും വലിയ പ്രൊഡ്യൂസർ ആയിട്ടു കൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നു.
ഈ ഹാർഡ്/ലൈറ്റ് പ്രശ്നം ഇന്ത്യയ്ക്കുമുണ്ട്. നമ്മളുടെ റിഫൈനറികളും പ്രധാനമായും ഹാർഡ് ഓയിൽ റിഫൈനായി നിർമ്മിച്ചവയാണ്. അതു കൊണ്ട് നമ്മൾ റഷ്യയിൽ നിന്നും ഇറാഖിൽ നിന്നും വരുന്ന എണ്ണ റിഫൈൻ ചെയ്ത് ഇന്ത്യ മറ്റു രാജ്യങ്ങളിലേക്ക് റിഫൈൻഡ് പ്രൊഡക്റ്റ്സ് കയറ്റുമതി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മുന്നിലുള്ള റിഫൈൻഡ് ഓയിൽ എക്സ്പോർട്ടർ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ വർഷങ്ങളിലെ കണക്ക് നോക്കിയാൽ ഇറക്കുമതിക്ക് ചിലവാകുന്ന തുകയുടെ പകുതിയോളം നമ്മൾ കയറ്റുമതിയുലൂടെ നേടുന്നുണ്ട്. റഷ്യൻ ഓയിലിൽ നിന്ന് മാറി വില കൂടിയ എണ്ണ വാങ്ങുന്ന സാഹചര്യം വന്നാൽ നമ്മളുടെ കയറ്റുമതി ലാഭത്തിലും ഇടിവു വീഴും. അപ്പോൾ നാട്ടിലെ പെട്രോൾ വില മാത്രമല്ല ഡോളർ നഷ്ടം കൂടെ ഗവർൺമൻ്റിൻ്റെ തീരുമാനങ്ങളിൽ പ്രതിഫലിക്കും.
ഈ കയറ്റുമതിയെയും ബാധിക്കുന്ന ചില നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റഷ്യൻ ഓയിൽ റിഫൈൻ ചെയ്ത ഉണ്ടാകുന്ന പ്രൊഡക്റ്റുകൾക്ക് അമേരിക്കൻ, യൂറോപ്യൻ യൂണിയൻ ഉപരോധം വരുന്നു എന്നൊരു വാർത്തയുണ്ട്. അങ്ങനെ വന്നാൽ അതും നമ്മളുടെ കയറ്റുമതി ലാഭത്തെ ബാധിക്കും.
ചൈനയും വലിയ രീതിയിൽ ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അമേരിക്കൻ ഉപരോധമുള്ള ഇറാനിയൻ, വെനസ്വേലിയൻ എണ്ണ മലേഷ്യ വഴി റീഇമ്പോർട്ട് ചെയ്ത് ചൈന ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ എന്തായാലും അത് ചെയ്യുന്നില്ല.
1973 ലും 79 ലും രണ്ട് ഓയിൽ പ്രതിസന്ധി ഇന്ത്യ നേരിട്ടുണ്ട്. ആദ്യത്തേത് ഇസ്രയലിന് പ്രതിരോധം തീർക്കാൻ OPEC രാജ്യങ്ങൾ ഓയിൽ കയറ്റുമതി നിർത്തിവെച്ചതാണ്. രണ്ടാമത്തേത് ഇറാനിലെ ഇസ്ലാമിക വിപ്ലവ സമയത്ത്. രണ്ടും നമ്മളെ ബാധിച്ചു. കരുതൽ ശേഖരത്തിൽ നിന്ന് ഡോളറുകൾ പോയി. ഇവിടെ നിന്നും പലതും കയറ്റുമതി ചെയ്ത് പകരം ഓയിൽ വാങ്ങേണ്ടി വന്നു. പെട്രോൾ റേഷനും സബ്സിഡികളും വിലക്കയറ്റവും. അന്നത്തെ പ്രതിസസികൾ നമ്മളുടെ എൻജി സെക്യൂരിറ്റി നയങ്ങൾ തന്നെ മാറ്റിയെഴുതി. അന്നത്തെ കാളവണ്ടി സാമ്പത്തിക വ്യവസ്ഥയല്ല നമ്മളിന്ന്. ഓയിലിൽ മുങ്ങി കുളിക്കുന്ന രാജ്യമാണ്. വാങ്ങിയ ഓയിലിലാണെന്ന് മാത്രം.
ഓഗസ്റ്റ് 27 വരെ അമേരിക്കയുമായി ചർച്ച ചെയ്ത് താരിഫ് പ്രശ്നം പരിഹരിക്കാൻ ഉള്ള സമയം ഉണ്ട്.
ഇന്ത്യ റഷ്യൻ ഓയിൽ വേണ്ടെന്ന് വെക്കുകയും വില കുടിയ എണ്ണ വിണ്ടുകയും ചെയ്താൽ. വർഷം നഷ്ടം ഏകദേശം പത്ത് ബില്യൺ ഡോളറിന് അടുത്തു വരും എന്നാണ് എസ്റ്റിമേറ്റ്. അതേ സമയം ട്രമ്പിൻ്റെ താരിഫ് കാരണം നഷ്ടം മുപ്പത് ബില്യൺ ഡോളറിന് അടുത്തു വരും.
എങ്ങനെയായിരിക്കും. പ്രശ്നം മുന്നോട്ട് പോകുക?
- ഇന്ത്യ ഓഗസ്റ്റ് 27 ന് മുൻപ് അമേരിക്കയുമായി ഡീലിൽ എത്തി റഷ്യൻ ഓയിലും ആയി മുന്നോട്ട് പോകും.
- അമേരിക്കൻ പ്രഷറിൽ വീണ് വില കൂടിയ ഓയിലിലേക്ക് ഷിഫ്റ്റ് ചെയ്യും.
- റഷ്യൻ ഓയിലുമായി തുടർന്ന് ഉയർന്ന താരിഫ് കാരണം ഉണ്ടാകുന്ന നഷ്ടം സ്വീകരിക്കും.
അടുത്ത അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത് ട്രമ്പിൻ്റെ താരിഫ് ഇന്ത്യൻ ടെക്സ്റ്റയിൽ ഇൻഡസ്ട്രിയെ എങ്ങനെ ബാധിക്കുമെന്നതാണ്.
ചാപ്റ്റർ 2: ട്രമ്പിൻ്റെ ടീഷർട്ടിൻ്റെ വില!
അറുപത് രൂപയുടെ ജവാൻ അറുന്നൂറു രൂപയ്ക്ക് വാങ്ങിയടിക്കുന്ന നമ്മളെയാണ് ട്രമ്പ് താരിഫ് കൂട്ടി പേടിപ്പിക്കാൻ നോക്കുന്നേ!! .. ഇങ്ങനൊരു ട്രോൾ നിങ്ങൾ കണ്ടിട്ടുണ്ടാവും. ട്രമ്പിൻ്റെ താരിഫ് ഇന്ത്യക്കാരടയ്ക്കേണ്ടി വരുന്ന മറ്റൊരു ടാക്സാണെന്ന തെറ്റിധാരണ കാരണമുണ്ടായ ഒരു ട്രോളാണിത്.
താരിഫ് ഒരു തരത്തിൽ ടാക്സ് തന്നെയാണ്. പക്ഷേ അത് ഇന്ത്യക്കാരടയ്ക്കുന്ന ടാക്സല്ല. അമേരിക്കൻ വ്യവസായികൾ അമേരിക്കൻ ഗവർൺമെൻ്റിന് അടയ്ക്കുന്ന ടാക്സാണ്. അതായത് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമ്പത് ശതമാനം താരിഫ് എന്ന് പറയുമ്പോൾ ഇന്ത്യയിൽ നിന്നും നൂറു രൂപയ്ക്ക് ഒരു ടീ ഷർട്ട് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ വ്യവസായി ഇനി മുതൽ നൂറ്റിയമ്പത് രൂപ ചിലവാക്കണം. അമ്പത് രൂപ അമേരിക്കൻ സർക്കാരിന് അവർ അടയ്ക്കുന്ന ടാക്സാണ്. സ്വാഭാവികമായും. കൂടിയ വിലയുടെ പങ്ക് ടീഷർട്ട് വാങ്ങിക്കുന്ന അമേരിക്കകാരിലേക്ക് എത്തും.
ഈ ജവാൻ കൺഫ്യൂഷൻ ഇന്ത്യക്കാർക്ക് മാത്രമല്ല, ട്രമ്പ് ചൈനയ്ക്കും ഇന്ത്യയ്ക്കും താരിഫ് ചുമത്തുമ്പോൾ. രാജ്യങ്ങൾ അടക്കുന്ന ടാക്സാണ് എന്ന് കരുതുന്നവരാണ് പല അമേരിക്കക്കാരും. അടുത്തിടെ ആമസോൺ അമേരിക്കയിൽ തങ്ങളുടെ ഉത്പന്നങ്ങളുടെ വില കൂടിയത് താരിഫ് കാരണമാണ് എന്ന നോട്ടിഫിക്കേഷൻ വെക്കും എന്ന് പറഞ്ഞത് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചിരുന്നു.
ഈ പറഞ്ഞതിൻ്റെ അർത്ഥം താരിഫ് നമ്മുടെ രാജ്യത്തെ ബാധിക്കില്ല എന്നല്ല. നമ്മൾ അടക്കുന്ന ടാക്സല്ല നമ്മളിൽ ചുമത്തിയ താരിഫ് എന്ന് മാത്രമാണ് അർത്ഥം.
ട്രമ്പിൻ്റെ പുതിയ താരിഫ് നിലവിൽ വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഇന്ത്യൻ സെക്ടറിലൊന്ന് ടെക്സ്റ്റയിൽ ഇൻഡസ്ട്രിയാണ്. കാർഷിക മേഖല കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന ടെക്സ്റ്റയിൽ സെക്ടർ ഇന്ത്യൻ ജിഡിപിയിൽ രണ്ട് ശതമാനം സംഭാവന നൽകുന്നു.
ഇന്ത്യ ഏറ്റവും കൂടുതൽ ടെക്സ്റ്റയിൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. മൊത്തം ടെക്സ്റ്റയിൽ കയറ്റുമതിയുടെ ഇരുപത്തിയഞ്ച് ശതമാനത്തോളം അമേരിക്കയിലേക്കാണ്. റവന്യു നോക്കിയാൽ ആറ് ബില്യൺ ഡോളർ. ട്രമ്പ് പിണക്കം തുടർന്നാൽ. വരുമാനത്തിൽ ഒരു മുപ്പത് ശതമാനത്തോളം ഇടിവു വരാം എന്നാണ് റിപ്പോർട്ടുകൾ.
അതായത് ഇന്ന് ഇന്ത്യൻ ഡ്രസ് വാങ്ങി കൊണ്ടിരിക്കുന്ന അമേരിക്കക്കാർ താരിഫ് കാരണം വില കൂടുമ്പോൾ ഒന്നുകിൽ അത് ഉപയോഗിക്കുന്നത് നിർത്തും, കുറയ്ക്കും, വില കുറഞ്ഞത് തേടി പോകും. അപ്പോൾ നമ്മളുടെ കയറ്റുമതി കുറയും. നമ്മൾക്ക് കിട്ടി കൊണ്ടിരുന്ന ഡോളർ കുറയും. അത് നമ്മളുടെ ടെക്സ്റ്റയിൽ ഇൻഡസ്ട്രിയെ തളർത്തും. തൊഴിലവസരങ്ങളിലും ശമ്പളത്തിലും ജിഡിപി യിലും അത് പ്രതിഫലിക്കും.
ചൈന, ബംഗ്ലാദേശ്, വിയ്റ്റ്നാം, കമ്പോഡിയ, കൊറിയ, മെക്സിക്കോ, തുടങ്ങിയ രാജ്യങ്ങളുമായാണ് അമേരിക്കൻ വസ്ത്ര വിപണിയിൽ നമ്മളുടെ മത്സരം.. മത്സരത്തിൽ മേൽക്കോയ്മ നേടണമെങ്കിൽ ഇന്ത്യയ്ക്ക് മികച്ച നിലവാരത്തിലുള്ളതും അമേരിക്കൻ കൺസ്യൂമറിനിഷ്ടമുള്ളതും അതേ സമയം മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്ന വസ്ത്രങ്ങളെക്കാൾ വില കുറഞ്ഞതുമായ വസ്ത്രങ്ങൾ അമേരിക്കൻ വിപണിയിലെത്തിക്കാൻ കഴിയണം.
അവിടെയാണ് പുതിയ താരിഫുകൾ ഇന്ത്യയ്ക്ക് പാരയാകുന്നത്. എല്ലാ രാജ്യങ്ങൾക്കും ഒരേ പോലെ താരിഫ് കൂടിയിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് നിർമാണ ചിലവിൽ മാത്രം മത്സരിച്ചാൽ മതിയായിരുന്നു. പക്ഷേ ഇവിടെ ഇന്ത്യയ്ക്ക് റഷ്യൻ ഓയിൽ കൊണ്ടു വന്ന പെനാൽട്ടി മറ്റു രാജ്യങ്ങളെക്കാളും താരിഫ് അധികമാക്കി.
ഇന്ത്യയുടെ മികവ് നമ്മൾ വസ്ത്ര നിർമ്മാണത്തിന് വേണ്ട ഏകദേശം മുഴുവൻ അസംസ്കൃത വസ്തുക്കളും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്നു എന്നതാണ്. മറ്റു രാജ്യങ്ങൾക്ക്- ഉദാഹരണത്തിന് ബംഗ്ലാദേശിനും മെക്സിക്കോയ്ക്കും ഒക്കെ വലിയ രീതിയിൽ കോട്ടണും നൂലുമൊക്കെ ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്.
ബംഗ്ലാദേശിൻ്റെ കയറ്റുമതി. ഇറക്കുമതി രംഗത്തെ അനുകൂലമായ സാഹചര്യം അവർ ഒരു ദരിദ്ര രാജ്യമാണ് എന്ന പരിഗണനയാണ്. പല രാജ്യങ്ങളുമായി അവർക്ക് മെച്ചപ്പെട്ട ട്രേഡ് ഡീലുകൾ ഉണ്ട്. ഉദാഹരണത്തിന് യൂറോപ്യൻ യൂണിയനുമായി ബംഗ്ലാദേശിന്. Everything but arms (ആയുധങ്ങൾ അല്ലാതെ മറ്റെല്ലാം) എന്ന ഡീൽ ഉണ്ട്. അത് പ്രകാരമവർക്ക് പല കയറ്റുമതിയ്ക്കും താരിഫിൻ്റെ ഭീഷണിയില്ല. ഒരു പക്ഷേ അമേരിക്കയെ ഒഴുവാക്കി യൂറോപ്പ് പോലുള്ള മറ്റ് മാർക്കറ്റുകൾ പിടിക്കാൻ ഇന്ത്യ ഇറങ്ങിയാൽ അവിടെയും ബംഗ്ലദേശ് നമുക്ക് വെല്ലുവിളിയാകുമെന്നർത്ഥം.
ഇന്ത്യയും ബംഗ്ലാദേശുമായുള്ള ഡീലുകളും ദരിദ്ര രാജ്യമെന്ന നിലയിൽ ബംഗ്ലാദേശിന് പരിഗണന നൽകുന്നതാണ്. അത് നമുക്ക് മറ്റൊരു പാരയാണ്. ബംഗ്ലാദേശ് ഇന്ത്യയിലേക്ക്. ഡീൽ മുതലാക്കി വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ബംഗ്ലാദേശിനെ നിയന്ത്രിക്കാൻ ഇന്ത്യ ഇവിടുത്തെ പോർട്ടുകൾ വഴിയുള്ള ലോക മാർക്കറ്റ് ആക്സസ് നിയന്ത്രിക്കാൻ ലാൻഡ് വഴിയുള്ള ട്രേഡിംഗ് അടുത്തിടെ നിരോധിച്ചിരുന്നു. അതിൻ്റെ ഒരു ലക്ഷ്യം നമ്മുടെ ലോക്കൽ ടെക്സ്റ്റയിൽ പ്രൊഡ്യൂസറിനെ വില കുറഞ്ഞ ബംഗ്ലാ പ്രൊഡക്റ്റ്സിൽ നിന്ന് സംരക്ഷിക്കാനാണ്.
ചൈനയാണ് അമേരിക്കൻ വസ്ത്ര വിപണിയിൽ ഏറ്റവും മുന്നിലുള്ളത്. പിന്നാലെ വിയ്റ്റ്നാമും ഇന്ത്യയും ബംഗ്ലാദേശുമൊക്കെ വരും. മെക്സിക്കയും കാനഡയും കൊറിയയുമൊക്കെ അമേരിക്കയുമായി ഫ്രീ ട്രേഡ് ഡീലുള്ള രാജ്യങ്ങൾ ആണെങ്കിലും വസ്ത്ര വിപണിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കുമുള്ള കുറഞ്ഞ വേതനവും, മാർക്കറ്റ് കൈക്കലാക്കാനുള്ള ഇൻഡസ്ട്രിയുടെ വലിപ്പമോ അവർക്കില്ല. എങ്കിലും ഉയർന്ന താരിഫ് മൂലമുണ്ടാകുന്ന വില കൂടുതലിൽ ചില നുഴഞ്ഞുകയറ്റലുകൾ നടത്താൻ അവർക്കാവും.
ടെക്സ്റ്റയിൽ കയറ്റുമതിയിൽ മുൻ നിരയിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ്. ആന്ധ്രയും ഹരിയാനയും അതിനു ശേഷമുള്ള സ്ഥാനങ്ങളിൽ. കേരളം ചിത്രത്തിലേയില്ല. നമുക്ക് ഇത് ജവാൻ്റെ ടാക്സ് പോലെയുള്ള കോമഡിയാണെങ്കിൽ തമിഴ്നാടിനിത് അവരുടെ ചോറിൻ്റെ പ്രശ്നമാണ്.
തമിഴ്നാട്ടിലാണ് ഇന്ത്യയിലെ തുണി കയറ്റുമതിയിൽ ഭൂരിഭാഗവും (അൻപത് ശതമാനത്തിലധികം). കോട്ടൺ ഡ്രസുകളാണ് അവരുടെ മെയിൻ ഐറ്റം. തിരുപ്പൂർ സേലം കോയമ്പത്തൂർ ബെൽറ്റിൽ നിരവധി ചെറുതും വലുതുമായ കമ്പനികൾ ഉണ്ട്. MSME ആണ് കൂടുതൽ. ടെക്സ്റ്റയിൽ ഇൻഡസ്ട്രിയിൽ ഉണ്ടാകുന്ന ഏത് ആഘാതവും അവരുടെ ജിഡിപിയിലും റവന്യുവിലും വരുമാനത്തിലുമെല്ലാം ബാധിക്കും. ലോക മാർക്കറ്റിൽ എഴുപത് ശതമാനം ഡിമാൻഡും MMF (മാൻ മെയ്ഡ് ഫൈബർ. – പോളിസ്റ്റർ, വിസ്കോസ്, നൈലോൺ തുടങ്ങിയവയ്ക്കാണ്. പക്ഷേ തമിഴ്നാട്ടിൽ കൂടുതലും കോട്ടൺ വസ്ത്രങ്ങളാണ് നിർമിക്കുന്നത്. ലോക പ്രശ്സ്ത ബ്രാൻഡുകൾ പലതും നിർമ്മിക്കപ്പെടുന്നത് നമ്മളുടെ അയൽ നാട്ടിലാണ്.
രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് കൂടുതലും MMF ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. MMF ൻ്റെ പ്രധാന അസംസ്കൃത വസ്തുക്കൾ പെട്രോ കെമിക്കൽ ഇൻഡസ്ട്രിയുടെ ബൈപ്രൊഡക്റ്റുകളാണ്. പെട്രോളിനും ഡീസസിലും വില കൂടുമ്പോൾ യാത്ര ചിലവ് മാത്രമല്ല കൂടുന്നത്. സിന്തറ്റിക്ക് വസ്ത്രങ്ങളുടെ വിലയും കൂടും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ കോട്ടൺ കൃഷിയുടെ ഔട്ട് പുട്ട് കുറഞ്ഞു വരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഡിമാൻഡ് നികത്താൻ ഇന്ത്യയ്ക്ക് കോട്ടൺ ഇറക്കുമതി ചെയ്യേണ്ടി വന്നു. എന്നാൽ കോട്ടൺ കൃഷിക്കാരെ സംരക്ഷിക്കാൻ ഇന്ത്യ ഇറക്കുമതി താരിഫ് ഏർപെടുത്തിയിട്ടുണ്ട്. അതു പോലെ MMF ഇറക്കുമതിക്കും ടെക്റ്റസിയൽ മെഷീനറിയ്ക്കും ഇന്ത്യ താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.. താരിഫുകൾ ഒന്നുമില്ലാത്ത രാജ്യങ്ങൾ നമുക്കുണ്ടാകുന്ന മത്സരം ഊഹിക്കാമല്ലോ! താരിഫ് കാരണം മെറ്റീരിയൽസിൻ്റെ വില കൂടുമ്പോൾ ഫൈനൽ പ്രൊഡക്റ്റിൻ്റെ വിലയും കൂടും. ട്രമ്പിൻ്റെ താരിഫ് കാരണമുണ്ടാകുന്ന നഷ്ടം നികത്താൻ ഒരു പക്ഷേ. താരിഫ് റേറ്റുകൾ ഇന്ത്യ കുറച്ചേക്കാം. അതിനായി കഴിഞ്ഞ ബഡ്ജറ്റ് സമയത്ത് തന്നെ ലോബിയിംഗ് നടന്നിരുന്നു.
ഇന്ത്യൻ കോട്ടൺ കൃഷി കാര്യക്ഷമതയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങളെക്കാൾ പുറകിലാണ്. ഉദാഹരണമായി ബ്രസീൽ ഒരു ഏക്കറിൽ ഉത്പാദിപ്പിക്കുന്ന കോട്ടണെക്കാൾ വളരെ കുറവാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. പക്ഷേ ഏതെങ്കിലും കാരണത്താൽ ലോക മാർക്കറ്റിൽ കോട്ടണ് വില കൂടിയാൽ അതിൻ്റെ ഗുണം കർഷകർക്ക് കിട്ടാതെ ഇരിക്കാൻ കോട്ടൺ കയറ്റുമതി നിരോധനം ചെയ്യാനും നമ്മുടെ സർക്കാർ റെഡിയാണ് എന്നതാണ് രസം.
താരിഫ് പ്രഷർ അതിജീവിച്ച് ഇന്ത്യൻ ടെക്സ്റ്റയിൽ വ്യവസായം മുന്നോട്ട് കുതിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?GST യിൽ ഉണ്ടാകാൻ പോകുന്ന കുറവ് വലിയ രീതിയൽ സഹായിക്കും. പരമാവധി രാജ്യങ്ങളുമായി ഫ്രീ ട്രേഡ് ഡീലുകൾ ഉറപ്പാക്കുക, അനാവശ്യമായ ഇറക്കുമതി താരിഫുകളും കയറ്റുമതി നിയന്ത്രണങ്ങളും ഒഴിവാക്കി വില കുറഞ്ഞ ഉത്പനങ്ങൾ നിർമിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക. എത്രയും വേഗം ആധുനിക സാങ്കേതിക വിദ്യയിലേക്കും ഓട്ടോമേഷനിലേക്കും മാറി കാര്യക്ഷമത വർധിപ്പിക്കുക. മറ്റെന്തല്ലാം കാര്യങ്ങളാണ് ഇന്ത്യയ്ക്ക് ചെയ്യാൻ കഴിയുക. നിങ്ങളുടെ നിർദേശങ്ങൾ കമൻ്റ് ചെയ്യു.
അടുത്ത അധ്യായത്തിൽ ഇന്ത്യൻ കാർഷികരംഗത്തെ ഇമ്പാക്റ്റാണ് നമ്മൾ ചർച്ച ചെയ്യുന്നത്.
ചാപ്റ്റർ 3: മോദി പേടിക്കുന്നതാരെ?
ഐസക് സഖാവിന് ഫാറ്റി ലിവർ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, ഡയറ്റിൽ വാൽനട്ടും ആൽമണ്ടുമൊക്കെ ഉൾപെടുത്തി മേലനങ്ങി പണിയെടുക്കാനും പറഞ്ഞു. സഖാവിനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വാൽനട്ട് വാങ്ങാൻ ചെന്ന സഖാവ് ഞ്ഞെട്ടി. പൊന്നും വില. ആൽമണ്ടിൻ്റെ വിലയും ഒട്ടും കുറവല്ല.
അതെന്തായിരിക്കും. വാൽനട്ടിനും ആൽമണ്ടിനും പിസ്തയ്ക്കുമൊക്കെ ഇത്ര വില! ഇന്ത്യ അമേരിക്കൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന താരിഫ് അങ്ങനെയാണ്. വാൽനട്ടിൻ്റെ താരിഫ് 100 ശതമാനം. അതിന് മാത്രമല്ല, കോഫി, ഉണക്കമുന്തിരി, ഉഴുന്ന്, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, ഗോതമ്പ്, സോയാബീൻ, ആപ്പിൾ. ഐറ്റം ഏതായാലും ഇന്ത്യയിലേക്ക് അമേരിക്കൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ എല്ലാത്തിനും ഭീമമായ താരീഫ് അടയ്ക്കണം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാർഷിക ഇറക്കുമതി. കയറ്റുമതി കണക്കുകളിൽ ഇത് വ്യക്തമായി കാണാം. ഇന്ത്യ അമേരിക്കയിൽ നിന്ന് വളരെ കുറച്ച് മാത്രം ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യ വളരെയധികമങ്ങോട്ട് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ മാർച്ച് വരെ അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഏർപെടുത്തിയ താരിഫ് വളരെ വളരെ കുറവായിരുന്നു (അഞ്ച് ശതമനാനത്തിൽ താഴെ). ഇപ്പോൾ പെനാൽട്ടി കൂടെ ചേർന്നുള്ള അമേരിക്കയുടെ അൻപത് ശതമാനം താരിഫ് നിലവിൽ വന്നാൽ പോലും ഇന്ത്യ വർഷങ്ങളായി അമേരിക്കയ്ക്ക് ഏർപെടുത്തിയിരിക്കുന്ന താരിഫിൻ്റെ തട്ടു താണിരിക്കും.
കയറ്റുമതി ചെയ്ത് കിട്ടുന്ന റവന്യുവിനേക്കാൾ കൂടുതലാണ് ഇറക്കുമതിക്കുള്ള ചിലവ് എങ്കിൽ അതിനെ ട്രേഡ് ഡെഫിസിറ്റ് (വ്യാപാര കമ്മി. എന്ന് പറയും. അമേരിക്കയ്ക്ക് ഇന്ത്യയുമായി വളരെ വലിയ വ്യാപാര കമ്മിയുണ്ട്. അമേരിക്കയുടെ വ്യാപാര കമ്മി. (അത് ഇന്ത്യയുമായുള്ളത് മാത്രമല്ല) കുറയ്ക്കണമെന്നത് ട്രമ്പിൻ്റെ ലക്ഷ്യമാണ്.
ഇന്ത്യ നമ്മുടെ മാർക്കറ്റിലേക്കുള്ള ആക്സസ് അമേരിക്കയ്ക്ക് കൊടുക്കാത്തത് കാർഷിക മേഖലയെയും കർഷകനെയും സംരക്ഷിച്ചു നിർത്താൻ വേണ്ടിയാണ്. വില കുറഞ്ഞ കാർഷിക ഉത്പനങ്ങൾ പുറത്തു നിന്നു വന്നാൽ ഒട്ടും പ്രൊഡക്റ്റീവല്ലാത്ത ഇന്ത്യൻ കാർഷിക മേഖലയ്ക്ക് അവയോട് മത്സരിച്ചു പിടിച്ചു നിൽക്കാൻ കഴിയില്ല. ഫലമോ ഇന്ത്യൻ കർഷകൻ കൂടെ ഉൾപ്പെടുന്ന കൺസ്യൂമേഴ്സിൻ്റെ പോക്കറ്റ് കീറുന്നു.
ട്രമ്പിൻ്റെ ഭീഷണിക്ക് മുന്നിൽ പുതിയ ഇന്ത്യ വിറക്കില്ലയെന്നൊക്കെ പലരും വീമ്പടിക്കുമെങ്കിലും യഥാർത്ഥത്തിൽ ഇന്ത്യൻ കർഷകനെ പേടിച്ചാണ് ഗവർൺമൻ്റ് നിൽക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷത്തെ കാര്യം നോക്കിയാലറിയാം മോദി ഗവർൺമൻ്റ് തോൽവി അറിഞ്ഞത് കർഷിക സമരത്തിൽ മാത്രമാണ്.
മാർക്കറ്റ് അടച്ചു വെച്ച് സംരക്ഷിക്കാൻ ഇന്ത്യ ഉപയോഗിക്കുന്നത് താരിഫുകൾ മാത്രമല്ല. പല തരത്തിലുള്ള നോൺ താരിഫ് മാർഗങ്ങളും നമ്മൾ ഉപയോഗിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ജനിതക മാറ്റം വരുത്തിയ വിളകൾ ഭക്ഷിച്ച പശുവിൻ്റെ പാലും കോഴിയുടെ മുട്ടയും പോത്തിറച്ചിയുമൊന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യരുത് എന്ന നിയമം. ചൈനയും യൂറോപ്പും ജപ്പാനിലുമൊക്കെ. കാര്യത്തിൽ പല തരത്തിലുള്ള നിയമങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ പോലെ സ്ട്രിക്റ്റായ നിയമങ്ങൾ വേറെയെങ്ങുമില്ല. ഇന്ത്യയിലെത്തുന്ന ഉത്പന്നങ്ങൾക്ക് ഇവിടെ പ്രത്യേക ടെസ്റ്റ് വരെ പാസാകണം എന്നാകുമ്പോൾ അമേരിക്കൻ കർഷകന് ഇന്ത്യയിലേക്ക് ഇവയൊന്നും അയക്കാൻ കഴിയാതെ വരുന്നു.
അതുപോലെ ഗതാഗത ആവശ്യത്തിനായി മിക്സ് ചെയ്യാൻ എഥനോൾ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യാൻ കഴിയില്ല. എഥനോൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനാണെങ്കിൽ പുറത്ത് നിന്നുള്ള വില കുറഞ്ഞ എഥനോൾ വന്ന് ഉപഭോക്താവിന് വില കുറവ് കിട്ടുമെങ്കിൽ ഗവർൺമെൻ്റ് അത് സമ്മതിക്കേണ്ടതല്ലേ!! പക്ഷേ ഗവർൺമൻ്റിൻ്റെ ലക്ഷ്യം ഇന്ത്യയിലെ എഥനോൾ നിർമാണത്തെയും അത് വഴി കരിമ്പ് ചോളം കൃഷിക്കാരെ സംരക്ഷിക്കലാണ്. അല്ലാതെ നമ്മളുടെ ലാഭമല്ല എന്ന് ഇതിനോടകം നിങ്ങൾക്ക് മനസിലായി കാണുമല്ലോ.
ഇന്ത്യ കാർഷിക ഉത്പന്നങ്ങളെ മൂന്നായി Non. negotiable, very sensitive, liberal എന്ന് മൂന്നായി തരം തിരിച്ചിട്ടുണ്ട്. Non. negotiable കാറ്റഗറിയിൽ വരുന്ന അരി, ഗോതമ്പ്, മറ്റു ധാന്യങ്ങൾ ഇവയ്ക്കൊക്കെ ഒരു അയവും താരിഫിൻ്റെ കാര്യത്തിൽ ഇന്ത്യ അനുവദിക്കില്ല.
കേരളം പ്രധാനമായും സീഫുഡ് പ്രൊഡക്റ്റുകളും സ്പൈസസും കാഷ്യു നട്ട്സുമൊക്കെയാണ് അമേരിക്കയിലേക്കയക്കുന്നത്. അതിൽ കാഷ്യൂ നട്ട്സ് നമ്മൾ ഇവിടെ ആവശ്യത്തിന് ലഭ്യതയില്ലാത്തതിനാൽ ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത് പ്രൊസസ് ചെയ്ത് പുറത്തേക്ക് അയക്കുന്നു. വിയറ്റ്നാമിൻ്റെ. മേഖലയിലെ വളർച്ച നമ്മൾക്ക് ഒരു ഭീഷണിയാണ്.ട്രമ്പിൻ്റെ താരിഫ് നിലവിൽ വന്നാൽ കേരളത്തിന് കിട്ടി കൊണ്ടിരുന്ന ഡോളറിൽ നല്ലൊരു കുറവ് വരും.
ഇന്ത്യ അമേരിക്കയുമായി കാർഷിക മേഖലയിൽ നടത്തി വരുന്നത് ഫ്രീട്രേഡ് അല്ല. അത് കൊണ്ട് തന്നെ ട്രമ്പിൻ്റെ താരിഫ് ഭീഷണിക്കെതിരെ ഇന്ത്യ ഫ്രീട്രേഡിൻ്റെ ന്യായവും നീതിയും സംസാരിക്കുന്നതിലും അർത്ഥമില്ല. എന്താണ് നിങ്ങളുടെ അഭിപ്രായം. ഇങ്ങനെ ഗവർൺമൻ്റ് സംരക്ഷണം തീർത്ത് ഇന്ത്യൻ കാർഷിക മേഖലയ്ക്ക് അധിക നാൾ മുന്നോട്ട് പോകാനാകുമോ?
അടുത്ത അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ AI യാത്രയിൽ എങ്ങനെ താരിഫ് യുദ്ധം ബാധിക്കുമെന്നാണ്.
click here >> ലിറ്റ്മസ്’25 -ലേക്ക് സ്വാഗതം – രജിസ്ട്രേഷൻ ആരംഭിച്ചു
![]()

