click here >> ലിറ്റ്മസ്’25 -ലേക്ക് സ്വാഗതം – രജിസ്‌ട്രേഷൻ ആരംഭിച്ചു
മരുന്നിന് താരിഫ് ഏർപെടുത്തിയാൽ അമേരിക്കൻ ആരോഗ്യ മേഖല വിയർക്കും. അവിടുത്തെ ജനറിക് മെഡിസിൻ്റെ പകുതിയോളം ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. ഇന്ത്യൻ ഫാർമ കമ്പിനികളെല്ലാം വളരെ ചെറിയ ലാഭ മാർജിനിലാണ് മുന്നോട്ട് പോകുന്നത്. താരിഫ് കുടുമ്പോൾ ഏകദേശം എല്ലാ മരുന്നുകളുടെയും പ്രത്യേകിച്ച് ചില ലൈഫ് സേവിംഗ് മെഡിസിൻ്റെ വില കൂടും. ഇത് സംഭവിച്ചാൽ അമേരിക്കൻ മിഡിൽ ക്ലാസ് ട്രമ്പിനെതിരെ തിരിയും. അതാണ് ഞാൻ ആദ്യം പറഞ്ഞ “എല്ലാവരും അവരവരുടെ ഇൻസൻ്റീവുകൾക്കായി പ്രയത്നിക്കുന്നു” എന്ന കാര്യം.
ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം
ചാപ്റ്റർ 4: അമേരിക്കയില്ലാതെ ഇന്ത്യൻ AI
ട്രമ്പിൻ്റെ താരിഫ് ട്വീറ്റുകൾ ഒന്നിനു പുറകേ ഒന്നായി വന്നപ്പോൾ പുകഞ്ഞ കൊള്ളി പുറത്ത് എന്നൊരു പ്രയോഗം ഒരു സുഹൃത്ത് നടത്തുകയുണ്ടായി. എന്നാൽ അങ്ങനെ എളുപ്പത്തിൽ എടുത്തു കളയാവുന്ന ഒരു കൊള്ളിയല്ല ഇന്ത്യയ്ക്ക് അമേരിക്ക. ഓയിലും മരുന്നും വസ്ത്രങ്ങളും സോഫ്റ്റ്വയറും ഒക്കെ ചർച്ചയാകുന്ന. താരിഫ് യുദ്ധത്തിൽ മറ്റൊരു പ്രധാന കാര്യം കൂടെയുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്. AI. അവിടെ ഇന്ത്യയുടെ ഭാവി അതായത് വരാൻ പോകുന്ന ഇന്ത്യൻ യുവതയുടെ ഭാവി തന്നെ തീരുമാനിക്കുന്നത് ഇന്ത്യ അമേരിക്ക ബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിനെ അടിസ്ഥാനപെടുത്തിയാണ്.
അമേരിക്കൻ കമ്പിനിയായ NVIDIA ആണ് അഡ്വാൻസ്ഡ് ജീപിയു ൻ്റെ നിർമാണത്തിൽ ലോക കുത്തക. ആപ്പിളും ഗൂഗിളും ഓപ്പൺ എഐയും മൈക്രോസോഫ്റ്റും എല്ലാം മത്സരിച്ച് അവരുടെ കൈയ്യിൽ നിന്ന്. ജീപിയു വാങ്ങി കൂട്ടുകയാണ്. അങ്ങനെയാണ് nvidia യുടെ മാർക്കറ്റ് വാല്യു വളരെ വേഗം മുന്നോട്ട് കുതിച്ചത്. അതേ സമയം. കമ്പ്യൂട്ടിംഗ് പവർ ചൈനയ്ക്ക് കിട്ടാതിരിക്കാൻ അമേരിക്ക കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതിന് അവർ ചെയ്തു പോരുന്ന പരിപാടി കയറ്റുമതി നിരോധനവും നിയന്ത്രണവുമാണ്. ഇത് കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും അതിലെ ലൂപ്പ് ഹോളുകളും പിന്നെ അൽപം വളഞ്ഞ വഴിയിൽ കടത്തി കൊണ്ടുവന്നതും ഇന്നോവേഷനും ഒക്കെ ചേർന്നാണ് ചൈന ഡീപ് സീക്ക് കൊണ്ടുവന്നു ഒന്നു ഞെട്ടിച്ചത്. ചൈനയുടെ കുതിപ്പിലെ മിസിംഗ് പീസ്. ജീപിയു നൽകുന്ന കമ്പ്യൂട്ടിംഗ് പവറാണ്. അമേരിക്കയുടെ ചിപ്പ് കയറ്റുമതി നിരോധനം കാരണം തദ്ദേശീയമായി അവ വികസിപ്പിച്ചെടുക്കാൻ ചൈന കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. പക്ഷേ ചൈനയെ അങ്ങനെ പെട്ടെന്ന് കുതിക്കാൻ അമേരിക്ക സമ്മതിക്കാൻ പോകുന്നില്ല.
ട്രമ്പിനു മുൻപ് തന്നെ അമേരിക്ക രാജ്യങ്ങളെ പല ടിയറുകളായി തിരിച്ചാണ് ജീപിയു എക്സ്പോർട്ട് നടത്തുന്നത്. ടിയർ. ൽ പതിനെട്ടോളം രാജ്യങ്ങളുണ്ട്.. രാജ്യങ്ങളിലേക്ക്. ഹൈ എൻഡ് ജീപിയു കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഇല്ല. ടിയർ. ൽ ചൈനയും റഷ്യയുമൊക്കെ വരും. നമ്മൾ ടിയർ. ൽ ആണ്. നമ്മൾക്ക് ഒരു വർഷം ഇത്ര എന്ന നിലയിലെ കിട്ടു. താരതമ്യം പറഞ്ഞാൽ എലൻ മസ്കിൻ്റെ ഗ്രോക്കിന് നമ്മുടെ രാജ്യത്തെക്കാളും കമ്പ്യൂട്ടിംഗ് പവർ ആക്സസ് കാണും.. നിയന്ത്രണങ്ങൾക്ക് ഒരു കാരണം നമ്മൾ റഷ്യയിൽ നിന്ന് ഓയിൽ ഇറക്കുമതി ചെയ്യുന്നതും പിന്നെ റഷ്യയോടുള്ള കൂറും നമ്മൾ ഇലക്ട്രോണിക്സ് റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതുമാണ്.
അമേരിക്ക ഇന്ത്യയെ വേണ്ടത്ര വിശ്വസിക്കുന്നില്ല. ഇനി താരിഫ് യുദ്ധത്തിൻ്റെ പേരിൽ കൂടുതലും റഷ്യയോടും ചൈനയോടും അടുക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കിൽ നമ്മൾ കൂടുതൽ വിയർക്കും.. കാര്യത്തിൽ അമേരിക്കയെ പിണക്കാതെയിരിക്കുകയാണ് ഡിപ്ലോമറ്റിക്കലി കറക്റ്റ്. കഴിഞ്ഞ വർഷങ്ങളിലെ ഇന്ത്യൻ ഡിപ്ലോമസി ഫയിലർ ആണ് ഇപ്പോഴത്തെ അവസ്ഥയെന്നും പറയാം. ഞാനിത് പറയുമ്പോൾ പല ദേശസ്നേഹികൾക്കും അത് ഇഷ്ടപ്പെടാറില്ല. അമേരിക്കൻ വിധേയത്വം ആണ് എൻ്റെ വാക്കുകളിൽ എന്നാണ് അവരുടെ പരാതി. യാതൊരു വിധേയത്വവുമില്ല. ഇതാണ് യാഥാർത്ഥ്യം. ചൈന പോലും കിതക്കുന്ന ഒരു മേഖലയിൽ ഇന്ത്യ അത്ഭുതങ്ങൾ കാണിക്കും എന്ന് സൂപിപ്പിക്കുന്ന ഡേറ്റ പോയിൻ്റുകൾ ഒന്നും എൻ്റെ മുൻപിലില്ല .
ചരിത്രത്തിലേക്ക് നോക്കിയാൽ കോൾഡ് വാർ തകൃതിയായി നടക്കുമ്പോൾ നമ്മൾ നമ്മുടെ നിലപാടുകൾ കാരണം. മേഖലയിൽ ഒരു പണി വാങ്ങി വെച്ചതായി കാണാം. ഇന്ന് AI ആണെങ്കിൽ അന്ന് നമുക്ക് നഷ്ടപെട്ടത് ചിപ്പ് വിപ്ലവം ആണ്. റഷ്യയോട് കൂടുകൂട്ടി നിൽക്കുന്ന ഇന്ത്യയിൽ വന്ന് ഫാക്ടറി തുടങ്ങാൻ അമേരിക്ക മടിച്ചു. അത് പോലെ ഇന്ത്യയുടെ താരിഫുകളും റെഗുലേഷനുകളും ഉള്ള അടഞ്ഞ സമ്പദ് വ്യവസ്ഥയും. അതോടെ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ കോളടിച്ചു. ജപ്പാൻ കൂടാതെ സിംഗപ്പൂരും തായ്‌വാനും ഹോങ്കോംഗും മലേഷ്യയും കൊറിയയുമൊക്കെ ചിപ്പുകളുമായി അടിച്ചു കയറി.
ഇപ്പോൾ തന്നെ AI യുദ്ധത്തിൽ ഇന്ത്യ ചിത്രത്തിലേയില്ല. ഇന്ത്യ തദേശീയമായി വികസിപ്പിക്കുന്നത് മാർക്കറ്റിലെത്താൻ സമയം എടുക്കും. AI യുടെ വളർച്ച വളരെ വേഗത്തിലാണ്. ഒന്നുകിൽ നമ്മൾ സ്വയം കമ്പ്യൂട്ടിംഗ് പവർ ഉണ്ടാക്കണം. അല്ലെങ്കിൽ ഉള്ളവരിൽ നിന്ന് അത് വാങ്ങിയെടുക്കാൻ കഴിയണം. എങ്ങനെയെങ്കിലും അത് കിട്ടിയാലേ ഇന്ത്യക്ക് രക്ഷയുള്ളു!
അടുത്ത അധ്യായത്തിൽ നമ്മൾ വിശകലനം ചെയ്യുന്നത് താരിഫുകളുടെ ഇഫക്റ്റ് ആരോഗ്യമേഖലയിൽ എങ്ങനെയാണ് എന്നതിനെ പറ്റിയാണ്.
ചാപ്റ്റർ 5: താരിഫില്ലാത്ത ഇന്ത്യൻ മരുന്ന്
വിശാല മനസിനുടമയായ ട്രമ്പ് ആശാൻ താരിഫിൻ്റെ കാര്യത്തിൽ ഇന്ത്യൻ മരുന്നു കമ്പിനികളോട് മാത്രം ക്ഷമിച്ചിരിക്കുന്നു. അതെന്തായിരിക്കും ഏകദേശം എല്ലാ ഐറ്റത്തിനും അൻപത് ശതമാനം താരിഫ് പ്രഖ്യാപിച്ച ട്രമ്പ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ മാത്രം അതിൽ നിന്ന് ഒഴിവാക്കിയത്. രാഷ്ട്രീയക്കാർ മാത്രമല്ല എല്ലാവരും അവരുടെ ഇൻസൻ്റീവുകൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മീസസ് എന്ന എക്കണോമിസ്റ്റ് അതിനെ ഏറ്റവും സിമ്പിൾ ആയി “ഹ്യൂമൻ ആക്ഷൻ ഒരു പർപസ്ഫുൾ ബിഹേവിയർ ആണ്” എന്ന് പറയുന്നു.
ഇന്ത്യയും ചൈനയുമാണ് ലോകത്തിൻ്റെ മരുന്നു ഫാക്ടറി. അമേരിക്ക വർഷങ്ങളായി. രണ്ട് രാജ്യങ്ങളിൽ നിന്ന് ട്രില്യൺ (ലക്ഷം കോടികൾ) ഡോളർ കണക്കിലാണ് ജനറിക് മെഡിസിൻ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ കുറഞ്ഞ വേതന നിരക്ക്, പരിസ്ഥിതി നിയമങ്ങളിലെ ഇളവുകളൊക്കെ കാരണം അമേരിക്കയിൽ ഉണ്ടാക്കുന്നതിൻ്റെ ചിലവിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ഉണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു. അമേരിക്കയിൽ ഒരു മരുന്നു കമ്പിനി നടത്തി കൊണ്ട് പോകാൻ അവിടുത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മുതലാളിത്ത രാജ്യത്ത് (പേരിന് മാത്രം !!) പരിസ്ഥിതി നിയമങ്ങളുടെ തീവ്രത കൂടുതലും സോഷ്യലിസ്റ്റ് രാജ്യത്ത് (പേരിന് മാത്രം). നിയമങ്ങളെ വേണ്ടത്ര മൈൻഡും ചെയ്യുന്നില്ല എന്നത് നമ്മുടെ നാട്ടിലെ സോഷ്യലിസ്റ്റ് ഭക്തൻമാർ മനപൂർവം മറക്കും.
ഇന്ത്യയിലും ചൈനയിലും കെമിക്കൽ വേസ്റ്റ് ഒക്കെ പുഴയിലേക്കും ജനവാസ മേഖലയിലേക്കും ഒക്കെ ഒഴുക്കുന്നത് പോലെയല്ല അമേരിക്കയിൽ. ഒരു കമ്പിനിക്ക് അപ്രൂവൽ കിട്ടാൻ വരെ വളരെ പ്രയാസമാണ്. അത് കൊണ്ട് തന്നെ ഇന്ത്യയെയും ചൈനയും ഒഴിവാക്കി ആഭ്യന്തരമായി മരുന്നുകൾ നിർമ്മിക്കുക എന്നത് അമേരിക്കയ്ക്ക് അത്ര ഈസിയല്ല.
കൂലിയുടെ കാര്യം കൂടുതൽ വിശദീകരികുന്നില്ല. അമേരിക്കയിൽ തൊഴിലാളിയ്ക്ക് കൊടുക്കേണ്ട കൂലി നോക്കുമ്പോൾ അവർക്ക് ലാഭം ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും കുറഞ്ഞ കുലി കൊടുത്ത് നിർമ്മിക്കുന്ന മരുന്നുകൾ ഇറക്കുമതി ചെയ്യലാണെന്ന് എല്ലാവർക്കും (ചൂഷണ സാഹിത്യക്കാർക്ക് ഒഴികെ) അറിയാവുന്നതാണല്ലോ.
ഇന്ത്യ മരുന്ന് ഉണ്ടാക്കുന്നുവെങ്കിലും അതൊരു അസംബ്ലി വർക്കാണെന്ന് പറയാം. മരുന്നിൻ്റെ ബയോളിക്കലി ആക്റ്റീവ് ഘടകത്തിൻ്റെ. API. Active Pharmaceutical Ingredient. മാർക്കറ്റ് ലീഡർ ചൈനയാണ്. ചൈനയിൽ നിന്ന് എഴുപത് ശതമാനത്തോളം നമ്മൾ ഇറക്കുമതി ചെയ്ത് മറ്റു ഘടകങ്ങൾ കുട്ടി ചേർത്ത് ഫൈനൽ മരുന്നാക്കി നമ്മൾ അമേരിക്കയ്ക്ക് അയക്കുന്നു.
മരുന്നിന് താരിഫ് ഏർപെടുത്തിയാൽ അമേരിക്കൻ ആരോഗ്യ മേഖല വിയർക്കും. അവിടുത്തെ ജനറിക് മെഡിസിൻ്റെ പകുതിയോളം ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. ഇന്ത്യൻ ഫാർമ കമ്പിനികളെല്ലാം വളരെ ചെറിയ ലാഭ മാർജിനിലാണ് മുന്നോട്ട് പോകുന്നത്. താരിഫ് കുടുമ്പോൾ ഏകദേശം എല്ലാ മരുന്നുകളുടെയും പ്രത്യേകിച്ച് ചില ലൈഫ് സേവിംഗ് മെഡിസിൻ്റെ വില കൂടും. ഇത് സംഭവിച്ചാൽ അമേരിക്കൻ മിഡിൽ ക്ലാസ് ട്രമ്പിനെതിരെ തിരിയും. അതാണ് ഞാൻ ആദ്യം പറഞ്ഞ “എല്ലാവരും അവരവരുടെ ഇൻസൻ്റീവുകൾക്കായി പ്രയത്നിക്കുന്നു” എന്ന കാര്യം.
ഇന്ത്യ ഒരു വർഷം പന്ദ്രണ്ട് ബില്യൺ ഡോളറിന് ഉള്ള മരുന്നുകൾ കയറ്റുമതി ചെയ്യുമ്പോൾ ഇങ്ങോട്ടും വളരെ കുറച്ച് ഇറക്കുമതി ചെയ്യുന്നുണ്ട്. അഡ്വാൻസ്ഡ് മെഡിസിൻ നിർമ്മിക്കുന്നതിൽ അമേരിക്ക തന്നെയാണ് മുൻപിൽ. ഈ മരുന്നുകൾക്ക് നമ്മൾ താരിഫ് ഏർപെടുത്തുന്നുവെങ്കിലും കാർഷിക ഉത്പന്നങ്ങളെ സംരക്ഷിക്കാനായി നൂറും ഇരുന്നൂറും ശതമാനമൊന്നും ഇല്ല. വളരെ കുറവ് ആണ് മരുന്നുൻ്റെ താരിഫ്.
താരിഫ് യുദ്ധം ലേഖന പരമ്പര. അദ്ധ്യായത്തോടെ അവസാനിക്കുകയാണ്. ഇതുവരെ എനിക്ക് അറിയാത്ത പുതിയ പല കാര്യങ്ങളും പഠിക്കാൻ ഒരു അവസരം ആയിരുന്നു. ലേഖനങ്ങൾക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ സമ്മാനിച്ചത്. വായനക്കാർക്കും ചില പുതിയ അറിവുകൾ. ലേഖന പരമ്പരയിലുടെ നൽകാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. താരിഫുകളില്ലാത്ത സ്വതന്ത്ര വിപണിയ്ക്കു വേണ്ടി കൊതിച്ച് കൊണ്ട് നിർത്തുന്നു. നന്ദി.
– അഭിലാഷ് കൃഷ്ണൻ
click here >> ലിറ്റ്മസ്’25 -ലേക്ക് സ്വാഗതം – രജിസ്‌ട്രേഷൻ ആരംഭിച്ചു
![]()

