വലിയമനുഷ്യനും ചെറിയവൈറസും


 

ചോദ്യം: ”ദേ.. നോക്കൂ.. ഇത്തിരിപോന്ന ഒരു കുഞ്ഞന്‍ വൈറസിനു മുന്നില്‍ മനുഷ്യന്‍ മുട്ടുമടക്കിയിരിക്കുന്നു..! സയന്‍സ് എന്തൊക്കെ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു, കണ്ടില്ലേ എന്നിട്ടു പോലും കോവിഡ് വൈറസിന് മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുകയാണ്… എന്തെങ്കിലും പറയാനുണ്ടോ?”

കോവിഡ് വൈറസ് നിലവില്‍ ആധുനികവൈദ്യശാസ്ത്രത്തിന് വെല്ലുവിളിയാണെങ്കിലും എന്നും അങ്ങനെതന്നെ ആയിക്കൊള്ളണമെന്നില്ല. Pray, Plead, Petition ശൈലി വര്‍ജ്ജിച്ച് കോവിഡുമായി പോരാടി ജയിക്കാന്‍ തന്നെയാണ് തീരുമാനം. മനുഷ്യവ്യവഹാരം മധ്യലോകത്താണ്. Man is a ‘middle -world’ animal. സ്ഥൂല-സൂക്ഷ്മ ലോകങ്ങള്‍ക്ക് (Macro-Micro Worlds) ഇടയിലാണ് മധ്യലോകം (middle world). സ്വാഭാവികമായും വളരെ ചെറുതും വളരെ വലുതും കൈകാര്യംചെയ്യാന്‍ ബുദ്ധിമുട്ടാണ്. കാണുന്നതിലും കേള്‍ക്കുന്നതിലും മാത്രമല്ല മനസ്സിലാക്കുന്നതിലും സങ്കല്‍പ്പിക്കുന്നതിലും സമാനമായ സങ്കീര്‍ണ്ണതകളുണ്ട്. കൂടുതല്‍ ചെറുതായാല്‍, കൂടുതല്‍ വലുതായാല്‍ എല്ലാം മനുഷ്യപരിധിക്ക് പുറത്തുപോകുന്നു. അവിടെ ഉപകരണങ്ങളും (equipment) ഉപായങ്ങളും (technologies) അനിവാര്യമാകും. തീരെ ചെറിയ വൈറസ് പ്രശ്‌നമാകാന്‍ കാരണം അത് തീരെ ചെറുതാണ് എന്നതു തന്നെയാണ്. ഇന്ന് ലോകമാകമാനം കോടിക്കണക്കിന് ജനങ്ങളെ രോഗികളാക്കിയ കോവിഡ് വൈറസുകള്‍ മുഴുവന്‍ തൂത്തുവാരിക്കൂട്ടിയാല്‍ കഷ്ടിച്ച് ഏതാനും ഗ്രാം മാത്രമേ ഉണ്ടാകൂ. ഉറുമ്പ്-കൊതുക്‌-ബാക്ടീരിയ-വൈറസ്… വലുപ്പം കുറയുന്നതനുസരിച്ച് കൈകാര്യം ചെയ്യാനുള്ള പ്രയാസവും വര്‍ദ്ധിക്കുന്നു. വൈറസിനെക്കാള്‍ വലിയ വെല്ലുവിളിയാണ് ബ്ലാക്ക് ഹോള്‍. മനുഷ്യപരിധിക്ക് (human limit) പുറത്തുനില്‍ക്കുന്നതെന്തും മനുഷ്യന് ദുഷ്‌കരമായിരിക്കും. നേരെ തിരിച്ച് മനസ്സിലാക്കുന്നത് മതാത്മകചിന്ത.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →