“ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം സാമ്പത്തിക വളര്‍ച്ചക്ക് വഴിവെക്കുന്നതിനാല്‍ പ്രതിശീര്‍ഷ ജിഡിപിയും ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങുമായി ശക്തമായ ബന്ധം ഉണ്ട്. George Mason University 151 രാജ്യങ്ങളിലായി ഇരുപതു വര്‍ഷത്തെ ഡാറ്റ വിശകലനം നടത്തിയുള്ള പഠനത്തില്‍ ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങും, ദാരിദ്ര നിര്‍മാര്‍ജനവുമായി (poverty rates reduction) ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്”- പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു |
ദാരിദ്ര്യവും സ്വാതന്ത്ര്യവും
സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പൊതു സാമ്പത്തിക ഉന്നമനത്തിനു വേണ്ടിവരുന്ന ഒരുക്കൂട്ടം അനിവാര്യ സൗകര്യങ്ങളെയും റെഗുലേറ്ററി നയങ്ങളെയുമാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകങ്ങള്‍ വ്യക്തിഗത Informed ചോയ്‌സുകള്‍, സ്വമേധയാ ഉള്ള സാധങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റം, തൊഴില്‍, ഉല്‍പ്പന്ന വിപണിയില്‍ പ്രവേശിക്കാനും മത്സരിക്കാനുമുള്ള സ്വാതന്ത്ര്യം, വ്യക്തിയുടെയും സ്വത്തിന്റെയും സംരക്ഷണം എന്നിവയാണ്. നിലവില്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ഇന്‍ഡക്‌സ് പുറത്തുവിടുന്ന ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങളാണ് Fraser Institute , Cato Institute, Heritage Foundation എന്നിവ. (വെബ്‌സൈറ്റ് ലിങ്കുകള്‍ക്കു വേണ്ടി റെഫെറെന്‍സ്സ് കാണുക)
സാമ്പത്തിക സ്വാതന്ത്ര്യ വാര്‍ഷിക സൂചികകളില്‍ പൊതുവായി അളക്കപ്പെടുന്ന ഘടകങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1.സ്വകാര്യ സ്വത്തവകാശം
- സ്വകാര്യ സ്വത്തുക്കള്‍ കൈവശം വെക്കാനും ആവശ്യമെങ്കില്‍ ലാഭം ആഗ്രഹിച്ചു തന്നെ അത് മാര്‍ക്കറ്റുകളില്‍ വില്‍ക്കാനുമുള്ള സ്വാതന്ത്ര്യം.
2. നിയമവാഴ്ച (Rule of Law)
- മേല്‍പ്പറഞ്ഞ സ്വകാര്യ സ്വത്തവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കാനുള്ള രാജ്യ സംവിധാനങ്ങളുടെ കഴിവ്.
- സര്‍ക്കാര്‍ സത്യസന്ധത: സര്‍ക്കാര്‍ എത്രത്തോളം ശക്തമാണെന്നും കൈക്കൂലി,സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ സമ്പ്രദായങ്ങള്‍ എത്രത്തോളം വ്യാപകമാണെന്നും ഇത് പരിശോധിക്കുന്നു.
3. സര്‍ക്കാരിന്റെ വലുപ്പം
- നികുതി ഭാരം : വ്യക്തിഗത, കോര്‍പ്പറേറ്റ് വരുമാനത്തിന് മേല്‍ ചുമത്തിയിരിക്കുന്ന നികുതി നിരക്കുകളും മൊത്തത്തിലുള്ള നികുതി (പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ഉള്‍പ്പെടെ) ജിഡിപിയുടെ ശതമാനമായി വിശകലനം ചെയ്യുന്നു.
- സര്‍ക്കാര്‍ ചെലവുകള്‍ : സര്‍ക്കാര്‍ സംവിധാന നടത്തിപ്പ് ചിലവുകളും വിവിധതരത്തിലുള്ള ഗവണ്മെന്റ് സ്‌കീമുകളുടെ ചിലവുകളും വിശകലനം ചെയ്യുന്നു
- ബജറ്റ് ഭദ്രത : വര്‍ദ്ധിച്ചുവരുന്ന കടവും കമ്മിയും കണക്കാക്കിക്കൊണ്ട് ഒരു രാജ്യം അതിന്റെ ബജറ്റുകള്‍ എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ഇത് പരിശോധിക്കുന്നു.
4. റെഗുലേറ്ററി കാര്യക്ഷമത
- ബിസിനസ്സ് സ്വാതന്ത്ര്യം: ഒരു ബിസിനസ്സ് തുറക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള ചിലവുകള്‍, സമയം, സ്വാതന്ത്ര്യം എന്നിവ വിശകലനം ചെയ്യുന്നു.
- തൊഴില്‍ സ്വാതന്ത്ര്യം : മിനിമം വേതനം, പിരിച്ചുവിടലുകള്‍ തടയുന്ന നിയമങ്ങള്‍, തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (Labour Force Participation rate), നിയമനത്തിനും തൊഴില്‍ എടുക്കുന്ന സമയത്തിനും മേലുള്ള റെഗുലേറ്ററി നിയന്ത്രണങ്ങള്‍ ഇവയെല്ലാമാണ് തൊഴില്‍ സ്വാതന്ത്ര്യത്തിനു കീഴെ വരുന്നവ.
- മോണിറ്ററി ഫ്രീഡം: വിലസ്ഥിരതയും വില നിയന്ത്രണങ്ങളും എത്രത്തോളമാണെന്നു ഇതില്‍ പരിശോധിക്കുന്നു. പണപ്പെരുപ്പവും വിലനിയന്ത്രണവും സ്വതന്ത്ര വിപണിയുടെ പ്രവര്‍ത്തനത്തെ ദുര്‍ഘടമാക്കുന്നു. മാക്രോ ഇക്കണോമിക് ഇടപെടലുകള്‍ കുറഞ്ഞ വിലസ്ഥിരതയാണ് സ്വതന്ത്ര വിപണിക്ക് അനുയോജ്യമായ അവസ്ഥ.
5. മറ്റുള്ള മാര്‍ക്കറ്റ് ഇടപെടലുകള്‍ (Market Openness)
- ഇതില്‍ മാര്‍ക്കറ്റ് എത്രത്തോളം തുറന്നതാണെന്നു താഴെ കൊടുത്തിരിക്കുന്ന 3 ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നു.
- വ്യാപാര സ്വാതന്ത്ര്യം: താരിഫ്, നോണ്‍- താരിഫ് തടസ്സങ്ങള്‍ രാജ്യത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതിയെയും കയറ്റുമതിയെയും എത്രത്തോളം ബാധിക്കുന്നുവെന്ന് അളക്കുന്നു.
- നിക്ഷേപ സ്വാതന്ത്ര്യം: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപ മൂലധനത്തിന്റെ ഒഴുക്ക് എത്രമാത്രം സ്വതന്ത്രമോ നിയന്ത്രിതമോ ആണെന്ന് വിശകലനം ചെയ്യുന്നു.
- ഫിനാന്‍ഷ്യല്‍ സ്വാതന്ത്ര്യം: ബാങ്കിംഗ് കാര്യക്ഷമതയെയും,സാമ്പത്തിക മേഖലയില്‍ നിന്ന് സര്‍ക്കാര്‍ എത്രമാത്രം വിട്ടു നില്‍ക്കുന്നു എന്നും സൂചിപ്പിക്കുന്നു.
മുകളില്‍ നാലാമതായി കൊടുത്തിട്ടുള്ള ബിസിനസ്/സംരംഭക സ്വാതന്ത്ര്യം , Ease of doing business എന്ന പേരില്‍ രാജ്യങ്ങള്‍ക്കുള്ളിലും രാജ്യാന്തരതലത്തിലും അളക്കപ്പെടുന്നുണ്ട്. സംരംഭക സ്വാതന്ത്ര്യം മെച്ചപ്പെടുത്താന്‍ ഉള്ള ജില്ലാതല പരിഷ്‌കരണങ്ങളില്‍ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയെല്ലാം കൈക്കൂലി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, വ്യക്തിപരമായ/രാഷ്ട്രീയപരമായ പകപോക്കല്‍ എന്നിവ ജനാധിപത്യവല്‍ക്കരങ്ങളിലൂടെ ഇല്ലാതാക്കാന്‍ ബ്യുറോക്രസിയും ഗവണ്മെന്റുകളും സ്വീകരിക്കേണ്ട നയങ്ങളാണ്.
- Elimination of the requirements of renewal of registration certificates/approvals/licenses obtained by businesses under various Acts
- Implementation of computerised central random inspection system under the Acts wherein allocation of inspectors is done centrally, the same inspector is not assigned to the same unit in subsequent years
- prior inspection notice is provided to the business owner, and report is uploaded within 48 hours of the inspection
പൗര സ്വാതന്ത്യങ്ങളുടെ കാര്യത്തിലെന്നപോലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടു ചേര്‍ത്ത് വായിക്കേണ്ട ഒന്ന് തന്നെയാണ് സാമ്പത്തിക സ്വാതന്ത്യവും. അതിനാല്‍ ലിബറല്‍ ഡെമോക്രാറ്റിക് വ്യവസ്ഥ സാമ്പത്തിക സ്വാതന്ത്ര്യം വര്‍ധിപ്പിക്കും. ബിസിനസ് സുഗമമായി നടത്താനുള്ള കടമ്പകള്‍ കൂടിയിരിക്കുന്ന രാജ്യങ്ങളിലാണ് ,ചെറുകിട സംരംഭകര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ ബുദ്ധിമുട്ടു അനുഭവപ്പെടും. വലിയ രാഷ്ട്രീയ സ്വാധീനം ഉള്ളവനുമാത്രമായി അത് ചുരുങ്ങും. സംരംഭകര്‍ കുറയുന്നതുകൊണ്ടു ഉപഭോക്താക്കള്‍ക്ക് വാല്യൂ അഡിഷന്‍ ചെയ്യുവാന്‍ കഴിവുള്ള തൊഴിലാളികള്‍ക്കു കിട്ടേണ്ട അവസരവും കുറയുന്നു. കമ്പോള മത്സരങ്ങള്‍ കുറയുന്നതുകൊണ്ടു മെച്ചപ്പെട്ട സാധന-സേവനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താവിന് ലഭിക്കുന്നതും തടയപ്പെടുന്നു. ഒട്ടുമിക്ക സെക്ടര്‍കളുടെയും മൂല്യ ശൃംഖല പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതിനാല്‍ ഓരോ സെക്ടര്‍ന്റെയും കാര്യക്ഷമതയും, സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയും മൊത്തത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ കൂടുന്നതിന് വഴി വെക്കുന്നു.
അനുബന്ധപഠനങ്ങള്‍
ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം സാമ്പത്തിക വളര്‍ച്ചക്ക് വഴിവെക്കുന്നതിനാല്‍ പ്രതിശീര്‍ഷ ജിഡിപിയും ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങുമായി ശക്തമായ ബന്ധം ഉണ്ട്. George Mason University 151 രാജ്യങ്ങളിലായി ഇരുപതു വര്‍ഷത്തെ ഡാറ്റ വിശകലനം നടത്തിയുള്ള പഠനത്തില്‍ ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങും ദാരിദ്രനിര്‍മാര്‍ജനവുമായി (poverty rates reduction) ബന്ധമുണ്ടെന്ന് കണ്ടെത്തി. Cato Institute 2019 ഇലെ ഡാറ്റ പ്രകാരം ഏറ്റവും സാമ്പത്തികമായി സ്വതന്ത്രമായ രാജ്യങ്ങളിലെ(top 25% of the index) ഏറ്റവും ദരിദ്രരായ 10% പേരുടെ ശരാശരി വരുമാനം, ഏറ്റവും കുറഞ്ഞ സ്വതന്ത്ര രാജ്യങ്ങളിലെ (Bottom Quartile) ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന്റെ ഇരട്ടിയിലധികമാണ്.
ശരാശരി ആയുര്‍ദൈര്‍ഘ്യം ഏറ്റവും മുകളിലുള്ള ക്വാര്‍ട്ടറില്‍ 81.1 വര്‍ഷവും താഴെയുള്ള ക്വാര്‍ട്ടറില്‍ 65.9 വര്‍ഷവുമാണ്. UNDP യുടെ 2022 multidimensional poverty ഡാറ്റ പ്രകാരം 41.5 കോടി ജനങ്ങളാണ് കഴിഞ്ഞ 15 കൊല്ലത്തിനുള്ളില്‍ ഉദാരവല്‍ക്കരണത്തിനു ശേഷം ശരാശരി 7% നിരക്കില്‍ വളര്‍ന്ന ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്നും മോചിതരായത്. 1991 ഇന് മുമ്പുള്ള ഇന്ത്യയുടെ ശരാശരി വളര്‍ച്ച നിരക്ക് അതിന്റെ പകുതിയായിരുന്നു. (3.5%).
ഇന്ത്യക്കു കംപാരിറ്റിവ് അഡ്വാന്റ്റേജ് ഉള്ള സെക്ടറുകള്‍ക്കു (IT, Pharma etc) വളര്‍ന്നു രാജ്യാന്തരതലത്തില്‍ മത്സരിക്കാനുള്ള അനിവാര്യ ഘടകം ഇന്ത്യയിലെ സാമ്പത്തിക സ്വാതന്ത്ര്യം 1991 കഴിഞ്ഞു വര്‍ധിച്ചതാണ്. ടോപ്10 ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങില്‍ പൊതുവായി കണ്ടുവരുന്ന രാഷ്ട്രങ്ങളാണ് സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ് , ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, അയര്‍ലണ്ട് എന്നിവ . 2022 ഇലെ ഹെറിറ്റേജ് പബ്ലിഷ് ചെയ്ത റാങ്കിങ് പ്രകാരം ഇന്ത്യ 131-ആം റാങ്കുള്ള മോഡറേറ്റലി ഫ്രീ കണ്‍ട്രി ആണ്. Cato യുടെ റാങ്കിങ് പ്രകാരം 2022 ഇലെ ഇന്ത്യയുടെ റാങ്കിങ് 89 ആണ്.
“A society that puts equality before freedom will get neither. A society that puts freedom before equality will get a high degree of both.”
– Milton Friedman
References:
- The Relationship between Economic Freedom and Poverty Rates: Cross Country Evidence by Colin Doran, Thomas Stratmann :: SSRN
- https://en.wikipedia.org/wiki/Economic_freedom
- https://data.worldbank.org/indicator/IC.REG.DURS?locations=IN-XU-CN-SG-LK-VN
- Economic Freedom of the World: 2022 | Cato Institute
- Indian Economy: Population, Facts, GDP, Corruption, Business, Trade, FDI (heritage.org)
- Economic Freedom | Fraser Institute
- 2022mpireportenpdf.pdf (undp.org)