സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും; പലസ്തീന്റെ തലവര മാറ്റിയ Balfour Declaration; ഗൗതം വർമ്മ എഴുതുന്നു


“സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും” സായോണിസത്തെ കുറിച്ചുള്ള തന്റെ The Jewish State എന്ന പുസ്തകത്തിൽ ഈ വാചകങ്ങൾ കുറിക്കുമ്പോൾ Theodore Herzl എന്ന ഓസ്ട്രോ-ഹാങ്കേറിയൻ പത്രപ്രവർത്തകന് അറിയില്ലായിരുന്നു തന്റെ വാചകങ്ങൾ ഭാവിയിൽ ഒരുപാടുപെരുടെ വംശഹത്യകൾക്കും കുടിയേറ്റ കുടിയൊഴിപ്പികലുകൾക്കും ഉള്ള വിത്ത് പാകുകയാണെന്ന്. – ഗൗതം വർമ്മ എഴുതുന്നു

പലസ്തീന്റെ തലവര മാറ്റിയ Balfour Declaration

“സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും” സായോണിസത്തെ കുറിച്ചുള്ള തന്റെ The Jewish State എന്ന പുസ്തകത്തിൽ ഈ വാചകങ്ങൾ കുറിക്കുമ്പോൾ Theodore Herzl എന്ന ഓസ്ട്രോ-ഹാങ്കേറിയൻ പത്രപ്രവർത്തകന് അറിയില്ലായിരുന്നു തന്റെ വാചകങ്ങൾ ഭാവിയിൽ ഒരുപാടുപെരുടെ വംശഹത്യകൾക്കും കുടിയേറ്റ കുടിയൊഴിപ്പികലുകൾക്കും ഉള്ള വിത്ത് പാകുകയാണെന്ന്.

ഫ്രാൻസിലും, റഷ്യയിലുമെല്ലാം അക്കാലത്ത് തന്നെപ്പോലുള്ള ജൂതർ അനുഭവിച്ചിരുന്ന പീഡനങ്ങളും, യൂറോപ്പിൽ പൊതുവേ നുരഞ്ഞ് പൊങ്ങിയിരുന്ന Anti-Semetic വികാരങ്ങളും Herzl നെ വല്ലാതെ ആസ്വസ്ഥമാക്കിയിരുന്നു. 1881 ൽ റഷ്യയിലെ Tsar ചക്രവർത്തിയായിരുന്ന അലക്സാണ്ടർ രണ്ടാമനെ ചില വിപ്ലവകാരികൾ ബോംബെറിഞ്ഞ് കൊലചെയ്തത് വലിയ കലാപങ്ങൾക്ക് വഴിവെച്ചു. കൊലപാതകത്തിൽ അന്നാട്ടിലെ ജൂതന്മാർക്കും പങ്കുണ്ട് എന്നൊരു കിംവദന്തി പരന്നതിനെതുടർന്ന് ആയിരക്കണക്കിന് ജൂതർ കൊലചെയ്യപ്പെട്ടു. അവരുടെ വീടുകൾ തകർക്കപ്പെട്ടു. ഇത്തരം സംഭവങ്ങൾ അമേരിക്ക പോലുള്ള സ്ഥലങ്ങളിലേക്കുള്ള ജൂതരുടെ കൂട്ടപ്പാലായനങ്ങൾക്കും കുടിയേറ്റങ്ങൾക്കും കാരണമായി.

ഇവയെല്ലാം Herzl നെപ്പോലുള്ള ചിലരെ വല്ലാതെ അസ്വസ്ഥരാക്കി. അദ്ദേഹം ജൂതന്മാരെ സംഘടിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അദ്ദേഹം Rothschild നെപ്പോലെയുള്ള പണക്കാരായ ജൂതൻമാരെ സമീപിച്ചു. തന്റെ ആവശ്യം അറിയിച്ചു. ഒടുവിൽ 1897 ൽ World Jewish Congress സംഘടിപ്പിക്കപ്പെട്ടു. തന്റെ Jewish State, Zionism പോലെയുള്ള ആശയങ്ങൾ പലപ്പോഴായി ചർച്ച ചെയ്തു. പലരും യോജിച്ചു, വിയോജിച്ചു, ചർച്ചകൾ മുന്നോട്ടു പോയി.

അക്കൂട്ടത്തിലെ പ്രധാനിയായിരുന്നു Chiam Weizmann എന്ന, ഒരു ബിയോക്കമിസ്റ്റ് കൂടിയായ, ജൂതൻ. World Zionist Organization ന്റെ പല ചർച്ചകളിലായി Herzl മുന്നോട്ടവച്ച ഒരു ആശയമായിരുന്നു ബ്രിട്ടീഷ് ഈസ്റ്റ്‌ ആഫ്രിക്കയിൽ ഒരു ജൂതരാജ്യം സ്ഥാപിക്കുക എന്നത്. Chiam Weizmann പക്ഷെ ഈ ആശയത്തെ നഖശിഖാന്തം എതിർത്തു. Weizmann ന്റെ കണ്ണ് അന്നും എന്നും തങ്ങളുടെ വംശത്തിന്റെ പൂർവ്വദേശമായ ജെറുസലേമും പരിസരപ്രദേശങ്ങളുമായിരുന്നു. ഈ ഉദ്ദേശം മനസ്സിൽവച്ചുകൊണ്ട്തന്നെയായിരുന്നു Weizmann മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി Aurther Balfour റുമായി കൂടിക്കാഴ്ച്ച നടത്തിയത്. അതിനിടെ 1905 ൽ Herzl മരണപ്പെട്ടതോടുകൂടി ബ്രിട്ടീഷ് ഈസ്റ്റ്‌ ആഫ്രിക്കയിലെ ജൂതരാജ്യം എന്ന ആശയം വിസ്‌മൃതിയിലാണ്ടു. ജെറുസലേം വീണ്ടും മുഖ്യധാരയിൽ ഇടംപിടിച്ചു.

ശേഷം 1914 ൽ Weizmann സയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു പ്രധാനിയും ധനസ്രോതസ്സുമായ Baron Edmund de Rothschild മായി കൂടിക്കാഴ്ച്ച നടത്തി. ആക്കാലത്തൊക്കെയും ഭൂരിപക്ഷം ജൂതർക്കും സയോണിസത്തോട് വലിയ അനുഭാവം ഇല്ലായിരുന്നു. ലോകത്ത് പലയിടങ്ങളിലായി ചിതറിപ്പോയ ജൂതരിൽ പലരും, പ്രത്യേകിച്ച് ജർമനിപോലുള്ള രാജ്യങ്ങളിൽ വലിയ പീഡനകളൊന്നും അനുഭവിച്ചിരുന്നില്ല. റഷ്യ പോലെ പീഡനം അനുഭവിച്ചിടത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറി ജീവിതം തിരിച്ചുപിടിക്കുന്ന തിരക്കിലായിരുന്നു മറ്റൊരു വിഭാഗം ജൂതർ. അതിനാൽത്തന്നെ ജെറുസലേമിൽ ഒരു രാജ്യം എന്നത് അവരിൽ പലരും അത്ര കാര്യമായി എടുത്തിരുന്നില്ല. അന്നേരമൊക്കെയും പശ്ചാത്തലത്തിൽ World Zionist Organization ന്റെ നേതൃത്യത്തിൽ ബ്രിട്ടനുമായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് ചരിത്രഗതിയെ ആകമാനം കീഴ്മേൽ മറിച്ച ഒന്നാം ലോകം മഹായുദ്ധം 1914 ജൂലൈയിൽ സമാഗതമാകുന്നത്.

ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ എന്നിവർ (Triple Entente) ജർമ്മനി, ഓസ്ട്രിയ – ഹങ്കറി, തുർക്കി (Ottoman Empire) എന്നിവർക്കെതിരെ വീറോടെ പോരാടി. ജൂതർ മനസ്സിൽ കണ്ട ജെറുസലേം, പലസ്തീൻ എന്നീ പ്രദേശങ്ങൾ നൂറ്റാണ്ടുകളായി Ottoman Empire ന്റെ ഭാഗമായിരുന്നു. അതിനാൽ തന്നെ ഈയൊരു സംഗതി തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കാൻ ബ്രിട്ടണും ഫ്രാൻസും തീരുമാനിച്ചു.

അതേസമയം Chiam Weizmann നും അന്നത്തെ ബ്രിട്ടീഷ് മന്ത്രിസഭാ അംഗവുമായ Lloyd George ഉം തമ്മിൽ ജൂതരാജ്യത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടായിരുന്നു. (ആക്കാലത്തൊക്കെയും ജെറുസലേമിൽ ഒരു ചെറിയ ശതമാനം ജൂതർ, അറബികൾക്കും, ക്രിസ്ത്യാനികൾക്കും ഒപ്പം സമാധാനത്തോടെ താമസിച്ചിരുന്നു) അതിനിടയിൽ തങ്ങൾ യുദ്ധത്തിൽ വിജയിച്ചാൽ Ottoman Empire പരസ്പരം വീതിച്ചെടുക്കാനും, ജെറുസലേം ഒരു അന്താരാഷ്ട്ര Territory ആയി നിലനിർത്താനുമുള്ള ഒരു രഹസ്യ കരാർ (Sykes – Picot Agreement) ബ്രിട്ടണും ഫ്രാൻസും, റഷ്യയുടെ അറിവോടെതന്നെ, 1916 ൽ ഒപ്പുവച്ചു. ശേഷം Ottoman Empire പിടിച്ചെടുക്കാനുള്ള പദ്ധതികൾ അവർ ആസൂത്രണം ചെയ്യാനാരംഭിച്ചു. അതിനായി അവർ കണ്ട വഴി ജെറുസലേം അടങ്ങിയ പലസ്തീനിന്റെ പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാൻ മുൻകൈയെടുക്കുക എന്നത് തന്നെയായിരുന്നു. അതിലൂടെ ജൂതരെ ഒപ്പംനിർത്തുകയും Ottoman സാമ്രാജ്യത്തിൽ തങ്ങൾക്ക് സ്വാധീനം ലഭിക്കുകയും ലഭിക്കും എന്ന് ബ്രിട്ടീഷുകാർക്ക്  ഉറപ്പായിരുന്നു. അതോടൊപ്പംതന്നെ അവർ മറ്റൊന്നുകൂടി ചെയ്തു – Middle East ൽ പല വിഭാഗങ്ങളായി ചിതറികിടന്ന അറബ് ഗോത്രങ്ങളെ ഒന്നിപിച്ച് Ottoman സാമ്രാജ്യം ഭരിച്ചിരുന്ന തുർക്കികൾക്കെതിരെ കലാപം നയിക്കുക എന്ന തന്ത്രം. അറബികളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന Faisal ഉം ബ്രിട്ടീഷ് ആർമി ഓഫീസറായ T. E. Lawrence ഉം ചേർന്ന് അത്തരമൊരു നീക്കം ആസൂത്രണം ചെയ്ത് നടപ്പാക്കി. അതായിരുന്നു 1916 ലെ Arab Revolt. ഒരു ഏകീകൃത അറബ് രാഷ്ട്രമായി അവരെ അംഗീകരിക്കാം എന്നതായിരുന്നു ബ്രിട്ടഷുകാർ അവർക്ക് നൽകിയ വാഗ്ദാനം (ജൂതരോട് അവർക്ക് ജൂതരാഷ്ട്രം വാഗ്ദാനം ചെയ്തപോലെ). അതൊരു കൈവിട്ട കളിയായി മാറാൻ പോകുകയായിരുന്നു.

ഒടുവിൽ 1916 ൽ Lloyd George ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. അദ്ദേഹം Aurther Balfour നെ തന്റെ മന്ത്രിസഭയിലെ ഫോറിൻ സെക്രട്ടറിയായി നിയമിച്ചു. Weizmann, Lord Rothschild എന്നിവരുമായുള്ള Balfour ന്റെ ചർച്ചകൾ അതോടെ അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു. തങ്ങളോട് അനുഭാവമുള്ള ജൂതരെയും, അറബികളെയും Ottoman സാമ്രാജ്യത്തിന്റെ പ്രധാനയിടങ്ങളിൽ പാർപ്പിക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം കൃത്യമായി അറിയാവുന്ന ബ്രിട്ടീഷ് ഗവണ്മെന്റ് കാര്യങ്ങൾ ത്വരിതഗതിയിലാകാൻ മുൻകൈയ്യെടുത്തു. ജൂതരാജ്യം സ്ഥാപിക്കാനുള്ള പിന്തുണ പ്രഖ്യാപിക്കുന്ന ഔദ്യോഗിക കത്തിന്റെ പല ഡ്രാഫ്റ്റുകൾ തയ്യാറാക്കിയും തിരുത്തിയും അവർ മുന്നോട്ട് പോയി. ഒടുവിൽ 1917 നവംബർ 2 ന് Aurther Balfour, Lord Rothschild ന് അയച്ച ആ കത്ത്, പലസ്തീനിൽ ജൂതരാഷ്ട്രത്തിന് ബ്രിട്ടീഷ് ഗവണ്മെന്റ് ഔദ്യോഗികമായി പിന്തുണ നൽകുന്ന ആ രേഖ Balfour Declaration എന്ന പേരിൽ ചരിത്രപ്രസിദ്ധമായി. വരും കാലങ്ങളിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കാൻ പോകുന്ന മനുഷ്യക്കുരുതികളുടെയും കൂട്ടപ്പലായനങ്ങളുടെയും കാരണമായി മാറിയ ആ കത്ത് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി…

References :
https://en.wikipedia.org/wiki/Balfour_Declaration
Balfour Declaration at 100 : Seeds of discord (Al Jazeera Documentary)


Leave a Reply

Your email address will not be published. Required fields are marked *